spot_img
Monday, July 6, 2026
Home Blog Page 249

8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ, നേടിയത് 39 കോടി

0

ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതിൽ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്.

.

‘എഴുന്നേൽക്കരുത്, അവിടെ തന്നെ കിടക്കൂ’; ഗുഡ്സ് ട്രെയിന് അടിയിൽ കിടക്കുന്ന സ്ത്രീയോട് നാട്ടുകാർ, വീഡിയോ വൈറൽ

0

അപ്രതീക്ഷിതമായി ഓടിയെത്തിയ ട്രെയിന് മുന്നില്‍ നിന്നും രക്ഷപ്പെടാനായി പാളത്തിന് സമാന്തരമായി കിടന്ന കണ്ണൂര്‍ സ്വദേശിയായ പവിത്രന്‍റെ വാര്‍ത്ത വന്നിട്ട് അധിക ദിവസങ്ങളായില്ല. അതിന് മുമ്പ് തന്നെ സമാനമായ ഒരു വാര്‍ത്ത ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും പുറത്ത് വരികയാണ്. ഒരു തീവണ്ടി കടന്നു പോകുമ്പോൾ അതിനടിയിലായി റെയിൽവേ ട്രാക്കിൽ കിടക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സംഭവത്തിന് ദൃക്സാക്ഷികളായവരെയും വീഡിയോ കണ്ടവരെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി.

ഒരു തീവണ്ടി അതിവേഗത്തിൽ കടന്നു പോകുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം തന്നെ ആളുകൾ ഉച്ചത്തിൽ ‘അവിടെത്തന്നെ കിടക്കുക എഴുന്നേൽക്കരുത്’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേൾക്കാം. ഈസമയം ഒരു സ്ത്രീ പാളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനിന് അടിയിലായി പാളത്തിന് സമാനന്തരമായി കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകൾ ബഹളം തുടർന്ന് അല്പസമയത്തിന് ശേഷം ട്രെയിൻ നിർത്തുന്നു. അപ്പോൾ ട്രെയിനിൽ അടിയിൽ നിന്നും സ്ത്രീ സുരക്ഷിതയായി പുറത്തുവരുന്നതും ആളുകൾ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ ആശങ്കപ്പെടുത്തുന്ന നിമിഷങ്ങൾക്കൊടുവിൽ സ്ത്രീ സുരക്ഷിതമായി പുറത്ത് വന്നപ്പോൾ സംഭവത്തിന് സാക്ഷികളായവർ ‘മാതാ റാണി കീ ജയ്’ എന്ന് വിളിച്ച് ദൈവത്തിന് നന്ദി പറയുന്നതും കേൾക്കാം.

വന്നെത്തി, പ്രതീക്ഷയുടെ കശുവണ്ടിക്കാലം

0

ശ്രീ​ക​ണ്ഠ​പു​രം: വി​ല​ക്കു​റ​വും വി​ള​നാ​ശ​വു​മെ​ല്ലാം ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റ​മു​ള്ള പ്ര​തീ​ക്ഷ ന​ൽ​കി മ​റ്റൊ​രു ക​ശു​വ​ണ്ടി​ക്കാ​ലംകൂ​ടി വ​ന്നെ​ത്തി. ഇ​ത്ത​വ​ണ​യെ​ങ്കി​ലും ക​ട​ബാ​ധ്യ​ത തീ​രു​മെ​ന്ന വ​ലി​യ കാ​ത്തി​രി​പ്പി​ലാ​ണ് ക​ർ​ഷ​ക​ർ ക​ശു​വ​ണ്ടി സീ​സ​ണി​നെ വ​ര​വേ​റ്റ​ത്.

ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ക​ശു​വ​ണ്ടി​പ്പ​രി​പ്പി​ന് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റു​ക​ളി​ല​ട​ക്കം വ​ൻ ഡി​മാ​ൻഡാ​ന്നു​ള്ള​ത്. ഉ​ൽ​പാ​ദ​നം കൂ​ടു​ക​യും മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ ക​ർ​ഷ​ക പ്ര​തീ​ക്ഷ തി​ള​ങ്ങും. റ​ബ​റും കു​രു​മു​ള​കും അ​ട​ക്ക​യും ഉ​ൾ​പ്പെ​ടെ വി​ല​യി​ടി​വും രോ​ഗ​ബാ​ധ​യും ച​തി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ൻ ക​ശു​വ​ണ്ടി​യെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. അ​തു കൊ​ണ്ടുത​ന്നെ വാ​യ്പ​യെ​ടു​ത്തും മ​റ്റും ഏ​ക്ക​റു​ക​ണ​ക്കി​ന് ക​ശു​വ​ണ്ടി​ത്തോ​ട്ട​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത​ത്.

ഹണി റോസിൻ്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ല, ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ;

0

കൊച്ചി: നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. കൃത്യമായ ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കും. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ടെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. ബോബി ചെമ്മണ്ണൂരിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹണിറോസിൻ്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു.

അതേസമയം, റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹണി റോസിന്റെ പരാതി എന്ന ആരോപണം ഉയർത്താനാണ് പ്രതിഭാഗത്തിൻ്റെ ശ്രമം. അടുത്തദിവസം റിലീസ് ചെയ്യാനിരിക്കുന്ന സിനിമയിൽ സ്ത്രീയുടെ പ്രതികാരമാണ് പ്രമേയം. ഇതിനു മുന്നോടിയായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണ് നിലവിൽ എന്നാവും ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകരുടെ വാദം. എന്നാൽ ഈ വാദം തള്ളുകയാണ് പൊലീസ്.

അതിനിടെ, പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ് രംഗത്തെത്തി. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടിയുടെ അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ നടി പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

ഇന്നലെ രാവിലെ മേപ്പാടിയിലെ ബോച്ച് തൗസന്‍റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പിൽ വെച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവൻ ചോദ്യം ചെയ്തു. രാത്രി 12 മണിയോടെയും പുലർച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം;

0

ചെന്നൈ: തമിഴ്നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അടക്കം 4 പേരാണ് അപകടത്തിൽ മരിച്ചത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഉമ തോമസ് അപകടം നിർഭാഗ്യകരമെന്ന് ജിസിഡിഎ;

0

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസിന് ജിസിഡിഎ വിശദീകരണം നൽകി. സംഭവത്തിൽ ജിസിഡിഎക്ക് മനഃപ്പൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നുമാണ് ജിസിഡിഎ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ഉമ തോമസിനുണ്ടായ അപകടം നിർഭാഗ്യകരമെന്ന് വിശദീകരണ കുറിപ്പിലുണ്ടായി. സംഭവത്തിൽ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്പെൻഡ് ചെയ്തു. ജിസിഡിഎ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും വ്യക്തമാക്കി. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും ജിസിഡിഎ വ്യക്തമാക്കി. മൃദംഗ വിഷനുമായുള്ള കരാറിന്റെ പകർപ്പും മറുപടിക്ക് ഒപ്പം നൽകിയിട്ടുണ്ട്.

വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് കിരൺ കുമാർ;

0

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ട് വർഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവും കിരൺ ഉന്നയിക്കുന്നു. തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും കിരൺകുമാർ ഹർജിയിൽ പറയുന്നു.

പ്രതിയുടെ ഇടപെടൽ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിയ്ക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ പറയുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണന്റെ ഹർജി സമർപ്പിച്ചത്. ഡിസംബർ മാസം 30നാണ് കിരണിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവാണ് കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു.

ഭർതൃപീഡനത്തെ തുടർന്നാണ് 2021 ജൂണില്‍ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺ കുമാറിനെ പ്രതിയാക്കുകയും ചെയ്തു. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരൺ, വിസ്മയയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

0

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു

രാത്രിയിൽ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും ബോബി ചെമ്മണ്ണൂ‍ർ സ്വയം ന്യായീകരിക്കുകയായിരുന്നു. തനിക്ക് കുറ്റബോധമില്ലെന്നും മോശമായൊന്നും പറഞ്ഞില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്. കുന്തി പരാമർശം നടിയെ അവഹേളിക്കാനല്ലെന്നും വേദിയിൽ പെട്ടെന്ന് പറഞ്ഞതാണെന്നും ബോബി പൊലീസിനോട് പറഞ്ഞു. അതേസമയം ബോബി ചെമ്മണ്ണൂർ നടത്തിയ സമാന പരാമർശങ്ങളുടെ ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവുകളായി കോടതിയിൽ ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ബോബി ചെമ്മണ്ണൂരിന്റെ ഫോൺ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. ഇന്നലെ രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. വൈകിട്ട് 7 മണിയോടെ എറണാകുളത്ത് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

20 യൂട്യൂബ് ചാനലുകൾക്കെതിരെ ഹണി റോസ്

0

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

ഇന്നലെ രാവിലെ മേപ്പാടിയിലെ ബോച്ച് തൗസന്‍റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പിൽ വെച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഇത് ഫോറൻസിക പരിശോധനയ്ക്ക് അയക്കും. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവൻ പൊലീസ് ചോദ്യം ചെയ്തു. രാത്രി 12 മണിയോടെയും പുലർച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു.

പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ 14ലേക്ക് മാറ്റി

0

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം. 593/2023) തസ്തികയുടെ കോഴിക്കോട് ജില്ലയിലെ സെന്റ് ജോസഫ് കോളേജ്, ദേവഗിരി, കേന്ദ്രത്തില്‍ ജനുവരി 10 ന് നടക്കേണ്ട ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 14 ലേക്ക് മാറ്റി. ടെസ്റ്റ് കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയ പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ടെസ്റ്റിന് ഹാജരാകണം. കായികക്ഷമതാ പരീക്ഷ പാസാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം തന്നെ പ്രമാണ പരിശോധന പൂര്‍ത്തിയാക്കണം.