spot_img
Thursday, July 2, 2026
Home Blog Page 420

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്- വീഡിയോ

0

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജങ്ഷനിൽ ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നാലെ പോയ കെഎസ്ആർടിസി ബസ് കൊണ്ടോട്ടിയിൽ തങ്ങൾസ് റോഡ് ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിയുകയായിരുന്നു.ഉടൻതന്നെ നാട്ടുകാരും പോലീസും ഓടിയെത്തി പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം സ്ഥാപിച്ചതോടെ പഴയങ്ങാടി വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്.

ആറ്റുകാൽ പൊങ്കാല ഇന്ന്

0

​തിരു​വ​ന​ന്ത​പു​രം: തി​ന്മ​ക​ളും കെ​ടു​തി​ക​ളും ഒ​ഴി​ഞ്ഞ് ശാ​ന്തി​യും സ​മാ​ധാ​ന​വും നി​റ​ഞ്ഞ ജീ​വി​ത​ത്തി​നു​വേ​ണ്ടി പ്രാ​ർ​ഥ​ന​യു​മാ​യി ആ​റ്റു​കാ​ൽ ദേ​വി​ക്ക് ഞാ​യ​റാ​ഴ്ച ഭ​ക്ത​ല​ക്ഷ​ങ്ങ​ളു​ടെ പൊ​ങ്കാ​ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന്​ ​ശു​ദ്ധ​പു​ണ്യാ​ഹ​ത്തി​നു ശേ​ഷം ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. മു​ന്നി​ലെ പാ​ട്ടു​പു​ര​യി​ല്‍ തോ​റ്റം​പാ​ട്ടു​കാ​ര്‍ ക​ണ്ണ​കീ​ച​രി​ത​ത്തി​ല്‍ പാ​ണ്ഡ്യ​രാ​ജാ​വി​ന്‍റെ വ​ധം വി​വ​രി​ക്കു​ന്ന ഭാ​ഗം പാ​ടും. 10.30ന് ​സ​ഹ​മേ​ൽ​ശാ​ന്തി വ​ലി​യ തി​ട​പ്പ​ള്ളി​യി​ലേ​ക്കും ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്കും തീ ​പ​ക​രു​മ്പോ​ൾ മു​ഴ​ങ്ങു​ന്ന ചെ​ണ്ട​മേ​ള​വും ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ഭ​ക്ത​ർ ഒ​രു​ക്കി​യ അ​ടു​പ്പു​ക​ൾ ജ്വ​ലി​പ്പി​ക്കാ​നു​ള്ള വി​ളം​ബ​ര​മാ​കും.

പ​ണ്ടാ​ര അ​ടു​പ്പി​ൽ​നി​ന്ന് ക​ത്തി​ക്കു​ന്ന ദീ​പ​മാ​ണ് കീ​ലോ​മീ​റ്റ​റു​ക​ളോ​ളം നി​ര​ക്കു​ന്ന അ​ടു​പ്പു​ക​ളി​ലേ​ക്ക് പ​ക​രു​ക. ഉ​ച്ച​ക്ക്​ 2.30ന്​ ​നി​വേ​ദ്യം ക​ഴി​യു​ന്ന​തോ​ടെ പൊ​ങ്കാ​ല പൂ​ര്‍ത്തി​യാ​കും. നി​വേ​ദ്യ​സ​മ​യ​ത്ത് വാ​യു​സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​ര്‍ ആ​കാ​ശ​ത്തു​നി​ന്ന് പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തും.രാ​ത്രി 11ന് ​മ​ണ​ക്കാ​ട് ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ദേ​വി​യു​ടെ പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത് തു​ട​ങ്ങും.

തൃ​ക്ക​ട​വൂ​ര്‍ ശി​വ​രാ​ജ​ന്‍ എ​ന്ന കൊ​മ്പ​നാ​ണ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റു​ന്ന​ത്. കു​ത്തി​യോ​ട്ട ബാ​ല​ന്മാ​ര്‍ എ​ഴു​ന്ന​ള്ള​ത്തി​നെ അ​നു​ഗ​മി​ക്കും. സാ​യു​ധ പൊ​ലീ​സി​ന്‍റെ അ​ക​മ്പ​ടി​യും വാ​ദ്യ​മേ​ള​ങ്ങ​ളു​മു​ണ്ടാ​കും. രാ​ത്രി മ​ണ​ക്കാ​ട് ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള എ​ഴു​ന്ന​ള്ള​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രി​ച്ചെ​ത്തും. 27ന് ​പു​ല​ർ​ച്ച 12.30ന് ​ന​ട​ത്തു​ന്ന കു​രു​തി​ത​ർ​പ്പ​ണ​ത്തോ​ടെ 10 ദി​വ​സ​ത്തെ ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും.

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു മാർഗനിർദേശം പുറപ്പെടുവിച്ചു

0

തെരരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാന ശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പരസ്യ പ്രചാരണ ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാൻ പാടില്ല. സർക്കാർ നിർദേശിച്ചതും 100 ശതമാനം കോട്ടൺ/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ, റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവയിൽ പിവിസി ഫ്രീ റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ/ ക്യൂ.ആർ കോഡ് എന്നിവ പതിച്ചു മാത്രമേ ഉപയോഗിക്കാവൂ.

സർക്കാർ നിർദേശിച്ച കോട്ടൺ, പോളി എത്തിലിൻ എന്നിവ നിർമിക്കുന്ന/വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന സാമ്പിളുകൾ സമർപ്പിക്കണം. കോട്ടൺ വസ്തുക്കൾ കേന്ദ്ര സർക്കാർ സ്ഥാപനമായ ടെക്സ്റ്റൈൽ കമ്മിറ്റിയിൽ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടൺ എന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലീൻ വസ്തുക്കൾ CIPET നിന്നും പിവിസി -ഫ്രീ, റീസൈക്ലബിൾ പോളി എത്തിലീൻ എന്ന് സാക്ഷ്യപ്പെടുത്തിയും മാത്രമേ വിൽപന നടത്താവൂ.

ഉപയോഗ ശേഷമുള്ള പോളി എത്തിലിൻ ഷീറ്റ് പ്രിന്റിങ് യൂണിറ്റിലേക്കു തന്നെയോ അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ സേനയ്ക്ക്/ക്ലീൻ കേരള കമ്പനിക്ക് യൂസർ ഫീ നൽകി റീസൈക്ലിങ്ങിനായി തിരിച്ചേൽപ്പിക്കണം. ഹരിത കർമസേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജൻസിക്ക് നൽകി പരസ്യ പ്രിന്റിങ് മേഖലയിൽ സീറോ വേസ്റ്റ് ഉറപ്പ് വരുത്തണം.

തെരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റതാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍

0

കോഴിക്കോട് : നോഡല്‍ ഓഫീസര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആദ്യഘട്ട പരിശീലനം നല്‍കി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാന്‍ ഉദ്യോഗസ്ഥര്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ആദ്യഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം അനിവാര്യമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലും വ്യക്തമായ അറിവും ധാരണയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വായത്തമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍, വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും കീഴിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

രണ്ട് സെഷനുകളിലായി നടന്ന പരിശീലനത്തില്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ടം, വോട്ടിംഗ് മെഷീന്‍, വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ എം പ്രകാശന്‍, വി ദിലീപ്, എം ഷൈജു, വി രജീഷ്, സി രാജേഷ്, വര്‍ഗീസ് കുര്യന്‍, കെ സരുണ്‍, എ എം നിസാമുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പരിശീലനം നല്‍കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, എഡിഎം കെ അജീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, ട്രെയിനിംഗ് സെല്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ ഷെറീന തുടങ്ങിയവര്‍ സംസാരിച്ചു.

‘നന്ദി ഉണ്ടേ….’ ആരും സംശയിക്കേണ്ട, ആ ശബ്ദം മമ്മൂട്ടിയുടെ തന്നെ

0

ഓൺലൈൻ പെയ്മെന്റ് നടത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗം. പൈസ അടച്ചതിനു ശേഷം പൈസ ബാങ്ക് അക്കൗണ്ടിൽ കിട്ടിയെന്ന അനൗൺസ്മെന്റ് വരുന്നതോടെ കടക്കാരും ഹാപ്പി നമ്മളും ഹാപ്പി. ഗൂഗിൾ പേ, ഫോൺ പേ, പേ ടി എം എന്നിങ്ങനെ പല ഓൺലൈൻ പെയ്മെന്റ് ആപ്പുകളിലും പൈസ കൊടുത്തതിനു ശേഷം അനൗൺസ്മെന്റ് വരാറുണ്ട് എന്നാൽ ഈ അനൗൺസ്മെന്റ് സൂപ്പർതാരങ്ങളുടെ ആയാൽ കേൾക്കുമ്പോൾ നമ്മക്കും ഒരു സന്തോഷമല്ല. ഇനിമുതൽ സൂപ്പർ താരങ്ങളുടെ ശബ്ദമായിരിക്കും അനൗൺസ്മെന്റ് ആയി കേൾക്കുക.

ഫോൺ പേയാണ് ഇത്തരത്തിൽ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. മലയാളത്തിൽ മമ്മൂട്ടിയാണെങ്കിൽ മഹേഷ് ബാബു, കിച്ച സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദങ്ങളാണ് മറ്റു ഭാഷകളിൽ അനൗൺസ് ചെയ്യുന്നത്. ഇവ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ആകും കേൾക്കുക.
ഭ്രമയു​ഗം സിനിമയുടെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. അതെ സിനിമയുടെ സംഭാഷണ ശൈലിയിലാണ് മമ്മൂട്ടിയുടെ അനൗൺസ്മെന്റും

വണ്ണം കുറയ്ക്കുകയാണോ? ഈ പിഴവുകള്‍ നിങ്ങള്‍ക്ക് സംഭവിക്കരുതേ…

0


വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമല്ല. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം ഇതിനായി പാലിക്കേണ്ടി വരാം. എങ്കില്‍പ്പോലും വണ്ണം കുറച്ചെടുക്കാൻ സമയം വേണ്ടിവരും. 

ഇങ്ങനെ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ദിവസവും നമ്മള്‍ ശരീരഭാരം എത്ര കുറഞ്ഞു എന്ന് പരിശോധിച്ചിരിക്കും, അല്ലേ? ദിവസവും ഒരു തവണ കുറഞ്ഞത് പരിശോധിക്കും. ദിവസത്തില്‍ തന്നെ പലവട്ടം ശരീരഭാരം പരിശോധിക്കുന്നവരുണ്ട്. 

എന്നാലിങ്ങനെ വെയിറ്റ് നോക്കുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടൊരു കാര്യമുണ്ട്. ഒരു ദിവസത്തില്‍ തന്നെ നമ്മുടെ ശരീരഭാരം പലതായി മാറിമറിഞ്ഞ് വരുന്നുണ്ട്. അതിനാല്‍ തന്നെ വെയിറ്റ് നോക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കണം. ഇത്തരത്തില്‍ വെയിറ്റ് നോക്കിക്കൂടാത്ത ചില സാഹചര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്…

ആറ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങിയിട്ടുള്ളൂ എങ്കില്‍ അന്ന് ശരീരഭാരം നോക്കിയിട്ട് വലിയ കാര്യമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം നേരാംവണ്ണം ഉറങ്ങിയില്ലെങ്കില്‍ ശരീരത്തില്‍ നീര് അടിയും. ഇത് ശരീരഭാരം കൂടുതലായി കാണിക്കുന്നതിലേക്ക് നയിക്കാം. അങ്ങനെ വലുതായി കൂടിയതായി കാണിക്കുമെന്നല്ല, പക്ഷേ കൃത്യമായ തൂക്കം അറിയാൻസാധിക്കില്ല. 

രണ്ട്…

ദീര്‍ഘദൂരയാത്രകള്‍ക്ക് ശേഷം ശരീരഭാരം നോക്കുന്നതിലും വലിയ അര്‍ത്ഥമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം ഏറെ നേരം ഇരിക്കുന്നത് മൂലം കോശകലകളില്‍ നീര് വന്ന് അടിഞ്ഞിരിക്കും. പ്രത്യേകിച്ച് കാലുകളിലൊക്കെ. ഇതും ഭാരം തെറ്റായി കാണിക്കുന്നതിലേക്ക് നയിക്കാം. 

മൂന്ന്…

മദ്യപിച്ചിരിക്കുമ്പോഴും ശരീരഭാരം നോക്കാതിരിക്കുന്നതാണ് ഉചിതം. കാരണം മദ്യം മറ്റ് പാനീയങ്ങള്‍ പോലെയല്ല, ഇത് ശരീരം പുറന്തള്ളുന്നതിന് സമയമെടുക്കുന്നുണ്ട്. മാത്രമല്ല മദ്യം ദഹനത്തെയും ബാധിക്കാം. അതിനാല്‍ ശരീരഭാരം കൃത്യമാകാതെ പോകാം.

നാല്…

ദീവസവും അത്താഴം കഴിക്കുന്നതില്‍ നിന്ന് വൈകി അത്താഴം കഴിച്ച ശേഷം പിറ്റേന്ന് രാവിലെ തൂക്കം നോക്കിയാലും ശരീരഭാരത്തില്‍ തൂക്കക്കൂടുതല്‍ കാണാം. ദഹനം നടന്നിട്ടില്ലാത്തതിനാലും, ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടേണ്ട വിഷാംശങ്ങളും മറ്റും പുറന്തള്ളപ്പെടാത്തതിനാലുമാണ് ഇത് സംഭവിക്കുന്നത്. 

ഡ്രൈവിംഗ് വേളകളിൽ വാഹനങ്ങളിൽ ഇരുന്നു പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല വലിയ റോഡപകടങ്ങൾക്കു കൂടിയാണ് വഴിതെളിക്കുന്നത്: മോട്ടോർ വാഹന വകുപ്പ്

0

പൊതു ഗതാഗത സംവിധാനങ്ങളിൽ പുകവലി പാടില്ല എന്നബോർഡ് വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധന വേളകളിൽ ഉദ്യോഗസ്ഥർ ഉറപ്പുവരുത്താറുണ്ട്. പബ്ലിക് സർവീസ് വാഹനങ്ങളിൽ ഡ്രൈവർ പുകവലിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടാവുന്ന കുറ്റമാണ് വാഹനത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ ഡ്രൈവർമാർ കൃത്യമായി പാലിക്കേണ്ടതും മറ്റ് തൊഴിലാളികളോ, യാത്രക്കാരോ ഉണ്ടെങ്കിൽ അവരും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

വേനൽ വരവായതോടെ അന്തരീക്ഷവും പരിസരവും ചൂടുമൂലം ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്. അതികഠിനമായ ഉഷ്ണം മൂലം വാഹനങ്ങൾ ചൂടായിരിക്കുന്ന ഈ സമയത്ത് ചെറിയൊരു തീപ്പൊരി പോലും ഒരാപത്തിലേക്കുളള എളുപ്പവഴിയാകാം. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട ഡ്രൈവർമാരുടെ ചെറിയ ഒരശ്രദ്ധ പോലും വൻ ദുരന്തങ്ങൾക്ക് കാരണമാകും. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഉപയോഗശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികൾ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളിൽ നിന്നും പെട്രോൾ, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കിൽ വലിയൊരു ദുരന്തത്തിന് ഇടയാക്കും. ഓരോ വ്യക്തിയും പൊതു നിരത്തിലൂടെ വാഹനം ഡ്രൈവ് ചെയ്യുമ്പോൾ സ്വന്തം സുരക്ഷ മാത്രമല്ല മറ്റു ആളുകളുടെ ജീവനും കൂടിയുള്ള സുരക്ഷ ഉറപ്പു വരുത്തേണ്ടതാണ്.

എ.എ.വൈ, മുൻഗണനാ കാർഡുകളിലെ ഗുണഭോക്താക്കൾ മസ്റ്ററിംഗ് പൂർത്തിയാക്കണം

0

സംസ്ഥാനത്തെ മുഴുവൻ എ.എ.വൈ, മുൻഗണനാ കാർഡുകളിലെ എല്ലാ ഗുണഭോക്താക്കളേയും മസ്റ്ററിംഗ് വിധേയമാക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മുഖേന ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റേഷൻ കടകൾ മുഖേനയാണ് മസ്റ്ററിംഗ് സാധ്യമായിട്ടുള്ളത്.

2024 മാർച്ച് മാസത്തിനുള്ളിൽ തന്നെ എ.എ.വൈ, മുൻഗണനാ കാർഡിൽ ഉൾപ്പെട്ട എല്ലാ കാർഡ് അംഗങ്ങളും റേഷൻ കടയിൽ ലഭ്യമായിട്ടുള്ള ഇ പോസ് മെഷിനിൽ വിരൽ വെച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷൻ കടയിൽ എത്തുന്നവർ റേഷൻ കാർഡ്, അവരവരുടെ ആധാർ കാർഡ് എന്നിവ നിർബന്ധമായും കൈയിൽ കരുതണം.

കടുത്ത ചൂട്; കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റി

0

സംസ്ഥാനത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതിനാല്‍ മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റിയതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യമായ രേഖകള്‍ കൈവശം വയ്ക്കണമെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. എട്ടിന് ശേഷം ഹാജരാകുന്നവരെ ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകള്‍ രാവിലെ 11 മണിവരെ മാത്രമേ നടത്തുകയുള്ളൂവെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. വരും ദിവസങ്ങളിലും സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍.

രാവിലെ 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങുന്ന ആളുകള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജ്ജലീകരണം തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി.

സതീശനെ തെറിവിളിച്ച്‌ സുധാകരൻ; ക്യാമറയ്ക്കും മൈക്കിനും മുന്നില്‍ വീണ്ടും കുടുങ്ങി കെപിസിസി പ്രസിഡൻ്റ്

0

ആലപ്പുഴ: കോണ്‍ഗ്രസിൻ്റെ സമരാഗ്നി പരിപാടിയുടെ ഭാഗമായി ഭാഗമായി ആലപ്പുഴയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അശ്ലീല വാക്കുമായി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. സതീശൻ എത്താൻ വൈകിയതാണ് കാരണം. സതീശനെതിരെ കൂടുതല്‍ പ്രകോപനപരമായ വാക്കുകള്‍ പ്രയോഗിക്കാൻ തുടങ്ങിയ സുധാകരനെ അവിടെയുള്ള നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച്‌ ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരൻ്റെ ശ്രദ്ധയില്‍പ്പെടുത്തി.

സുധാകരൻ എത്തി 20 മിനിട്ടുകള്‍ക്ക് ശേഷമാണ് സതീശൻ എത്തിയത്. മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താൻ സതീശൻ വൈകുകയായിരുന്നു. തുടര്‍ന്ന് ബാബു പ്രസാദിനോട് സതീശന്‍ എവിടെയെന്ന് സുധാകരന്‍ അന്വേഷിച്ചു..’ഒന്ന് വിളിച്ച്‌ നോക്കാന്‍ പറ, ഇയാള്‍ എവിടെയെന്ന്. ഇയാള്‍ എന്ത്…( അസഭ്യം) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’ സുധാകരന്‍ ചോദിച്ചു. ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ടു. മൈക്ക് ഓണ്‍ ആണെന്ന് ഷാനിമോള്‍ ഉസ്മാനും പ്രസിഡന്റേ, ക്യാമറയും ഓണാണെന്ന് ബാബു പ്രസാദും ഓര്‍മിപ്പിച്ചു. ഇതോടെ സുധാകരന്‍ പിൻമാറി. പിന്നീട് സതീശന്‍ എത്തിയ ശേഷം അദ്ദേഹത്തോട് സുധാകരന്‍ നീരസം കാട്ടിയില്ല. ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച്‌ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.

ഏതാനും മാസങ്ങള്‍ക്ക് മുൻപ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ച്‌ സുധാകരനും സതീശനും തമ്മിലുള്ള ഭിന്നത വലിയ വിവാദമായിരുന്നു. അന്ന് വാര്‍ത്തസമ്മേളനത്തില്‍ മൈക്കിനും കാമറയ്ക്കും മുന്നില്‍വെച്ച്‌ സുധാകരനും സതീശനും നടത്തിയ അടിപിടിക്ക് സമാനമായ സംഭവമാണ് ഇന്നും ഉണ്ടായത്.