spot_img
Friday, August 7, 2026
Home Blog Page 10

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ വ്യാപക മഴ തുടരുന്നു. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

KSRTC വനിതാ കണ്ടക്ടർമാരുടെ ആർത്തവ അവധി: 3 മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

0

കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്‌ടർമാരുടെ ആർത്തവ അവധിയിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. പ്രതിമാസം രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.വനിതാ കണ്ടക്ടർമാർക്ക് പ്രതിദിനം എട്ട് മുതൽ 16 മണിക്കൂർ വരെ ദീർഘനേരം നിന്ന് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും, തിരക്കേറിയ ബസുകളിലെ ജോലി കാരണം ആർത്തവ ദിനങ്ങളിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു

കോഴിക്കോട് ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്; പത്തോളം ജ്വല്ലറികളില്‍ നിന്ന് ആഭരണങ്ങളുമായി ജീവനക്കാരന്‍ മുങ്ങി

0

കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലൈനില്‍ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്. പത്തോളം ജ്വല്ലറികളില്‍ നിന്ന് ഒന്നരക്കോടിയോളം മൂല്യം വരുന്ന സ്വര്‍ണവുമായി ഒരു ജ്വല്ലറി ജീവനക്കാരന്‍ മുങ്ങുകയായിരുന്നു. പറമ്പില്‍ ബസാര്‍ സ്വദേശി സഫര്‍നാസാണ് തട്ടിപ്പ് നടത്തിയത്. ഒരു കോടി 39ലക്ഷം രൂപയുടെ സ്വര്‍ണമാണ് ജ്വല്ലറികള്‍ക്ക് നഷ്ടമായത്.

തിങ്കളാഴ്ച ഒരു മണിക്കൂര്‍ കൊണ്ടാണ് ഈ തട്ടിപ്പ് നടത്തിയത്. മോഡല്‍ കാണിക്കുന്നതിനും മറ്റുമായി കമ്മത്ത് ലൈനിലെ ജ്വല്ലറികള്‍ ആഭരണങ്ങള്‍ മറ്റുകള്‍ക്ക് വിശ്വാസത്തിന്റെ പുറത്ത് നല്‍കാറുണ്ട്. കമ്മത്ത് ലൈനിലെ ജ്വല്ലറി ജീവനക്കാരനായ പ്രതി പത്തോളം ജ്വല്ലറികളിലെത്തി ഇത്തരത്തില്‍ ആഭരണങ്ങള്‍ വാങ്ങിക്കുകയായിരുന്നു. 950ഗ്രാം തൂക്കംവരുന്ന ആഭരണങ്ങളാണ് വിവിധ ജ്വല്ലറികളില്‍ നിന്നായി ഇയാള്‍ തട്ടിയെടുത്തത്.

ജ്വല്ലറികള്‍ പരസ്പരം അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും ആഭരണങ്ങള്‍ തിരികെ കൊണ്ടുവരാതായതോടെ അന്വേഷിച്ച് പോയപ്പോഴാണ് ജീവനക്കാരന്‍ മുങ്ങിയവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു

ബസ് പാലത്തിൻ്റെ അടിഭാഗത്ത്ഇടിച്ച് കയറി.

0

കോഴിക്കോട് : പുഷ്പ ജംഗ്ഷന് സമീപം ഫ്രാൻസിസ് റോഡ്ഓവർ ഫ്രിഡ്ജിന് താഴെ സ്വകാര്യ ബസ് പാലത്തിൻ്റെ അടിഭാഗത്ത്ഇടിച്ച് കയറി.മെഡിക്കൽ കോളേജ് കരുവൻതുരുത്തി റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തിൽ പെട്ടത്.ഫ്രാൻസിസ് റോഡ്ഓവർ ബ്രിഡ്ജിന് താഴെയുള്ള വീതി കുറഞ്ഞ റോഡിലൂടെകോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് അതിവേഗതയിൽ എത്തിയ ബസ്പെട്ടെന്ന് നിയന്ത്രണം വിട്ട് ഓവർ ബ്രിഡ്ജിന്റെ താഴെയുള്ള ഭീമിൽ ഇടിച്ച് കയറുകയായിരുന്നു.അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.അപകടം സംഭവിക്കുന്ന സമയത്ത് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആരും കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി പുതിയ ടെൻഡർ ക്ഷണിക്കും

0

തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0

ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. സംഭവത്തെത്തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളുടെ ആറംഗസംഘം വീട്ടുകാരെ മർദിച്ച് യുവാവിനെ കൊണ്ടുപോയി. സംഭവത്തിൽ വള്ളിയാട് റാട്ടക്കട സ്വദേശി മിഷ്ബാഹുലിനെയും സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്മിൽ, വി.കെ. ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെഅർദ്ധരാത്രിയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിലേക്ക് യുവാവ് അതിക്രമിച്ചു കയറുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നു. തുടർന്ന് യുവാവ് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ആറംഗസംഘം വീട്ടിലെത്തി വീട്ടുകാരെ മർദിച്ച് വീടിന് കേടുപാടുകൾ വരുത്തി യുവാവിനെ കൊണ്ടുപോവുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ടുള്ളത്. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.വയനാട് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.അതിനിടെ മൂന്നാറില്‍ ദേശീയ പാതയിലേക്ക് മണ്ണും കല്ലും പതിച്ചു. ഹെഡ്വര്‍ക്ക് ഡാമിന് സമീപമാണ് മണ്ണിടിഞ്ഞത്. ഭാഗമായി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും.

0

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും.

എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. ഓണാവധിക്കായി അന്നുതന്നെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21ന് നടക്കും. 31നാണ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക

കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്.

0

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

0

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടി ഇറങ്ങിയത്. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ ആദ്യം സ്വിച്ച് ഓഫായിരുന്നു. ഇത് പിന്നീട് ഓണായി. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.