spot_img
Friday, April 17, 2026

രാവിലെ കുതിച്ചുയർന്ന സ്വർണവില ഉച്ചയ്ക്ക് താഴ്ന്നു; പുതിയ നിരക്ക് അറിയാം



സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില പരിഷ്കരിച്ചു. രാവിലെ വൻ വർധനവാണ് സ്വർണ വിലയിലുണ്ടായത്. എന്നാൽ ഉച്ചയ്ക്ക് വീണ്ടും സ്വർണവില പരിഷ്കരിക്കുകയായിരുന്നു. രാവിലെ കുതിച്ചുച്ചാടിയെങ്കിലും ഉച്ചയ്ക്ക് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്.  ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില (Todays Gold Rate) ഇന്ന് 38080 രൂപയായി. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപയുടെ കുറവാണു ഉണ്ടായത്. രാവിലെ 20 രൂപയാണ് കൂടിയത്.  ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  4760 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 20 രൂപയാണ് കുറഞ്ഞത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3930 രൂപയാണ്. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. 

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 20- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38200 രൂപ
ജൂൺ 21- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 38120 രൂപ
ജൂൺ 22- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില – 37960 രൂപ
ജൂൺ 23- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില – 38120 രൂപ
ജൂൺ 24- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില – 37960 രൂപ
ജൂൺ 25- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38040 രൂപ
ജൂൺ 26- സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38040 രൂപ
ജൂൺ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38120 രൂപ
ജൂൺ 28- ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില – 37480 രൂപ
ജൂൺ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37400 രൂപ
ജൂൺ 30- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37320 രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില – 38280  രൂപ



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles