കോഴിക്കോട് : ദേവഗിരി സെന്റ് ജോസഫ് കോളജിനെ ഡ്രഗ് ഫ്രീ കാമ്പസ് ആയി പ്രഖ്യാപിച്ച് സംസ്ഥാന എക്സൈസ് വകുപ്പ്. എക്സെസ് വകുപ്പ് കോളജിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ വോളിമ്പോൾ താരവും കോച്ചുമായ കിഷോർ കുമാറാണ് പ്രഖ്യാപനം നടത്തിയത്. ആധുനിക ജീവിതത്തിൽ നല്ല ബന്ധങ്ങൾ കുറയുന്നതാണ് ലഹരി ഉപയോഗത്തിന് കാരണമെന്ന് കിഷോർ കുമാർ പറഞ്ഞു.ചടങ്ങിൽ കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ് അധ്യഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ.ബിജു ജോസഫ്, കോഴിക്കോട് ജില്ലാ അസി. എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ ജില്ലാ മാനേജരുമായ പി.എൽ. ബിനുകുമാർ, കോളജ് ആന്റി ഡ്രഗ് സെൽ കോർഡിനേറ്റർ ഡോ.സൗമ്യ വർഗീസ്, കോഴിക്കോട് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ.ടി വി ജിതേഷ് എന്നിവർ സംസാരിച്ചു.എക്സെസ് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പ്രസംഗമൽസരം ‘യുവശബ്‌ദം 2026’ ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവഗിരി കോളജിലെ ഒന്നാം വർഷ എം.എ ഇക്കണോമിക്‌സ് വിദ്യാർഥിനി വി.എ. ആൻസിയെ ചടങ്ങിൽ അഭിനന്ദിച്ചു.






