spot_img
Sunday, June 14, 2026
Home Blog Page 19

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ മാത്രം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്തിമ തീരുമാനമെടുക്കുന്നതിനുമായി ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി നിർണായക ചർച്ച നടത്തി. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച് 100 ദിവസം ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിക്കാനാണ് നിലവിലെ ധാരണ.

ഈ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക.പദ്ധതിയുടെ വ്യാപ്തിയെക്കുറിച്ച് മുൻ മന്ത്രിസഭാ യോഗങ്ങളിൽ അന്തിമ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക തീരുമാനം. ഈ രീതിയിലാണെങ്കിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ പ്രതിമാസം 57 കോടി രൂപ സർക്കാർ അനുവദിച്ചാൽ മതിയാകും. ആദ്യഘട്ടം നടപ്പിലാക്കിയ ശേഷം 100 ദിവസം ഇതിന്റെ പ്രായോഗികതയെയും സാമ്പത്തിക ബാധ്യതയെയും കുറിച്ച് സർക്കാർ വിശദമായി പഠിക്കും.

ഈ 100 ദിവസത്തെ പഠനത്തിന് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് ഉൾപ്പെടെയുള്ള മാറ്റങ്ങളുമായി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക.ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് വടക്കൻ ജില്ലകളിൽ കാര്യമായ പ്രയോജനം ചെയ്യില്ലെന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. ഓർഡിനറി സർവീസുകൾ കുറഞ്ഞ ഈ ജില്ലകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും യാത്രാസൗജന്യം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ ഗതാഗത മന്ത്രി ഈ വിഷയങ്ങൾ അവതരിപ്പിക്കും.

പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകേണ്ട തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴി വായ്പയായി ലഭ്യമാക്കാനാണ് നിലവിലെ നീക്കം. വായ്പയുടെ പലിശ നിരക്കും വ്യവസ്ഥകളും നിശ്ചയിക്കാൻ കെഎഫ്സി പ്രതിനിധികളും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ ചർച്ചകളിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് ഉത്തരവിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മാനാഞ്ചിറ – വെള്ളിമാട് കുന്ന് റോഡിൽ അനധികൃത പാർക്കിംഗ്, കുരുക്കിലായി നഗരം.

0

കോഴിക്കോട് : ആധുനിക നിലവാരത്തിലുള്ള ഡിസൈൻഡ് റോഡായി വികസിപ്പിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് പാതയിൽ അനധികൃത പാർക്കിംഗ്. നാലുവരിപ്പാത ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെ റോഡരികിൽ വണ്ടികൾ പാർക്ക് ചെയ്യുകയാണ്. അതുമൂലം നാടും നഗരവും ഗതാഗതക്കുരുക്കിലാണ്. മാവൂർ റോഡ് മുതൽ സി.എസ്.ഐ പള്ളിക്ക് മുൻവശം വരെയുള്ള ഭാഗങ്ങൾ, നടക്കാവ്, എരഞ്ഞിപ്പാലം ഭാഗങ്ങളിലെല്ലാം ബൈക്കുകളും കാറുകളും നിരനിരയായി പാർക്ക് ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ ഫുട്പാത്തിനോടടുപ്പിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ റോഡിന്റെ വീതി കുറയുകയും വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്.

പലപ്പോഴും ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കാൽനടയാത്രക്കാരും വാഹനയാത്രികരും ഒരുപോലെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടും പൊലീസ് മൗനം തുടരുകയാണ്. മാനാഞ്ചിറ – മലാപ്പറമ്പ് നാല് വരിപ്പാത ‘സീറോ പാർക്കിംഗ്’ മേഖലയാക്കി മാറ്റാനാണ് പൊലീസ് ശ്രമം. ഇതിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷനു സമീപം പാറമ്മൽ സ്റ്റോപ് വരെ ഒരു കിലോമീറ്റർ റോഡിൽ പാർക്കിംഗ് നിരോധന മേഖലയാക്കി മാറ്റിയെങ്കിലും നിയമലംഘനം തുടരുന്നുണ്ട്.

റോഡിൽ പല ഭാഗങ്ങളിലും സീബ്രാ ലൈനുകളും മറ്റ് റോഡ് അടയാളങ്ങളും ഇനിയും വരച്ചിട്ടില്ല. ഇതും യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുകയാണ്.പുതിയ നഗരസഭ അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധി പരിഹരിക്കാൻ ഇടപെടലുകളുണ്ടായിട്ടില്ല. വാഹനങ്ങളുമായി നഗരത്തിലെത്തുന്നവർക്ക് റോഡരികുകളാണ് ഇപ്പോഴും ആശ്രയം.

മാനഞ്ചിറ, ബഷീർ റോഡ്, ടാഗോർ ഹാളിന് മുൻവശം, മാവൂർ റോഡ്, പുതിയ സ്റ്റാൻഡ് പരിസരം തുടങ്ങിയ തിരക്കേറിയ മേഖലകളിലും നിയന്ത്രണമില്ലാത്ത അനധികൃത പാർക്കിംഗ് തുടരുകയാണ്. കാൽനട യാത്ര ദുർഘടമാക്കിയും ഗതാഗതം തടസപ്പെടുത്തിയും മാസങ്ങളായി മാനാഞ്ചിറ ബഷീർ റോഡ് ഓട്ടോക്കാർ കെെയടക്കിയിരിക്കുകയാണ്.നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായേക്കാവുന്ന പാർക്കിംഗ് പ്ലാസ ഇപ്പോഴും ഫയലിൽതന്നെ.

2019ൽ ടെൻഡർ ക്ഷണിച്ച പദ്ധതിയാണ് ഏഴ് വർഷമായിട്ടും നടപടിക്രമങ്ങൾ പൂർത്തിയാകാതെ ഫയലിലുറങ്ങുന്നത്. 2022 ലാണ് പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നതിനായി മിഠായിത്തെരുവിലെ സത്രം ബിൽഡിംഗ് പൊളിച്ചത്. 2023 ആഗസ്റ്റിൽ പാർക്കിംഗ് പ്ലാസയുടെ തറക്കല്ലിടുമെന്നായിരുന്നു കോർപ്പറേഷന്റെ പ്രഖ്യാപനം. ഇപ്പോൾ അക്കാര്യത്തിലും വ്യക്തതയില്ല. നിലവിൽ ഈ സ്ഥലത്ത് മാലിന്യക്കൂമ്പാരവും വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗുമാണ്.

മൺസൂൺ: ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തി റെയിൽവേ

0

തിരുവനന്തപുരം: മൺസൂൺ മഴ പ്രമാണിച്ച് ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തി റെയിൽവേ. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെയുള്ള കാലയളവിലാണ് പുതിയ സമയക്രമം നിലവിൽ വരിക. കൊങ്കൺ റൂട്ട് വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കേരളത്തിലൂടെ സഞ്ചരിക്കുന്ന നിരവധി ട്രെയിനുകൾ ഈ പുതുക്കിയ ടൈംടേബിൾ പ്രകാരം യാത്ര ചെയ്യും.*മൺസൂൺ ടൈംടേബിൾ.*കൊങ്കൺ റൂട്ട് വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ ഷെഡ്യൂൾ ജൂൺ 15 മുതൽ മൺസൂൺ ടൈംടേബിളിലേക്ക് മാറും

. മൺസൂൺ ടൈംടേബിളിന് കീഴിലുള്ള ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്

.1) ട്രെയിൻ നമ്പർ 22149 എറണാകുളം – പൂനെ ബൈവീക്ക്‌ലി എക്സ്പ്രസ് (ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആരംഭിക്കുന്നത്) എറണാകുളം ജങ്ഷനിൽ നിന്ന് 05.15 മണിക്കൂറിന് പകരം 02.15ന് പുറപ്പെടും.

2) ട്രെയിൻ നമ്പർ 22655 എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ വീക്ക്‌ലി എക്സ്പ്രസ് (ബുധനാഴ്ച) എറണാകുളം ജങ്ഷനിൽ നിന്ന് 05.15 മണിക്കൂറിന് പകരം 02.15ന് പുറപ്പെടും.

3) ട്രെയിൻ നമ്പർ 22653 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (ശനി) തിരുവനന്തപുരം സെൻട്രലിൽ നിന്ന് 22.00ന് പുറപ്പെടും. ശനിയാഴ്ചകളിൽ 00.50ന് പകരം വെള്ളിയാഴ്ചകളിൽ.

4) ട്രെയിൻ നമ്പർ 22659 തിരുവനന്തപുരം നോർത്ത് – യോഗ നഗരി ഋഷികേശ് വീക്ക്‌ലി എക്സ്പ്രസ് (വെള്ളി) 09.10ന് പകരം 04.50ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും.

5) ട്രെയിൻ നമ്പർ 12217 തിരുവനന്തപുരം നോർത്ത് – ചണ്ഡീഗഡ് കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (തിങ്കൾ, ശനി )09.10ന് പകരം 04.50ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും.

6) ട്രെയിൻ നമ്പർ 12483 തിരുവനന്തപുരം നോർത്ത് – അമൃത്സർ വീക്ക്‌ലി എക്സ്പ്രസ് (ബുധൻ) 09.10ന് പകരം 04.50ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും.

7) ട്രെയിൻ നമ്പർ 19577 തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ് (തിങ്കൾ, ചൊവ്വ) 08.10ന് പകരം 05.10ന് തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് പുറപ്പെടും.

.8) തിരുനെൽവേലി – ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് (വ്യാഴാഴ്ച) തിരുനെൽവേലി ജങ്ഷനിൽ നിന്ന് 08.10ന് പകരം 05.10ന് പുറപ്പെടും.

9) 12202 തിരുവനന്തപുരം നോർത്ത് – ലോകമാന്യതിലക് ടെർമിനസ് ഗരീബ് രഥ് എക്സ്പ്രസ് (വ്യാഴാഴ്ചയും ഞായറാഴ്ചയും) 09.10ന് പകരം 07.45ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും.

10) 20931 തിരുവനന്തപുരം നോർത്ത് – ഇൻഡോർ വീക്ക്‌ലി എക്സ്പ്രസ് (വെള്ളിയാഴ്ച) 11.15ന് പകരം 09.10ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും.

11) 20909 തിരുവനന്തപുരം നോർത്ത് – പോർബന്തർ വീക്ക്‌ലി എക്സ്പ്രസ് (ഞായർ) 11.15ന് പകരം 09.10ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും.

12) ട്രെയിൻ നമ്പർ 12617 എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് ഡെയ്‌ലി എക്സ്പ്രസ് 13.25ന് പകരം 10.30ന് പുറപ്പെടും.

13) ട്രെയിൻ നമ്പർ 10216 എറണാകുളം – മഡ്ഗാവ് വീക്ക്‌ലി എക്സ്പ്രസ് (തിങ്കൾ) എറണാകുളം ജങ്ഷനിൽ നിന്ന് 10.40ന് പകരം 13.25ന് പുറപ്പെടും.

14) ട്രെയിൻ നമ്പർ 10215 മഡ്ഗാവ് – എറണാകുളം വീക്ക്‌ലി എക്സ്പ്രസ് (ഞായർ) മഡ്ഗാവ് ജങ്ഷനിൽ നിന്ന് 19.30ന് പകരം 21.00ന് പുറപ്പെടും.

ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു

0

താമരശ്ശേരി: ചുരത്തിൽ റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയുവാവിന് കടിയേറ്റു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം.പെരുമ്പാമ്പ് റോഡിൽ കിടക്കുന്നത് കാരണം ഗതാഗത തടസ്സം ഉണ്ടായിരുന്നു. കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

പാമ്പിനെ മാറ്റുന്നതിനായി പാമ്പിൻ്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് കടിയേറ്റത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ യായിരുന്നു സംഭവം. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി.

കോഴിക്കോട് കാർ പോസ്റ്റിലിടിച്ച് അപകടം; അഞ്ചുപേർക്ക് ഗുരുതര പരിക്ക്

0

കോഴിക്കോട്: കുനിയിൽകടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലിടിച്ച് അപകടം. കാറിലുണ്ടായിരുന്ന അഞ്ചോളം പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായാണ് വിവരം.ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

അമിതവേഗതയിലെത്തിയ കാർ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവാഹനത്തിൽ സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരും ചേർന്നാണ് വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.നന്മണ്ട ഭാഗത്തുള്ളവരുടേതാണ് അപകടത്തിൽപ്പെട്ട വാഹനമെന്നാണ് (KL 76 D 6294) പ്രാഥമികമായി ലഭിക്കുന്ന വിവരം.

അക്വാപ്ലെയിനിങ് :മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടത്

0

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ നേരിടുന്ന ഏറ്റവും അപകടകരമായ ഒരു പ്രതിഭാസമാണ് അക്വാപ്ലെയിനിങ് (Aquaplaning അല്ലെങ്കിൽ Hydroplaning).

റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനം വേഗത്തിൽ ഓടിക്കുമ്പോൾ, ടയറുകൾക്കും റോഡിനും ഇടയിൽ വെള്ളത്തിന്റെ ഒരു പാളി (layer) രൂപപ്പെടുകയും ടയറിന് റോഡുമായുള്ള സമ്പർക്കം പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ലളിതമായി പറഞ്ഞാൽ, വാഹനം റോഡിലൂടെയല്ല, മറിച്ച് വെള്ളത്തിന് മീതെയാണ് വഴുതി നീങ്ങുന്നത്. ഈ സമയത്ത് ബ്രേക്കോ സ്റ്റിയറിംഗോ നിയന്ത്രിക്കാൻ കഴിയില്ല.

അക്വാപ്ലെയിനിങ് ഉണ്ടാകാനുള്ള കാരണങ്ങളും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം:

അക്വാപ്ലെയിനിങ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ

അമിത വേഗത: വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ വേഗത്തിൽ പോകുമ്പോൾ ടയറുകളിലെ ചാലുകൾക്ക് (grooves) വെള്ളം പുറന്തള്ളാൻ സമയം കിട്ടാതെ വരുന്നു.

തേയ്മാനം സംഭവിച്ച ടയറുകൾ: ടയറിലെ ത്രെഡുകളുടെ (Thread depth) ആഴം കുറവാണെങ്കിൽ വെള്ളം വശങ്ങളിലേക്ക് മാറിപ്പോകില്ല.

റോഡിലെ വെള്ളത്തിന്റെ അളവ്: റോഡിൽ കൂടുതൽ വെള്ളം കെട്ടിക്കിടക്കുന്നത് അക്വാപ്ലെയിനിങ് സാധ്യത വർദ്ധിപ്പിക്കുന്നു.

ടയറിലെ വായുമർദ്ദം (Air Pressure): ടയറിൽ കാറ്റ് കുറവാണെങ്കിലും ഈ പ്രതിഭാസം ഉണ്ടാകാം.

അക്വാപ്ലെയിനിങ് സംഭവിച്ചാൽ എന്തുചെയ്യണം?
(Do’s)

റോഡിൽ വെച്ച് പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നിയാൽ (സ്റ്റിയറിംഗ് പെട്ടെന്ന് വളരെ ലൈറ്റ് ആയതുപോലെ തോന്നാം):
ആക്സിലറേറ്ററിൽ നിന്ന് പതുക്കെ കാലെടുക്കുക: വാഹനത്തിന്റെ വേഗത തനിയെ കുറയാൻ അനുവദിക്കുക.

സ്റ്റിയറിംഗ് നേരെ പിടിക്കുക: വാഹനം ഏത് ദിശയിലേക്കാണോ പോകുന്നത് ആ ദിശയിലേക്ക് തന്നെ സ്റ്റിയറിംഗ് ശാന്തമായി പിടിക്കുക. വശങ്ങളിലേക്ക് പെട്ടെന്ന് തിരിക്കരുത്.
ക്ലച്ചും ബ്രേക്കും ഒരേസമയം ഉപയോഗിക്കുക: മാനുവൽ വണ്ടിയാണെങ്കിൽ ക്ലച്ച് ചവിട്ടുന്നത് എഞ്ചിൻ കരുത്ത് ടയറിലേക്ക് എത്തുന്നത് തടയും. എഞ്ചിൻ ബ്രേക്കിംഗ് ലഭിക്കാൻ ഇത് സഹായിക്കും.

എന്ത് ചെയ്യാൻ പാടില്ല?
(Don’ts)

ബ്രേക്ക് പെട്ടെന്ന് ചവിട്ടരുത്: പരിഭ്രാന്തരായി ബ്രേക്ക് ശക്തമായി ചവിട്ടിയാൽ വാഹനം പാളം തെറ്റി മറിയാൻ സാധ്യതയുണ്ട് (വാഹനത്തിന് ABS ഉണ്ടെങ്കിൽ പോലും പെട്ടെന്നുള്ള കഠിനമായ ബ്രേക്കിംഗ് ഒഴിവാക്കണം).

സ്റ്റിയറിംഗ് വെട്ടിക്കരുത്: വാഹനം വഴുതുമ്പോൾ പേടിച്ച് സ്റ്റിയറിംഗ് ഇരുവശങ്ങളിലേക്കും പെട്ടെന്ന് വെട്ടിക്കരുത്.
മഴക്കാലത്ത് അക്വാപ്ലെയിനിങ് എങ്ങനെ ഒഴിവാക്കാം?
വേഗത കുറയ്ക്കുക: മഴയുള്ളപ്പോൾ സാധാരണ വേഗതയേക്കാൾ മൂന്നിലൊന്ന് വേഗത കുറച്ച് മാത്രം ഡ്രൈവ് ചെയ്യുക.

ടയറുകളുടെ അവസ്ഥ പരിശോധിക്കുക: മഴക്കാലത്തിന് മുൻപ് തന്നെ ടയറുകളുടെ ത്രെഡ് കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

വെള്ളക്കെട്ടുകൾ ഒഴിവാക്കുക: റോഡിന്റെ വശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലൂടെ വാഹനം കയറ്റി ഇറക്കാതിരിക്കാൻ ശ്രദ്ധിക്കുക.

മുൻപിലുള്ള വാഹനത്തിന്റെ ടയർ പാടുകൾ പിന്തുടരുക: മുൻപിൽ പോകുന്ന വാഹനം റോഡിലെ വെള്ളം മാറ്റിപ്പോകുന്ന ആ പാതയിലൂടെ (tracks) ഡ്രൈവ് ചെയ്യുന്നത് ഒരു പരിധി വരെ സുരക്ഷിതമായിരിക്കും.

ക്രൂസ് കൺട്രോൾ ഓഫ് ചെയ്യുക: മഴയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഒരു കാരണവശാലും ക്രൂസ് കൺട്രോൾ (Cruise Control) ഉപയോഗിക്കരുത്.

ഓർക്കുക: മഴക്കാലത്ത് റോഡിലെ വേഗത എപ്പോഴും നിയന്ത്രണവിധേയമായിരിക്കണം. ടയറിന് റോഡുമായുള്ള ബന്ധമാണ് നമ്മുടെ സുരക്ഷിതത്വം.
#aquaplaning
#hydroplaning
#mvdkerala

കാലിൽ ചുറ്റിയ പാമ്പിനെ കുടഞ്ഞു മാറ്റുന്നതിനിടെ വീട്ടമ്മയുടെ കാലിന് പാമ്പുകടിയേറ്റു.

0

താമരശ്ശേരി: കാലിൽ ചുറ്റിയ പാമ്പിനെ കുടഞ്ഞു മാറ്റുന്നതിനിടെ വീട്ടമ്മയുടെ കാലിന് പാമ്പുകടിയേറ്റു.നരിക്കുനി നെടിയനാട് സ്വദേശി സുഹറ (55) നാണ് കടിയേറ്റത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും.

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രാ പദ്ധതി ഏതുരീതിയിൽ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രി സി.പി. ജോൺ ഇന്ന് മുഖ്യമന്ത്രിയെ കാണും. പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന് സർക്കാർ നൽകേണ്ട തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.ഈ മാസം 15 മുതലാണ് സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്നത്. ഏതെല്ലാം ബസുകളിലാണ് യാത്രാസൗജന്യം നൽകേണ്ടതെന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം നിർണായകമാകും.

മുൻ മന്ത്രിസഭാ യോഗങ്ങളിൽ പദ്ധതിയുടെ വ്യാപ്തിയെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിരുന്നില്ല. പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താമെന്ന പ്രാഥമിക അഭിപ്രായം ഗതാഗത വകുപ്പിൽ ഉയർന്നിരുന്നു. ഈ രീതിയിലാണെങ്കിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ പ്രതിമാസം 57 കോടി രൂപ സർക്കാർ അനുവദിച്ചാൽ മതിയാകും.

ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് വടക്കൻ ജില്ലകളിൽ കാര്യമായ പ്രയോജനം ചെയ്യില്ലെന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. ഓർഡിനറി സർവീസുകൾ കുറഞ്ഞ ഈ ജില്ലകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും യാത്രാസൗജന്യം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ ഗതാഗത മന്ത്രി ഈ വിഷയങ്ങൾ അവതരിപ്പിക്കും.

പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകേണ്ട തുക കെഎഫ്സി വഴി വായ്പയായി ലഭ്യമാക്കാനാണ് നിലവിലെ നീക്കം. വായ്പയുടെ പലിശ നിരക്കും വ്യവസ്ഥകളും നിശ്ചയിക്കാൻ കെഎഫ്സി പ്രതിനിധികളും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. ഇന്നത്തെ ചർച്ചകളിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് ഉത്തരവിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു..

0

ട്രയൽ അലോട്ട്മെന്റ് ഒരു സാധ്യതാ ലിസ്റ്റ്_ മാത്രമാണ്. ഇത് വെച്ച് പ്രവേശനം കിട്ടില്ല. അഡ്മിഷനായി ജൂൺ 15ന് വരുന്ന ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് കാത്തിരിക്കണം.*ട്രയൽ റിസൾട്ട് എന്തിന് ചെക്ക് ചെയ്യണം?* ട്രയൽ ആണ് അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള അവസാന ചാൻസ്. 1. ജാതി സംവരണം, ബോണസ് പോയിന്റ്, പഞ്ചായത്ത്/താലൂക്ക് വിവരങ്ങൾ ശരിയാണോന്ന് ഉറപ്പിക്കണം 2. WGPA കൃത്യമാണോന്ന് നോക്കണം 3. ഓപ്ഷൻ പുനഃക്രമീകരിക്കാം, പുതിയത് കൂട്ടിച്ചേർക്കാം വിവരം തെറ്റിയാൽ പിന്നെ പ്രവേശനം നിഷേധിക്കും.*ട്രയൽ അലോട്ട്മെന്റ് എങ്ങനെ ചെക്ക് ചെയ്യാം?*

1️⃣ HSCAP പോർട്ടൽ: http://hscap.kerala.gov.in

2️⃣ CANDIDATE LOGIN – SWS → Application No + Password + ജില്ല

3️⃣ Trial Results → ഡൗൺലോഡ് ചെയ്യാം*അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതെങ്ങനെ?*

1️⃣ CANDIDATE LOGIN – SWS ൽ ലോഗിൻ ചെയ്യുക

2️⃣ Edit Application → തിരുത്തൽ വരുത്തുക

3️⃣ *ജൂൺ 10, വൈകിട്ട് 5 മണിക്ക് മുമ്പ്* Final Confirmation നിർബന്ധം തിരുത്തിയാൽ വീണ്ടും Confirm ചെയ്യാൻ മറക്കരുത്.*Username/Password മറന്നോ?* പോർട്ടലിലെ GET USERNAME/APPLICATION NO ലിങ്ക് ഉപയോഗിക്കാം.*Website:* https://hscap.kerala.gov.in.

വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്.

0

പാലക്കാട്:സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ കൈ നഷ്ടപ്പെട്ട പാലക്കാട് സ്വദേശിനി വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. കുട്ടിയുടെ തുടർപഠനവും ചികിത്സാ ചെലവും സർക്കാർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം ഷാജേഷ് ഭാസ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. സാധാരണ ജോലിയിൽ ഏർപ്പെടാനോ വരുമാനം നേടാനോ കുട്ടിക്ക് സാധിക്കില്ല എന്ന് കമ്മീഷൻ നിരീക്ഷിച്ചു.

കമ്മീഷന്റെ പ്രധാന നിർദേശങ്ങൾ:

തുടർപഠനം:

21 വയസ്സുവരെയുള്ള പഠനച്ചെലവ് സർക്കാർ ഏറ്റെടുത്ത് പാലക്കാട് ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഉറപ്പുവരുത്തണം-

ചികിത്സ:

തുടർചികിത്സാ ചെലവ് ആരോഗ്യവകുപ്പ് വഹിക്കണം –

സഹായ പദ്ധതികൾ:

മിഷൻ വാത്സല്യം പദ്ധതി തുകയും പ്രത്യേക കുടുംബ പരിചരണത്തിലെ മാനസിക പിന്തുണയും മാർഗനിർദേശവും ലഭ്യമാക്കണം.

കഴിഞ്ഞ ഡിസംബറിൽ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കമ്മീഷൻ ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം 45 ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ കുട്ടിക്ക് കൃത്രിമകൈ വയ്ക്കാൻ ധനസഹായം നൽകിയതും കുടുംബത്തിന് 5 സെന്റ് ഭൂമി അനുവദിച്ചതും “സമൂഹത്തെ ചേർത്തുപിടിക്കലിന്റെ മാതൃക” ആണെന്ന് കമ്മീഷൻ പ്രശംസിച്ചു.