spot_img
Sunday, August 9, 2026
Home Blog Page 13

സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, കോഴിക്കോട് യുവാവിനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് പൊലീസ്.

0

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് ഒരു യുവാവിനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് എന്ന 24 കാരനാണ് മരിച്ചത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. രണ്ട് ദിവസം മുൻപാണ് ഷരീഖ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് ഇയാൾ തിരികെ വീട്ടിലെത്തിയിരുന്നില്ല.ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടെയാണ് മുണ്ടുപാലത്തെ ഒരു വീട്ടിലെ മുറിയിൽ ഷരീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.യു വാവ് എങ്ങനെ ആ മുറിയിലെത്തി എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഷരീഖിന് ആ മുറിയുമായി എന്ത് ബന്ധമാണുള്ളതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മുറിയിൽ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ അറിയാനാകൂ.ആദ്യം മരണവിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത് യുവാവിന്റെ സഹോദരൻ എന്ന് പറഞ്ഞ് ഒരു വ്യക്തിയാണ്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഷരീഖിന്റെ സുഹൃത്തായ മുഹമ്മദ് അഷ്റഫ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.അഷ്റഫിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവിന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മുറിയിലെ സാഹചര്യങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.പ്രദേശവാസികളോടും ഷരീഖിന്റെ സുഹൃത്തുക്കളോടും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്; ലംഘിച്ചാൽ കർശന നടപടി.

ചെന്നൈ:പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഒരു വിസ്‌മയമാണ് നീലക്കുറിഞ്ഞി.ഓരോ സീസണിലും നീലക്കുറിഞ്ഞി കാണാൻ സന്ദർശകർ ഒഴുകിയെത്തും. പക്ഷേ തമിഴ്‌നാട്ടിൽനീലഗിരി ജില്ലയിലെ നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ്. സംരക്ഷിത സസ്യവിഭാഗത്തിൽപ്പെട്ട നീലക്കുറിഞ്ഞി ചെടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രദേശത്ത് വന്യമൃഗങ്ങളുടെ (കാട്ടാനകളുടെ) സാന്നിധ്യം ശക്തമായതിനാലും മുൻകരുതലിൻ്റെ ഭാഗമായാണ് നടപടി.ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള നടുഗണി, ഗൂഡല്ലൂർ, ഊസിമല, ഓവാലി എന്നിവിടങ്ങളിലാണ് നിലവിൽ നീലക്കുറിഞ്ഞി വൻതോതിൽ പൂത്തുലഞ്ഞിരിക്കുന്നത്.വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സസ്യമാണ് നീലക്കുറിഞ്ഞിയെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. അതിനാൽ തന്നെ കുറിഞ്ഞിപ്പൂക്കൾ പറിക്കുന്നതും ചെടികൾക്ക് കേടുപാടുകൾ വരുത്തുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പൂത്തുലഞ്ഞു നിൽക്കുന്ന ഈ മേഖലകളിൽ നിലവിൽ കാട്ടാനകളുടെ സഞ്ചാരം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സഞ്ചാരികളും പൊതുജനങ്ങളും സ്വന്തം സുരക്ഷ മുൻനിർത്തി ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു.നീലക്കുറിഞ്ഞി വിരിയുന്ന പ്രധാന കേന്ദ്രങ്ങൾചൊക്രമുടി: സർക്കാർ കൈയേറ്റമൊഴിപ്പിച്ചെടുത്ത ഈ പ്രദേശം ഇത്തവണത്തെ പ്രധാന ആകർഷണമാണ്. ഇവിടെ ഇതിനകം തന്നെ പൂക്കൾ വിരിഞ്ഞുതുടങ്ങി.മീശപ്പുലിമല: ഹിമാലയത്തിന് തെക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന ഇക്കോ ട്രെക്കിങ് കേന്ദ്രം.എടലിമേട്: മാട്ടുപ്പെട്ടിക്ക് സമീപമുള്ള മനോഹരമായ പുൽമേട്.സെവൻമലഗുണ്ടമലഎന്താണ് നീലക്കുറിഞ്ഞി12 വർഷം കൂടുമ്പോൾ ജൂലായ്‌, ഓഗസ്റ്റ് മാസങ്ങൾക്ക് ഇടയിലായാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. അവസാനമായി 2018 ലാണ് ഇത് പൂവിട്ടത്. കാലചക്രം അനുസരിച്ച് 2030ൽ വീണ്ടും പൂവിടും. കാന്തേസി കുടുംബത്തിലും സ്ട്രോബിലാന്തസ് ജനുസിലും ഉൾപ്പെടുന്ന ഒരു തനതായ സസ്യമാണ് നീലക്കുറിഞ്ഞി. ഈ ജനുസിൽ ഏകദേശം 250 ഇനമുണ്ട്. അതിൽ 46 ഇനം കുറിഞ്ഞി ചെടികൾ ഇന്ത്യയിലാണ് കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ ഷോല വനങ്ങളിൽ കാണപ്പെടുന്ന നീലക്കുറിഞ്ഞി സാധാരണയായി 1,300-2,400 മീറ്റർ ഉയരത്തിൽ വളരും. ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴും ഒരുമിച്ച് പൂവിടുമെന്നതാണ് ഈ അപൂർവ സസ്യത്തിന്‍റെ പ്രധാന സവിശേഷത.പേര് പോലെ തന്നെ നീല നിറത്തിൽ മനോഹരമായ കാഴ്‌ച അനുഭവം നൽകുന്ന നീലക്കുറിഞ്ഞിയെ കാണാൻ ഓരോ സീസണിലും വലിയ തിരക്കാണ് അനുഭവപ്പെടാറ്. മേഖലയിലെ ടൂറിസം വളർച്ചയ്ക്ക് നീലകുറുഞ്ഞി വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഇന്ന് നീലക്കുറിഞ്ഞി പല തരത്തിലുള്ള ഭീഷണികൾ നേരിടുന്നുണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. അതിനാൽ തന്നെ നീലക്കുറിഞ്ഞി സംരക്ഷണത്തിനായി കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്

അർജന്റീന വിറച്ച നിമിഷം; ലോകകപ്പിലെ മികച്ച ഗോളായി കാബോ വെർദെയുടെ ലോപ്പസ് കബ്രാളിന്റെ ലോങ് റേഞ്ചർ

0

ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ ഗോൾ ഓഫ് ദി ടൂർണമെന്റായി കാബോ വെർദെ താരം സിഡ്‌നി ലോപ്പസ് കബ്രാൾ നേടിയ ഗോൾ. വോട്ടെടുപ്പിലൂടെയാണ് വിശ്വമേളയിലെ മികച്ച ഗോൾ ഫിഫ തെരഞ്ഞെടുത്തത്. ഉസ്ബകിസ്താൻ താരം എൽദോർ ഷോമുറോഡോവ്, ഹെയ്തിയുടെ വിൽസൺ ഇസിഡോർ എന്നിവർ നേടിയ ഗോളുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. മാക്‌സി റോഡ്രിഗസ്, ഡിയേഗോ ഫോർലാൻ, ഹാമസ് റോഡ്രിഗസ്, ബെഞ്ചമിൻ പവാർഡ്,റിച്ചാർലിസൻ എന്നിവർക്ക് ശേഷമാണ് കബ്രാൽ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.റൗണ്ട് ഓഫ് 32 മത്സരത്തിൽ 103ാം മിനിറ്റിലാണ് അർജന്റീനയുടെ നെഞ്ചുപിളർത്തിയ ഗോൾ എത്തിയത്. ഇടതുവിങിലൂടെ മുന്നേറിയ കബ്രാൾ, ബോക്‌സിന്റെ മൂലയിൽ നിന്ന് തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ വലതുളച്ചു. എമിലിയാനോ മാർട്ടിനസിന് യാതൊരു അവസരവും നൽകാതെയുള്ള ഷോട്ട് അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിൽ അർജന്റീനക്കെതിരെ കാബോ വെർദെ സമനില പിടിച്ചതും ഈ ഗോളിലൂടെയായിരുന്നു. എന്നാൽ മെസ്സിയും സംഘവും ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയെങ്കിലും ഈ കിടിലൻ ഗോൾ ആഗോള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ആശങ്കയുയര്‍ത്തി അമീബിക് മസ്തിഷ്‌ക ജ്വരബാധ

0

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ജനുവരി മുതല്‍ ഇന്നലെ വരെ 155 പേര്‍ക്കാണ് രോഗം ബാധിച്ചത്. 40 പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. കോഴിക്കോട് ജില്ലയില്‍ ഈമാസം മാത്രം അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് ഉയരുമ്പോഴും രോഗ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. മലിനജലത്തിലും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല, കിണര്‍ വെള്ളത്തില്‍ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യമാണുള്ളത്.കഴിഞ്ഞവര്‍ഷം 201 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗം ബാധിച്ചത്. 47 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

രോഗബാധ നേരത്തേ കണ്ടെത്താന്‍ സാധിക്കുന്നത് കൊണ്ട് കേരളത്തില്‍ മരണനിരക്ക് ആഗോള ശരാശരിയേക്കാള്‍ കുറവാണെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്.നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. വെള്ളത്തില്‍ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകാം. അതേസമയം കുളിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ രോഗബാധയുണ്ടാകില്ല.പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കില്‍ കടന്നാല്‍ അമീബ മൂക്കിലെ അസ്ഥികള്‍ക്കിടയിലുള്ള വിടവിലൂടെ തലച്ചോറില്‍ എത്തുകയും രോഗമുണ്ടാകുകയും ചെയ്യും.

അതേസമയം, രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ലെന്നതാണ് ആശ്വാസം. രോഗബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. ശക്തമായ പനി, ഛര്‍ദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍.രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യണം. ഇത് രോഗബാധ വേഗത്തില്‍ തിരിച്ചറിയാനും രോഗമുക്തി നേടാനും സഹായിക്കും.പ്രതിരോധ നടപടികള്‍ ഊര്‍ജിതംകോഴിക്കോട് ജില്ലയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം റിപോര്‍ട്ട് ചെയ്തതോടെആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.

കൊയിലാണ്ടി സ്വദേശിയായ കുതിരക്കുട പുള്ളുവനംകണ്ടി ബിജുവാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. രോഗിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളിലും പൊതുകിണറുകളിലും ക്ലോറിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ജലസാമ്പിളുകള്‍ ശേഖരിച്ച് വിശദ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സരിത പറഞ്ഞു.മരണപ്പെട്ട രോഗിയുടെ കാര്യത്തില്‍ രോഗബാധക്ക് കാരണമായ വ്യക്തമായ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.രോഗിയെ കഴിഞ്ഞ മാസം 10നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആദ്യം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയിരുന്നു. ജനങ്ങള്‍ ജലാശയങ്ങളില്‍ കുളിക്കുമ്പോഴും നീന്തുമ്പോഴും ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പനി സര്‍വേയും ആരോഗ്യപരിശോധനയും നടത്തിവരികയാണ്. ഇതുവരെ നടത്തിയ പരിശോധനകളില്‍ പ്രദേശത്ത് മറ്റാര്‍ക്കും സമാന ലക്ഷണങ്ങളോടുകൂടിയ പനിയോ രോഗങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

0

ന്യൂഡൽഹി : അമിത് ഷായുടെ പ്രസ്താവനയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ ലോക്‌സഭയില്‍ ഇന്ന് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചയുമായി സഹകരിക്കുമെന്ന് ഇന്നലെ സ്പീക്കര്‍ ഓം ബിര്‍ളയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. ആറ് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുന്നത്. (Public Examinations Amendment Bill)

ഭരണപക്ഷത്തിനു വേണ്ടി എംപിമാരായ തേജസ്വി സൂര്യയും ബാന്‍സൂരി സ്വരാജും ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. പ്രതിപക്ഷത്തു നിന്ന് പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, ശശി തരൂര്‍, ഗൗരവ് ഗോഗോയി തുടങ്ങിയവര്‍ സംസാരിച്ചേക്കും. രാജ്യസഭയില്‍ എംഎസ്എംഇ വികസന ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. വന്ദേമാതരത്തിന് നിയമ പരിരക്ഷ നല്‍കുന്ന ബില്ലില്‍ ചര്‍ച്ച ആരംഭിക്കാനുള്ള ശ്രമവും നടക്കും.ഇന്നലെ തുടര്‍ച്ചയായ ആറാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭാ നടപടികളും തടസ്സപ്പെട്ടിരുന്നു. നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു കേന്ദ്ര മന്ത്രി ജിധേന്ദ്ര സിംഗ് പൊതുപരീക്ഷ ഭേദഗതി ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സ്പീക്കര്‍ ഓം ബിര്‍ല അഭ്യര്‍ഥന നടത്തി. പ്രതിപക്ഷം സഹകരിക്കണം എന്ന് ഓം ബിര്‍ള ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് മനപ്പൂര്‍വ്വം തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.

പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുകള്‍ ഉപയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടത് എന്ന് കെസി വേണുഗോപാല്‍ എം പി ചോദിച്ചു. ഒടുവില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും നടത്തിയ സമവായ നീക്കം ഫലം കണ്ടു. കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം നാളെ ചര്‍ച്ചയില്‍ സഹകരിക്കാമെന്ന് അറിയിക്കുകയായിരുന്നു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ വന്ദേമാതരത്തിന് നിയമ സംരക്ഷണം നല്‍കുന്ന ബില്‍ ചര്‍ച്ചയ്ക്ക് എടുക്കാന്‍ സാധിച്ചില്ല.

വരുന്നത് മഴ ദിനങ്ങള്‍; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത.

0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്.വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പഞ്ചിമ ബംഗാള്‍-വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. കിഴക്കന്‍ അറബിക്കടലിനും സമീപ കൊങ്കണ്‍ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ പുലര്‍ച്ചെ 5.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിര്‍ദേശം.

അതേസമയം അസമില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പ്രളയക്കെടുതിക്ക് അയവുണ്ടായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇതുവരെ 68 മരണമാണ് സ്ഥിരീകരിച്ചത്. ആറ് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായാണ് കണക്ക്. പതിനെട്ടായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് തുടങ്ങിയ സേനകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.

മൊബൈൽ പ്ലാനിറ്റോറിയം ഒരുക്കി ചമൽ നിർമ്മല യു.പി സ്കൂൾ.

0

താമരശ്ശേരി:ചമൽ നിർമ്മല യു.പി. സ്കൂളിൽ മൊബൈൽ പ്ലാനിറ്റോറിയത്തിന്റെ വിസ്മയ കാഴ്ചയൊരുക്കി. വിദ്യാർഥികൾക്ക് ആകാശ വിസ്മയം നേരിട്ട് കാണുന്നതിനും അറിവ് നേടുന്നതിനുമാണ് പ്രദർശനം ഒരുക്കിയത്. പ്രദർശനോദ് ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്: ലിസി വർഗീസ് നിർവഹിച്ചു. എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ആകാശ വിസ്മയ കാഴ്ചയിൽ പങ്കെടുത്തു. പ്രപഞ്ച വിസ്മയങ്ങളും രഹസ്യങ്ങളും അനാവരണം ചെയ്ത ഡിജിറ്റൽ പ്ലാനിറ്റോറിയം മനോഹര ദൃശ്യങ്ങളും അറിവും വിദ്യാർത്ഥികൾക്ക് പകർന്നു. 3ഡി സാങ്കേതികവിദ്യയും വളരെ ശ്രദ്ധേയമായി. പി.ടി.എ. പ്രസിഡന്റ്: നൂറുദ്ദീനുംമറ്റ് പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും ആകാശ വിസ്മയ കാഴ്ച നേരിട്ട് വീക്ഷിച്ചു.

പുതുപ്പാടി ഒടുങ്ങാക്കാട് വാഹനാപകടം രണ്ടുപേർക്ക് പരിക്ക്.

0

പുതുപ്പാടി: ഒടുങ്ങാക്കാട് മഖാമിന് മുൻപിലായി കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, അപകടത്തിൽ ബൈക്ക് യാത്രക്കാരായ വയനാട് കൽപ്പറ്റ സ്വദേശികൾക്ക് പരിക്ക്,പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിട്ടുണ്ട്

മുഖ്യമന്ത്രിയുടെ ചിത്രവും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പിന് ശ്രമം

0

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജൻധൻ യോജന വഴി ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് ഓൺലൈൻ തട്ടിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചാരണം നടക്കുന്നത്.2014-ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ജൻധൻ യോജന പദ്ധതിയുടെ പേരിലാണ് തട്ടിപ്പ്. “ഓരോ പൗരനും 5000 രൂപ അക്കൗണ്ടിൽ ലഭിക്കും” എന്ന് അവകാശപ്പെട്ടാണ് വ്യാജ വീഡിയോയും ലിങ്കും പ്രചരിപ്പിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആദ്യം സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രവും പ്രത്യക്ഷപ്പെടും.

തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടും. വിവരങ്ങൾ നൽകിയാൽ “സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ” വരുമെന്നും അതിൽ പ്രസ് ചെയ്താൽ തുക അക്കൗണ്ടിലേക്ക് വരുമെന്നും കാണിക്കും. ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക നഷ്ടമുണ്ടാകാനാണ് സാധ്യത.ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഇത്തരത്തിൽ വാട്‌സ്ആപ്പ് ലിങ്ക് വഴി പണം നൽകുന്നില്ല.കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ചിത്രം ഉപയോഗിച്ചും സമാന തട്ടിപ്പ് നടന്നിരുന്നു.

അന്ന് പരാതി ഉയർന്നതോടെ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേരിലും ചിത്രത്തിലും വ്യാജ പ്രചാരണം നടക്കുന്നതിനാൽ പൊലീസ് വീണ്ടും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

പ്ലസ് വൺ വിദ്യാർഥിനി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണു

0

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ വിദ്യാർഥിനി കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പ്ലസ് വൺ വിദ്യാർഥിനി വൈഗയാണ് തെറിച്ചുവീണത്. സ്കൂളിൽ പോകാൻ ബസിൽ കയറുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.