തലശ്ശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസ്(54)ആണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞു മടങ്ങ വരുന്ന വഴിക്ക് പുലർച്ചെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്.
അതി ക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളൺ കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക്മാറ്റി
കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.
രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണി വരെയാണ്






