spot_img
Thursday, July 2, 2026
Home Blog Page 427

‘കേസെടുത്തത് വിദേശത്തേക്ക് പോകാനിരിക്കുന്നവര്‍ക്കെതിരെ’, സർക്കാരിനെതിരെ ബിഷപ്പ്, ‘ളോഹ’ പരാമർശത്തിലും മറുപടി.

0

മാനന്തവാടി: വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസ് എടുത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. പുൽപള്ളി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. യുവതി യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പലരും വിദേശത്തു പോകാൻ നിൽക്കുന്നവരാണ്. കേസ് അവരുടെ ഭാവി ഇല്ലാതാക്കും. കേസെടുത്താൽ ഇപ്പോൾ വയനാട് നേരിടുന്ന പ്രശ്നം മാറുമോയെന്നും ബിഷപ്പ് ചോദിച്ചു. സർക്കാർ ഇക്കാര്യത്തില്‍ അവധാനത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനന്തവാടി ബിഷപ്പ് ഹൗസില്‍ ഗവര്‍ണര്‍ക്കൊപ്പം നടന്ന പരിപാടിക്കിടെയാണ് ബിഷപ്പ് കേസെടുത്തതിനെ വിമര്‍ശിച്ചത്. സർക്കാർ ഇടപെടലുകൾക്ക് വേഗം പോരാ എന്ന് മാനന്തവാടി ബിഷപ്പ് പറഞ്ഞു. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമായി ഇടപെടുന്നില്ല എന്നും ബിഷപ്പ് ആരോപിച്ചു. വിഷയത്തില്‍ ഗവര്‍ണറോടും ബിഷപ്പ് പരാതി അറിയിച്ചു.

ഇതിനിടെ, പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന ബിജെപി വയനാട് ജില്ലാ പ്രസിഡന്‍റ് കെപി മധുവിന്‍റെ പരാമര്‍ശത്തിനും ബിഷപ്പ് മറുപടി നല്‍കി. പരാമര്‍ശം വിവാദമായതിന് പിന്നാലെ ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപി മധു വിശദീകരിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്‍റിന് അവരുടെ നിലപാട് ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞു. അവരുടെ നിലപാട് അവര്‍ക്കെടുക്കാമെന്നും സഭയ്ക്ക് സഭയുടെ നിലപാടുണ്ടെന്നും പ്രാദേശിക നേതാവിന്‍റെ വാക്കിന് ആ വിലയെ നല്‍കുന്നുള്ളുവെന്നും ബിഷപ്പ് തുറന്നടിച്ചു.

ഇതിനിടെ, വയനാട് പുല്‍പ്പളളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പരാതി ഇല്ലെന്ന് പറഞ്ഞിട്ടും താന്‍ അടക്കമുളള ജനപ്രതിനിധികളെ ആക്രമിച്ചെന്ന പേരില്‍ പൊലീസ് കേസ് എടുത്തത് വനം മന്ത്രിക്ക് സുരക്ഷിതമായി വയനാട് സന്ദര്‍ശിക്കാനെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. ളോഹയിട്ടവരാണ് സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയതെന്ന ആരോപണവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെപി മധുവും രംഗത്തെത്തി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്‍റെ മൃതശരീരവുമായി പുല്‍പ്പളളി ടൗണില്‍ ശനിയാഴ്ച നടത്തിയ പ്രതിഷേധത്തിന്‍റെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പേരില്‍ നാലു കേസുകളാണ് പുല്‍പ്പളളി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

എംഎല്‍എമാരായ ടി സിദ്ദീഖിനെയും ഐസി ബാലകൃഷ്ണനെയും ആക്രമിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടും പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍, മൃഗശല്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ കുതിര കയറുന്നുവെന്നാണ് കേസ് എടുത്ത നടപടിയെക്കുറിച്ചുളള ടി സിദ്ദീഖിന്‍റെ പ്രതികരണം.

സമരത്തിന്‍റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാത്ത പക്ഷം കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. അതിനിടെ, കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാതെ ഒരു വിഭാഗം ആളുകള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെപി മധു ആരോപിച്ചു.

കേസ് എടുത്തതില്‍ രാഷ്ട്രീയം കാണേണ്ടെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വിശദീകരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു.

‘ആക്രമണം ഒന്നിനും പരിഹാരമല്ല’; പുൽപ്പള്ളി സംഘർഷത്തിൽ സർക്കാരിന് പരോക്ഷ വിമർശനം, വയനാട് സന്ദ‍ർശിച്ച് ഗവർണർ

0

മാനന്തവാടി: വന്യജീവി ആക്രമണങ്ങളിൽ കലുഷിതമായ വയനാട്ടിലേക്ക് വരാതെ മുഖ്യമന്ത്രിയും മന്ത്രിമാരും മാറിനിൽക്കുമ്പോൾ, ജില്ലയില്‍ സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്‍റെ വീട്ടിലാണ് ഗവർണർ ആദ്യമെത്തിയത്. പിന്നാലെ പാക്കത്തെ പിവി പോളിന്‍റെ വീടും ഗവർണർ സന്ദർശിച്ചു. മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മൂന്നാഴ്ച മുമ്പ് കാട്ടാനാ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ പതിനാറുകാരൻ ശരത്തിനെ കാണാനും ആരിഫ് മുഹമ്മദ്‌ ഖാൻ എത്തി. ചികിത്സ സഹായത്തിന് വഴി ഒരുക്കുമെന്ന് ഗവർണർ ഉറപ്പു നൽകി.

കഴിഞ്ഞാ ഡിസബറിൽ കടുവ കൊന്നു തിന്ന പ്രജീഷിന്‍റെ ആശ്രിതരെയും ഗവർണർ സന്ദർശിച്ചു. ഇതിനുശേഷം മാനന്തവാടി ബിഷപ് ഹൗസിലെത്തി മാര്‍ ജോസ് പൊരുന്നേടവുമായും സംസാരിച്ചു. മിനിഞ്ഞാന്ന് മാത്രമാണ് വയനാട്ടിലെ പ്രശ്നങ്ങളുടെ ഗൗരവം എനിക്ക് മനസ്സിലായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈകി അറിഞ്ഞതിനു ക്ഷമ ചോദിക്കുകയാണ്. കാട്ടാന ആക്രമണത്തിലെ ഉറ്റവരുടെ വിയോഗം നികത്താൻ ആകില്ല. പക്ഷെ അവരുടെ ദുഃഖത്തിനൊപ്പം പങ്കു ചേരുകയാണ്. വിഷയങ്ങളുടെ ഗൗരവം കേന്ദ്ര സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കും. സംഘർഷാവസ്ഥയിലേക്ക് പോകാതെ വിഷയങ്ങൾ പരിഹരിക്കേണ്ട ബാധ്യത നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ട്. അത് നിറവേറ്റപ്പെട്ടില്ല. വനംമന്ത്രിയെ വിളിച്ചിരുന്നു. വിശദാശങ്ങൾ തേടി. ആക്രമണം ഒന്നിനും പരിഹാരമല്ലെന്ന് ഓർക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പുല്‍പ്പള്ളിയിലെ സംഘര്‍ഷം  ഒഴിവാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന പരോക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.

ഇതിനിടെ, വയനാട് പുല്‍പ്പളളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പരാതി ഇല്ലെന്ന് പറഞ്ഞിട്ടും താന്‍ അടക്കമുളള ജനപ്രതിനിധികളെ ആക്രമിച്ചെന്ന പേരില്‍ പൊലീസ് കേസ് എടുത്തത് വനം മന്ത്രിക്ക് സുരക്ഷിതമായി വയനാട് സന്ദര്‍ശിക്കാനെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. ളോഹയിട്ടവരാണ് സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയതെന്ന ആരോപണവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെപി മധുവും രംഗത്തെത്തി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്‍റെ മൃതശരീരവുമായി പുല്‍പ്പളളി ടൗണില്‍ ശനിയാഴ്ച നടത്തിയ പ്രതിഷേധത്തിന്‍റെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പേരില്‍ നാലു കേസുകളാണ് പുല്‍പ്പളളി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.


എംഎല്‍എമാരായ ടി സിദ്ദീഖിനെയും ഐസി ബാലകൃഷ്ണനെയും ആക്രമിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടും പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍, മൃഗശല്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ കുതിര കയറുന്നുവെന്നാണ് കേസ് എടുത്ത നടപടിയെക്കുറിച്ചുളള ടി സിദ്ദീഖിന്‍റെ പ്രതികരണം. സമരത്തിന്‍റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാത്ത പക്ഷം കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു.

അതിനിടെ, കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാതെ ഒരു വിഭാഗം ആളുകള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെപി മധു ആരോപിച്ചു. കേസ് എടുത്തതില്‍ രാഷ്ട്രീയം കാണേണ്ടെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വിശദീകരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു.

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി; അപേക്ഷ സമര്‍പ്പിക്കാം

0

കോഴിക്കോട്: 2024-25 വർഷം സൈന്യത്തിലേക്ക് അഗ്നിവീർ, റെഗുലർ സോള്‍ജിയേഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർകോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, മാഹി, ലക്ഷദ്വീപ് എന്നീ ജില്ലകളിലെ ഉദ്യോഗാർഥികള്‍ ഓണ്‍ലൈൻ മുഖേന joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമർപ്പിക്കാം. അസി. ജില്ലാ സൈനികക്ഷേമ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.അപേക്ഷ നല്‍കാനുള്ള അവസാന തീയതി: മാർച്ച്‌ 22. ഫോണ്‍ : 0495- 2771881.

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു

0

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തനെ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടത് വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.

36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ കെ രമ വാദിക്കുന്നത്. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സർക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്.

വിദ്യാഭ്യാസ മേഖലയില്‍ വേണ്ടത്‌ പരിഷ്‌കാരമല്ല, ഉടച്ചുവാര്‍ക്കല്‍ ലക്ഷ്യമെന്നു മുഖ്യമന്ത്രി

കോഴിക്കോട്‌: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിപ്ലവമായ പരിഷ്‌കാരമല്ല കാലാനുസൃതമായ ഉടച്ചുവാര്‍ക്കലാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത വർഷം നാല്‌ വര്‍ഷ ബിരുദ കോഴ്‌സ്‌ നടപ്പാക്കുന്നതോടെ സംസ്‌ഥാനത്തെ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളുടെ മുഖച്‌ഛായ മാറും. കലാ-കായിക രംഗത്തെ നേട്ടങ്ങള്‍ക്ക്‌ വിദ്യാര്‍ഥികള്‍ക്ക്‌ ക്രെഡിറ്റ്‌ ലഭിക്കും വിധമാണ്‌ കോഴ്‌സ്‌ പരിഷ്‌കാരം. ഈ നേട്ടങ്ങള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കും ലഭിക്കും. പൂര്‍ണമായും വിദ്യാര്‍ഥി കേന്ദ്രീകൃത മാറ്റമാണ്‌ നടപ്പാക്കുന്നത്‌.

നവകേരള സദസിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‌ത്‌ കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളജില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി വലിയ തുകയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ ഗവേഷണ മേഖലയില്‍ ചെലവഴിക്കുന്നത്‌. 176 പേര്‍ക്കാണ്‌ മുഖ്യമന്ത്രിയുടെ നവകേരള പോസ്‌റ്റ്‌ ഡോക്‌ടറല്‍ ഫെല്ലോഷിപ്പ്‌ ലഭിച്ചത്‌. മറ്റ്‌ സ്‌കോളര്‍ഷിപ്പുകള്‍ക്ക്‌ പുറമേയാണിത്‌. ഗവേഷണ മേഖലയില്‍ മുടക്കുന്ന പണം ചെലവായിട്ടല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ്‌ കാണുന്നത്‌. എന്നാല്‍ ഗവേഷണ മേഖലയില്‍ ലോകനിലവാരത്തില്‍ എത്താന്‍ കേരളത്തിന്‌ കഴിയാത്തതിനെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കണമെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതേക്കുറിച്ച്‌ ഗൗരവമായി ചിന്തിച്ച്‌ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കണം.

വരാനിരിക്കുന്ന കാലത്തേക്ക്‌ കേരളത്തെ സജ്‌ജമാക്കുക എന്ന ഉദ്ദേശ്യത്തിലൂന്നിയുള്ള ഇടപെടല്‍ ആണ്‌ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത്‌. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്‌ രണ്ടര വര്‍ഷം കൊണ്ട്‌ ബിരുദം നേടാന്‍ കഴിയുന്ന ഏണ്‍ എ സെമസ്‌റ്റര്‍, താല്‌പര്യമുള്ളവര്‍ക്ക്‌ ഒരു സെമസ്‌റ്റര്‍ മുഴുവന്‍ ഇന്റേണ്‍ഷിപ്‌, പഠനത്തിനിടയില്‍ ഇടവേള, കോഴ്‌സിനിടെ കോളേജോ സര്‍വകലാശാലയോ മാറാനുള്ള അവസരം എന്നിവയെല്ലാം സാധ്യമാക്കുന്ന കെ-റീപ്‌ (കേരള റിസോഴസ്‌ ഫോര്‍ എജ്യുക്കേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ ആന്‍ഡ്‌ പ്ലാനിങ്‌) സംവിധാനം ഒരുങ്ങുകയാണെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

പുതിയ സംവിധാനം വന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും ഇതിനായി നിയമവും ചട്ടവും പരിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖാമുഖത്തില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തികച്ചും ഗൗരവമായി പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.

മൂന്ന് ജില്ലകളിൽ ഇന്ന് താപനില ഉയരും; യെല്ലോ അലര്‍ട്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകൽ 11 മണി മുതൽ 3 വരെ പ്രത്യേക ജാഗ്രത പാലിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

തിരുവനന്തപുരത്ത് രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

0

തിരുവനന്തപുരം പേട്ടയിൽ 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവര്‍. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

0

കല്പറ്റ : വയനാട്ടിൽ വന്യ ജീവി ആക്രമണങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനം. കുറുവ, സൂചിപ്പാറ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്ന് വനം വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വന്യമൃഗ ശല്യത്തിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി വെറ്റിലപ്പാറ ഇടവക

0

വെറ്റിലപ്പാറ : ജനങ്ങളെ കൊലയ്ക്ക് കൊടുത്ത് വനം-വന്യജീവി നിയമങ്ങളുടെ പൊത്തിലൊളിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻസ് ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും വെറ്റിലപ്പാറ അങ്ങാടിയിൽ സംഘടിപ്പിച്ചു. വന്യജീവി ആക്രമണത്താൽ ജീവനും കൃഷിയും സ്വത്തും നഷ്ടപ്പെടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു താമരശ്ശേരി ബിഷപ്പിന്റെ ആഹ്വാനപ്രകാരം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

ഇടവക വികാരി ഫാ. അരുൺ വടക്കേൽ, കൈക്കാരൻമാരായ ജോണി കുരിശിങ്കൽ, സെനിത്ത് മറ്റപ്പള്ളിതടത്തിൽ, നോബിൾ കണിയാംകുഴിയിൽ, ഷിനോയ് കടപ്പൂരാൻ പാരീഷ് സെക്രട്ടറി ജോഷി കള്ളികാട്ട്, എ.കെ.സി.സി ഭാരവാഹികളായ സോജൻ നെല്ലിയാനിയിൽ, ജോഫി വെട്ടിക്കുഴിയിൽ എന്നിവർ നേതൃത്വം നൽകി.

‘വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നതിനു കാരണം കർഷകരാണെന്ന്’ പ്രഖ്യാപിച്ച റിപ്പോർട്ടുമായി നടക്കുന്ന വനംമന്ത്രിയേയും ഉദ്യോഗസ്ഥരേയും വനവാസത്തിന് വിടണമെന്നും വനംവകുപ്പിന്റെ കെടുകാര്യസ്ഥത വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ മലയോര ജനത ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും പങ്കെടുത്തവർ മുന്നറിയിപ്പു നൽകി.

കാട്ടാനാക്രമണം; അജീഷിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക, 15 ലക്ഷം നല്‍കും

0

ബെംഗളൂരു: മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം സഹായം പ്രഖ്യാപിച്ച് കർണാടക സര്‍ക്കാര്‍. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ച് വന്ന ആനയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കർണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് ഈ വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിലാണ് ട്രാക്ടര്‍ ഡ്രൈവറായ പടമല സ്വദേശി അജീഷ് (45) കൊല്ലപ്പെട്ടത്. ഫ്രെബ്രുവരി 10 ന് ജനവാസ മേഖലയിലിറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താനുള്ള ശ്രമിക്കുന്നതിനിടെയാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് രക്ഷപ്പെടാനായി ജോമോന്‍ എന്നയാളുടെ വീട്ടിലേക്ക് അജീഷ് ചാടിക്കയറുന്നതിനിടെ നില തെറ്റി അജീഷ് താഴെ വീഴുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജീഷിനെ ചവിട്ടിയ ശേഷം കടന്ന് പോയി. തൊട്ടുപുറകെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.