ഒമാനിൽ തൊഴിലാളികളുടെ ഐസൊലേഷൻ; മന്ത്രാലയം മാർഗ നിർദേശങ്ങൾ പുറത്തിറക്കി
മസ്കത്ത്: തൊഴിലാളികളുടെ കോവിഡ് ഐസൊലേഷനുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതു-സ്വകാര്യമേഖലയിലുള്ള എല്ലാ തൊഴിലാളികൾക്കും മാർഗനിദേശങ്ങൾ ബാധകമാണെന്ന് മന്ത്രാലയം പറഞ്ഞു. വാക്സിനെടുക്കാത്ത വ്യക്തികൾ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ ഏഴ് ദിവസത്തെ ക്വാറന്റീനിൽ പോകണം. എട്ടാം ദിവസം കോവിഡ് പരിശോധനക്ക് വിധേയമാകണം. ഫലം നെഗറ്റിവാണെങ്കിൽ ഐസൊലേഷൻ അവസാനിപ്പിക്കാം. എന്നാൽ, പോസിറ്റിവാകുകയാണെങ്കിൽ 10 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കണം. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ പ്രകടമായ ലക്ഷണമില്ലെങ്കിൽ ഐസൊലേഷൻ ആവശ്യമില്ല.എന്നാൽ, കോവിഡ് പരിശോധനക്ക് ഹാജരാകണം. ഫലം പോസിറ്റിവാണെങ്കിൽ ഏഴു ദിവസത്തെ ഐസൊഷേനിൽ കഴിയുകയും എട്ടാം ദിവസം ആന്റിജൻ പരിശോധന നടത്തുകയും വേണം. ഇതിൽ പോസിറ്റിവാണെങ്കിൽ 10 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കണം. രോഗ ലക്ഷണമുള്ള എല്ലാ തൊഴിലാളികളും പരിശോധന നടത്തേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു. ഫലം പോസിറ്റാവാണെങ്കിൽ ഏഴ് ദിവസത്തെ ഐസൊലേഷനിൽ കഴിയുകയും എട്ടാം ദിവസം ആന്റിജൻ പരിശോധനക്ക് വിധേയമാകുകയും വേണം. ഇതിൽ ഫലം നെഗറ്റിവാണെങ്കിൽ ഐസൊലേഷൻ അവസാനിപ്പിക്കാം. പോസിറ്റിവാണെങ്കിൽ 10 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കണം. യാത്രയടക്കുമുള്ള മറ്റ് പി.സി.ആർ ടെസ്റ്റിൽ പോസിറ്റിവാകുകയാണെങ്കിൽ 72 മണിക്കൂർ ഐസൊലേഷനിൽ കഴിഞ്ഞാൽ മതി. ഇതിന് ശേഷമുള്ള ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റിവാണെങ്കിൽ ഐസൊലഷൻ അവസാനിപ്പിക്കാം. രാജ്യത്തെ പൊതു-സ്വകാര്യമേഖലകളിലെ എല്ലാ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഒമാനിൽ പിസിആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ല
മസ്കത്ത്∙ ഒമാനില്‍ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇനി അറ്റസ്റ്റ് ചെയ്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതിന് ഈടാക്കിയിരുന്ന അഞ്ചു റിയാല്‍ നിരക്കും റദ്ധാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിസിആര്‍ പരിശോധന ഫലം തറസ്സുദ് പ്ലസ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം.
ചർച്ചകളിൽ നിറഞ്ഞ് ഒമാൻ റെയിൽ പദ്ധതി, വൈകാതെ തുടക്കമിടുമെന്ന് റിപ്പോർട്ട്
മസ്കത്ത് ∙ റെയിൽ പദ്ധതിക്ക് ഒമാൻ വൈകാതെ തുടക്കമിടുമെന്ന് റിപ്പോർട്ട്. 2,144 കിലോമീറ്റർ പാത യുഎഇ, കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ ഒമാനുമായി നേരിട്ടു ബന്ധിപ്പിക്കുന്നതോടെ കാർഷിക, വ്യവസായ മേഖലകളിലടക്കം വൻമാറ്റത്തിനു തുടക്കമാകും. റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ, മസ്കത്ത്-സൊഹാർ ലൈറ്റ് റെയിൽ എന്നിവയും പരിഗണനയിലാണ്. എണ്ണവിലയിടിഞ്ഞ സാഹചര്യങ്ങൾ മൂലമാണ് ഒമാൻ റെയിൽ പദ്ധതി മുന്നോട്ടു പോകാതിരുന്നത്.സലാല, സൊഹാർ, ദുഖം തുറമുഖ മേഖലകളെ ബന്ധിപ്പിക്കുമെന്നതാണ് ഒമാൻ റെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളാണിവ. ഒമാനെ മേഖലയിലെ ലോജിസ്റ്റിക് ഹബ് ആക്കി മാറ്റാനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തിൽ വലിയൊരു മാറ്റത്തിനു തുടക്കമിടാനും കഴിയും.ദുഖം-തുംറൈത്-സലാല, സോഹാർ തുറമുഖം-മസ്കത്ത്, അൽ മിസ്ഫ-സിനാ, തുംറൈത്-അൽ മേസൂന, പാതകളാണ് ഒമാൻ റെയിലിൽ ഉൾപ്പെടുന്നത്.പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 2040 ആകുമ്പോഴേക്കും 1,400 കോടിയിലേറെ റിയാലാകുമെന്നാണ് വിലയിരുത്തൽ. ലോജിസ്റ്റിക് മേഖലയിൽ മാത്രം 35,000 ലേറെ തൊഴിലവസരങ്ങളുണ്ടാകും
റമദാന് മുമ്പ് കോവിഡ് താഴ്ന്ന നിലയിലെത്തും – ആരോഗ്യ വിദഗ്ധൻ
മസ്കത്ത്: രാജ്യത്തെ കോവിഡ് കേസുകളുടെ മൂർധന്യാവസ്ഥ കഴിഞ്ഞുവെന്നും വരും ആഴ്ചകളിൽ അണുബാധകരുടെ കാര്യത്തിൽ ക്രമാനുഗതമായ മാറ്റം ഉണ്ടാകുമെന്നും സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ (എസ്.ക്യൂ) കോളജ് ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രഫസറും എസ്ക്യൂ ഹോസ്പിറ്റലിലെ പകർച്ചവ്യാധി കൺസൽട്ടന്റുമായ ഡോ. സായിദ് അൽ ഖത്താബ് അൽ ഹിനായ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. റമമദാനിന് ഏകദേശം നാലോ ആറോ ആഴ്ച മുമ്പ് അണുബാധ താഴ്ന്നനിലയിലെത്തും. പക്ഷേ, മുൻകരുതൽ കുറഞ്ഞാൽ വീണ്ടും ഉയർന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണം കുറച്ചതിന് ശേഷം ഡെൻമാർക്ക്പോലുള്ള രാജ്യങ്ങളിൽ കേസുകൾ ഉയർന്നിരുന്നു.കുത്തിവെപ്പിലൂടെയും മുൻകാല അണുബാധകളിലൂടെയും ആളുകൾ നേടിയെടുത്ത പ്രതിരോധശേഷി കാരണം കോവിഡിന്റെ തീവ്രത കുറച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചവരിൽ 99 ശതമാനം ആളുകളിലും ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാസ്ക് ധരിക്കുക, കൈ കഴുകുക, പ്രതലങ്ങൾ അണുമുക്തമാക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, വായുസഞ്ചാരം വർധിപ്പിക്കുന്നതിന് സാധ്യമായ ഇടങ്ങളിൽ ജനലുകൾ തുറന്നിടുക, കോവിഡ് ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ എല്ലാവരും പാലിക്കണമെന്നും ഡോക്ടർ ഓർമിപ്പിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാധ്യമാകുന്ന എല്ലാവരും ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിൻ സ്വീകരിക്കണമെന്നും ഡോക്ടർ നിർദേശിച്ചു.






