spot_img
Thursday, July 2, 2026
Home Blog Page 425

International Mother Language Day 2024: മാതൃഭാഷാ ദിനം: മലയാളി മറക്കുന്ന മലയാളത്തിന്റെ നാള്‍വഴികള്‍

ആദ്യമായി മലയാള നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും മലയാളികൾക്ക് നൽകിയത് ഒരു മലയാളിയല്ല എന്നുള്ളാണ് യാഥാർത്ഥ്യം. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍’ . ഇന്ന് ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനം. എല്ലാ മാതൃഭാഷ ദിനത്തിലും നാം വളളത്തോളിന്റെ ഈ കവി വചനം ഓര്‍മ്മിക്കാറുണ്ട്. ഈ ദിനം കഴിയുന്നതോടെ ഈ കവിതയും വിസ്മൃതിയിലാകും. അത്തരത്തില്‍ വിസ്തമൃതിയിലാക്കേണ്ട ഒന്നാണോ നമ്മുടെ മലയാളമെന്ന് ഓരോ മലയാളിയും സ്വയം ആത്മപരിശോധന നടത്തുക തന്നെ വേണം.

ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്. 1999 നവംബര്‍ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധമുളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നത്. ഇത് 2000ത്തിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശരിവെയ്ക്കുകയും ചെയ്തു. 2008ല്‍ ലോക മാതൃഭാഷാ ദിനം ലോകം ആചരിച്ചു.

ബംഗ്ലാദേശിൽ നിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്ക്കോയ്ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിൻ്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ന് ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തോടൊപ്പം ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും സംസാര ഭാഷയാണ് മലയാളം. ലോകത്ത് മൂന്നര കോടിയിലധികമാളുകൾ മലയാളം സംസാരിക്കുന്നവരായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

മലയാള ഭാഷയുടെ ഉൽപത്തിയെക്കുറിച്ചു വത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെടുന്ന മലയാളത്തിന് സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളുമായി പ്രത്യക്ഷത്തിൽ ബന്ധമുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ വിദേശ ഭാഷാ ചരിത്രകാരനായ കാൾട്വൽ മലയാളം തമിഴിൻ്റെ ശാഖയാണെന്നു വ്യക്തമാക്കിയിരുന്നു. തുടർന്ന് എ ആർ. രാജരാജ വർമ്മയും ഉള്ളൂർ എസ് പരമേശ്വരയ്യരുമൊക്കെ മലയാള ഭാഷയുടെ ഉൽപത്തിയെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ചെന്തമിഴ് (സെന്തമിഴ്), കൊടുന്തമിഴ് എന്നിവയിൽ, കൊടുന്തമിഴ് രൂപഭേദം പ്രാപിച്ചാണ് മലയാളമായി മാറിയെന്ന എ ആർ പറയുന്നു.

ആദ്യമായി മലയാള നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും മലയാളികൾക്ക് നൽകിയത് ഒരു മലയാളിയല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഹെർമൻ ഗുണ്ടർട്ട് എന്ന ജർമ്മൻ പാതിരിയായിരുന്നു. മലയാള ഭാഷ സ്വതന്ത്രമാക്കിയതും ഭാഷാ നവോത്ഥാനത്തിനു തുടക്കമിട്ടതും ഭാഷാ പിതാവായ എഴുത്തച്ഛനായിരുന്നു. അദ്ദേഹം തുടങ്ങിവച്ച ഭാഷാ വിപ്ലവം പിന്നാലെ എത്തിയ മഹാ പ്രതിഭകൾ ഏറ്റെടുത്തു. സാഹിത്യ ലോകത്തേക്കുള്ള മലയാളത്തിൻ്റെ യാത്രയിൽ ആയില്യം തിരുനാളിൻ്റെ ഭാഷാ ശാകുന്തളവും കേരള വർമ്മ വലിയ കോയിത്തമ്പുരാൻ്റെ അഭിജ്ഞാന ശാകുന്തളം, അക്ബർ എന്നവയുടെ തർജ്ജമകളൊക്കെ മലയാള സാഹിത്യ ലോകത്തെ പുഷ്ടിപ്പെടുത്തി. ഇതിൽ അഭിജ്ഞാന ശാകുന്തളം കാളിദാസൻ്റെതും അക്ബർ എന്ന മൂലകൃതി വോൺ ലിംബർഗിൻ്റെതുമായിരുന്നു.

ആധുനിക മലയാള സാഹിത്യത്തിനു ശക്തമായ അടിത്തറ പാകിയ സൃഷ്ടികളായിരുന്നു ഇവയൊക്കെ. എ.ആർ. രാജരാജ വർമയുടെ മലയാളത്തോടുള്ള സമീപനമാണ് മലയാള ഭാഷയെ മുന്നോട്ടോടാൻ പ്രേരിപ്പിച്ചത്. അന്നുവരെ തുടർന്നു വന്നിരുന്ന ദ്വിതീയാക്ഷര പ്രാസ രീതിയോട് കടുത്ത എതിർപ്പ് പുലർത്തിയ വ്യക്തി കൂടിയായിരുന്നു എആർ. അത്തരത്തിലുള്ള കവന രീതിയോട് അദ്ദേഹം കാണിച്ച വിമുഖതാണ് പിൽക്കാലത്ത് ലളിതവൽക്കരിക്കപ്പെട്ട സൃഷ്ടികൾ മലയാളത്തിലുണ്ടാകാൻ ഇടയാക്കിയതെന്നുള്ളതാണ് യാഥാർത്ഥ്യം.

മികച്ച നടന്‍ ഷാരൂഖ് ഖാന്‍; ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2024 ലെ ജേതാക്കളുടെ പട്ടിക പുറത്ത്. ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, നയന്‍താര, സന്ദീപ് റെഡ്ഡി വംഗ തുടങ്ങി നിരവധി താരങ്ങള്‍ ജേതാക്കളായി.
ജവാനിലെ മികച്ച പ്രകടനത്തിനാണ് ഷാരൂഖിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. അതേ ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. അനിരുദ്ധ് രവിചന്ദറിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും ജവാന്‍ സമ്മാനിച്ചു. അതേസമയം, അനിമല്‍ എന്ന ചിത്രത്തിനു വേണ്ടി സന്ദീപ് റെഡ്ഡി വംഗയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു.

ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2024 ജേതാക്കള്‍ ഇവരൊക്കെയാണ്;

മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍)

മികച്ച നടി: നയന്‍താര (ജവാന്‍)

മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ)

മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വംഗ (അനിമല്‍)

മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍)

മികച്ച പിന്നണി ഗായകന്‍ (പുരുഷന്‍): വരുണ്‍ ജെയിന്‍, തേരേ വാസ്തേ (സാരാ ഹട്കെ സാരാ ബച്ച്‌കെ)

മികച്ച പിന്നണി ഗായിക (സ്ത്രീ): ശില്‍പ റാവു, ബേഷാരം രംഗ് (പത്താന്‍)

നെഗറ്റീവ് റോളിലെ മികച്ച നടന്‍: ബോബി ഡിയോള്‍ (അനിമല്‍)

ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ)

ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടന്‍: നീല്‍ ഭട്ട് (ഘും ഹേ കിസികേ പ്യാര്‍ മേയിന്‍)

ടെലിവിഷന്‍ പരമ്പര ഓഫ് ദ ഇയര്‍: ഘും ഹേ കിസികേ പ്യാര്‍ മേയിന്‍

ഒരു വെബ് സീരീസിലെ മികച്ച നടി: കരിഷ്മ തന്ന, സ്‌കൂപ്പ്

ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റര്‍ജി

സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ്, മൂന്ന് വര്‍ഷത്തേക്ക് നീട്ടി സൗദി മന്ത്രിസഭ

റിയാദ്: സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. സൗദി മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഉടമയടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് ഈ മാസം 25-ന് അവസാനിക്കാനിരിക്കെയാണ് ചൊവ്വാഴ്ച സല്‍മാൻ രാജാവിന്‍റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയത്.

വിദേശി ജീവനക്കാരുടെ പ്രതിമാസ വർക്ക് പെർമിറ്റ് ഫീസാണ് ലെവി. ഇത് അടയ്ക്കുന്നതില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയ തീരുമാനം അടുത്തൊരു മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയത് ചെറുകിട സംരംഭങ്ങളുടെ വളർച്ചക്കും തൊഴില്‍ വിപണിയില്‍ അവയുടെ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ എണ്ണം എകദേശം 12.6 ലക്ഷമായി ഉയർന്നിട്ടുണ്ട്. മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയതായ മന്ത്രിസഭായോഗ തീരുമാനം സൗദിയിലെ ലക്ഷക്കണക്കിന് പ്രവാസികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും ഏറെ ആശ്വാസകരമാണ്.

മീൻപിടിത്തത്തില്‍ നിയന്ത്രണം; സ്രാവുകളുടെ സംരക്ഷണത്തിന് ദേശീയ സ്രാവ് സംരക്ഷണ പദ്ധതി

0

ബേപ്പൂർ: സ്രാവുകളുടെ സംരക്ഷണവും കൈകാര്യവും ലക്ഷ്യമിട്ടുള്ള ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി (എൻ.പി.ഒ.എ) നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര ഫിഷറീസ് മന്ത്രാലയവും ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം ഇന്റർ ഗവണ്‍മെന്റല്‍ ഓർഗനൈസേഷനുമായി (ബി.ഒ.ബി.പി) ചേർന്ന് കർമ്മ പദ്ധതിയുടെ കരട് തയ്യാറാക്കി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ സ്രാവ് സമ്പത്ത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും പ്രധാന മുൻഗണന നല്‍കുന്നതാണ് പദ്ധതി.

സ്രാവുപിടിത്തത്തില്‍ നിയന്ത്രണം, നിയമപരിരക്ഷ, വിവരസമാഹരണം, ജൈവവൈവിധ്യ-പാരിസ്ഥിതിക മുൻകരുതലുകള്‍ തുടങ്ങിയ നിർദേശങ്ങളാണ് കർമപദ്ധതിയില്‍ പരാമർശിക്കുന്നത്. കടലില്‍ 12 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്ത് നിയമനിർമാണം, ലോഗ് ബുക്ക് സംവിധാനം നടപ്പാക്കല്‍, മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം, മത്സ്യബന്ധനരീതികളില്‍ നിയന്ത്രണം പാലിക്കാൻ മീൻപിടിത്ത തൊഴിലാളികളെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി നിരവധി നിർദേശങ്ങളടങ്ങുന്നതാണ് ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി.

കടല്‍ ആവാസ മേഖലയില്‍ സ്രാവുകളുടെ സുസ്ഥിരത ലക്ഷ്യമിട്ടാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് പദ്ധതി തയാറാക്കിയത്. സമുദ്രമത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളി സംഘടനകള്‍, ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ നിർദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചത്.

ഇന്ത്യയില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ അവരുടെ ഉപജീവനമാർഗത്തിന്റെ 50 ശതമാനം സ്രാവ് മത്സ്യബന്ധനത്തില്‍നിന്ന് സമ്പാദിക്കുന്നുണ്ടെന്നാണ് കണക്ക്. പല സ്രാവ് ഇനങ്ങളുടെയും നിലനില്‍പ് അപകടത്തിലാകുന്ന അവസ്ഥ കൂടിവരുകയാണെന്നും അതിനാല്‍ ഇത്തരത്തിലുള്ള സംരക്ഷണപദ്ധതികള്‍ ഏറെ അനിവാര്യമാണെന്നുമാണ് ലോക ഭക്ഷ്യകാർഷിക സംഘടന (എഫ്.എ.ഒ)യുടെ അഭിപ്രായം.

യുഎഇയിലും ഒമാനിലും ഖത്തറിലും കുവൈറ്റിലും സൗദിയിലും ബഹ്‌റിനിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍; ശ്രീലങ്കയിലും തായ്‌ലന്റിലും നേപ്പാളിലും അടക്കം 15 രാജ്യങ്ങളില്‍ പരീക്ഷ എഴുതാൻ സെന്ററുകള്‍.

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രേങ്ങള്‍ കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ചു. ഇന്ത്യക്കാർ ഏറെയുള്ള മറ്റ് രാജ്യങ്ങിലും നീറ്റ് കേന്ദ്രങ്ങളുണ്ടാകും. ജിസിസി യിലെ ഒമാൻ, യുഎഇ, ഖത്തർ, കുവൈറ്റ് , സൗദി അറേബ്യ, ബഹ്റിൻ എന്നിവിടെയും തായ്‌ലന്റ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലുമാണ് നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിച്ചത്.

ഒമാനിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ നീറ്റ് പരീക്ഷാകേന്ദ്രം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷകർത്താക്കളും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിലെ ഇന്ത്യൻ സ്‌കൂള്‍ രക്ഷാകർത്താക്കളുടെ പ്രതിനിധി കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തില്‍ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ട് നിവേദനം നല്കിയിരുന്നു. സമാനമായി മറ്റ് രാജ്യങ്ങളില്‍ ഉള്ളവരും നല്‍കി. എല്ലാ എംബസികളുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ ഈ തീരുമാനം നീറ്റ് പരീക്ഷയെഴുതാൻ കാത്തിരുന്ന പ്രവാസികളായ വിദ്യാർത്ഥികള്‍ക്കും അവരുടെ രക്ഷകർത്താക്കള്‍ക്കും ഏറെ ആശ്വാസമാകുകയും ചെയ്തു.

14 സെന്റെറുകളില്‍ കൂടി നാഷണല്‍ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് കേന്ദ്രങ്ങള്‍ അനുവദിക്കുകയായിരുന്നു കേന്ദ്രം. ചൊവ്വാഴ്ച ഇത് സംബന്ധിച്ച്‌ ഉത്തരവ് നാഷണല്‍ ടെസ്റ്റിങ് ഏജൻസി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുവൈത്തില്‍ ഒരു സെന്റെറാണ് ഉള്ളത്. യു.എ.ഇയില്‍ മൂന്ന് സെന്റെറുകള്‍ ഉണ്ട്. ദുബായ്, അബുദാബി, ഷാർജാ എന്നീവടെങ്ങളിലാണീത്. സൗദി അറേബ്യ, ഖത്തല്‍, ബഹ്റൈൻ, ഒമാൻ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും സെന്ററുകള്‍ അനുവദിച്ചു. നേരത്തെ അപേക്ഷിച്ചവർക്ക് സെന്ററുകള്‍ മാറാൻ അവസരമുണ്ട്. അതിന് അനുസരിച്ചുള്ള ഫീസ് അടച്ചാല്‍ മതിയാകുമെന്നും സീനിയർ ഡയറക്ടർ ഡോ. സദ്ഹാന പരാഷാർ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 9-ന് ഇറക്കിയ ഉത്തരവില്‍ ഇന്ത്യയിലുള്ള 554 പരീക്ഷ കേന്ദ്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതാവട്ടെ, കഴിഞ്ഞ രണ്ട് വർഷങ്ങളായി ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ നീറ്റ് സെന്ററുകള്‍ ഒഴിവാക്കിയുള്ളതായിരുന്നു. ഇത് പ്രവാസികളുടെ കടുത്ത എതിർപ്പിന് വഴിയൊരുക്കി. വിദേശ രാജ്യങ്ങളിലുള്ള നീറ്റ് സെന്ററുകള്‍ നിർത്തലാക്കിയ സാഹചര്യത്തില്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നതിനായി തനിയെ യാത്ര ചെയ്യേണ്ടി വരുന്നതും വലിയ തോതിലുള്ള വിമാന ടിക്കറ്റ് നിരക്കും പ്രവാസി രക്ഷിതാക്കള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കേന്ദ്ര സർക്കാരിന് നിവേദനങ്ങള്‍ എത്തി.

രാജ്യത്തിന്റെ പുരോഗതിയിലും സർവ്വതോന്മുഖമായ വളർച്ചയിലും പ്രവാസി വിദ്യാർത്ഥികളുടെ പങ്ക് നിഷേധിക്കുന്നതിന് തുല്യമാണ് ഇതിലൂടെ സംജാതമായിരിക്കുന്നതെന്നും അവർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പ്രശസ്‍ത സീരിയല്‍ അഭിനേതാവ് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്.

0

തിരുവനന്തപുരം : സീരിയൽ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാൽനടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആർടിസി ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാൽ പ്ലാസ്റ്റിക് സർജറിയും നടത്തി. തുടർ ചികിത്സയും ശസ്ത്രക്രിയയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തും. അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണെന്നും ഇനിയും ശസ്ത്രക്രിയ ആവശ്യമായതിനാൽ കോഴിക്കോട്ടേക്ക് പോവുകയാണെന്നും കാർത്തിക് പറഞ്ഞു. കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ കുറച്ചു നാളത്തേക്കെങ്കിലും മൗനരാഗത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരുമെന്നതില്‍ സങ്കടമുണ്ടെന്നും കാർത്തിക് പറയുന്നു.

ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് മൗനരാഗത്തിൽ കാർത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജു എന്ന കഥാപാത്രത്തിലൂടെയാണ്. ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽ തന്നെ പ്രേക്ഷക മനസുകളില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജുവിനെയാകും.

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലം; കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് എയര്‍ ഏഷ്യയുടെ മലേഷ്യ, സിങ്കപ്പൂര്‍ സര്‍വ്വീസുകള്‍ ഉടൻ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് എയർ ഏഷ്യ വിമാനം മലേഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ഉടൻ പറന്നുയരും. കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് കോഴിക്കോട് വഴി എയർ ഏഷ്യയുടെ യാത്ര സഫലമാകുന്നത്. 2000-ലാണ് കോഴിക്കോട് സർവീസിന് എയർ ഏഷ്യ ശ്രമം തുടങ്ങിയത്. അന്ന് അന്താരാഷ്ട്ര പദവിയില്ലെന്ന കാരണം പറഞ്ഞ് ആവശ്യം നിരാകരിക്കപ്പെട്ടു. 2006-ല്‍ അന്താരാഷ്ട്ര പദവി ലഭിച്ചു. എയർ ഏഷ്യ കോഴിക്കോട് സർവീസിന് വീണ്ടും ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും കൊച്ചിയിലേക്കാണ് അനുമതി ലഭിച്ചത്.ഇതോടെ കോഴിക്കോടിനു വേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും തുടങ്ങി.

തുടർന്നും പല ഭാഗത്തുനിന്നും എയർ ഏഷ്യാ സർവീസിന് ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അനുമതിയായില്ല. ഇതിനിടെ കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്തിക്കാൻ അധികൃതർ ശ്രമം തുടങ്ങി. എന്നാല്‍ എയർ ഏഷ്യ ഇതില്‍ വലിയ താത്പര്യമെടുത്തില്ല. ലോകത്തിലെത്തന്നെ ഏറ്റവും ചെലവു കുറഞ്ഞ വിമാനക്കമ്പനികളിലൊന്നാണ് എയർ ഏഷ്യ. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കും വിദ്യാർത്ഥികള്‍ക്കും ഏറെ സഹായകവുമാണ് എയർ ഏഷ്യ.

ഓഫ് സീസണില്‍ 1000 രൂപ ടിക്കറ്റ് നിരക്കില്‍ വരെ അന്താരാഷ്ട്ര യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട് ഇവർ. ഇതിനാല്‍ത്തന്നെ കോഴിക്കോടിന്റെ യാത്രാമേഖല കൂടുതല്‍ മത്സര ക്ഷമമാക്കാൻ പുതിയ സർവീസിന് സാധിക്കും. പൂർവേഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും കണക്ഷൻ സർവീസുകള്‍ വഴി യാത്രചെയ്യാനാകും. യാത്രക്കാർക്ക് ഇതുവഴി സാമ്പത്തികലാഭവും സമയ ലാഭവുമുണ്ടാകും.

നാദാപുരത്ത് എട്ട് കാട്ടുപന്നികളെ വെടി വെച്ചു കൊന്നു

0

നാദാപുരം: പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നാദാപുരത്ത് എട്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് വെടിവെച്ച്‌ കൊല്ലാനുള്ള ഉത്തരവിട്ട‌ത് .കിഫ ( കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷൻ ) ഷൂട്ടേഴ്സ് ക്ലബ്ബ് അംഗങ്ങളെ വിളിച്ചുവരുത്തി നാദാപുരം മൊദാക്കര പള്ളിക്ക് സമീപമുള്ള കാട്ടില്‍ തമ്പടിച്ച്‌, പൊതുജനങ്ങള്‍ക്ക് ശല്യമായ എട്ട് കാട്ടുപന്നികളെയാണ് വെടിവെച്ചിട്ടത്.

പൊതുജനങ്ങള്‍ക്ക് ഭീഷണിയാവുകയും, കാർഷികവിളകള്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് വാർഡ് മെമ്പർ ജനീദ ഫിർദൗസിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളെ തുടർന്നാണ് നടപടി. വനം വന്യ ജീവി വകുപ്പിന്റെ 29/2022 നമ്പർ ഉത്തരവ് പ്രകാരം പഞ്ചായത്ത് പ്രസിഡൻറുമാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലിയാണ് വെടി വെക്കുന്നതിനുള്ള ഉത്തരവ് നല്‍കിയത്.

കിഫ ഷൂട്ടേഴ്സ് ക്ലബ് ക്യാപ്റ്റൻ ജോർജ് ജോസഫിന്റെ നേതൃത്വത്തില്‍ 25 അംഗങ്ങളാണെത്തിയത്. മൂന്ന് വേട്ട നായ്ക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ടി. പ്രേമാനന്ദൻ , ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ സ്ഥലം സന്ദർശിച്ചു. വാർഡ് കണ്‍വീനർ കരിം കണ്ണോത്ത്, ഇസ്മായില്‍ എം.പി , ഫൈസല്‍ കോമത്ത്, അബ്ദുള്ള നടുക്കണ്ടി , ഉത്തമൻ ചീരാൻ കണ്ടി, സുബൈർ വലിയാണ്ടി, വി.പി. ഫൈസല്‍, ആശാവർക്കർ രജിഷ എന്നിവർ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി.

പാലക്കാട് കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

0

പാലക്കാട്∙ കൂമ്പാച്ചി മലയിൽ കുടുങ്ങി, ദൗത്യസംഘം മണിക്കൂറുകൾ നീണ്ട പരിശ്രമിത്തിനൊടുവിൽ രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാട്ടുമന്ത് സ്വദേശി റഷീദ(46), മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നത്ത് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ ബാബു കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോകുന്നത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്

താൽക്കാലിക നമ്പർ ആയാലും അത് നമ്പർ പ്ലേറ്റിൽ ആയിരിക്കണം മോട്ടോർ വാഹന വകുപ്പ്

0

ഫാൻസി നമ്പർ ബുക്ക് ചെയ്യുന്നതിനും, ബോഡി കെട്ടുന്നതിനും, മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമായി പുതിയ വാഹനങ്ങൾ ഡീലർഷിപ്പിൽ നിന്നും താൽക്കാലിക റജിസ്ട്രേഷൻ നമ്പർ ( Temporary Registration Number) നേടി ഡെലിവറി എടുക്കുന്നുണ്ട്. ഇത്തരം താൽക്കാലിക നമ്പറുകൾ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കത്തിൽ ആയിരിക്കും. എന്നാൽ ഈ നമ്പർ കടലാസിൽ എഴുതിയും, സ്റ്റിക്കർ ഒട്ടിച്ചും മറ്റും വാഹനം ഡെലിവറി എടുക്കുന്നതായി കാണുന്നു. മറ്റ് റോഡ് ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും ഒരു വാഹനത്തെ തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായ വാഹന നമ്പർ വ്യക്തമായും കൃത്യമായും പ്രദർശിപ്പിക്കണം. വാഹനം അപകടത്തിൽപെട്ടാലോ അല്ലെങ്കിൽ ഒരു അപകടമുണ്ടാക്കി നിർത്താതെ ഓടിച്ച് പോയാൽ വാഹനത്തിനെ തിരിച്ചറിയണമെങ്കിൽ വ്യക്തമായി വായിക്കാൻ പറ്റുന്നതരത്തിലുള്ള നമ്പർ പ്ലേറ്റ് ആയിരിക്കണം.

കൂടാതെ ഇപ്പോൾ നമ്മുടെ ഇഷ്ട നമ്പറുകൾ ലഭിക്കുന്നതിനായി താൽക്കാലിക നമ്പർ എടുത്ത് കൊണ്ട് നിരവധി വാഹനങ്ങൾ നിരത്തിലുണ്ട്. വ്യക്തമായ രീതിയിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെ വാഹനം ഓടിച്ചാൽ അത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 53 C പ്രകാരം താൽക്കാലിക നമ്പർ വാഹനത്തിൻ്റെ പിറകിലും മുമ്പിലും നമ്പർ പ്ലേറ്റിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് വാഹനം ഷോറൂമിൽ നിന്നു ഡെലിവറി എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുമല്ലോ?