ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യം – സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം
ജില്ലയിലെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി ജൂൺ 30നകം പിന്നാക്ക വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. ഫോൺ – കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786
നാറ്റ്പാക് പരിശീലനം 22 മുതല്‍
സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുമുള്ള ശാസ്ത്രീയ പരിശീലനം ജൂണ്‍ 22, 23, 24 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471-2779200, 9074882080
വിജ്ഞാപനം റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) എന്‍.സി.എ നാടാര്‍ തസ്തികയുടെ ഗസറ്റ് വിജ്ഞാപന പ്രകാരം – കാറ്റഗറി നമ്പര്‍ 707/2021 – അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
സി-ഡിറ്റില്‍ സീനിയര്‍ പ്രോഗ്രാമര്‍ ഒഴിവുകള്‍
സി-ഡിറ്റ് നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രൊജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 18. വിവരങ്ങള്‍ക്ക് www.careers.cdit.org സന്ദര്‍ശിക്കുക.
സി-ഡിറ്റില്‍ ഒഴിവുകള്‍
സി-ഡിറ്റ് നടപ്പാക്കി വരുന്ന വിവിധ പ്രൊജക്ടുകളിലേക്ക് പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യു.ഐ/ യു.എക്‌സ് ഡെവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡിമിനിസ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 18. വിവരങ്ങള്‍ക്ക് www.careers.cdit.org സന്ദര്‍ശിക്കുക.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവര്‍ക്ക് ജൂണ്‍ 18 രാവിലെ 10 മണിക്ക് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ആരോഗ്യകേരളം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കുക.






