spot_img
Sunday, June 14, 2026
Home Blog Page 15

ഒരു രൂപ പോലും പ്രതിഫലം തന്നില്ല, മുഖത്ത് ചവിട്ടി.’തൊപ്പി’ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ.

0

കോഴിക്കോട്: ‘തൊപ്പി’ എന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. നിഹാദിന്റെ എംആർഎസ് ഗ്യാങ്ങിൽ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറുമാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. നിഹാദും താനും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ആ ബന്ധം വെച്ചാണ് അവനുമായി ചേർന്ന് ഗ്യാങ് സ്ട്രീമിങ് തുടങ്ങിയതെന്നും ഷമീർ പറഞ്ഞു.കാമറയിൽ കാണാത്ത ഒരു രൂപവും സ്വഭാവവും അവനുണ്ട്.

അത് ആ വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമേ അറിയൂ. അടിമകളെ പോലെയാണ് കാണുന്നത്. ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും. ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ടതായും മുഹമ്മദും ഷമീറും പറഞ്ഞു.തങ്ങൾ താമസിച്ചിരുന്ന വീട്ടിൽ രണ്ട് മെസ്സാണ് ഉണ്ടായിരുന്നത്. തങ്ങൾക്ക് ചോറും രസവും ഒക്കെയായിരുന്നു. നിഹാദിന് ചിക്കൻ ഫ്രൈ അടക്കമുള്ളവയാണ് ഉണ്ടായിരുന്നത്. മമ്മുവിന്റെ വീട് ചോർന്നൊലിക്കുന്ന അവസ്ഥയായിരുന്നു. ഒരു രൂപ പോലും നിഹാദ് സഹായിക്കാത്തതിനാൽ പഞ്ചായത്തിൽ നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ചാണ് വീട് നന്നാക്കിയത്.

വീഡിയോ ചെയ്യാൻ അസൗകര്യം അറിയിച്ചപ്പോൾ മമ്മുവിനെ കട്ടിലിൽ ഇരുത്തി മുഖത്ത് ചവിട്ടിയെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്.രണ്ടര വർഷക്കാലം തൊപ്പിയുടെ കൂടെ ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ല. കേട്ടാൽ ആർക്കും അറപ്പ് തോന്നുന്ന തരത്തിലുള്ള ജോലികൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. തൊപ്പിയുടെയും റാംബോയുടെയും അടിവസ്ത്രങ്ങൾ വരെ അലക്കേണ്ടി വന്നു, ചെയ്തില്ലെങ്കിൽ മുഖത്ത് അടി വീഴും. അന്ന് പൈസയോ ചായയോ തരില്ല.എല്ലാം ഫേക്കാണ്. ആർക്കെങ്കിലും രണ്ട് രൂപ കൊടുക്കുന്നുണ്ടെങ്കിൽ അത് ക്യാമറക്ക് മുന്നിൽ മാത്രമാണ്.

അതിൽ നിന്നും 10 രൂപേടെ നല്ലവൻ ഇമേജ് ഉണ്ടാകുമെങ്കിൽ മാത്രമേ അത് അവൻ കൊടുക്കൂ. തന്റെ സഹോദരിയുടെ വിവാഹത്തിന്റെ സമയത്ത് പൈസ ചോദിച്ചെങ്കിലും തരാൻ പറ്റില്ല എന്നാണ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോൾ ഇവിടെ ഇങ്ങനെയാണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്‌തോ എന്നാണ് പറഞ്ഞത്. തൊപ്പി പറയുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുന്നത് റാമ്പോ ആണ്. അവന്റെ ആവശ്യത്തിന് മാത്രമാണ് പണം തരിക. അതിൽ നിന്ന് ഒരു ചായ കുടിക്കാൻ കാശ് ചോദിച്ചാൽ പോലും 30 രൂപക്ക് മുകളിൽ പോകരുത് എന്നാണ് പറയാറുള്ളതെന്നും മമ്മുവും ഷമീറും വീഡിയോയിൽ പറഞ്ഞു.

നോ എൻട്രി:U Turn സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച് ദിവസം തുറന്നിരുന്ന സെക്രട്ടറിയേറ്റിലെ പ്രധാന ഗേറ്റും ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം ആരംഭിച്ചത്. അന്ന് മാധ്യമ നിയന്ത്രണത്തെ പ്രതിപക്ഷം വിമർശിച്ചിരുന്നു.

പെൺകുട്ടികളെ കടന്നുപിടിച്ച ശേഷം കടന്നുകളയും; നീല സ്കൂട്ടറിലെ അജ്ഞാതനെ തേടി പൊലീസ്.

0

ശാസ്താംകോട്ട (കൊല്ലം) ∙ നീല സ്കൂട്ടറിൽ ചുറ്റിനടന്നു പെൺകുട്ടികളെ കടന്നു പിടിച്ച ശേഷം കടന്നു കളയുന്ന അജ്‌ഞാതനെ കണ്ടെത്താൻ കഴിയാതെ പൊലീസ് വട്ടം കറങ്ങുന്നു. കൊല്ലം റൂറൽ പൊലീസിന്റെ വിവിധ ‌സ്റ്റേഷൻ പരിധികളിലായി ഒരാഴ്ചയ്ക്കിടെ നടന്ന മൂന്നു സംഭവങ്ങളിലെ പ്രതിയാണ് കാണാമറയത്ത് തുടരുന്നത്. വീടുകളും നിരീക്ഷണ ക്യാമറകളും ഇല്ലാത്ത ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണ് പെൺകുട്ടികൾ ആക്രമിക്കപ്പെട്ടത്.

സ്‌കൂൾ പ്രവേശനോത്സവ ദിവസം ശൂരനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചക്കുവള്ളി-മലനട റോഡിൽ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാർഥിനിയെ ഇയാൾ കടന്നുപിടിച്ചു. ഇരുവശവും നീളത്തിൽ മതിലുള്ള ചെറിയ റോഡിലൂടെ പെൺകുട്ടി ഒറ്റയ്ക്കു പോകുമ്പോഴാണ് സംഭവം. സ്കൂട്ടർ ഓടിച്ചു നൂറ് മീറ്ററോളം മുന്നോട്ടു പോയ ശേഷം തിരികെ വന്നാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇതേ ദിവസം കിഴക്കേ കല്ലട നിലമേൽ ഭാഗത്തും ഒരു പെൺകുട്ടി സമാനരീതിയിൽ ആക്രമണത്തിനിരയായി.കഴിഞ്ഞ ദിവസം ശാസ്താംകോട്ട ‌സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറേകല്ലട തോപ്പിൽ കടവിൽ ഉച്ചയ്ക്ക് സൈക്കിളിൽ വന്ന വിദ്യാർഥിനി ആക്രമിക്കപ്പെട്ടു. കൂട്ടുകാർ ഓരോ വഴിക്ക് പിരിഞ്ഞ് പെൺകുട്ടി ഒറ്റയ്ക്കായ സമയത്താണു സംഭവം.

സ്കൂട്ടറിൽ പിന്നാലെയെത്തി സൈക്കിൾ ഇടിച്ചിട്ട ശേഷമാണ് ആക്രമിച്ചത്. നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിലേക്ക് പെൺകുട്ടി ഓടി കയറിയതോടെ ഇയാൾ സ്കൂട്ടറിൽ കടന്നു. ഹെൽമറ്റണിഞ്ഞു മാസ്ക് ധരിച്ചിരുന്ന ഇയാൾ തന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചതായും പെൺകുട്ടി പറഞ്ഞു.പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി മൂന്ന് സംഭവങ്ങളിലും കേസെടുത്തെങ്കിലും പ്രതിയിലേക്ക് എത്തുന്ന സൂചനകളൊന്നും പൊലീസിനു ലഭിച്ചില്ല. വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ച സ്കൂട്ടറിലാണ് എത്തുന്നതെന്നും സംശയമുണ്ട്. കിഴക്കേ കല്ലട ചീക്കൽ കടവ് പാലം വഴി കുന്നത്തൂർ നെടിയവിള- ഭരണിക്കാവ് ഭാഗത്തേക്ക് ഇയാൾ വന്നതായി സൂചനകൾ ലഭിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

നിർമാണം പൂർത്തിയായ ദേശീയപാതയിൽ ഓട്ടോ, ബൈക്ക് നിയന്ത്രണം ഒരാഴ്ചയ്ക്കുള്ളിൽ

0

കോഴിക്കോട് ∙ ചില സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കി ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ഒരാഴ്ചയ്ക്കകം നിയന്ത്രണം നടപ്പാക്കാൻ സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണ. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എസിപിമാരും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും നിലവിൽ ദേശീയപാതയിൽ നിയന്ത്രണമേർപ്പെടുത്തിത്തുടങ്ങിയിട്ടില്ലെന്നും ബോധവൽക്കരണത്തിനു ശേഷമേ നടപടിയുണ്ടാകൂ എന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കകം പരീക്ഷണാടിസ്ഥാനത്തിലാണു പരിഷ്കാരങ്ങൾ നടപ്പാക്കുക. ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെയും ആധിക്യം പാതയിൽ പ്രശ്നങ്ങളുണ്ടാക്കുന്ന വിഷയം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് ഉന്നയിച്ചത്.

ഹൈലൈറ്റ് മാളിന്റെ സമീപത്തും ഒളവണ്ണ ടോൾ പ്ലാസയിലും സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്നതും അവർ ഉന്നയിച്ചു. സർവീസ് റോഡില്ലാത്ത ഭാഗങ്ങളിലും പുഴയ്ക്കു കുറുകെയുള്ള പാലങ്ങളുടെയും ഭാഗത്തു മാത്രമാണു നിലവിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും യാത്രാനുമതിയുള്ളത്. വെങ്ങളം –രാമനാട്ടുകര പാതയിൽ കോരപ്പുഴ, അറപ്പുഴ, പുറക്കാട്ടിരിപ്പുഴ, മാമ്പുഴ എന്നീ പുഴകൾക്കു കുറുകെ, സർവീസ് റോഡിനു വേണ്ട പാലങ്ങളില്ല. ഹൈലൈറ്റ് മാളിനു സമീപത്തു സർവീസ് റോഡ് പൂർത്തിയായിട്ടില്ല. 2–3 മാസമെടുക്കും പണി തീരാൻ. ദേശീയപാതയിലും സർവീസ് റോഡുകളിലും അനധികൃത പാർക്കിങ് ആണു മറ്റൊരു പ്രധാന പ്രശ്നം.

ഓപ്പറേഷൻ തൂഫാൻ; അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘം പിടിയിൽ.

0

വളാഞ്ചേരി: ബ്രൗൺഷുഗറിന്‍റെ വൻ ശേഖരവുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ. 333 ഗ്രാം ബ്രൗൺഷുഗറുമായി അസം നാഗോൺ സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹഖ് ( 31), റഷീദുല്‍ ഇസ്ലാം ( 32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജീപ്പില്‍ രഹസ്യ അറയുണ്ടാക്കി അസമിൽനിന്ന് അതിൽ ബ്രൗൺഷുഗർ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ജീപ്പിന്റെ രഹസ്യ അറയിൽ ബ്രൗൺഷുഗർ ഒളിപ്പിച്ച നിലയിൽവളാഞ്ചേരി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് ഓപറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ വളാഞ്ചേരി – പട്ടാമ്പി റോഡിൽ കൊട്ടാരത്ത് വെച്ച് പ്രതികളെ പിടികൂടിയത്.

തിരൂര്‍ ഡിവൈ.എസ്.പി എ.എം. സിദ്ദീഖ്, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എന്‍.ഒ. സിബി, വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ ആനന്ദ്ബാബു, പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍, വളാഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ എം. നിര്‍മല്‍ കൂടാതെ ജില്ലാ ഡാന്‍സാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ചോദ്യപ്പേപ്പർ കടുപ്പിച്ചു, A+ പകുതിയായി; കൂട്ടത്തോടെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച് വിദ്യാർഥികൾ.

0

തിരുവനന്തപുരം: എസ്.എസ്.എൽ.സി. വിജയിച്ചവരിൽ പകുതി വിദ്യാർഥികളും പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചതോടെ, പ്ലസ് വൺ ട്രയൽ അലോട്മെന്റായിട്ടും പരീക്ഷാഫലം വന്നില്ല. എല്ലാവർഷവും ശരാശരി ഒന്നേക്കാൽലക്ഷംപേരാണ് എസ്.എസ്.എൽ.സി. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാറുള്ളത്. ഇത്തവണ അപേക്ഷ രണ്ടരലക്ഷം കടന്നു.

അതായത്, എസ്.എസ്.എൽ.സി. വിജയിച്ച 4.10 ലക്ഷം വിദ്യാർഥികളിൽ പകുതിയിലേറെയും പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു.ഇതോടെ, ഫലം വൈകി.ഗുണമേന്മ ഉറപ്പാക്കാനാണ്, വാരിക്കോരി മാർക്കിടുന്നതിനു തടയിട്ട് 2025-26 അധ്യയനവർഷം പത്താംക്ലാസ് ചോദ്യപ്പേപ്പർ കടുപ്പിച്ചത്. ഇതോടെ, ഫുൾ എ പ്ലസുകാർ മുൻവർഷത്തെക്കാൾ പകുതിയായി. 2024-25ൽ 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചെങ്കിൽ, ഈ വർഷം അത് 30,514 പേരായി. മറ്റു ഗ്രേഡുകളിലും ഇങ്ങനെ കുറവുണ്ടായി. ഇതോടെ, വിജയിച്ച പകുതിയിലേറെയുംപേർ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു.അധ്യാപകർ സ്ക്‌കൂൾ തുറക്കലിന്റെ തിരക്കുകളിലായതും സെൻസസ് ഡ്യൂട്ടിയുടെ പരിശീലനത്തിനു പോകേണ്ടിവന്നതുമൊക്കെ ഫലം വൈകാൻ കാരണമായെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

മുൻവർഷങ്ങളിൽ മേയിൽ പുനർമൂല്യനിർണയഫലം പൂർത്തിയായിരുന്നു. ഇത്തവണ മേയ് 21-നുള്ളിൽ അപേക്ഷകൾ സ്വീകരിച്ചെങ്കിലും ഇതുവരെ ഫലം വന്നിട്ടില്ല.കഴിഞ്ഞദിവസം പ്ലസ് വൺ ട്രയൽ അലോട്മെന്റും പ്രസിദ്ധീകരിച്ചതോടെ, എസ്.എസ്.എൽ.സി. മാർക്കിലെ മാറ്റം ഇനി പ്രവേശനത്തിൽ പ്രതിഫലിക്കുമോയെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.

ഐഎഎസ് തലപ്പത്ത് വൻ‌ അഴിച്ചുപണി: അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രശാന്ത് കായിക വകുപ്പിൽ.

0

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചു പണി. സസ്പെൻഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ബി.അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. കായികവകുപ്പ് സ്പെഷൽ സെക്രട്ടറിയായാണ് എൻ. പ്രശാന്തിന് നിയമനം. യുവജനകാര്യം, മൃഗശാല, മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും പ്രശാന്തിനായിരിക്കും.

അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാർട്ട്മെന്റിന്റെയും അധിക ചുമതല നൽകും.കെ.ആർ. ജ്യോതിലാലിനു പ്ലാനിങ് ബോർഡിന്റെ അധിക ചുമതല നൽകും. മിൻഹാജ് ആലം കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും. രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ടി.വി. അനുപമയാകും ഗതാഗത സെക്രട്ടറി. ഷാർമിള മേരി ജോസഫാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. രത്തൻ യു ഖേൽക്കറിനു തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നൽ‌കി. കെ.ബിജുവാണ് വനം വകുപ്പ് സെക്രട്ടറി.

എം.ജി. രാജമാണിക്യമാണ് കെഎസ്ഇബി ചെയർമാൻ. കെ.ജീവൻ ബാബുവിനെ റവന്യു, ദുരന്ത നിവാരണ വകുപ്പ് സ്പെഷൽ സെക്രട്ടറിയായും എസ്. സുഹാസ് ജല വിഭവ വകുപ്പ് സ്‌പെഷൽ സെക്രട്ടറിയായും നിയമിച്ചു.ദിവ്യ എസ്. അയ്യർ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മാറി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. അദീല അബ്ദുല്ല പൊതുമരമാത്ത് വകുപ്പ് സ്‌പെഷൽ സെക്രട്ടറിയാകും. സീറാം സാംബശിവ റാവുവിനു ഐടി വകുപ്പിന്റെ അധിക ചുമതല നൽകും. ഷാനവാസ്‌.എസ് തദ്ദേശ വകുപ്പ് സ്പെഷ്ൽ സെക്രട്ടറിയാകും. ഡി.സജിത് ബാബു പൊതുവിഭ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറിയാകും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും.

വരുന്നു, കോഴിക്കോട് സ്റ്റേഷനില്‍ തീവണ്ടിക്കോച്ചില്‍ റസ്റ്ററന്റ്.

0

കോഴിക്കോട് : ആധുനിക ഇരിപ്പിട സംവിധാനവും ഉൾവശത്തെ അലങ്കാരപ്പണികളും മികച്ച സൗകര്യങ്ങളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്കോച്ചിൽ റസ്റ്ററന്റ് വരുന്നു. സംസ്ഥാനത്ത് ഒരുങ്ങുന്ന രണ്ടാമത്തെ കോച്ച് റസ്റ്ററന്റ് ആണിത്. ആദ്യത്തേത് പയ്യന്നൂർ സ്റ്റേഷനിൽ ഒരുങ്ങുന്നുണ്ട്.റെയിൽവേയുടെ ഉപയോഗംകഴിഞ്ഞ നല്ല കോച്ച് കണ്ടെത്തി ശീതികരിച്ച് ചായംപൂശി മോടികൂട്ടി ഡൈനിങ്ഹാളും അനുബന്ധസൗകര്യങ്ങളുമൊരുക്കിയാണ് റസ്റ്റന്റ് ഒരുക്കുക. അഞ്ചുവർഷത്തേക്കാണ് കരാർ. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്ഥാപിക്കുന്നതിനായി പ്രത്യേക റെയിൽപ്പാളവും ഒരുക്കുന്നുണ്ട്.ഈറോഡ് ആസ്ഥാനമായുള്ള ജെസിസ് ഫുഡ്കോർട്ടിനാണ് നിർമാണച്ചുമതല. ഓഗസ്റ്റ് അവസാനത്തോടെ നിർമാണം ആരംഭിക്കും. ചെന്നൈ സെൻട്രൽ സ്റ്റേഷനുമുന്നിൽ ഈ കമ്പനി തന്നെ തുടങ്ങിയ ഹൈടെക്ക് കോച്ച് റസ്റ്ററന്റിന്റെ അതേമാതൃകയിലായാകും റസ്റ്ററന്റ് സ്ഥാപിക്കുക.

നിലവിൽ സ്റ്റേഷനിൽ നടക്കുന്ന നവീകരണ-നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഒന്നാം പ്ലാറ്റ്ഫോമിനുമുന്നിൽ ലിങ്ക് റോഡിനോടുചേർന്നുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താവും ഇത് സ്ഥാപിക്കുക. 40 ലക്ഷമാണ് പ്രതീക്ഷിതച്ചെലവ്. 6000 ചതുരശ്രയടിസ്ഥലത്താണ് റസ്റ്ററന്റ് സ്ഥാപിച്ച് അനുബന്ധസൗകര്യങ്ങൾ ഒരുക്കുന്നത്.23 മീറ്റർ നീളവും നാലുമീറ്റർ ഉയരവും മൂന്നരമീറ്റർ വീതിയുമുള്ള ഏകദേശം 866 ചതുരശ്രയടി വരുന്ന കോച്ചിലാണ് ഡൈനിങ്ങ്ഹാൾ ഒരുക്കുക. കോച്ചിനരികെ പ്രത്യേക പ്ലാറ്റ് ഫോം പണിയും. ഇതിലൂടെയായിരിക്കും പ്രവേശനം. പ്ലാറ്റ്ഫോമിലിരുന്നും ഭക്ഷണം കഴിക്കാം. ഓൺലൈനായി വാങ്ങാൻ ബുക്കിങ് കൗണ്ടറുമുണ്ടാകും.

6000 ചതുരശ്രയടിയിൽ ബാക്കിവരുന്ന സ്ഥലത്ത് പ്രത്യേക ഡൈനിങ് ഏരിയ, അടുക്കള, പാർക്കിങ് മേഖല, ബേക്കറികളും കോഫീഷോപ്പുകളും ഉൾപ്പെടെയുള്ള സ്റ്റാളുകൾ എന്നിവയും ഒരുക്കും. ചരക്കു-ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ ഈ പുതിയ ഉദ്യമം. ദക്ഷിണ റെയിൽവേയിൽ കോയമ്പത്തൂർ, ഉൾപ്പെടെയുള്ള ചില സ്റ്റേഷനുകളിലും കോച്ച് റസ്റ്ററന്റ് പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് ഡിവിഷനുകീഴിൽ സ്ഥാപിക്കുന്ന മൂന്നു റസ്റ്ററന്റുകളിൽ ഒന്നാണ് കോഴിക്കോട് സ്റ്റേഷനിൽ തുടങ്ങുന്നത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലും കോച്ച് റസ്റ്ററന്റ് തുടങ്ങുന്നുണ്ട്.

ഭായിമാര്‍ തിരിച്ചെത്തി! നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തി തുടങ്ങി.

0

എറണാകുളം: നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തി തുടങ്ങി. എറണാകുളത്ത് ഇന്ന് വന്നിറങ്ങിയത് നൂറുകണക്കിന് അതിഥി തൊഴിലാളികളാണ്.അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനായി സ്വദേശങ്ങളിലേക്ക് പോയി മടങ്ങിയെത്തിയിരുന്നില്ല.

നിര്‍മ്മാണ മേഖലക്ക് പുറമേ ഹോട്ടല്‍, പ്ലൈവുഡ് തുടങ്ങി സര്‍വ്വ മേഖലകളേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ടായിരുന്നു. സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ തൊണ്ണൂറ് ശതമാനത്തിലേറെയും ജോലി ചെയ്യുന്നത് അതിഥി തൊഴിലാളികളാണ്. ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. വോട്ട് ചെയ്യാനായി ബംഗാളിലേക്ക് മിക്കവരും പോയത് ഏപ്രില്‍ ആദ്യ വാരം. അന്നു തൊട്ട് നിര്‍മ്മാണ മേഖലയുടെ താളം തെറ്റി. ഒന്നരമാസത്തിലേറെയായി ആ പ്രതിസന്ധി തുടരുകയാണ്. കോണ്‍ക്രീറ്റ് ,തേപ്പ്, പടവ് തുടങ്ങിയ ജോലികളൊക്കെ മുടങ്ങിയിപ്പോയിരുന്നു.

കരാറുകാര്‍ തൊഴിലാളികളെ ബന്ധപ്പെടുന്നുണ്ടെങ്കിലും എപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്ത്വമുണ്ടായിരുന്നുഅതിനാണ് ഇന്ന് പരിഹാരമായത്. ഇതില്‍ ചെറുകിട കരാറുകാരാണ് ഏറെ പ്രതിസന്ധിയിലായിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നിര്‍‍മ്മാണം തീര്‍ത്തു നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ഇവര്‍ വന്‍ നഷ്ടം സഹിക്കുകയായിരുന്നു. ഏറ്റെടുത്ത കരാര്‍ ജോലികളില്‍ മലയാളികള്‍ ചെയ്യുന്ന ഇലക്‌ട്രിക്ക്, പ്ലംബിങ്ങ് പോലുള്ളവ മാത്രമാണ് നടക്കുന്നത്.

കെ.എസ്.ആർ.ടി.സി സ്ത്രീ സൗജന്യയാത്ര: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യം

0

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതൽ ഓർഡിനറി ബസുകളിൽ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഓരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി. ശേഖരിക്കും.ഓരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെ.എസ്.ആർ.ടി.സി. സർക്കാരിനെ അറിയിക്കും. സ്ഥാപനത്തിനുണ്ടാകുന്ന ബാധ്യത സർക്കാർ നൽകും. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യം നൽകും.

എല്ലാ സ്ത്രീകൾക്കും സൗജന്യയാത്രയ്ക്ക് അർഹതയുണ്ടാകും.ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ വർഷം 712 കോടി രൂപ ബാധ്യതവരുമെന്നാണ് കണക്കാക്കുന്നത്. മറ്റു ബസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചാൽ 1300 കോടി രൂപ വേണ്ടിവരും.ഫാസ്റ്റ് മുതലുള്ള സൂപ്പർക്ലാസ് ബസുകളിൽ സൗജന്യം അനുവദിക്കുന്നത് നിലവിൽ പരിഗണിച്ചിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശംനൽകി.

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന്റെ പൂർണബാധ്യത സർക്കാർ വഹിക്കുമെന്നും അതിൽ ജീവനക്കാർക്ക് ആശങ്കവേണ്ടെന്നും മന്ത്രി സി.പി. ജോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏതൊക്കെ ബസുകളിലാണ് സൗജന്യമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 10-നുള്ള മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.