spot_img
Friday, June 26, 2026
Home Blog Page 138

മൊബൈലിലെ കോളർ ഇന്‍റർഫേസിൽ മാറ്റം വന്നോ? പഴയതുപോലെ ആക്കാൻ വഴിയുണ്ട്, എങ്ങനെ എന്ന് നോക്കാം

0

അടുത്തിടെ ആൻഡ്രോയ്‌‍ഡ് മൊബൈല്‍ ഫോൺ ഉപയോഗിക്കുന്ന ആളുകളുടെ ഹാന്‍ഡ്‌സെറ്റില്‍ അവർ പോലും അറിയാതെ ഒരു അപ്ഡേഷൻ വന്നു. പലരും അത് അറിഞ്ഞത് ഫോണിൽ കോൾ വന്നപ്പോഴാണ്. ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചത് എന്ന് പിടികിട്ടാതെ പലരും ഫോണുകള്‍ റീസ്റ്റാര്‍ട്ട് ചെയ്‌തു. ചിലര്‍ അബദ്ധത്തില്‍ കൈതട്ടി എന്തോ സെറ്റിംഗ്‌സില്‍ മാറ്റം വന്നതായി വിലപിച്ചു.

ചില കരുതി ഡിസ്‌പ്ലെ അടിച്ചുപോയെന്ന്. എന്താണ് ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണുകളിലെ കോളര്‍ ഇന്‍റര്‍ഫേസില്‍ വന്ന മാറ്റമെന്ന് നോക്കാം.ഫോണ്‍ ആപ്പ് അപ്‌ഡേറ്റ്കോൾ എൻഡ്, കീപാഡ്, മ്യൂട്ട്, സ്‌പീക്കർ ഓപ്ഷനുകൾ എന്നിവയ്ക്കായി വലിയ ബട്ടണുകൾ ഉൾപ്പെടുത്തി ആൻഡ്രോയ്‌ഡ് കോളിംഗ് ഇന്‍റർഫേസ് ഗൂഗിള്‍ നവീകരിച്ചതാണ് പുതിയ അപ്ഡേറ്റിലെ മാറ്റം. ഗൂഗിള്‍ ഫോണ്‍ ആപ്പിലെ ഏറ്റവും പുതിയ അപ‌‌ഡേറ്റാണിത്. ഫോൺ ആപ്പിലും കോൺടാക്റ്റുകളിലും കോൾ ലിസ്റ്റുകളിലും പുതിയ അപ്ഡേറ്റിൽ മാറ്റം വന്നു. ഉപയോക്താക്കൾ അവരുടെ ഉപകരണത്തിൽ ഒരു അപ്‌ഡേറ്റും ഡൗൺലോഡ് ചെയ്‌തിട്ടില്ലെങ്കിലും ഈ മാറ്റങ്ങൾ തങ്ങളുടെ ഫോണിൽ ഉണ്ടായത് നിരവധി പേരെ ബുദ്ധിമുട്ടിച്ചു. ഈ പുതിയ കോളര്‍ ഇന്‍റര്‍ഫേസ് പരിചിതമല്ലാത്തതിനാല്‍ ഒട്ടും യൂസര്‍-ഫ്രണ്ട്‌ലി അല്ലായെന്നായിരുന്നു പരാതികളിലേറെയും. അങ്ങനെയുള്ളവര്‍ക്ക് ഈ ബുദ്ധിമുട്ട് ഒഴിവാക്കി ഫോണ്‍ പഴയ പരുവത്തിലാക്കാന്‍ ഒരു വഴിയുണ്ട്.

ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഓട്ടോ-അപ്ഡേറ്റ് ആയ അപ്ഡേഷൻ പഴയത് പോലെ ആക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എളുപ്പമാണ്. കോളര്‍ ഇന്‍റര്‍ഫേസ് പഴയപോലെയാക്കാന്‍ ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ പോവുക. വെറും ഒരു മിനിറ്റിൽ ഫോണിന്‍റെ ഡിസ്‌പ്ലെ പഴയത് പോലെ ആക്കാൻ കഴിയും. എങ്ങനെ പഴയ പോലെ ആക്കാമെന്ന് നോക്കാം.ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രവേശിച്ച് ‘phone by google’ (ഫോൺ ബൈ ഗൂഗിൾ) എന്ന് സെർച്ച് ചെയ്യുക.അതിന് ശേഷം അതിൽ അൺ‌ഇൻസ്റ്റാൾ എന്ന ഓപ്ഷന്‍ നല്‍കുക. അൺഇൻസ്റ്റാൾ കൊടുത്തതിന് ശേഷം ഫോണിലെ കോളർ ഇന്‍റർഫേസ് എടുത്തുനോക്കിയാല്‍ പഴയത് പോലെ ആയിട്ടുണ്ടായിരിക്കും. ഇത്രയും മാത്രം ചെയ്‌താൽ നിങ്ങളുടെ ഫോണിലെ കോളർ ഇന്‍റർഫേസിൽ വന്ന മാറ്റം പഴയത് പോലെയാക്കാം.

മോഹിപ്പിച്ച് കടന്നുകളഞ്ഞ ടിക് ടോക്; ചൈനീസ് ആപ്പിന് ഇന്ത്യയിലേക്ക് ഒരു മടങ്ങിവരവുണ്ടാകുമോ?

0

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചൈനീസ് ഷോര്‍ട് വീഡിയോ പ്ലാറ്റ്‌ഫോം ടിക്‌ ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നോ? ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് ടിക് ടോക്കിന്‍റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് അഭ്യൂഹങ്ങളുണ്ടായത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ആപ്പ് ലഭ്യമായില്ലെങ്കിലും ടിക് ടോക്കിന്‍റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഊഹാപോഹങ്ങൾ പടരുകയായിരുന്നു. എന്നാല്‍ ടിക് ടോക്കിന്‍റെ വിലക്ക് തുടരും എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി.

അഞ്ച് വർഷം മുമ്പാണ് ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചത്. ഇന്നലെ ചിലര്‍ക്കെങ്കിലും ടിക് ടോക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ടെക് ടീമിലെ അംഗങ്ങൾ പരിശോധിച്ചപ്പോൾ, അവർക്ക് ഹോംപേജ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞുവെന്നും പക്ഷേ മറ്റ് പേജുകളൊന്നും ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല എന്നുമായിരുന്നു റിപ്പോർട്ട്. ഇത് ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഘട്ടംഘട്ടമായുള്ള റീലോഞ്ചിംഗിനെ സൂചിപ്പിക്കുന്നതാണ് എന്നായിരുന്നു വാര്‍ത്ത. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുന്നതായി സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടിക് ടോകിനുള്ള നിരോധനം നീങ്ങുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ- ചൈന സഹകരണ സാധ്യതകള്‍ വര്‍ധിച്ചിരിക്കേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

അതേസമയം, ടിക് ടോക് ആപ്പിലേക്ക് ആക്‌സസ് ലഭ്യമായതായി ദേശീയ മാധ്യമങ്ങളോ എക്‌സില്‍ യൂസര്‍മാരോ റിപ്പോര്‍ട്ട് ചെയ്‌തില്ല. ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് ടിക് ടോക്കിൽ നിന്നോ അതിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായില്ല. എങ്കിലും വെബ്‌സൈറ്റിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്ത ആരാധകർക്കിടയിൽ ആവേശത്തിന്‍റെ തരംഗം സൃഷ്‍ടിച്ചു. എന്നാല്‍ ഇപ്പോഴും ടിക് ടോക്കിന് ബ്ലോക്ക് തുടരുകയാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പലരും കുറിച്ചിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ്, ടിക് ടോക്കിന്‍റെ ഇന്ത്യന്‍ മടങ്ങിവരവ് ഒരു കെട്ടുകഥ മാത്രമാണെന്ന് കേന്ദ്രത്തിന്‍റെ വിശദീകരണം പുറത്തുവന്നത്

മെസി വരുംട്ടാ…; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

0

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബ‌ർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിക്കുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്.

2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. നേരത്തെ, അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു.

സ്കൂൾ കുട്ടികൾക്ക് നാല് കിലോ അരി വീതം നൽകും: മന്ത്രി

0

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു.ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെ വഹിക്കാവുന്നതാണ്.

വാഴൂര്‍ സോമൻ എംഎല്‍എ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

0

പ്രമുഖ സിപിഐ നേതാവും എംഎല്‍എയുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഒരു പൊതു പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍‌ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുഞ്ഞുപാപ്പൻ്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-ാം തീയതി കോട്ടയം ജില്ലയിലെ വാഴൂരില്‍ ആണ് വാഴൂർ ജനിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ . എഐഎസ്‌എഫ് സംസ്ഥാന നേതാവ്, ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷനായി 2005 മുതല്‍ 2010 വരെ പ്രവർത്തിച്ചു. കേരള സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ അധ്യക്ഷനായി 2016 മുതല്‍ 2021 വരെ പ്രവർത്തിച്ചിരുന്നു. എഐറ്റിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ പ്രവർത്തക സമിതി അംഗം എന്നീ നിലകളില്‍‌ പ്രവർത്തിച്ചു. 2021ല്‍ കേരള നിയമസഭയിലേയ്ക്ക് പീരുമേട് നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.

കാറുകൾ കൂട്ടിയിടിച്ചു, അപകടം കണ്ട് വണ്ടി നിർത്തി ആരോഗ്യ മന്ത്രി, പൈലറ്റ് വാഹനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു

0

കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി.അപകടത്തിൽ 9 പേര്‍ക്കാണ് പരിക്കേറ്റത്. എതിരെ വന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടക്കുയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹങ്ങളുടേയും മുൻഭാഗം പൂർണ്ണമായും തകർന്നു

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ

0

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടായിരുന്നു ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയത്.നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.

ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപ സംഭാവന നല്‍കി എം എ യൂസഫലി

0

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി പത്തുകോടി രൂപ സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് യൂസഫലി സംഭാവന നല്‍കിയത്. വയനാട് ദുരന്തബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ 5 കോടി രൂപ കഴിഞ്ഞ ആഗസ്റ്റില്‍ യൂസഫലി നല്‍കിയിരുന്നു.ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ അമ്പതുപേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ധനസഹായം കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യൂസഫലി സഹായം കൈമാറിയത്. മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ വേഗത പകരുന്നതാണ് ധനസഹായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമത്തെ തകർത്തെറിയുകയായിരുന്നു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചയാകുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയർന്നിരുന്നു. പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

കെസ്ആർടിസി ബസുകളിൽ ഡോറുകളിലെ കയർ മാറ്റി, വാതിൽ തട്ടി അപകടങ്ങളും പതിവായി

0

കെഎസ്ആർടിസി ബസുകളിലെ വാതിലുകൾ എളുപ്പത്തിൽ അടയ്ക്കാൻവേണ്ടി കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറുകളും വള്ളികളും ജീവന് അപകടമുണ്ടാക്കുന്നെന്നുകണ്ട് അറത്തുമാറ്റി. എന്നാൽ, ’കയറില്ലാതെ’ ഓടുന്ന ബസുകളുടെ വാതിലുകൾ തുറക്കുമ്പോൾ, ബസ് കയറാനെത്തുന്നവരുടെ ദേഹത്തും ഇരുചക്രവാഹനങ്ങളിലുമെല്ലാം ഇടിച്ചുള്ള അപകടങ്ങൾ പതിവാകുകയാണിപ്പോൾ

പഴക്കമുള്ള ബസുകളുടെ വാതിലുകൾ എളുപ്പത്തിൽ അടയ്ക്കാനായി ഒരാഴ്ചമുൻപുവരെ, പ്ലാസ്റ്റിക് കയറുകളും വള്ളികളും കെട്ടിയിരുന്നു. ഇത്തരം കയറുകൾ യാത്രക്കാരുടെ കഴുത്തിൽ തട്ടി മനുഷ്യജീവന് അപകടമുണ്ടാക്കുന്നെന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചിരുന്നു. കമ്മിഷന്റെ ഉത്തരവുപ്രകാരം കയറുകൾ അടിയന്തരമായി മാറ്റണമെന്ന് കോർപ്പറേഷൻ ചീഫ് ഓഫീസിലെ മെക്കാനിക്കൽ എൻജിനിയർ, യൂണിറ്റ്-വർക്‌ഷോപ്പ് അധികാരികൾക്ക് നിർദേശം നൽകുകയായിരുന്നു. അടുത്തദിവസംതന്നെ കയർ മുറിച്ചുമാറ്റൽ ആരംഭിക്കുകയുംചെയ്തു

കയറിന്റെ പിൻബലമില്ലാതെ ഭാരമുള്ള വാതിലുകൾ തുറക്കുമ്പോൾ, പുറത്ത് ബസ് കാത്തുനിൽക്കുന്നവരുടെ ദേഹത്തേക്ക് വന്നിടിക്കുകയാണിപ്പോൾ. ഗതാഗതക്കുരുക്കിൽപ്പെട്ട ബസുകളുടെ വാതിൽ തുറക്കുമ്പോൾ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച സംഭവങ്ങളുമുണ്ടായി. കയർ ഉണ്ടായിരുന്നപ്പോൾ, വാതിലിനു സമീപത്തെ സീറ്റുകളിലിരിക്കുന്ന യാത്രക്കാർ അതിൽപ്പിടിച്ച് വലിച്ച് വാതിൽ അടച്ചിരുന്നു.എന്നാലിപ്പോൾ കണ്ടക്ടർമാർതന്നെ മുന്നിലെയും പിന്നിലെയും വാതിലടയ്ക്കാൻ ഓടിനടക്കണം. ബസിന്റെ പടികളിൽ ഇറങ്ങിനിന്നുവേണം ഭാരമുള്ള വാതിലുകൾ പിടിച്ച് അടയ്ക്കേണ്ടത്. വനിതാ കണ്ടക്ടർമാരടക്കമുള്ളവർ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ബസുകളുടെ സമയക്രമം പാലിച്ച് ഓടിക്കാനും ഇതുമൂലം കഴിയുന്നില്ല.കയറിനു പകരം എന്ത് ഉപയോഗിക്കണമെന്ന കാര്യത്തിൽ കെഎസ്ആർടിസി അധികൃതർക്കും വ്യക്തതയില്ല. ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമക്രാറ്റിക് ഫെഡറേഷൻ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി.

റോഡ് പരിപാലനത്തിൽ വീഴ്ച : മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

0

മലപ്പുറം :കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് ഈ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതി. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ കൃത്യ സമയത്ത് നടപ്പാക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വലിയ സ്വീകാര്യത ആണ് ഈ പദ്ധതിക്ക് ലഭ്യമായത്. 21,000 കിലോമീറ്ററോളം റോഡ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു വരുന്നുണ്ട്. എന്നാൽ ഈ വർഷത്തെ പരിശോധനയിൽ ചില ഇടങ്ങളിൽ പ്രവൃത്തി നടപ്പിലാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ ശ്രദ്ധയിൽപെട്ടു.

പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ ആരംഭിക്കാത്ത സംഭവം മലപ്പുറം ജില്ലയിൽ കണ്ടെത്തി. നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് ഈ വീഴ്ച്ച കണ്ടെത്തിയത്.ഇത് സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച പരാതികൾ അന്വേഷിക്കാൻ നിരത്ത് വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. ചീഫ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ പരാതി ഉന്നയിച്ചപ്പോൾ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ചില ഉദ്യോഗസ്ഥർ നൽകിയത്. വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനം തുടരും. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും പ്രധാന പങ്കുവഹിക്കാൻ കഴിയും. റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ റോഡിൽ നീല ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു പരാതികൾ അറിയിക്കാം. എന്നിട്ടും നടപടി ഇണ്ടായില്ലെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ വീഴ്ച്ച വരുത്തിയാൽ നടപടി തുടരും.