spot_img
Monday, June 15, 2026
Home Blog Page 42

ദ്രാവിഡ രാഷ്ട്രീയത്തിലെ വെള്ളിത്തിര വിപ്ലവം: വിജയ് എന്ന പുതിയ രാഷ്ട്രീയ സമവാക്യം

0

ചെന്നൈ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സിനിമയെ ഇത്രമേൽ ഗാഢമായി പുൽകിയ മറ്റൊരു ഭൂപ്രദേശം ലോകത്തുതന്നെ ഉണ്ടാകില്ല. തമിഴ്‌നാടിന്റെ അറുപത് വർഷത്തെ ചരിത്രം പരിശോധിച്ചാൽ അത് വെറും രാഷ്ട്രീയ പോരാട്ടങ്ങളല്ല, മറിച്ച് സിനിമാശാലകളിൽ രൂപംകൊണ്ട ആരാധനാക്രമങ്ങളെ വോട്ടുകളാക്കി മാറ്റിയ മാന്ത്രികതയുടെ കഥ കൂടിയാണെന്ന് വ്യക്തമാകും. തമിഴക വെട്രി കഴകത്തിലൂടെ വിജയ് ഇപ്പോൾ ശ്രമിക്കുന്നത് ഈ ചരിത്രത്തിന്റെ ഏറ്റവും പുതിയതും എന്നാൽ വ്യത്യസ്തവുമായ ഒരു അധ്യായം രചിക്കാനാണ്. ആദ്യ അങ്കത്തിൽ തന്നെ അധികാരത്തിലേറിയ എൻ.ടി. രാമറാവുവിന്റെയും അസം ഗണ പരിഷത്തിന്റെയും പാത പിന്തുടരുന്ന വിജയ്, തമിഴ് രാഷ്ട്രീയത്തിലെ പരമ്പരാഗത ദ്വന്ദ്വങ്ങളെ എപ്രകാരം മറികടക്കുന്നു എന്നത് സൂക്ഷ്മമായ വിശകലനം അർഹിക്കുന്നു.

തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം കേവലം താരപ്രഭയിൽ അധിഷ്ഠിതമല്ല, മറിച്ച് അത് ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ നട്ടെല്ലായിരുന്നു. സി.എൻ. അണ്ണാദുരൈയും എം. കരുണാനിധിയും സിനിമാ സംഭാഷണങ്ങളിലൂടെയും തിരക്കഥകളിലൂടെയുമാണ് ദ്രാവിഡ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിച്ചത്. പിന്നീട് ഈ ആശയങ്ങളുടെ ബിംബമായി എം.ജി. രാമചന്ദ്രൻ എന്ന എംജിആർ പരിണമിച്ചു. സിനിമയിലെ രക്ഷകൻ യഥാർത്ഥ ജീവിതത്തിലും രക്ഷകനായി മാറുമെന്ന വിശ്വാസം തമിഴ് വോട്ടർമാരുടെ ഉപബോധമനസ്സിൽ ഇക്കാലത്താണ് വേരുറപ്പിച്ചത്. ജയലളിതയിലൂടെയും വിജയകാന്തിലൂടെയും ഈ പാരമ്പര്യം തുടർന്നെങ്കിലും, അവരെല്ലാവരും ഒന്നെങ്കിൽ നിലവിലുള്ള വലിയ പ്രസ്ഥാനങ്ങളുടെ ഭാഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്, അല്ലെങ്കിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് സംസാരിച്ചത്. ഇവിടെയാണ് വിജയ് തന്റെ രാഷ്ട്രീയ പരീക്ഷണത്തിലൂടെ വഴിമാറി നടക്കുന്നത്.വിജയിന്റെ രാഷ്ട്രീയ പ്രവേശനം കൃത്യമായ ഒരു പ്ലാനിംഗിന്റെ ഫലമാണ്. തമിഴ്‌നാട് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി ഭരിക്കുന്ന ഡിഎംകെ, എഐഎഡിഎം.കെ എന്നീ രണ്ട് വൻശക്തികൾക്ക് പിന്നാലെ പോകാൻ അദ്ദേഹം തയ്യാറായില്ല. പകരം, ദ്രാവിഡ രാഷ്ട്രീയത്തിന് തമിഴ് മണ്ണിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വീര്യം വീണ്ടെടുക്കാനെന്നോണം ‘തമിഴക വെട്രി കഴകം’ എന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോം രൂപീകരിച്ചു. ഇതിലൂടെ ഡിഎംകെ മുന്നോട്ടുവെക്കുന്ന കുടുംബ രാഷ്ട്രീയത്തെയും ബിജെപിയുടെ ദേശീയതയെയും ഒരേപോലെ എതിർക്കുന്ന ഒരു ‘മൂന്നാം പാത’ വെട്ടിത്തെളിക്കാനായതാണ് വിജയിനെ വ്യത്യസ്തനാക്കുന്നത്. തന്റെ സിനിമകളിൽ ഉടനീളം കെട്ടിപ്പടുത്ത ‘സാധാരണക്കാരന്റെ പ്രതിനിധി’ എന്ന പ്രതിച്ഛായയെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞതും വിജയ്‌യുടെ നേട്ടമായി വിലയിരുത്താം

എൻ ടി രാമറാവു ആന്ധ്രാപ്രദേശിൽ തെലുഗു ആത്മാഭിമാനം എന്ന മുദ്രാവാക്യമുയർത്തി മാസങ്ങൾക്കുള്ളിൽ ഭരണം പിടിച്ചെടുത്തതിന് സമാനമായ ഒരു തരംഗം സൃഷ്ടിക്കാൻ വിജയ് തന്റെ ഫാൻസ് അസോസിയേഷനുകളെ രാഷ്ട്രീയ കേഡറുകളായി പരിവർത്തനം ചെയ്തു. അസം ഗണ പരിഷത്ത് വിദ്യാർത്ഥി സമരങ്ങളിലൂടെ പ്രാദേശിക വികാരം ആളിപ്പടർത്തി അധികാരത്തിലെത്തിയതും ആം ആദ്മി പാർട്ടി ഭരണവിരുദ്ധ വികാരത്തെ പ്രായോഗിക രാഷ്ട്രീയമായി മാറ്റിയതും വിജയിന്റെ തന്ത്രങ്ങളിൽ നിഴലിക്കുന്നുണ്ട്. സിനിമയിലെ പാട്ടുകളിലൂടെയും പഞ്ച് ഡയലോഗുകളിലൂടെയും അദ്ദേഹം വർഷങ്ങളായി നടത്തിയ ‘രാഷ്ട്രീയ റിഹേഴ്സലുകൾ’ ഇപ്പോൾ വോട്ടുകളായി മാറുന്നത് തമിഴ്‌നാട് രാഷ്ട്രീയം ഒരു പുതിയ പരിണാമത്തിലേക്ക് കടക്കുന്നു എന്നതിൻറെ സൂചനയാണ്.ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസ്സത്ത കൈവിടാതെ തന്നെ, അതിലെ ജീർണ്ണതകളെ ഒഴിവാക്കി ഒരു പുതിയ ഭരണക്രമം വാഗ്ദാനം ചെയ്യുന്നതിലാണ് വിജയിന്റെ വിജയം. പഴയ തലമുറയിലെ നേതാക്കൾ സിനിമയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചപ്പോൾ, വിജയ് രാഷ്ട്രീയത്തെ തന്നെ ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ നാടകീയവും എന്നാൽ ജനപ്രിയവുമായ രീതിയിൽ അവതരിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ യുവാക്കൾക്കിടയിൽ വിജയിനുള്ള സ്വാധീനം ദ്രാവിഡ പാർട്ടികളുടെ അടിത്തറ ഇളക്കാൻ പോന്നതാണ്. സിനിമാ സ്ക്രീനിലെ ‘ദളപതി’ ഭരണസിംഹാസനത്തിലെത്തിയാൽ, അത് തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട പ്രണയത്തിന്റെ ഏറ്റവും പുതിയ വിജയഗാഥയായി മാറും

ആര് നേടും? ,ആകാംക്ഷയിൽ രാഷ്ട്രീയ കേരളം; പ്രതീക്ഷയിൽ മുന്നണികൾ

0

കേരളം ഇനി അഞ്ചുവർഷത്തേക്ക് കേരളം ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. നിലവിൽ യുഡിഎഫ് 91 സീറ്റുകൾ നേടി മുന്നിലാണ്, എൽഡിഎഫ് 44, എൻഡിഎ 5 എന്നാണ് ലീഡ് നില.

എൽഡിഎഫ് മന്ത്രിസഭയിലെ എട്ടു മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പിന്നിലായിരിക്കുന്നത്. വി ശിവൻകുട്ടി, പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍ കെ എൻ ബാലഗോപാൽ എന്നീ മന്ത്രിമാരാണ് പിന്നിൽ.കോതമംഗലത്ത് ആദ്യ റൗണ്ടിൽ 1174 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം മുന്നിൽ. ധർമ്മടത്ത് പിണറായി പിന്നിലായി.

താനൂരിൽ പി.കെ നവാസ് 1600 വോട്ടുകൾക്ക് മുന്നിൽ. വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ എന്‍ഡിഎ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആദ്യ അരമണിക്കൂറിനിടെ, മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്. .

43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതല്‍ ലീ‍‍ഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു.

ചുവപ്പ് കണ്ടു മയങ്ങല്ലേ! തണ്ണിമത്തനിലെ വിഷാംശം വീട്ടിലിരുന്ന് തന്നെ തിരിച്ചറിയാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

0

വേനൽക്കാലത്ത് ശരീരത്തിന് കുളിർമ നൽകുന്ന തണ്ണിമത്തൻ വിപണിയിൽ സജീവമാണ്. എന്നാൽ തണ്ണിമത്തന് ആകർഷകമായ ചുവപ്പ് നിറം ലഭിക്കാനും മധുരം വർദ്ധിപ്പിക്കാനും മാരകമായ രാസവസ്തുക്കളും ചായങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരം വ്യാജ തണ്ണിമത്തനുകൾ വീട്ടിൽ തന്നെ വളരെ ലളിതമായ പരിശോധനകളിലൂടെ തിരിച്ചറിയാൻ സാധിക്കും.

നിറവും രൂപവും ശ്രദ്ധിക്കുക

സ്വാഭാവികമായ തണ്ണിമത്തന്റെ ഉൾഭാഗത്തിന് അമിതമായ ചുവപ്പ് നിറമുണ്ടാകില്ല. നിറം എല്ലാ ഭാഗത്തും ഒരുപോലെയാകില്ല എന്നതും പ്രത്യേകതയാണ്. എന്നാൽ രാസവസ്തുക്കൾ കുത്തിവെച്ച തണ്ണിമത്തന് അസ്വാഭാവികമായ കടും ചുവപ്പ് നിറമായിരിക്കും. കൂടാതെ പഴത്തിന്റെ തൊലിപ്പുറത്ത് അസാധാരണമായ ദ്വാരങ്ങളോ പാടുകളോ കാണുന്നുണ്ടെങ്കിൽ അത് സിറിഞ്ച് ഉപയോഗിച്ച് രാസവസ്തുക്കൾ കുത്തിവെച്ചതിന്റെ ലക്ഷണമാകാം.

കോട്ടൺ ബോൾ ടെസ്റ്റ്

ഏറ്റവും വേഗത്തിൽ ഫലം ലഭിക്കുന്ന പരിശോധനയാണിത്. തണ്ണിമത്തൻ മുറിച്ച ശേഷം അതിന്റെ ഉൾഭാഗത്ത് ഒരു ചെറിയ കഷ്ണം പഞ്ഞി അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടയ്ക്കുക. പഞ്ഞിയിൽ ചുവപ്പ് നിറം പടരുന്നുണ്ടെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. പഞ്ഞിയുടെ നിറം മാറുന്നില്ലെങ്കിൽ അത് പ്രകൃതിദത്തമാണ്.

വെള്ളം ഉപയോഗിച്ചുള്ള പരിശോധന

തണ്ണിമത്തന്റെ ചെറിയ കഷ്ണങ്ങൾ ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുക. വെള്ളത്തിന്റെ നിറം ഉടൻ തന്നെ ചുവപ്പായി മാറുന്നുണ്ടെങ്കിൽ അതിൽ ചായം ചേർത്തിട്ടുണ്ട്. സ്വാഭാവികമായ തണ്ണിമത്തനാണെങ്കിൽ വെള്ളത്തിന്റെ നിറത്തിൽ പെട്ടെന്ന് മാറ്റമുണ്ടാകില്ല.

വിത്തുകളുടെ നിറം

തണ്ണിമത്തന്റെ വിത്തുകൾ നോക്കിയും ഗുണനിലവാരം മനസ്സിലാക്കാം. പ്രകൃതിദത്തമായ തണ്ണിമത്തന്റെ വിത്തുകൾ കറുപ്പ് അല്ലെങ്കിൽ കടും തവിട്ട് നിറത്തിലായിരിക്കും. എന്നാൽ വിത്തുകൾക്കും ചുവപ്പ് നിറമാണെങ്കിൽ അതിൽ രാസവസ്തുക്കൾ ചേർക്കപ്പെട്ടിട്ടുണ്ടെന്ന് കരുതാം.

ഘടനയിലെ വ്യത്യാസം

സ്വാഭാവികമായ തണ്ണിമത്തന് എല്ലാ ഭാഗത്തും ഒരേ ഉറപ്പായിരിക്കും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവയിൽ ചില ഭാഗങ്ങൾ അമിതമായി മൃദുവായതും മറ്റു ഭാഗങ്ങൾ കടുപ്പമുള്ളതുമായി അനുഭവപ്പെടാം.

കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേർത്ത തണ്ണിമത്തൻ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും അലർജിക്കും കാരണമാകും. അതിനാൽ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കോഴിക്കോട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ; സ്ട്രോങ് റൂം വിവാദത്തിൽ ചട്ടലംഘനമില്ലെന്ന് കളക്ടർ

0

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. അതിരുവിട്ട ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായ് ജില്ലയിൽ വോട്ടെണ്ണൽ ദിവസത്തിൽ പടക്കം വിൽപ്പനക്കും കർശന നിരോധനം ഏർപ്പെടുത്തി.ഇതിനിടെ പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ചട്ടലംഘനം കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റണമെന്ന ആവശ്യം തള്ളിയതോടൊപ്പം, ഇവർക്കെതിരെ മറ്റ് നടപടികളും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.Also Read: വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണം: ഹോട്ടലുകളെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോകൊയിലാണ്ടി വരണാധികാരി സ്ട്രോങ് റൂമിനടുത്ത് എത്തിയ സംഭവം പതിവ് പരിശോധനയുടെ ഭാഗമായിരുന്നുവെന്നും, അതിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടപടികളിൽ പൂർണ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

മുക്കത്ത് വിധവ പെൻഷന് എത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു പരിക്കേൽപ്പിച്ചു

0

മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. റവന്യൂ ഇൻസ്‌പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയ സ്ത്രീയാണ് ജീവനക്കാരിയെ കടിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകൾക്കും പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ ഓഫീസിലെ ക്യാബിനിൽ ഇരുന്നിരുന്ന ഫയലുകളും വലിച്ചെറിഞ്ഞു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. വിധവ പെൻഷനായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാനായാണ് ഇവർ നഗരസഭയിൽ എത്തിയത്.ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഇവർ പ്രകോപിതയായത്.

ആരും പേടിക്കേണ്ട…; ആ അപ്രതീക്ഷിത സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും

0

ആരും പേടിക്കേണ്ട…; ആ അപ്രതീക്ഷിത സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും, കാരണംആ അപ്രതീക്ഷിതമായ സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ’ രാജ്യവ്യാപകമായുള്ള പരിശോധന ഇന്ന് ആയിരിക്കും നടക്കുക. ടെലികമ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേ‌ർന്നാണ് ഈ പരീക്ഷണം നടത്തുക.തിരഞ്ഞെടുത്ത പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന ഒരു പുതിയ സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണങ്ങളാണ് നിലവിൽ നടത്തിവരുന്നത്.

ഇതിന്റെ ഭാഗമായി ഇന്ന് രാജ്യത്തെ ഭൂരിഭാഗം മൊബൈൽ ഫോണുകളിലും ഉച്ചത്തിലുള്ള ശബ്ദത്തോടു കൂടി പരീക്ഷണ സന്ദേശങ്ങൾ ലഭിക്കും.പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനാണ് ഈ ട്രയൽ റൺ. ഇന്ന് നിങ്ങളുടെ മൊബൈൽ ഫോണിൽ ഉച്ചത്തിലുള്ള ബീപ് ശബ്ദത്തോടുകൂടി ‘Emergency Alert: Severe’ എന്ന തലക്കെട്ടിൽ ഒരു സന്ദേശം തെളിഞ്ഞുവന്നാൽ പരിഭ്രമിക്കേണ്ടതില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സന്ദേശങ്ങൾ വരാം. ഇതൊരു പരീക്ഷണ സന്ദേശമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.ഇനി സന്ദേശം ലഭിക്കുമ്പോൾ ഫോൺ സൈലന്റ് മോഡിലാണെങ്കിലും ശബ്ദം കേൾക്കാൻ സാധ്യതയുണ്ട്. സ്ക്രീനിൽ തെളിയുന്ന സന്ദേശത്തിന് താഴെയുള്ള ‘ഓക്കേ’ ബട്ടൺ അമർത്തുന്നതോടെ ശബ്ദം നിലയ്ക്കും. റേഡിയോ, ടിവി തുടങ്ങിയ മാധ്യമങ്ങളെക്കാൾ വേഗത്തിൽ ഒരു നിശ്ചിത പ്രദേശത്തെ മുഴുവൻ ആളുകൾക്കും ഒരേസമയം മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

റോഡ് കയ്യടക്കി വിവാഹ സംഘം; നടപടിയെടുത്ത് ആർടിഒ, ഒരു മാസം മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമൂഹിക സേവനം

0

മേപ്പയൂർ: വിവാഹവുമായി ബന്ധപ്പെട്ടു മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമകൾക്കെതിരെയും ഓടിച്ചവർക്കെതിരെയും നടപടിയെടുത്ത് മോട്ടർ വാഹന വകുപ്പ്. സംഭവത്തിൽ ഉൾപ്പെട്ട 7 വാഹനങ്ങളിൽ മൂന്നെണ്ണം പേരാമ്പ്ര ജോയിന്റ് ആർടിഒ ടി.എം.പ്രഗീഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കുകയും ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. വാഹനങ്ങൾ പേരാമ്പ്ര ആർടിഒ ഓഫിസിൽ ഹാജരാക്കിയിരുന്നു.യഥാർഥ നമ്പർ പ്ലേറ്റ് മാറ്റി ഫാൻസി നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചതെന്നും സ്വകാര്യ വാഹനത്തിൽ ടാക്സി നമ്പർ പ്ലേറ്റ് ഉപയോഗിച്ചതായും സൈലൻസർ മാറ്റിയതായും കണ്ടെത്തി. സംഭവത്തിൽ മേപ്പയൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

പിടിച്ചെടുത്ത വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് മേപ്പയൂ‍ർ പൊലീസിനു കൈമാറി. ബാക്കിയുള്ള 4 വാഹനങ്ങളും ഉടൻ പിടികൂടും. വാഹനം ഓടിച്ചവർ മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ട്രെയിനിങ് സെന്ററിൽ ഒരാഴ്ച റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കുകയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മാസം സാമൂഹിക സേവനം നടത്തുകയും ചെയ്യണം.മഞ്ഞക്കുളത്തായിരുന്നു കാറിനു മുകളിൽ കയറിയും ഡോറിനു മുകളിൽ കയറിയിരുന്നും ബഹളമുണ്ടാക്കിയും മറ്റുള്ളവർക്കു യാത്രാതടസ്സമുണ്ടാക്കിയും മുപ്പതിലേറെ യുവാക്കൾ യാത്ര ചെയ്തത്. പ്രതിഷേധിച്ച നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസിനു കൈമാറിയിരുന്നു. പരിശോധനയ്ക്ക് എഎംവിഐമാരായ വി.പി.ശ്രീജേഷ്, പി.സജീർ, പി.എ.ഷിനു എന്നിവർ നേതൃത്വം നൽകി.

കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയില്‍; സംഭവം താമരശേരിയില്‍

0

താമരശ്ശേരി: കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്. താമരശ്ശേരി കട്ടിപ്പാറ സ്വദേശിയായ അമരാട് അഷ്‌റഫ് ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.പോത്തിനെ മേയ്ക്കുന്നതിനിടെ വീടിന് സമീപത്തുവച്ചാണ് അഷ്‌റഫിന് പാമ്പുകടിയേറ്റത്.

കടിച്ച പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കിയ ശേഷം അഷ്‌റഫ് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു.അവിടെ നിന്ന് പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരണമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

0

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍ ഫോണുകള്‍ ഫ്‌ലൈറ്റ് മോഡില്‍ ഇടണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.വന്യമൃഗങ്ങളെ കാണാന്‍ സാധ്യത കൂടുതലായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രങ്ങളില്‍ പ്രതിദിനം നിരവധി സഞ്ചാരികളാണ് സഫാരിക്കെത്തുന്നത്. എന്നാല്‍, സന്ദര്‍ശകര്‍ വനത്തില്‍ അച്ചടക്കം പാലിക്കുന്നില്ലെന്ന് വനംവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വനൃമൃഗങ്ങളുടെ സൈ്വരവിഹാരത്തിനു തടസമാകുന്ന വിധത്തില്‍ സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വനംവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.കര്‍ണാടകത്തില്‍ ഏറ്റവുമധികം കടുവകളുള്ള വനങ്ങളാണ് ബന്ദിപ്പൂരും നാഗര്‍ഹോളെയും. കടുവകളെ നേരിട്ടു കാണാന്‍ വേണ്ടിയാണ് വന്യജീവി ഫോട്ടാഗ്രാഫര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്ക് സഫാരിക്ക് എത്തുന്നത്. വന്യമൃഗങ്ങളെ കണ്ടാല്‍ ഫോണിലൂടെ വിവരം കൈമാറി സഫാരി വാഹനങ്ങള്‍ ഒരേ സ്ഥലത്ത് തടിച്ചുകൂടുന്നതും പതിവാണ്. എന്നാല്‍, ഇക്കാര്യം മൃഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഇതു ഒഴിവാക്കാനാണ് മൊബൈല്‍ ഫോണുകള്‍ ഫ്‌ലൈറ്റ് മോഡില്‍ ഇടണമെന്ന നിര്‍ദേശം ഏര്‍പ്പെടുത്തിയത്. സഫാരി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ഗൈഡുമാര്‍ക്കുമാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സഞ്ചാരികളെ സഫാരിയില്‍നിന്ന് പുറത്താക്കുകയും പിഴഈടാക്കുകയും ചെയ്യും.കര്‍ണാടകത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും സന്ദര്‍ശിക്കുന്ന വനങ്ങളാണ് ബന്ദിപ്പൂരും നാഗര്‍ഹോളെയും. മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇവിടുത്തെ സഫാരി താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഇവിടുത്തെ സഫാരികള്‍ 2026 ഫെബ്രുവരിയിലാണ് വീണ്ടും ആരംഭിച്ചത്.

വേനല്‍മഴ ശക്തമാകുന്നു; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

0

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് പുറമെ, ഇടിമിന്നലിനും, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.