spot_img
Monday, June 22, 2026
Home Blog Page 106

മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

0

മസ്‌ക്കറ്റ് : ഒമാനിലെ ഏറ്റവും വലിയ ഓപ്പൺ വാട്സ്ആപ്പ് കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും, ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നൂറ് കണക്കിന് പ്രവാസികൾ പങ്കെടുത്തു.ക്യാമ്പിനോട്ഒ അനുബന്ധിച്ച് ഒമാന്റെ ബ്ലഡ് ഡോണേഷൻ മേഖലയിൽ അതുല്യമായ സംഭാവന നൽകികൊണ്ട് ഏറ്റവും കൂടുതൽ തവണ ബ്ലഡ് ഡൊണേഷൻ നടത്തിയ സ്വദേശികളും വിദേശികളുമായ മാതൃക വ്യക്തികളെ ഒ പി എ യുടെ നേതൃത്വത്തിൽ ആദരിച്ചു… ഒരു മലയാളി കൂട്ടായ്മ ആദ്യമായി ഇത്തരം ഒരു ആദരിക്കൽ ചടങ്ങ് നൽകിയതിലുംഅതിയായ സന്തോഷമുണ്ടെന്നും, രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചും ആദരം ഏറ്റുവാങ്ങിയ സ്വദേശികളായ ഓത് മാൻ അൽ അമ്റി, അഹമ്മദ് ബിൻ സലീം അൽ കൗസരി, ജയശങ്കർ എ കെ, ബാലകൃഷ്ണൻ വലിയാട്ട്, മനു പ്രസാദ് എന്നിവർ അഭിപ്രായപ്പെട്ടു. രക്തദാനം നൽകിയ എല്ലാവർക്കും സർട്ടിഫിക്കറ്റും, സമ്മാനങ്ങളും, ഭക്ഷണം വിതരണവും നൽകി. തുടർന്നും എല്ലാ മൂന്നു മാസങ്ങൾ കൂടുമ്പോഴും ഒ പി എയുടെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കും എന്നും, അതിന്റെ പ്രസക്തിയും ആവശ്യകതയും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പുതിയ പ്രവർത്തനങ്ങൾ രൂപീകരിച്ച് നടപ്പിലാക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി ക്യാമ്പിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജി തോമസ് വൈദ്യൻ, ജസീം കരിക്കോട്, ബിജു അത്തിക്കയം,നിഷ പ്രഭാകരൻ മുസ്തഫ, രാജേഷ് പി എസ്, രാധാകൃഷ്ണൻ, എം ദാസ്, നിതീഷ് കുമാർ, അഷറഫ്, സുജിത്ത് സൈമൺ, വിജോയ്മാഎന്നിവർ നേതൃത്വം നൽകി

…നിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം നൽകിയ മാതൃക വ്യക്തികൾക്ക് ആദരവ് നൽകി ഒമാൻ പ്രവാസി അസോസിയേഷൻ. കേരളപ്പിറവിയോട് അനുബന്ധിച്ച് ഒമാനിലെ ബ്ലഡ് ബാങ്ക് ബൗഷറിൽ വച്ച് നടന്ന മൂന്നാമത്തെ മെഗാ ബ്ലഡ് ഡോനേഷൻ ക്യാമ്പിനോട് അനുബന്ധിച്ചാണ് രക്തദാനത്തിന്റെ മാഹാത്മ്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്വദേശികളും വിദേശികളുമായ മാതൃകാ വ്യക്തികളെ ആദരിച്ചത്.ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വിജി തോമസ്, ജസീം, ബിജു, മുസ്‌തഫ, നിതീഷ്, രാജേഷ്, രാധാകൃഷ്ണൻ, എം ദാസ്, എന്നിവർ നേതൃത്വം നൽകി

ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍; ആദ്യ ലോകകിരീടം

0

മുംബൈ::വോൾവാർത്തിന്റെ സെഞ്ചുറിയും മതിയാകുമായിരുന്നില്ല.. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കാലിടറിയ ഇന്ത്യ ഇക്കുറി പതറാതെ പോരാടി. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയോടെ മടക്കം.മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്.

ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തും ടാസ്മിന്‍ ബ്രിറ്റ്‌സും ഒന്‍പത് ഓവറില്‍ ടീമിനെ അമ്പത് കടത്തി. പിന്നാലെ ബ്രിറ്റ്‌സ് റണ്ണൗട്ടായി മടങ്ങി. 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വണ്‍ഡൗണായി ഇറങ്ങിയ അന്നെകെ ബോഷ് ഡക്കായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ടീം 62-2 എന്ന നിലയിലായി. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോര്‍ 100 കടന്നു. 25 റൺസെടുത്ത സ്യൂണ്‍ ല്യൂസിനെ ഷഫാലി വർമ മടക്കിതോടെ ടീം 114-3 എന്ന നിലയിലായി. മരിസാന്നെ ക്യാപ്പിനെയും ഷഫാലി പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു.16 റണ്‍സെടുത്ത സിനാലോ ജാഫ്തയെ ദീപ്തി ശര്‍മയും കൂടാരം കയറ്റി.അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ പിന്നീട് ക്യാപ്റ്റൻ വോൾവാർത്താണ് കരകയറ്റുന്നത്. വിക്കറ്റുകൾ വീഴുമ്പോഴും ക്യാപ്റ്റൻ പതറാതെ ടീമിന് കരുത്തായി. അനെറി ഡെർക്സണിനെ കൂട്ടുപിടിച്ച് വോൾവാർത്ത് ടീമിനെ 200 കടത്തി. 35 റൺസെടുത്ത ഡെർക്സണെ ദീപ്തി പുറത്താക്കിയെങ്കിലും സെഞ്ചുറി തികച്ച വോൾവാർത്ത് പിടികൊടുക്കാതെ ബാറ്റേന്തി. എന്നാൽ ദീപ്തി ശർമ കളിയുടെ ഗതി മാറ്റി. വോൾവാർത്തിന്റേതടക്കം രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയ ദീപ്തി ഇന്ത്യയെ ജയത്തിനടുത്തെത്തിച്ചു.

98 പന്തിൽ 101 റൺസെടുത്താണ് വോൾവാർത്ത് പുറത്തായത്. രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യ പ്രോട്ടീസിനെ 246 റൺസിന് പുറത്താക്കി. ലോക കിരീടത്തിൽ ഇന്ത്യൻ മുത്തം.നേരത്തേ നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 298 റൺസാണെടുത്തത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ശ്രദ്ധയോടെയാണ് കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ആക്രമണോത്സുക ബാറ്റിങ്ങിന് ഇരുവരും തയ്യാറായില്ല. മറിച്ച് പതിയെ സ്‌കോറുയര്‍ത്തി. ആദ്യ ആറോവറില്‍ 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പത്തോവറെത്തുമ്പോഴേക്കും സ്‌കോര്‍ 64 ലെത്തി. പിന്നീട് ഷഫാലി സ്‌കോറിങ്ങിന് വേഗം കൂട്ടി. 17 ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 97 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.എന്നാല്‍ 18-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നതിന് പിന്നാലെ സ്മൃതി മന്ദാന പുറത്തായി. 58 പന്തില്‍ നിന്ന് 45 റണ്‍സെടുത്താണ് മന്ദാന കൂടാരം കയറിയത്. ആ ഓവറില്‍ തന്നെ അര്‍ധസെഞ്ചുറി തികച്ച ഷഫാലി വര്‍മ ടീമിനെ മുന്നോട്ടുനയിച്ചു. പിന്നാലെ ഇറങ്ങിയ ജെമീമയുമായി ചേർന്ന് ഷഫാലി ടീമിനെ 150 കടത്തി. സ്കോർ 166 ൽ നിൽക്കേ ഷഫാലി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 78 പന്തിൽ നിന്ന് 87 റൺസെടുത്താണ് താരം മടങ്ങിയത്. ഏഴുഫോറും രണ്ട് സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്.

പിന്നാലെ 24 റൺസെടുത്ത ജെമീമയും പുറത്തായി. അതോടെ ഇന്ത്യ 171-3 എന്ന നിലയിലായി.നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശർമയും ചേർന്ന് ടീമിനെ ഇരുന്നൂറ് കടത്തി. ഈ കൂട്ടുകെട്ട് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും ഹർമൻപ്രീതിനെ ക്രീസിൽ തുടരാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അനുവദിച്ചില്ല. 20 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ മ്ലാബ മടക്കി. പിന്നീടിറങ്ങിയ അമൻജോത് കൗറും(12) വീണതോടെ ഇന്ത്യ പ്രതിസന്ധിയിലായി. വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ദീപ്തി ശർമ ഇന്ത്യക്ക് പ്രതീക്ഷ നൽകി. ഒപ്പം റിച്ചാ ഘോഷും അടിച്ചുകളിച്ചതോടെ സ്കോർ കുതിച്ചു. ദീപ്തി ശർമ അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. റിച്ചാ ഘോഷ് 34 റൺസെടുത്ത് പുറത്തായി. ദീപ്തി 58 റൺസെടുത്ത് റണ്ണൗട്ടായി. ഒടുക്കം നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 298 റൺസെടുത്തു.

ഒമാനിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് മാർഗനിർദേശവുമായി കസ്റ്റംസ്

0

മസ്കത്ത്: ഒമാനിലേക്ക് വരുന്നവർക്കും ഒമാനിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും മാർഗനിർദേശങ്ങളുമായി ഒമാൻ കസ്റ്റംസ് വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഒമാനിലുള്ള നിയമങ്ങളും അന്തർദേശീയ നിയമങ്ങളും പാലിക്കമെന്ന് കസ്റ്റംസ് നിർദേശിച്ചു.നിർദേശം പാലിക്കാത്തവർക്ക് കനത്ത പിഴ നൽകേണ്ടിവരുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് നിരോധിച്ച വസ്തുക്കള്‍, കര്‍ശനമായി നിയന്ത്രിച്ചവ, കസ്റ്റംസ് തീരുവയില്‍നിന്ന് ഒഴിവാക്കിയ ഉൽപന്നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രാവൽഗൈഡ് പുറത്തിറക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം തുടങ്ങിയ സാഹചര്യങ്ങൾ തടയുന്നതിനായാണ് ഒമാൻ കസ്റ്റംസ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ഒമാനിലേക്കോ ഒമാനിൽ നിന്നോ യാത്ര ചെയ്യുന്നവരോ തപാൽ, ഷിപ്പിങ് സേവനങ്ങളിലൂടെ പണം അയക്കുന്നവരോ സാമ്പത്തികരേഖകൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവർ നിശ്ചയിച്ച പരിധി കടന്നിട്ടുണ്ടെങ്കിൽ ആ പണത്തെക്കുറിച്ചും രേഖകളെക്കുറിച്ചും കസ്റ്റംസിൽ അറിയിക്കണം. മൊത്തം മൂല്യം 6000 ഒമാനി റിയാൽ (അല്ലെങ്കിൽ ഇതിനുതുല്യമായ വിദേശനാണയം) കവിഞ്ഞാൽ കസ്റ്റംസിൽ ഡിക്ലറേഷൻ നടത്തണം. കസ്റ്റംസ് വെബ്‌സൈറ്റ് മുഖേന ഡിക്ലറേഷന്‍ നടത്താം. 6000 ഒമാനി റിയാല്‍ ഈ മൂല്യമുള്ള മറ്റ് കറൻസി, ചെക്കുകള്‍, അമൂല്യലോഹങ്ങള്‍, സ്വര്‍ണം, വജ്രം തുടങ്ങിയവ കൈവശം വെച്ച് രാജ്യത്തിനകത്തേക്കോ പുറത്തേക്കോ പോകുന്ന യാത്രക്കാരന്‍ ഇക്കാര്യങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തണം. യാത്രികര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാൽ കനത്തപിഴ നൽകേണ്ടി വരും.Also Read -ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ: ഇക്കാര്യങ്ങളും അറിയ

ഭീകരവാദ ധനസഹായത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 98 പ്രകാരം മൂന്ന് വര്‍ഷം വരെ തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ലഭിക്കും. സ്ഥാപനങ്ങളാണ് നിയമലംഘനം നടത്തുന്നതെങ്കില്‍ 10,000 റിയാലില്‍ താഴെ പിഴയും ലംഘനത്തില്‍ ഉള്‍പ്പെട്ട ഫണ്ടുകള്‍ കണ്ടുകെട്ടും. കര, സമുദ്ര, വ്യോമയാന അതിര്‍ത്തികള്‍ കടക്കുന്നവർക്ക് ഇത് ബാധകമാണ്.

പരിചയമില്ലാത്തവരിൽനിന്ന് ബാഗോ ലഗേജോ സ്വീകരിക്കരുതെന്നതാണ് നിദേശങ്ങളിലൊന്ന്. ബഗേജിന്റെ ഉള്ളിലുള്ളതെന്താണെന്ന് പരിശോധിക്കതെ വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ലഗേജ് കൈമാറരുത്. നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ ആരുടെ കൈവശമാണോ വസ്തുക്കളുള്ളത് അയാൾക്കെതിരെയുള്ള തെളിവായി അതുമാറും. പണമോ അമൂല്യ വസ്തുക്കളോ ഒളിപ്പിച്ച് വെക്കരുത്. നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്തുക്കള്‍ മറ്റ് യാത്രക്കാരില്‍ കണ്ടാല്‍ അക്കാര്യം അധികാരികളെ അറിയിക്കണം.

സ്വകാര്യ ആവശ്യത്തിനുള്ള വീഡിയോ കാമറ, കൊണ്ടുനടക്കാവുന്ന സംഗീതോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടി.വിയും റിസീവറും, ബേബി സ്‌ട്രോളറുകള്‍, ഭിന്നശേഷിക്കാരുടെ കസേരകൾ, കമ്പ്യൂട്ടര്‍, മൊബൈല്‍ പ്രിന്ററുകള്‍, തുണികളും വ്യക്തിഗത വസ്തുക്കളും, സ്വന്തം ആവശ്യത്തിനുള്ള ആഭരണങ്ങള്‍, സ്വന്തം സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകള്‍ എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഗൈഡില്‍ വിശദീകരിക്കുന്നു.അനുവദനീയമായ സിഗരറ്റുകള്‍ കൈവശം വെക്കുന്ന യാത്രക്കാരന്‍ പ്രായപൂർത്തിയായ ആളായിരിക്കണം.മരുന്നുകള്‍, ഡ്രഗ്, യന്ത്രം, ഉപകരണം, മെഡിക്കല്‍ മെഷീനുകള്‍, ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ വസ്തുക്കള്‍, എംഎജി ട്രാന്‍സ്മിറ്ററുകള്‍, ഡ്രോണുകള്‍ പോലുള്ള വയര്‍ലെസ് ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വ്യക്തിഗത സംരക്ഷണത്തിനുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള അംഗീകാരം നേടണം.എല്ലാ തരത്തിലുമുള്ള ആയുധങ്ങള്‍, മയക്കുമരുന്നുകള്‍, സൈക്കോട്രോപിക് വസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, ശരിയായ പ്രകൃതം മറയ്ക്കുന്ന വസ്തുക്കള്‍ (ശൂലമോ വാളോയുള്ള ഊന്നുവടികള്‍പോലെ), റൈഫിളുകള്‍, പിസ്റ്റളുകള്‍, ആയുധങ്ങളും ഉപകരണങ്ങളുമുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സൈനിക യൂനിഫോമിന് സമാനമായ വസ്ത്രം, റൈഫിള്‍ സ്‌കോപ്, നൈറ്റ് സ്‌കോപ്, ആനക്കൊമ്പ്, വൈദ്യുതി തോക്ക് എന്നിവ ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ച് കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ച വസ്തുക്കളാണ്.

സ്വപ്നങ്ങളെയും ജോലിയെയും കൂട്ടിചേർക്കുന്ന ഒരു പുതുചിന്ത: മൈ അസ്ലി ഫ്രെഷിന്റെ ‘എക്സ്പ്ലോർ ബെംഗളൂരു’

0

നഗരങ്ങളിൽ ജോലി ചെയ്യാൻ ഗ്രാമങ്ങളിൽ നിന്ന് പലരും കുടിയേറാറുണ്ട്. പക്ഷേ, ജോലി കിട്ടിയാലും അവരുടെ ജീവിതം പലപ്പോഴും ജോലി മാത്രമായിത്തീരും. അവർക്കു സ്വയം അന്വേഷിക്കാനും, പുതിയ കാര്യങ്ങൾ കാണാനുമുള്ള അവസരം കുറവായിരിക്കും. ഇതാണ് മൈ അസ്ലി ഫ്രെഷ് എന്ന കമ്പനി ശ്രദ്ധിച്ച ഒരു യാഥാർത്ഥ്യം.

ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഈ ഫിഷ് ആൻഡ് മീറ്റ് ബ്രാൻഡ്, തൊഴിലാളികൾക്ക് ജോലി മാത്രമല്ല, ജീവിതം അനുഭവിക്കാനും വളരാനുമുള്ള അവസരം നൽകുന്ന ‘വർക്ക് & എക്സ്പ്ലോർ’ എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്.

ഈ പദ്ധതിയിലൂടെ ജീവനക്കാർക്ക് പ്രതിമാസമായി ഒരു എക്സ്പ്ലോറേഷൻ അലവൻസ്, പെയ്ഡ് അവധികൾ, കൂടാതെ തങ്ങളുടെ താൽപര്യങ്ങൾ പിന്തുടരാനും പുതിയ കഴിവുകൾ പഠിക്കാനുമുള്ള സഹായവും ലഭിക്കും. അതായത്, ജോലി ജീവിതം മനുഷ്യത്വബോധത്തോടെ ആസ്വദിക്കാനുള്ള ഒരു അവസരമാണിത്.

ഈ ആശയം രൂപപ്പെട്ടത് കമ്പനി സ്ഥാപകനായ.ജമനുദീൻ പി യുടെ സ്വന്തം അനുഭവത്തിൽ നിന്നാണ്. ഗ്രാമത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കുടിയേറി, അദ്ദേഹം തന്റെ ബിസിനസ്സ് ആരംഭിച്ചെങ്കിലും, രണ്ടുവർഷത്തോളം നഗരത്തെ ശരിയായി കാണാനോ അതിന്റെ സാധ്യതകൾ മനസിലാക്കാനോ അവസരം ലഭിച്ചില്ല. “ജീവിതം ജോലിയായി മാത്രം തീരരുത്” എന്ന ബോധ്യം തന്നെയാണ് അദ്ദേഹത്തെ ‘എക്സ്പ്ലോർ ബെംഗളൂരു’ എന്ന ആശയത്തിലേക്ക് നയിച്ചത്.

അദ്ദേഹം വിശ്വസിക്കുന്നത് ലളിതമാണെങ്കിലും ശക്തമാണ് — ഒരു കമ്പനിയുടെ കടമ ജോലി സൃഷ്ടിക്കുന്നതിൽ മാത്രം അവസാനിക്കരുത്; ഓരോ തൊഴിലാളിക്കും സ്വപ്നം കാണാനും വളരാനും അവസരം നൽകണം.

മൈ അസ്ലി ഫ്രെഷ് ഇതിനകം തന്നെ ഉപഭോക്താക്കളിൽ വിശ്വാസം നേടിയ ഒരു ബ്രാൻഡാണ്. അവർ ഓർഡറിന് ശേഷം മാത്രമേ മീറ്റും ഫിഷും മുറിച്ചുകൊടുക്കൂ, കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടാനുസൃത കട്ട് രീതിയും തിരഞ്ഞെടുക്കാനാകും. സമയബന്ധിത ഡെലിവറിയും അവരുടെ ശക്തമായ വാഗ്ദാനമാണ്.

https://api.aslifresh.com/redirect?place=malay6w-0821d2

WhatsApp: ‪+918618800300

കണ്ണഞ്ചിപ്പിക്കുന്ന വികസനം, കേരളം എന്നെക്കാൾ ഇളയതും ചെറുപ്പവും, ദാരിദ്ര്യം ഇനിയും ബാക്കി: മമ്മൂട്ടി

0

കേരളം തന്നെക്കാൾ ഇളയതും ചെറുപ്പവുമാണെന്ന് നടൻ മമ്മൂട്ടി. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി പൊതുവേദിയിൽ‌ എത്തിയത്. സാമൂഹ്യ സേവന രംഗത്ത് കേരളം ഒരുപാട് മുന്നിലാണെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മുടെ ജനാധ്യപത്യ ബോധത്തിന്റെ ഫലമാണ് കേരളത്തിന്റെ ഈ നേട്ടങ്ങളെല്ലാം. അതിദാരിദ്ര്യം മാത്രമേ മുക്തമാകുന്നുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്. സ്വാതന്ത്ര്യം കിട്ടിയ കാലത്തെക്കാൾ നമ്മുടെ ദാരിദ്ര്യ രേഖ ഇന്ന് കുറഞ്ഞു. മുഖ്യമന്ത്രി വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.സാഹോദര്യവും സമർപ്പണവും ജനങ്ങളിൽ നിന്നും ഉണ്ടാകണം. 9 മാസമായി ഒരു പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളാണ് താൻ. എറണാകുളത്തുനിന്ന് യാത്ര ചെയ്താണ് താൻ തിരുവനന്തപുരത്തേക്ക് വന്നത്. ഇപ്പോൾ വന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടായിട്ടുണ്ട്. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതു കൊണ്ട് മാത്രം വികസനം കൈവരിക്കില്ല. സാമൂഹിക ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം സമ്പൂർണമായി തുടച്ചുനീക്കപ്പെടണം.

ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതൽ; ദിവസം 70,000 ഭക്തർക്ക് അവസരം

0

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് നവംബർ ഒന്നിന് വൈകിട്ട് അഞ്ചുമണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി 20,000 ഭക്തരെയാണ് റിയൽ ടൈം ബുക്കിങ് വഴി ദർശനത്തിന് അനുവദിക്കുക.

തീർഥാടകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം 4 ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർഥാടനകാലം മുതൽ ശബരിമല യാത്ര മധ്യേ കേരളത്തിൽ എവിടെ വച്ച് അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലൻസ് ചെലവ് നൽകുന്നുമുണ്ട്. ഇൻഷുറൻസ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോർഡ് സ്ഥിരം, ദിവസവേതന ജീവനക്കാർക്കും മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കൂടി ലഭിക്കും.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർഥാടന പാതയിൽ വച്ച് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ മൂലമുള്ള സ്വാഭാവിക മരണത്തിന് നഷ്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. ഈ വർഷം മുതൽ സ്വഭാവിക മരണം സംഭവിക്കുന്നവർക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പിൽഗ്രിം വെൽഫെയർ നിധി കൂടി ആരംഭിക്കുകയാണ്. ഇൻഷുറൻസ് ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ഐഡി ആയതിനാൽ പരമാവധി ഭക്തർ ഓൺലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ഓപ്പറേഷൻ സൈബർ ഹണ്ട് :382 കേസുകൾ, 263 അറസ്റ്റ്

0

സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 263 പേരെ അറസ്റ്റ് ചെയ്യുകയും 382 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണമാണ് ഓപ്പറേഷൻ ‘CY HUNT’ എന്ന പേരിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തിയത്. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും വ്യാപകമായി നടത്തിയ റെയ്ഡിൽ 125 പേർക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയക്കുകയും ചെയ്തു.

തങ്ങളുടെ അറിവില്ലാതെ സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകൾ, ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടുകളിൽ പണം അയച്ചു കിട്ടിയവർ, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലാത്തതായി ബോധ്യപ്പെട്ട ആൾക്കാർ എന്നിവരെയാണ് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചിട്ടുള്ളത്.രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും, എ.ടി.എം, ചെക്കുകൾ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷൻ ‘CY HUNT’ ന്റെ ഭാഗമായി അറസ്റ്റ് ചെയ്ത് സംസ്ഥാനത്തെ വിവിധ കോടതികളിൽ ഹാജരാക്കി റിമാൻഡിൽ പാർപ്പിച്ചിട്ടുള്ളത്.സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഇവർ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെ പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങളുണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അതത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകും.കേരള പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെയും റേഞ്ച് ഡി.ഐ.ജിമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും മേൽനോട്ടത്തിലായിരുന്നു റെയ്ഡ്. #statepolicemediacentre #keralapolice

ലഹരി വിൽപ്പന വഴി വാങ്ങിയ കാർ പോലീസ് കണ്ടുകെട്ടി

0

കോഴിക്കോട് :ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ നടക്കാവ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയങ്ങാടി സ്വദേശി സൽമാൻ ഫാരിസ് (21) ന്‍റെ പേരിലുള്ള മാരുതി എസ്റ്റീം (KL -07 –BA -5795) കാറാണ് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. നടക്കാവ് പണിക്കർ റോഡുള്ള ഗണപതി ക്ഷേത്രം കവാടത്തിനടുത്ത് വെച്ച് ബാഗിൽ കൊണ്ടു വന്ന കഞ്ചാവും പണവുമായി സബ് ഇൻസ്പെക്ടർ എൻ. ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ഡാൻസാഫും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പ്രതി വാഹനം വാങ്ങിയതും, ആഡംബരപൂർണ്ണമായ ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം, കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കാം. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ നിയമപ്രകാരം നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും, സഹായികളുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്.

മെ​ഗാസ്റ്റാർ മമ്മൂട്ടി എട്ട് മാസങ്ങൾക്ക് ശേഷം കേരളത്തിലെത്തി

0

മെ​ഗാസ്റ്റാർ മമ്മൂട്ടി എട്ട് മാസങ്ങൾക്ക് ശേഷം കേരളത്തിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. യുകെയിൽ നിന്നെത്തിയ താരത്തിന് വമ്പിച്ച വരവേൽപ്പാണ് ആരാധകരും രാഷ്ട്രീയ, സാംസ്കാരിക പ്രമുഖരും ചേർന്ന് ഒരുക്കിയത്. കേരളത്തിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കാൻ മന്ത്രി എം ബി രാജേഷ് അടക്കമുള്ളവർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു.

ആരാധകരുടെ ‘ലവ് യു മമ്മൂക്ക’ വിളികളുടെ നടുവിലേക്കാണ് പ്രിയ താരം വന്നിറങ്ങിയത്. മമ്മൂട്ടിയെ വരവേൽക്കാൻ വമ്പിച്ച ജനാവലിയാണ് എയർപോർട്ടിൽ ഉണ്ടായിരുന്നത്. മലയാളികളുടെ സ്നേഹത്തിന് നടുവിലേക്ക് പറന്നിറങ്ങിയ മമ്മൂക്ക നിറപുഞ്ചിരിയോടെ ആരാധകർക്ക് അഭിവാദ്യമർപ്പിച്ച് നടന്നുനീങ്ങി. ശേഷം സ്വയം കാറോടിച്ചാണ് മമ്മൂട്ടി വീട്ടിലേക്ക് തിരിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി നടൻ ചെന്നൈയിലായിരുന്നു. ശേഷം മഹേഷ് നാരായൺ സിനിമയുടെ സെറ്റിലേക്ക് മമ്മൂട്ടി എത്തുകയായിരുന്നു. സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂൾ ഹൈദരാബാദിലായിരുന്നു, അവിടത്തെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം താരം യുകെയിലേക്ക് തിരിച്ചിരുന്നു. ഇപ്പോൾ യുകെയിൽ നിന്നാണ് മമ്മൂട്ടി കേരത്തിലെത്തിയിരിക്കുന്നത്.

എസ്.എസ്.എൽ.സി പരീക്ഷക്ക് 12 മുതൽ ഫീസ് അടയ്ക്കാം

0

2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി., എസ്.എസ്.എൽ.സി. (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി. (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ കൂടാതെ 2025 നവംബർ 12 മുതൽ 19 വരേയും പിഴയോടുകൂടി 21 മുതൽ 26 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: https://sslcexam.kerala.gov.inhttps://thslcexam.kerala.gov.inhttp://ahslcexam.kerala.gov.inhttps://pareekshabhavan.kerala.gov.inhttp://sslchiexam.kerala.g