ട്രാഫിക് പിഴകൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാം; ഒരു മാസം കൂടി മാത്രം കാലാവധി ദോഹ: ഖത്തറിൽ ട്രാഫിക് പിഴകൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാനുള്ള അനുമതി ഇനി ഒരു മാസം കൂടി മാത്രം. ഡിസംബര്‍ 18 ന് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് പ്രാബല്യത്തില്‍ വന്ന ട്രാഫിക് വയലേഷന്‍ സെറ്റില്‍മെന്റ് ഇനീഷ്യേറ്റീവ് മാര്‍ച്ച് 17 ന് അവസാനിക്കും. അതിനാൽ നിയമ ലംഘനങ്ങളുള്ള എല്ലാ വാഹന ഉടമകളും ഈ അവസരം ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് 17 ന് ശേഷം ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. മെട്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പേയ്മെന്റ്നടത്താൻ കഴിയും.
ഹമദ് വിമാനത്താവളത്തിലേക്കുള്ള സബാഹ് അല്‍-അഹമ്മദ് കോറിഡോറില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ട്രാഫിക് വകുപ്പ്
ദോഹ: ഖത്തറിലെ അബു ഹമൂറില്‍ നിന്നു ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സബാഹ് അല്‍-അഹമ്മദ് കോറിഡോര്‍ നാളെ അടച്ചിടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഫെബ്രുവരി 18 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ എട്ട് വരെയാണ് അടച്ചിടുന്നത്.അധികൃതര്‍ അവരുടെ ഒദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. വാഹനമോടിക്കുന്നവര്‍ വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
ഖത്തറിലെ പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ നോട്ട് മാറി വാങ്ങാം
ദോഹ∙രാജ്യത്തെ പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ ബാങ്ക് നോട്ടുകൾ (നാലാം സീരീസ്) മാറ്റി പുതിയവ വാങ്ങാം. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ബാങ്കുകളിൽ നിന്നു തന്നെ പഴയവ മാറ്റിയെടുക്കാമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.50,000 റിയാലിനു മുകളിലാണെങ്കിൽ ഉറവിടം വെളിപ്പെടുത്തണം. അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്നു തന്നെ പഴയ നോട്ട് മാറ്റിയെടുക്കാം. ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്തവർ പ്രാദേശിക ബാങ്കുകളെ സമീപിക്കണം. ബാങ്കുകളിൽ നോട്ട് മാറ്റാൻ കഴിയാത്തവർ ഖത്തർ സെൻട്രൽ ബാങ്കിനെ സമീപിക്കണം. വിദേശങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കും പഴയ നോട്ടു മാറ്റാൻ പ്രാദേശിക ബാങ്കുകളെ അല്ലെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിനെ സമീപിക്കാം. എന്നാൽ ഇവരുടെ കൈവശം രാജ്യത്തിന്റെ പ്രവേശന കവാടത്തിലെ കസ്റ്റംസ് ജനറൽ അതോറിറ്റിയിൽ നിന്നുള്ള ഡിസ്‌ക്ലോഷർ രേഖയുണ്ടാകണം. സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരം പഴയ ബാങ്ക് നോട്ടുകൾ ബാങ്ക് ശാഖകളിൽ നിന്ന് ഇനിയും മാറ്റിയെടുക്കാമെന്ന് പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചു തുടങ്ങിയിട്ടുണ്ട്.
ഫേസ് ഷീൽഡ് നിർബന്ധമില്ല; യാത്രക്കാർക്ക് ഇളവുകൾ അനുവദിച്ച് ഖത്തർ എയർവെയ്‌സ്
ദോഹ: ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ഫേസ് ഷീല്‍ഡ് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫേസ് ഷീല്‍ഡ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും എയര്‍വെയ്സ് അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് താല്‍കാലികമായി ഏര്‍പ്പെടുത്തിയ സംവിധാനമായിരുന്നു ഫേസ് ഷീല്‍ഡ്. ടൂറിസം മേഖലയ്ക്ക് പുതുജീവനേകുന്നതിന്റെ ഭാഗമായ പല യൂറോപ്യന്‍ രാജ്യങ്ങളും വിമാനയാത്രയിലെ നിബന്ധനകള്‍ തീര്‍ത്തും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വെയ്സ് സുരക്ഷ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.






