spot_img
Friday, June 26, 2026
Home Blog Page 137

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

0

ജലമാണ് ജീവൻ’ – ക്യാമ്പയിന്‍ ആരംഭിക്കും

അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് “ജലമാണ് ജീവൻ’ ക്യാമ്പയിന് തുടക്കം കുറിച്ചത്.

ഇതിനോടനുബന്ധിച്ച് ആഗസ്റ്റ് 30,31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഇതുവഴി അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഴുവൻ വാട്ടർ ടാങ്കുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഇതോടൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളും, പ്രദേശത്തെ ജലസ്രോതസ്സ് വൃത്തിയാക്കലും ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങളും ഏറ്റെടുക്കണം. മലിനമായ കുളങ്ങൾ, പുഴകൾ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും ഈ അമീബയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വഹിച്ച പങ്കിനെ മുലുമന്ത്രി അഭിനന്ദിച്ചു. ക്യാമ്പയിൻ പ്രവർത്തനങ്ങൾ കൃത്യതയോടെ ആസൂത്രണം ചെയ്ത്, സമയബന്ധിതമായും ജനകീയമായും നടപ്പാക്കുന്നതിന് ഭരണസമിതിയുടെ സജീവ നേതൃത്വം ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; ഗുരുവായൂരിൽ പുണ്യാഹമടക്കം ശുദ്ധി കർമ്മങ്ങൾ നാളെ, രാവിലെ 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം

0

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം. ക്ഷേത്രക്കുളത്തിൽ അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നതിനാൽ ക്ഷേത്രത്തിൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം രാവിലെ 5 മണി മുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. പുണ്യാഹകർമ്മങ്ങൾ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക്‌ ദർശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

പുണ്യാഹകർമ്മങ്ങൾ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക്‌ ദർശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.l

അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തെ തുടർന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറാണ് റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പെലീസിന് പരാതി നൽകി.സംഭവം വിവാദമായയതോടെ ജാസ്മിൻ ജാഫർ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുമെന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

0

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിഷ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്. ആരോപണം പുറത്തു വന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചിരുന്നു.

കണ്ണൂർ കല്യാട്ടെ 30 പവൻ മോഷണം പോയ വീട്ടിലെ മരുമകൾ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് അറസ്റ്റിൽ

0

കണ്ണൂര്‍: കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ധരാജു(22)വിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണം സ്വദേശിയാണ് സിദ്ധരാജു. സാലിഗ്രാമിലെ ലോഡ്ജില്‍വെച്ച് ദര്‍ഷിതയും സുഹൃത്തും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

വെളളിയാഴ്ച്ചയാണ് കല്യാട്ടെ വീട്ടില്‍ നിന്ന് ദര്‍ഷിത മകള്‍ അരുന്ധതിയുമൊത്ത് കര്‍ണാടകയിലെ സ്വന്തം നാടായ ഹുന്‍സുര്‍ ബിലിക്കരെയിലേക്ക് പോയത്. അന്ന് വൈകീട്ടോടെയാണ് വീട്ടില്‍ മോഷണം നടന്നത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍തൃമാതാവും സഹോദരനുമാണ് കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നത്. ഇരുവരും ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ വാതില്‍ക്കല്‍ ചവിട്ടിയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തളളിത്തുറന്നാണ് കളളന്‍ വീടിനകത്ത് കയറിയത്. സംഭവത്തില്‍ ഇരിക്കൂര്‍ സി ഐ രാജേഷും സംഘവും അന്വേഷണം ആരംഭിച്ചിരുന്നു.

പിഎസ്‌സി പരീക്ഷ തീയതിയില്‍ മാറ്റം

0

ജൂലൈ 23ന് നടത്താനിരുന്ന പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ ഗ്രേഡ് II ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍, നേരിട്ടുള്ള നിയമനം), ജലസേചന വകുപ്പില്‍ ഗ്രേഡ് II ഓവര്‍സിയര്‍ (സിവില്‍, എസ്.ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്), കെ.എസ്.ഡി.സിയില്‍ ട്രേസര്‍ (നേരിട്ടുള്ള നിയമനം, എസ്.സി/എസ്.ടി, കാറ്റഗറി നമ്പര്‍: 008/2024, 293/2024, 736/2024) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഓഗസ്റ്റ് 25ലേക്ക് (രാവിലെ 7.15 മുതല്‍ 9.15 വരെ) മാറ്റി. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ലാത്തതിനാല്‍ പഴയ തീയതി പ്രകാരമുള്ള അഡ്മിഷന്‍ ടിക്കറ്റുമായി അതേ പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

വിലക്ക് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ്:പരാതി,റീല്‍സ് നീക്കം ചെയ്ത് ജാസ്മിൻ ജാഫർ

0

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് പിന്നാലെ പരാതി ഉയർന്ന സംഭവത്തിൽ ക്ഷമ ചോദിച്ച് സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ ജാസ്മിൻ ജാഫർ. ആരെയും വേദനിപ്പിക്കാനോ പ്രശ്‌നമുണ്ടാക്കാനോ അല്ല വീഡിയോ ചെയ്തത്. അറിവില്ലായ്മയായിരുന്നു. വീഡിയോ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് മനസിലാക്കുന്നു. തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്ന് ജാസ്മിൻ പറഞ്ഞു’എന്നെ സ്‌നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു.

ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നോ വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മകൊണ്ട് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’ എന്നാണ് ജാസ്മിൻ ജാഫർ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചത്. ഗുരുവായൂരിൽ നിന്നും പകർത്തിയ വീഡിയോ അക്കൗണ്ടിൽനിന്നും നീക്കിയിട്ടുണ്ട്.ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺ കുമാറാണ് പൊലീസിൽ പരാതി നൽകിയത്. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

0

പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. മുൻകാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തിൽ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉൾപ്പടെയുള്ളവ ഇൻസ്‌പെക്ടർമാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളിൽ നടന്ന മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പോലീസ്, ഫയർഫോഴ്‌സ് എന്നിവരെപ്പോലെ മോട്ടോർ വാഹന വകുപ്പും ഒരു യൂണിഫോമ്ഡ് ഫോഴ്സ് ആണ്, യൂണിഫോം ധരിക്കുന്നത് രാജ്യത്തിന്റെ സംരക്ഷകരിൽ ഒരാളായി മാറുന്നതിന് തുല്യമാണ്. മനസ്സുകൊണ്ടും ശരീരംകൊണ്ടും കരുത്തുള്ളവരായിരിക്കണം ഓരോ ഉദ്യോഗസ്ഥരും. പുതിയ ഉദ്യോഗസ്ഥർക്ക് 30 ദിവസത്തെ കമ്പ്യൂട്ടർ പരിശീലനവും കെഎസ്ആർടിസിയുടെ വർക്ക്ഷോപ്പുകളിൽ 10 മുതൽ 20 ദിവസം വരെ നീളുന്ന പ്രായോഗിക പരിശീലനവും നൽകുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വകുപ്പുകളിൽ ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയതിൽ ഗതാഗത വകുപ്പ് രണ്ടാം സ്ഥാനത്താണെന്നത് അഭിമാനകരമായ നേട്ടമാണ്. ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥരാണ് വകുപ്പിന്റെ ശക്തി. ഓഫീസുകളിലേക്ക് ഏജന്റുമാരുടെയും കൺസൾട്ടന്റുമാരുടെയും പ്രവേശനം കർശനമായി വിലക്കിയിട്ടുണ്ടെന്നും, ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ ജീവിക്കുന്ന പ്രവർത്തകരാണെന്ന ബോധ്യം എപ്പോഴും ഉണ്ടാകണമെന്നും ‘മോസ്റ്റ് എഫിഷ്യന്റ് ഓഫീസർ’ ആയി മാറണം എന്നതായിരിക്കണം ഉദോഗസ്ഥരുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിശീലന പൂർത്തിയാക്കിയ 19 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പ്രതിജ്ഞാ വാചകം ചൊല്ലി സർവീസിൽ പ്രവേശിച്ചു. പരിശീലനത്തിൽ മികവ് തെളിയിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ആരാധന ബി ജി (ബെസ്റ്റ് ഇൻഡോർ), വിഷ്ണു ജെ നായർ (ബെസ്റ്റ് ഔട്ട്ഡോർ), രോഹിത്  എസ് (ബെസ്റ്റ് ഷൂട്ടർ), ശ്രീജിത്ത് ബി (ബെസ്റ്റ് ആൾറൗണ്ടർ) എന്നിവർക്ക് മന്ത്രി പുരസ്‌ക്കാരം നൽകി.

ഐ ജി പി ട്രെയിനിങ് ഗുഗുളത് ലക്ഷ്മണൻ, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചെക്കിലം, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി എസ് പ്രമോജ് ശങ്കർ, പോലിസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ യോഗേഷ് മാന്ദയ്യ, വൈസ് പ്രിൻസിപ്പൽ അജയ് കുമാർ, പോലിസ്, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മൊബൈലിലെ കോളർ ഇന്‍റർഫേസിൽ മാറ്റം വന്നോ? പഴയതുപോലെ ആക്കാൻ വഴിയുണ്ട്, എങ്ങനെ എന്ന് നോക്കാം

0

അടുത്തിടെ ആൻഡ്രോയ്‌‍ഡ് മൊബൈല്‍ ഫോൺ ഉപയോഗിക്കുന്ന ആളുകളുടെ ഹാന്‍ഡ്‌സെറ്റില്‍ അവർ പോലും അറിയാതെ ഒരു അപ്ഡേഷൻ വന്നു. പലരും അത് അറിഞ്ഞത് ഫോണിൽ കോൾ വന്നപ്പോഴാണ്. ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചത് എന്ന് പിടികിട്ടാതെ പലരും ഫോണുകള്‍ റീസ്റ്റാര്‍ട്ട് ചെയ്‌തു. ചിലര്‍ അബദ്ധത്തില്‍ കൈതട്ടി എന്തോ സെറ്റിംഗ്‌സില്‍ മാറ്റം വന്നതായി വിലപിച്ചു.

ചില കരുതി ഡിസ്‌പ്ലെ അടിച്ചുപോയെന്ന്. എന്താണ് ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണുകളിലെ കോളര്‍ ഇന്‍റര്‍ഫേസില്‍ വന്ന മാറ്റമെന്ന് നോക്കാം.ഫോണ്‍ ആപ്പ് അപ്‌ഡേറ്റ്കോൾ എൻഡ്, കീപാഡ്, മ്യൂട്ട്, സ്‌പീക്കർ ഓപ്ഷനുകൾ എന്നിവയ്ക്കായി വലിയ ബട്ടണുകൾ ഉൾപ്പെടുത്തി ആൻഡ്രോയ്‌ഡ് കോളിംഗ് ഇന്‍റർഫേസ് ഗൂഗിള്‍ നവീകരിച്ചതാണ് പുതിയ അപ്ഡേറ്റിലെ മാറ്റം. ഗൂഗിള്‍ ഫോണ്‍ ആപ്പിലെ ഏറ്റവും പുതിയ അപ‌‌ഡേറ്റാണിത്. ഫോൺ ആപ്പിലും കോൺടാക്റ്റുകളിലും കോൾ ലിസ്റ്റുകളിലും പുതിയ അപ്ഡേറ്റിൽ മാറ്റം വന്നു. ഉപയോക്താക്കൾ അവരുടെ ഉപകരണത്തിൽ ഒരു അപ്‌ഡേറ്റും ഡൗൺലോഡ് ചെയ്‌തിട്ടില്ലെങ്കിലും ഈ മാറ്റങ്ങൾ തങ്ങളുടെ ഫോണിൽ ഉണ്ടായത് നിരവധി പേരെ ബുദ്ധിമുട്ടിച്ചു. ഈ പുതിയ കോളര്‍ ഇന്‍റര്‍ഫേസ് പരിചിതമല്ലാത്തതിനാല്‍ ഒട്ടും യൂസര്‍-ഫ്രണ്ട്‌ലി അല്ലായെന്നായിരുന്നു പരാതികളിലേറെയും. അങ്ങനെയുള്ളവര്‍ക്ക് ഈ ബുദ്ധിമുട്ട് ഒഴിവാക്കി ഫോണ്‍ പഴയ പരുവത്തിലാക്കാന്‍ ഒരു വഴിയുണ്ട്.

ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഓട്ടോ-അപ്ഡേറ്റ് ആയ അപ്ഡേഷൻ പഴയത് പോലെ ആക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എളുപ്പമാണ്. കോളര്‍ ഇന്‍റര്‍ഫേസ് പഴയപോലെയാക്കാന്‍ ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ പോവുക. വെറും ഒരു മിനിറ്റിൽ ഫോണിന്‍റെ ഡിസ്‌പ്ലെ പഴയത് പോലെ ആക്കാൻ കഴിയും. എങ്ങനെ പഴയ പോലെ ആക്കാമെന്ന് നോക്കാം.ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രവേശിച്ച് ‘phone by google’ (ഫോൺ ബൈ ഗൂഗിൾ) എന്ന് സെർച്ച് ചെയ്യുക.അതിന് ശേഷം അതിൽ അൺ‌ഇൻസ്റ്റാൾ എന്ന ഓപ്ഷന്‍ നല്‍കുക. അൺഇൻസ്റ്റാൾ കൊടുത്തതിന് ശേഷം ഫോണിലെ കോളർ ഇന്‍റർഫേസ് എടുത്തുനോക്കിയാല്‍ പഴയത് പോലെ ആയിട്ടുണ്ടായിരിക്കും. ഇത്രയും മാത്രം ചെയ്‌താൽ നിങ്ങളുടെ ഫോണിലെ കോളർ ഇന്‍റർഫേസിൽ വന്ന മാറ്റം പഴയത് പോലെയാക്കാം.

മോഹിപ്പിച്ച് കടന്നുകളഞ്ഞ ടിക് ടോക്; ചൈനീസ് ആപ്പിന് ഇന്ത്യയിലേക്ക് ഒരു മടങ്ങിവരവുണ്ടാകുമോ?

0

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചൈനീസ് ഷോര്‍ട് വീഡിയോ പ്ലാറ്റ്‌ഫോം ടിക്‌ ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നോ? ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് ടിക് ടോക്കിന്‍റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് അഭ്യൂഹങ്ങളുണ്ടായത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ആപ്പ് ലഭ്യമായില്ലെങ്കിലും ടിക് ടോക്കിന്‍റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഊഹാപോഹങ്ങൾ പടരുകയായിരുന്നു. എന്നാല്‍ ടിക് ടോക്കിന്‍റെ വിലക്ക് തുടരും എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി.

അഞ്ച് വർഷം മുമ്പാണ് ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചത്. ഇന്നലെ ചിലര്‍ക്കെങ്കിലും ടിക് ടോക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ടെക് ടീമിലെ അംഗങ്ങൾ പരിശോധിച്ചപ്പോൾ, അവർക്ക് ഹോംപേജ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞുവെന്നും പക്ഷേ മറ്റ് പേജുകളൊന്നും ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല എന്നുമായിരുന്നു റിപ്പോർട്ട്. ഇത് ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഘട്ടംഘട്ടമായുള്ള റീലോഞ്ചിംഗിനെ സൂചിപ്പിക്കുന്നതാണ് എന്നായിരുന്നു വാര്‍ത്ത. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുന്നതായി സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടിക് ടോകിനുള്ള നിരോധനം നീങ്ങുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ- ചൈന സഹകരണ സാധ്യതകള്‍ വര്‍ധിച്ചിരിക്കേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

അതേസമയം, ടിക് ടോക് ആപ്പിലേക്ക് ആക്‌സസ് ലഭ്യമായതായി ദേശീയ മാധ്യമങ്ങളോ എക്‌സില്‍ യൂസര്‍മാരോ റിപ്പോര്‍ട്ട് ചെയ്‌തില്ല. ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് ടിക് ടോക്കിൽ നിന്നോ അതിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായില്ല. എങ്കിലും വെബ്‌സൈറ്റിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്ത ആരാധകർക്കിടയിൽ ആവേശത്തിന്‍റെ തരംഗം സൃഷ്‍ടിച്ചു. എന്നാല്‍ ഇപ്പോഴും ടിക് ടോക്കിന് ബ്ലോക്ക് തുടരുകയാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പലരും കുറിച്ചിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ്, ടിക് ടോക്കിന്‍റെ ഇന്ത്യന്‍ മടങ്ങിവരവ് ഒരു കെട്ടുകഥ മാത്രമാണെന്ന് കേന്ദ്രത്തിന്‍റെ വിശദീകരണം പുറത്തുവന്നത്

മെസി വരുംട്ടാ…; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

0

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബ‌ർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിക്കുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്.

2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. നേരത്തെ, അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു.