spot_img
Saturday, April 18, 2026

സ്വർണവില കുത്തനെ താഴേക്ക്; രാവിലെ ഉയർന്നു, ഉച്ചയ്ക്ക് ഇടിഞ്ഞു



സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാമതും പരിഷ്കരിച്ചു. രാവിലെ ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം വീണ്ടും 280 രൂപയുടെ ഇടിവ് ഉണ്ടായി. തുടർന്ന് ഉച്ചയോടെ 320 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. രാവിലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38840 രൂപയായിരുന്നു. ഇതിൽ നിന്നും 600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇതോടെ നിലവിലെ വിപണി വില 38240 രൂപയായി. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് രാവിലെ 35 രൂപ ഉയർന്നു. ഒരു മണിക്കൂറിന് ശേഷം 35 രൂപ കുറഞ്ഞു. തുടർന്ന് ഉച്ചയോടെ 40 രൂപ കുറഞ്ഞു. വിപണിയിൽ നിലവിലെ  വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില രാവിലെ 30 രൂപയാണ് വർദ്ധിച്ചത്. തുടർന്ന് രണ്ട് തവണയായി 60 രൂപ കുറഞ്ഞു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3970 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വില രാവിലെ ഉയർന്നിരുന്നു.. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. നിലവിലെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 


നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ     01      –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില – 37280 രൂപ
നവംബർ     02     –  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില – 37480  രൂപ
നവംബർ     03     –  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില – 37360  രൂപ
നവംബർ     04     –  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില – 36880  രൂപ
നവംബർ     05     –  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില – 37600  രൂപ
നവംബർ     06     –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില – 37600   രൂപ
നവംബർ     07     –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില –  37520  രൂപ
നവംബർ     08     –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില – 37440  രൂപ
നവംബർ     09     –  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില – 37880 രൂപ
നവംബർ     10     – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില – 37880 രൂപ
നവംബർ     11     – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു            വിപണി വില – 38240 രൂപ
നവംബർ     12     – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു            വിപണി വില – 38560 രൂപ
നവംബർ     13     – ഒസ്വർണവില മാറ്റമില്ലാതെ തുടർന്നു                       വിപണി വില – 38560 രൂപ
നവംബർ     14     – ഒസ്വർണവില മാറ്റമില്ലാതെ തുടർന്നു                       വിപണി വില – 38560 രൂപ



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles