spot_img
Thursday, July 2, 2026
Home Blog Page 426

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക.

0

സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.#keralapolice

പാട്ട് പരിപാടികൾ ഭയപ്പെടുത്തും വിധമാകരുത്: മുഖ്യമന്ത്രി

0

തിരുവനന്തപുരം : സ്റ്റേജുകളിൽ പാട്ട് പരിപാടികൾ അവതരിപ്പിക്കുന്നതു ഭയപ്പെടുത്തും വിധമുള്ള ശബ്ദത്തോടെയാകരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. പാട്ടുകാർക്കു മിനിമം വേതനമെന്ന ആവശ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പാട്ട് എല്ലാവർക്കും ഇരുന്നു കേൾക്കാൻ പറ്റുന്ന വിധത്തിലാകണം. ചിലയിടത്തു ചെന്ന് ഇരുന്നാൽ എങ്ങനെയെങ്കിലും രക്ഷപെട്ടു പോയാൽ മതിയെന്നു തോന്നുന്ന അവസ്ഥയുണ്ട്. ഇരിക്കുന്നവരിൽ പലതരം ആളുകളുണ്ടല്ലോ. രോഗികളുണ്ടാകും. ഹൃദ്രോഗമുള്ളവരൊക്കെയുണ്ടാകും. എല്ലാവരും പാട്ട് ആസ്വദിക്കാൻ വേണ്ടിയാണു വരുന്നത്. അവരെ ഭയപ്പെടുത്തുന്ന തരം പാട്ടായാലോ? പാടുന്നവർ മിടുക്കരാണ്. പക്ഷേ ഭയപ്പെടുത്താൻ പാടില്ല. വല്ലാതെ ഇടിപ്പുണ്ടാക്കുന്ന അവസ്ഥയുണ്ടാക്കാൻ പാടില്ല. അതു പാട്ടുകാർ ആലോചിക്കണം. എല്ലാവർക്കും ഇരുന്ന് ആസ്വദിക്കാൻ പറ്റുന്നതാണു കല. അതിനുവേണ്ടി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഓട്ടോറിക്ഷകളുടെ പ്രായം 15ൽ നിന്നും 22 ആക്കി

0

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ ആയോ / എൽപിജി ആയോ / സിഎൻജി ആയോ / എൽ എൻ ജി ആയോ മാറ്റിയാൽ മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നേരത്തെ ഇത് 15 വർഷം ആയിരുന്നു.

വരുന്നു… മൂന്നര വയസ്സ് മുതലുള്ള കുട്ടികൾക്കായി ബിഗ് ബേബി പൂൾ

0

കോഴിക്കോട് : മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം നീന്തൽ പരിശീലനം നടത്താനായി നടക്കാവിൽ പുതിയ ബേബി പൂൾ വരുന്നു. നിലവിലുള്ള വീതി കുറഞ്ഞ സ്വിമ്മിംഗ് പൂളിൽ കൂടുതൽ കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് പുതിയ ബേബി പൂൾ നിർമ്മിക്കുന്നത്. മൂന്നര വയസ്സ് മുതലുള്ള കുട്ടികളാണ് ബേബി പൂളിൽ നിന്നും നീന്തൽ പരിശീലിക്കുക. ബേബി പൂളിൽ പരിശീലനം ലഭിച്ചവർക്ക് അടുത്തഘട്ടത്തിൻ്റെ ഭാഗമായി വലിയ സ്വിമ്മിംഗ് പൂളിൽ നീന്തൽ പരിശീലനം നൽകും. ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നടക്കാവിലെ സ്വിമ്മിംഗ് പൂളിലാണ് പുതിയ ബേബി പൂളും നിർമ്മിക്കുന്നത്. ഇതിനായി കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തി.

ടെണ്ടർ നടപടികൾ പൂർത്തിയായ പദ്ധതി മൂന്നു മാസം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബേബി പൂളിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ (ഫെബ്രുവരി 21) രാവിലെ 10 മണിക്ക് നടക്കാവിലെ നീന്തൽ പരിശീലന കേന്ദ്രത്തിൽ നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിക്കും. സ്പോർട് കൗൺസിൽ ഭാരവാഹികൾ ഉൾപ്പടെ ചടങ്ങിൽ പങ്കെടുക്കും.

കമ്പി കുത്തലോ റോഡിലെ ഡ്രൈവിങ് സ്‌കില്ലോ ഇല്ല; വരകളിലൂടെ ഡ്രൈവിങും സിഗ് സാഗ് ഡ്രൈവിങും ആംഗുലർ പാർക്കിങും എല്ലാം പാസാവണം: മെയ് ഒന്നു മുതൽ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി

0

തിരുവനന്തപുരം: മെയ്‌ ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റ് രീതി അടിമുടി മാറുന്നു. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിങ്ങിൽ ടെസ്റ്റിൽ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവിൽ ടെസ്റ്റിന്റെ ഭാഗമായുള്ളത്. മെയ് മുതൽ ഈ രീതി ഇല്ല.

ഇനി മുതൽ ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് നടത്താൻ. ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകൾ.

മോട്ടർ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്. കളിസ്ഥലവും ആരാധനാലയങ്ങളുടെ ഉൾപ്പെടെ ഗ്രൗണ്ടുകളും പുറമ്പോക്കു ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാൽ ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകളാണെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്.

ഗവ.ആര്‍ട്സ് കോളേജ് സൗജന്യ വൈഫൈ ക്യാമ്പസ്

0

കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ ക്യാമ്പസാകും. എളമരം കരീം എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 19 ലക്ഷം രൂപ വിനിയോഗിച്ച്‌ ബി.സ്.എൻ. എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി. 20 ന് വൈകിട്ട് മൂന്നിന്‌ എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷയാകും.

വിദ്യാർത്ഥികള്‍ക്ക് ഇന്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം. തുടക്കത്തില്‍ വിദ്യാർത്ഥിയ്ക്ക് ഒരു ദിവസം 300 എം.ബി ഡാറ്റ പ്രയോജനപ്പെടുത്താം. വിദ്യാർത്ഥികള്‍ക്ക് സൗജന്യ വൗച്ചറുകള്‍ നല്‍കിയാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. ഗവേഷണ വിദ്യാർത്ഥികള്‍ക്കും അതിഥികള്‍ക്കും പ്രത്യേക വൗച്ചറുകള്‍ നല്‍കും.

കോഴിക്കോട് നിന്ന് വിവിധ സെക്ടറുകളിലേക്ക് വിമാന സര്‍വീസ്

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നതിന് വിവിധ വിമാന കമ്പനികള്‍ തയ്യാറായി. ഇന്നലെ കരിപ്പൂരില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്.

കോഴിക്കോട് -ക്വലാലമ്പൂര്‍ – ബാങ്കോക്ക് സെക്ടറുകളിലേക്ക് നാല് മാസത്തിനകം സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഏഷ്യപ്രതിനിധി കിഷോര്‍ അറിയിച്ചു. ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്സ് എയര്‍ കോഴിക്കോട് – കൊളബോ സര്‍വീസ് ആരംഭിക്കുമെന്ന് ഫിറ്റ്സ് എയര്‍ ഹെഡ്‌ഓഫ് ഗ്ലോബല്‍ സെയില്‍സ് അബ്ദുല്‍ ജലീല്‍ അറിയിച്ചു. നേരത്തേ കോഴിക്കോട് കൊളംബോ സെക്ടറിലേക്ക് വര്‍ഷങ്ങളോളം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസുണ്ടായിരുന്നു.

കോഴിക്കോട് – ജിദ്ദ സര്‍വീസ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ഫ്‌ലൈനാസ് കണ്‍ട്രി മാനേജര്‍ സലീം അറിയിച്ചു. കോഴിക്കോട് – ഡല്‍ഹി ദിനേന സര്‍വീസിനു പുറമെ, കോഴിക്കോട് – ഷാര്‍ജ-ദുബൈ സെക്ടറുകളിലേക്ക് അധികം വൈകാതെ സര്‍വീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നതായി എയര്‍ ഇന്ത്യ മാനേജര്‍ ബിന്ദു അറിയിച്ചു.

അല്‍ ഹിന്ദ് കമ്പനിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ നടന്ന യോഗത്തില്‍ അബ്ദുസമദ് സമദാനി എം പി അധ്യക്ഷത വഹിച്ചു. എം പിമാരായ എം കെ രാഘവന്‍, എളമരം കരീം, എം എല്‍ എ ടി വി ഇബ്റാഹീം, അസി. കലക്ടര്‍ സുമിത്ത് കുമാര്‍ ഠാക്കൂര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ് സുരേഷ്, അല്‍ഹിന്ദ് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഹാരിസ്, മാനേജിംഗ് ഡയറക്ടര്‍ പി വി വത്സരാജ്, വിവിധ വിമാന കമ്പനികളെ പ്രതിനിധീകരിച്ച്‌ മീര (സ്‌കൂട്ട്), നൗഷാദ് (കുവൈത്ത് എയര്‍വേസ്) ബിജോയ് പത്മനാഭന്‍ (ഖത്തര്‍ എയര്‍വേസ്), ജെറിന്‍ (ഫ്ലൈ ദുബൈ), പ്രവീണ്‍ (എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്), പ്രേംജിത്ത് (എയര്‍ ഇന്ത്യ), മുരളീദാസ് (ആകാശ എയര്‍), വിഷ്ണു (ജസീറ), പ്രശാന്ത് (ഒമാന്‍ എയര്‍), മിഥുന്‍ (എയര്‍ അറേബ്യ), ബിനോയ് (ഇന്‍ഡിഗോ), മിസ്റ്റര്‍ അമിത്, കണ്ണന്‍ അയ്യര്‍ (സ്പൈസ് ജെറ്റ്), വിനീഷ് (വിസ്താര), അഫ്‌സല്‍ അബ്ദുര്‍റഷീദ് (സലാം എയര്‍), മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം എ മഹ്ബൂബ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി അംഗങ്ങളായ ഹാഷിര്‍ അലി, നസീര്‍ സംബന്ധിച്ചു. അല്‍ഹിന്ദ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം പി എം മുബഷിര്‍ സ്വാഗതവും അല്‍ഹിന്ദ് കോര്‍പറേറ്റ് ഡയറക്ടര്‍ നൂറുദ്ദീന്‍ എ അഹമ്മദ് നന്ദിയും പറഞ്ഞു.

അക്ബർ-സീത സിംഹ വിവാദം; സീതയുടെ പേര് മാറ്റുമോ? വിചിത്ര ഹർജി ഇന്ന് പരിഗണിക്കും

0

കൊൽക്കത്ത: സിലിഗുഡി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൽക്കട്ട ഹൈക്കോടതിയിലെ ജൽപായ്ഗുഡിയിലെ സർക്യൂട്ട് ബെഞ്ചിലാണ് ഹർജി പരിഗണിക്കുക. സീത എന്ന സിംഹത്തിൻ്റെ പേര് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കും. നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നതെന്നാണ് വിഎച്ച്പിയുടെ ഹ‍ർജിയിലെ വാദം. 

അതേസമയം, ബം​ഗാളിലെ വിഎച്ച്പി നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് വിഎച്ച്പി ദേശീയനേതൃത്വം രം​ഗത്തെത്തി. പശ്ചിമ ബംഗാൾ പ്രീണന രാഷ്ട്രീയത്തിൻ്റെ കേന്ദ്രമായെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. ഉത്സവങ്ങൾ സംഘടിപ്പിക്കാനും വിശ്വാസത്തിൻ്റെ കേന്ദ്രങ്ങൾ സംരക്ഷിക്കാനും ഹൈക്കോടതിയിൽ പോകേണ്ട സാഹചര്യമാണെന്നും വിഎച്ച്പി ചൂണ്ടിക്കാണിച്ചു. സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയത് അപമാനകരമാണെന്നും ഇക്കാര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും വിഎച്ച് പി പറഞ്ഞു. 

ഫെബ്രുവരി 16 നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റെ ഹർജി ഈ മാസം 20ന് പരിഗണിക്കും. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. പാർക്കിലെ മൃഗങ്ങളെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദീകരിക്കുന്നത്. 

അരുത്!! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് ;മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദ്ദേശം

0

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചു വരികയാണെന്നാണ് സമീപകാല കണക്കുകൾ കാണിക്കുന്നത്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് തെല്ലെങ്കിലും അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല, അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് നിയമഭേദഗതിയിൽ ഈ കുറ്റത്തിന് വന്നിട്ടുള്ളത്. മോട്ടോർ വാഹന നിയമം 2019-ൽ ഭേദഗതി വരുത്തിയപ്പോൾ ഏറ്റവും കർക്കശമായ ശിക്ഷാവിധികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്, ജുവനയിൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട വകുപ്പ് 199 (A). ഇതിൻ പ്രകാരം 30000 രൂപവരെ പിഴയും വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ഉടമസ്ഥന്റെ ലൈസൻസിനെതിരെ നടപടി വരികയും ചെയ്യുക മാത്രമല്ല രക്ഷിതാക്കൾ മൂന്നുവർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.

അങ്ങനെ വാഹനമോടിക്കുന്നതിന് ശിക്ഷിക്കപ്പെടുന്ന കുട്ടിക്ക് 25 വയസ്സ് പൂർത്തിയാല്‍ മാത്രമേ ലൈസൻസ് അനുവദിക്കുകയും ഉള്ളൂ. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള നടപടികൾ വേറെയും വന്നേക്കാം. ഇത്തരം അപകടങ്ങളിൽ മറ്റുള്ളവർ കൊല്ലപ്പെട്ടാൽ 7 വർഷം മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല ഇൻഷുറൻസ് നഷ്ടപരിഹാരമായി അതി ഭീമമായ തുക അടക്കേണ്ടിയും വരും. സ്വന്തം കിടപ്പാടം പോലും ജപ്തി ചെയ്യപ്പെട്ടേക്കാം ക്ഷണികമായ സന്തോഷത്തിനും സൗകര്യത്തിനും സ്വന്തം കുട്ടി വാഹനം ഓടിക്കുമെന്നുള്ള അഭിമാനത്തിനും വേണ്ടി അറിഞ്ഞോ അറിയാതെയോ അനുവദിക്കുന്ന ഈ പ്രവർത്തി അവൻ്റെ ഭാവി തന്നെ നശിപ്പിക്കും.

തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

0

തിരുവനന്തപുരം: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ  രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽ വേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ട് പോകുകയാണ് കുട്ടിയെ എന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു. 15 മിനിറ്റ് മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്. 

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. അന്വേഷണത്തിൽ നിർണായകമായിരിക്കുകയാണ് ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മുട്ടത്തറ- ഈഞ്ചക്കൽ സർവീസ് റോഡിലെ ഇന്ത്യൻ ഓയിലിന്റെ ട്രിവാൻഡ്രം ഡിവിഷണൽ ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. അതേസമയം, അന്വേഷണത്തിന്റെ ഭാ​ഗമായി കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്