spot_img
Thursday, July 2, 2026
Home Blog Page 421

ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് വാ​ഹ​നം മോ​ഷ്ടി​ക്കു​ന്ന യു​വാ​വ് പി​ടി​യിൽ

0

കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ബ​ന്ധം സ്ഥാ​പി​ച്ച് ആ​ളു​ക​ളി​ല്‍ നി​ന്നു വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ന്ന യു​വാ​വ് പി​ടി​യി​ല്‍. ക​ണ്ണൂ​ർ കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി അ​ശ്വ​ന്ത് (24) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. വാ​ഹ​ന ക​ച്ച​വ​ട​ക്കാ​ര​ൻ എ​ന്ന വ്യാ​ജേ​ന സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ടാ​ണ് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. വി​പി​ൻ എ​ന്ന പേ​രി​ൽ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം ചാ​റ്റിം​ഗി​ലൂ​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്താ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.

സ്ത്രീ​ക​ളു​ടെ പേ​രി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളും പ്ര​തി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ര​യെ ത​നി​ക്ക് സു​ര​ക്ഷി​ത​മെ​ന്ന് ഉ​റ​പ്പു​ള്ള സ്ഥ​ല​ത്തെ​ത്തി​ച്ച ശേ​ഷം മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് രീ​തി. അ​തി​നാ​യി സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത​തും വാ​ഹ​ന​വു​മാ​യി പെ​ട്ടെ​ന്ന് ര​ക്ഷ​പ്പെ​ടാ​നും പ​റ്റി​യ സ്ഥ​ല​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കാ​റ്.

വി​വി​ധ ഫോ​ൺ ന​മ്പ​റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​തി മോ​ഷ​ണ​ത്തി​നു ശേ​ഷം ചെ​ല​വൂ​രി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ കാ​മു​കി​യോ​ടൊ​പ്പം ര​ഹ​സ്യ​മാ​യി താ​മ​സി​ച്ചു ​ വരിക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച കാ​ർ ക്യാ​മ​റ​യി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റ് വ​ച്ചാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന് പുറത്തുള്ള ആ​ക്രി ​ച​ന്ത​യി​ലെ​ത്തി​ച്ച് വാ​ഹ​നം പൊ​ളി​ച്ചു​വി​ൽ​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാം; ട്രായ് നിര്‍ദേശം

0

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം വകുപ്പിനോട് നിര്‍ദേശിച്ചു. കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കി ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം. ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ആരുടെ പേരിലാണോ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആളുടെ പേര് സ്‌ക്രീനില്‍ കാണാം. ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിക്കുന്ന തരത്തിലാകും സൗകര്യം.

അതേസമയം ഒരാള്‍ക്ക്‌ പേര് മറച്ച്‌ വെയ്ക്കണമെങ്കില്‍ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കുമ്പോള്‍ നല്‍കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. സംവിധാനം രാജ്യത്താകെ ഒറ്റയടിക്ക് നടപ്പാക്കുന്ന രീതിക്ക് പകരം തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

0

ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് പഠിക്കുന്ന പൊതുവിഭാഗം വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന നൽകിവരുന്ന KPCR വിദ്യാഭ്യാസാനുകൂല്യത്തിന് പകരം കൂടുതൽ ഗുണകരമായ PM-YASASVI പദ്ധതിയുടെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരമുള്ള ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിലവിൽ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് പഠിക്കുന്ന രണ്ടര ലക്ഷത്തിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനം ഉള്ള പൊതു വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷ നൽകാം. ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുന്ന ഇതിനകം അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും ഇപ്പോൾ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, തിയ്യതി കുറിച്ചു; ഗൂഗിളിന്റെ നിർണായക തീരുമാനം

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത.

ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്കുള്ള നിർദ്ദേശം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം.

ജൂൺ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽ തന്നെ സേവനം തുടരും.

ഉയർന്ന ചൂട്: എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്

0

ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കാൻ മറക്കരുതേ

പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചൂട് വളരെ കൂടുതലായതിനാൽ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ, ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

· കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

· നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക

· ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക

· തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജലീകരണം തടയും

· ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക

· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക

· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക

· കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. ഇടയ്ക്കിടെ കുടിക്കാൻ വെള്ളം നൽകണം

· സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കം വരുത്താതെ കഴിക്കുക

· കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം 

പൊള്ളൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്

· തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.

· ചുറ്റമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.

· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്

· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം

· വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.

· തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം

· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം

· വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്

· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്

· ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക

· പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

ഭക്ഷണം കരുതലോടെ

· ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകൾ കഴുകണം

· തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങി കഴിക്കരുത്.

· പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക

· മാലിന്യങ്ങൾ വലിച്ചെറിയരുത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും, ആദ്യ അനുമതി മലപ്പുറത്തെന്ന് മന്ത്രി കെ രാജൻ

0

മലപ്പുറം: സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി.ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. 8 ജില്ലകളിൽ ഒന്നേ മുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്.

32 നദികളിൽ നടത്തിയ ഓഡിറ്റിംഗിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാദ്ധ്യതയുള്ള നദികൾ. ഇതിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ചിൽ മണൽ വാരൽ തുടങ്ങും. 200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം.

കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികളിൽ മണൽവാരലിന് സാദ്ധ്യതയില്ല. കളക്ടർ അദ്ധ്യക്ഷനാവുന്ന ജില്ലാതല സമിതികളിൽ പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളാവും. ജില്ലാസമിതിക്ക് കീഴിൽ ഓരോ നദികളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്കാണ് മണൽവാരി ലേലം ചെയ്യാനുള്ള ചുമതല. നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകും.

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ ഒഴിവ്

0

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിൽ താല്ക്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത : എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത, മോട്ടോർ ബോട്ട് ഡ്രൈവിങ് ലൈസൻസും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും, മോട്ടോർ ബോട്ടിന്റെ റിപ്പയർ സംബന്ധിച്ച് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം, നീന്തൽ അറിഞ്ഞിരിക്കണം. ഉയരം -168 സെ.മീ, നെഞ്ചളവ് 81 സെ.മീ 5 സെ.മീ എക്സ്പാൻഷൻ എന്നീ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. (പട്ടികജാതി / പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്ക് ഉയരം 160 സെ.മീ, നെഞ്ചളവ് 81 സെ.മീ 5 സെ.മീ എക്സ്പാൻഷൻ). പ്രായം : 25-41, ശമ്പളം – 26500 – 60700 രൂപ.

യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് അഞ്ചിനകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

0

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് മണക്കടവ് റോഡിൽ കളളത്താടിക്കൽ ഭാഗത്ത് കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 24) മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ബസ് ഗതാഗതം മുതുവനത്തറ അവസാനിപ്പിക്കണം.

കുളിമുറിയിൽ പെൻ ക്യാമറ വെച്ചു, ക്യാമറ നിലത്തുവീണതോടെ കേസായി; ഒടുവിൽ പിടിയിലായത് പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന്

0

പത്തനംതിട്ട: തിരുവല്ലയിൽ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്. ഇലക്ട്രിക്കൽ പ്ലംബിഗ് ജോലികള്‍ ചെയ്യുന്ന പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയിൽ പെൻ ക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകർത്തിയത്. രണ്ട് മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രിനു ഒടുവിൽ പിടിയിലായതാവട്ടെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും.

ഡിസംബ‍ർ 16നാണ് അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ക്യാമറ വെച്ചതിന് പ്രിനുവിനെതിരെ പരാതി ലഭിച്ചത്. വീട്ടുകാർ ബാത്ത്റൂമിൽ പോകുന്ന സമയത്തിന് മുമ്പ് ക്യാമറ കൊണ്ടുവെയ്ക്കുകയും അവർ പുറത്തുപോകുന്നതിന് പിന്നാലെ ഇത് എടുത്തുകൊണ്ടുപോകാനുമായിരുന്നു പദ്ധതി. എന്നാൽ വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ കയറിയ സമയത്ത് ബാത്ത്റൂമിന്റെ എയർഹോളിൽ വെച്ചിരുന്ന പെൻ ക്യാമറ നിലത്തുവീണു.

കുട്ടി എടുത്ത് നോക്കിയെങ്കിലും എന്താണെന്ന് മനസിലാവാതെ വീട്ടിലുള്ള മറ്റുള്ളവരെ കാണിച്ചു. അവർ പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ മെമ്മറി കാർഡ് കണ്ടെത്തിയത്. തുടർന്ന് ഈ കാർഡ് പരിശോധിച്ചപ്പോൾ ബാത്ത് റൂമിലെ ദൃശ്യങ്ങള്‍ പകർത്തിയതായി വ്യക്തമായി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ക്യാമറ കണ്ടെത്തിയെന്നും പൊലീസ് കേസായെന്നും  മനസിലാക്കിയ പ്രിനു അന്നുമുതൽ ഒളിവിൽ പോയി.

രണ്ട് മാസമായി പൊലീസ് അന്വേഷിച്ചുവരുന്നതിനിടെ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥനായ ഇയാളുടെ സഹോദരി ഭർത്താവിന്റെ ക്വാർട്ടേഴ്സിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. ഒളിവിൽ കഴിയാൻ സഹായിച്ചതിന് സഹോദരിക്കും പൊലീസ് ഉദ്യോഗസ്ഥനായ സഹോദരി ഭർത്താവിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വിമാനം ഇറങ്ങി അരമണിക്കൂറിനകം ബാഗേജ് ലഭ്യമാക്കണമെന്ന് നിർദേശം

ന്യൂഡൽഹി: വിമാനം ഇറങ്ങി 30 മിനിറ്റിനകം യാത്രക്കാർക്ക് അവരുടെ ബാഗേജുകൾ ലഭിച്ചെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.എ. സി.എസ്). ബാഗേജ് വൈകുന്നെന്ന പരാതിയെ തുടർന്ന് ഏഴ് എയർലൈനുകൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

ഫെബ്രുവരി 26നകം ആവശ്യമായ ക്രമീകരണങ്ങളൊരുക്കണമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്ലൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്സ്‌സ് കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. വിമാനത്തിൻ്റെ എൻജിൻ അടച്ച് 10 മിനിറ്റിനുള്ളിൽ ആദ്യ ബാഗേജ് ബെൽറ്റിലെത്തണം. അവസാനത്തെ ബാഗ് 30 മിനിറ്റിനുള്ളിലും എത്തിയിരിക്കണമന്നാണ് നിർദേശം.