spot_img
Wednesday, July 1, 2026
Home Blog Page 434

കൊച്ചി മെട്രോയിൽ നിന്നും ഇതാ വമ്പനൊരു സന്തോഷ വാർത്ത! 28 കിലോമീറ്റർ ദൈർഘ്യത്തിലേക്ക് കുതിച്ചു പായാം

0

കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. ഇതോടെ തൃപ്പൂണിത്തുറ വരെയുള്ള സർവ്വീസ് വൈകാതെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 12, 13 തീയതികളിൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നടന്ന ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധനയാണ് പൂർത്തിയായത്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ, സിസ്റ്റം, സിംഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മീഷണർ അനന്ദ് എം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെട്രോ സർവ്വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിക്കൊണ്ടുള്ള ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്നാണ് കെ എം ആർ എൽ പ്രതീക്ഷിക്കുന്നത്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടേത്.

അതേസമയം തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലെ അവസാന ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.

ഓപ്പൺ വെബ് ഗിർഡർ സാങ്കേിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ് എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക.

നിലമ്പൂരിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

0

മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചാലിയാർ കോണമുണ്ട സ്വദേശി ദേവനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.കാലിനും തോളെല്ലിനും പരിക്കേറ്റ ദേവൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മുളവെട്ടാനായി വനാതിർത്തിയോട് ചേർന്നുള്ള തണ്ണിപ്പൊയിൽ എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. ആനയെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തോട്ടിൽ വീണ ദേവനെ ആന ചവിട്ടിയെന്നാണ് വിവരം.

സിനിമ സംവിധായകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

കല്‍പ്പറ്റ: വയനാട്ടിലെ ആദ്യകാല സിനിമ സംവിധായകനും തിരക്കഥകൃത്തും ഗാനരചയിതാവും നിര്‍മ്മാതാവുമായ പ്രകാശ് കൊളേരി (65)യെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോളേരി പരപ്പനങ്ങാടി റോഡിലെ വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹത്തെ രണ്ടുദിവസമായി പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.  

1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി ആണ് ആദ്യചിത്രം. അവന്‍ അനന്തപത്മനാഭന്‍, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം, ദീര്‍ഘസുമംഗലി ഭവ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചില ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്തു.അവിവാഹിതനായ പ്രകാശ് പിതാവ് കുമാര​ന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റക്കായിരുന്ന താമസം.

തൃപ്പൂണിത്തുറ സ്ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗണ്‍സിലര്‍മാര്‍

0

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ.

വീട് തകർന്നവർക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നല്‍കണം. സ്ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. എല്ലാം പഴയപടിയാകാൻ കോടികള്‍ ചെലവ് വരും. സ്ഫോടനത്തിന്‍റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്.

ഒന്നര കിലോമീറ്ററോളം വ്യാപ്തിയില്‍ നടന്ന ഉഗ്രസ്ഫോടനത്തില്‍ ഒരു ഭാഗത്ത് മനുഷ്യജീവനുകള്‍ പൊലിഞ്ഞു. മറുഭാഗത്ത് വന്‍ നാശനഷ്ടം. പാവങ്ങള്‍ നുള്ളിപ്പെറുക്കിയും വായ്പയെടുത്തുമെല്ലാം നിര്‍മിച്ച വീടുകളാണ് തകര്‍ന്നത്. ഒന്നോ രണ്ടോ അല്ല നാല്‍പതിലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതില്‍ ചുരുങ്ങിയത് എട്ടെണ്ണമെങ്കിലും പൂര്‍ണമായും ഉപയോഗശൂന്യമായി.

വീട് നഷ്ടമായവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ദുരിതാശ്വാസക്യാമ്പിന് സമാനമായ കാഴ്ച. രാത്രി ക്യാമ്പില്‍ കിടന്ന് ഉറങ്ങാന്‍ സാധിക്കാത്തവരെയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള പ്രായമായവരേയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി.

ഇതിനെല്ലാമിടയില്‍, കോടികണക്കിന് രൂപയുടെ നഷ്ടപരിഹാരം ആര് നല്‍കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ബന്ധപ്പെട്ടവര്‍ നഷ്ട
പരിഹാരം നല്‍കണമെന്ന് വീട് നഷ്ടമായവര്‍ ആവശ്യപ്പെടുന്നു. അമ്പലക്കമ്മറ്റിക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരടക്കം തറപ്പിച്ച്‌ പറയുന്നു.

വെടിക്കെട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടമുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണ് താനും.

ഹജ്ജ് തീര്‍ത്ഥാടനം; കരിപ്പൂരിലെ വിമാനക്കൂലി കുറയ്ക്കാൻ ഇടപെടല്‍ തുടരാൻ തീരുമാനം

0

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് വിമാനക്കൂലി കുറയ്ക്കുന്നതിനുള്ള ഇടപെടലുകള്‍ തുടരാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തെയുള്ള നിരക്കില്‍ മാറ്റം വരുത്താൻ അധികൃതർ തയ്യാറായെങ്കിലും കേരളത്തിലെ മറ്റു എംബാർക്കേഷൻ പോയിന്റുകളിലേതിനു തുല്യമാക്കാൻ സമ്മർദ്ദം തുടരും. ഹജ്ജിന് പുറപ്പെടുന്നവരുടെ യാത്രയും അനുബന്ധ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങള്‍ യോഗം ചർച്ച ചെയ്തു.

ഹാജിമാർക്കുള്ള ഒന്നാംഘട്ട പരിശീലന ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്ത ആഴ്ച ഹജ്ജ് ഹൗസില്‍ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. റംസാനിന് മുമ്പായി ജില്ലാ/ മണ്ഡല തലങ്ങളില്‍ ഹജ്ജ് കമ്മിറ്റി ട്രെയ്നർമാർ മുഖേന ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ പൂർത്തിയാക്കും. ഇതിനായി പതിനഞ്ചംഗ ട്രെയ്നിംഗ് ഫാക്കല്‍റ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലന ശില്‍പ്പശാല 16ന് കോഴിക്കോട് പുതിയറയില്‍ നടക്കും.

ഹജ്ജ് ക്യാമ്പിന് മുന്നോടിയായി ഹജ്ജ് ഹൗസിലെ അറ്റകുറ്റ പണികള്‍ പൂർത്തിയാക്കും. യാത്രക്കാരായ വനിതകള്‍ക്ക് പ്രാഥികാവശ്യങ്ങള്‍ക്കും നമസ്‌കാരം നിർവഹിക്കുന്നതിനും പ്രത്യേക റൂം സജ്ജീകരിക്കും. സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ ഹജ്ജ് ക്യാമ്പുകളുടെ പ്രവർത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘം അടുത്ത ആഴ്ചകളില്‍ എംബാർക്കേഷൻ പോയിന്റുകളില്‍ സന്ദർശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തും.

ഹജ്ജ് ഹൗസില്‍ അടുത്തയാഴ്ച സന്ദർശകർക്കായി ലൈബ്രറി ഉദ്ഘാടനം ചെയ്യും. ഹജ്ജ്, ഉംറ കർമ്മങ്ങള്‍ ആസ്പദമാക്കിയുള്ള ഗ്രന്ഥങ്ങള്‍ക്ക് പുറമെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളും ലഭ്യമാക്കും.

യോഗത്തില്‍ ചെയർമാൻ സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ അഡ്വ. പി.മൊയ്തീൻകുട്ടി, ഡോ. ഐ.പി.അബ്ദുല്‍ സലാം, കെ.ഉമർ ഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, സഫർ കയാല്‍, പി.ടി.അക്ബർ, പി.പി.മുഹമ്മദ് റാഫി, എക്സിക്യൂട്ടീവ് ഓഫീസർ പി.എം.ഹമീദ്, അസി.സെക്രട്ടറി എൻ.മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആറ് കാര്യങ്ങൾ….

0

രാത്രിയുള്ള ഉറക്കം ശരിയായില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. അതുപോലെ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് നിങ്ങള്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ  നിങ്ങളുടെ ഉറക്കം തടസപ്പെട്ടേക്കാം. അത്തരത്തില്‍ നല്ല ഉറക്കത്തിനായി ഉറങ്ങുന്നതിനു തൊട്ടുമുമ്പ് നിങ്ങൾ ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 

1. ഇലക്ട്രോണിക്സ് ഉപയോഗിക്കുന്നത്…

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് കമ്പ്യൂട്ടറുകളും ഫോണുകളും പോലുള്ള സാങ്കേതിക ഗാഡ്‌ജെറ്റുകളുടെ ഉപയോഗം ഒഴിവാക്കുക.  ഈ ഗാഡ്‌ജെറ്റുകൾ സൃഷ്ടിക്കുന്ന നീല വെളിച്ചം നിങ്ങളുടെ തലച്ചോറിനെ ഉറക്കത്തെ തടസപ്പെടുത്താന്‍ പ്രേരിപ്പിക്കും. അതിനാല്‍ കിടക്കുന്നതിന് തൊട്ടുമുമ്പ്  ഇലക്ട്രോണിക്സ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

2. വെള്ളം കുടിക്കുന്നത്…

കിടക്കുന്നതിന് തൊട്ടുമുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കാനും ഉറക്കം തടസപ്പെടാനും കാരണമാകും. കൂടാതെ ഉറക്കത്തിനിടയില്‍ മൂത്രം ഒഴിക്കാനും തോന്നാം. അതിനാല്‍ ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ഒരിക്കലും വെള്ളം കുടിക്കരുത്.  പകരം കിടക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് വേണമെങ്കില്‍ വെള്ളം കുടിക്കാം. 

3. വ്യായാമം ചെയ്യുന്നത്… 

ശരീരത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ അതിനൊരു സമയമുണ്ട്. ഒരിക്കലും ഉറങ്ങുന്നതിനു തൊട്ടുമുമ്പ് നിങ്ങൾ ചെയ്യേണ്ട കാര്യമല്ല ഇത്. 

4. ഭക്ഷണം കഴിക്കുന്നത്… 

ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കരുത്. അത് ഉറക്കത്തെ ബാധിക്കാം. കൂടാതെ അമിത വണ്ണത്തിനും അത് കാരണമാകും. അതിനാല്‍ കിടക്കാനുള്ള സമയത്തിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. 

5. ഉറങ്ങുന്നതിനുമുമ്പ് മയങ്ങുക..

ഉറങ്ങാനുള്ള സമയത്തിന് മുമ്പേയുള്ള ചെറു മയക്കവും ഒഴിവാക്കുക. ഉറങ്ങാന്‍ കൃത്യമായ ഒരു സമയവും തീരുമാനിക്കുക. 

6. പദ്ധതികൾ തയ്യാറാക്കുക…

അടുത്ത ദിവസത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനോ ദിവസാവസാനം കാര്യങ്ങൾ പരിഹരിക്കുന്നതിനോ അനുയോജ്യമായ സമയമായി ഉറങ്ങാനുള്ള സമയത്തെ കാണരുത്. സമ്മർദ്ദം തരുന്ന ഒരു കാര്യങ്ങളും ചിന്തിക്കാതെ ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ല ഉറക്കം ലഭിക്കാന്‍ നല്ലത്. 

Valentine’s Day Send Greetings With Photos Of Loved Ones And Make The Celebration Colorful

0

Unlock Your Creativity with Our Powerful Poster, Flyer Maker, and Graphic Design App.

Create stunning marketing posters and advertising flyers effortlessly with our user-friendly Poster and Flyer Maker app. No graphic design skills are needed. With over 10,000 customizable templates, you’ll turn your ideas into polished designs in minutes.

Why Choose Our Poster Maker, Flyer Maker, and Graphic Design App?

Easy-to-Use: Experience the quickest and most intuitive graphic design maker you’ve ever used. Craft professional-grade posters and flyers without any graphic design expertise.

Customization: Dive into a world of creativity by customizing your chosen templates in our Poster Maker and Flyer Maker. Tailor your designs to perfectly match your vision.

Save, Share, and Edit: Save your creations in our Poster Maker and Flyer Maker, share them with ease, and revisit your designs for updates whenever you need them.

Versatile Graphic Design Templates: Whether you’re a business looking to boost your online presence or an individual creating stunning visuals, our app offers a diverse range of templates for your graphic design needs.

Flyer Maker: Promote events, businesses, products, and more with our versatile Flyer Maker. Craft compelling business flyers, real estate flyers, restaurant menus, and more.

Announcement Banner Maker: Capture attention and generate excitement for your upcoming events, product launches, or special announcements with eye-catching banners in our Poster Maker and Flyer Maker.

Boost Your Marketing: Elevate your marketing game with captivating marketing posters and advertising flyers designed using our Poster Maker, Flyer Maker, and Graphic Design app.

Professional Results: Our graphic design templates are designed for efficiency, allowing creators to customize pre-designed layouts with typography, imagery, and color schemes, ensuring professional and captivating results.

Social Media Marketing: Seamlessly create posts, stories, and status designs for various social media channels using our creative poster templates in our Poster Maker, Flyer Maker, and Graphic Design app.

Banner Maker: Create eye-catching banners for your business with access to over 5,000 quick and easy-to-use templates in our Poster Maker and Flyer Maker.

Event Posters: Get your audience excited about upcoming events with our event poster maker in our Poster Maker, Flyer Maker, and Graphic Design app, offering over 100 customizable designs.

Party Posters: Design party posters for gatherings and celebrations in just minutes with a selection of over 100 designs in our Poster Maker, Flyer Maker, and Graphic Design app.

Birthday Posters: Spread the word about your birthday bash with creative poster designs tailored for birthdays in our Poster Maker, Flyer Maker, and Graphic Design app.

Festival Poster Maker: Craft posters for festivals, holidays, and special occasions, including Christmas, Halloween, Thanksgiving, Diwali, and more using our Poster Maker, Flyer Maker, and Graphic Design app.

Perfect for Digital Marketing: Ideal for digital marketing, branding, social media marketing, graphic design, digital printing, advertising, creating ads, designing offer announcements, cover photos, typography, and artwork.

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (IOS) : CLICK HERE

DOWNLOAD (ANDROID2) : click here

നാളെ കേരളത്തിലെ വ്യാപാരി സമൂഹം ഒന്നടങ്കം കടകൾ അടയ്ക്കുന്നു

0

നാളെ ഫെബ്രുവരി 13 ന് ചൊവ്വാഴ്ച്ച കേരളത്തിലെ വ്യാപാരി സമൂഹം ഒന്നടങ്കം കടകൾ അടച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിൽ പ്രതിഷേധത്തിൻ്റെ ഭാഗമായി ഒത്തുചേരുകയാണ്.

നിരവധി നീറുന്ന പ്രശ്നങ്ങളും പ്രയാസങ്ങളോടും മല്ലിട്ട് ഓരോ ദിവസവും തള്ളിനീക്കുന്ന ചെറുകിട വ്യാപാരിയെ സംബന്ധിച്ചിടത്തോളം നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി മാറിയ സാഹചര്യത്തിലാണ് ഇത്തരമൊരു കടയടപ്പ് സമരവുമായി വ്യാപാരികൾക്ക് രംഗത്തിറങ്ങേണ്ടി വന്നത്. അതേ സമയം കേരള വ്യാപാരി സമിതി അംഗങ്ങൾ കടയടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നു.

പത്താം ക്ലാസ് തോറ്റവര്‍ക്കും കേരളത്തില്‍ സര്‍ക്കാര്‍ ജോലി; 30,995 രൂപ വരെ ശബളം; ഇപ്പോള്‍ അപേക്ഷിക്കാം

0

കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ഇപ്പോള്‍ വിവിധ പോസ്റ്റുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു.
മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 12 ഒഴിവുകളാണുള്ളത്. നല്ല ശബളത്തില്‍ കേരളത്തില്‍ തന്നെ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫെബ്രുവരി 24നകം അപേക്ഷിക്കുക.

തസ്തിക & ഒഴിവ്
കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ അസിസ്റ്റന്റ്, സ്‌റ്റെനോ- ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് നിയമനങ്ങള്‍. ആകെ ഒഴിവ് 12.

മൂന്ന് പോസ്റ്റുകളിലും നാല് വീതം ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് നിയമനം നടക്കുക.

പ്രായപരിധി
45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.

യോഗ്യത
അസിസ്റ്റന്റ്
ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം.

സ്റ്റെനോ- ടൈപ്പിസ്റ്റ്

എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്& മലയാളം ടെപ്പിങ്ങില്‍ (കെ.ജി.ടി.ഇ/ എം.ജി.ടി.ഇ) സര്‍ട്ടിഫിക്കറ്റ്, വേര്‍ഡ് പ്രോസസിങ്, ഇംഗ്ലീഷ്- മലയാളം ചുരുക്കെഴുത്ത്.

ഓഫീസ് അറ്റന്‍ഡന്റ്
7ാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം.

ശബളം
അസിസ്റ്റന്റ് പോസ്റ്റില്‍ 30,995 രൂപ.

സ്റ്റെനോ- ടൈപ്പിസ്റ്റ് പോസ്റ്റില്‍ 22,290 രൂപ.

ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റില്‍ 18,390 രൂപ.

അപേക്ഷ നല്‍കുന്നതിനായി https://cmd.kerala.gov.in/recruitment/ksmha-recruitment-for-selection-of-various-positions/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://cmd.kerala.gov.in/

തൃപ്പൂണിത്തുറയിൽ പടക്ക കടയിൽ ഉ​ഗ്ര സ്ഫോടനം; രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു

0

എറണാകുളം : തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ച് ഉ​ഗ്ര സ്ഫോടനമുണ്ടായി. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. എത്ര പേർക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല.

ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്. സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടു വണ്ടി ഫയർഫോഴ്സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.