spot_img
Wednesday, July 1, 2026
Home Blog Page 438

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികള്‍ക്കെതിരെ നരഹത്യാശ്രമം അടക്കമുള്ള കുറ്റങ്ങള്‍

0

കൊട്ടാരക്കര: ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (കോടതി രണ്ട്) എസ്.സൂരജ് മുമ്പാകെയാണ് വ്യാഴാഴ്ച ഡിവൈ.എസ്.പി. എം.എം.ജോസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍ (51) ഒന്നാം പ്രതിയും ഭാര്യ അനിത(39)യും മകള്‍ അനുപമ(21)യും രണ്ടും മൂന്നും പ്രതികളുമാണ്. കടബാധ്യത തീര്‍ക്കാന്‍വേണ്ടി മൂന്നുപേരും ചേര്‍ന്ന് ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റം എന്നാണ് ആരോപിച്ചിരിക്കുന്നത്. ജീവപര്യന്തംമുതല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മരണഭയം ഉളവാക്കി മോചനദ്രവ്യം തട്ടാന്‍ ശ്രമിച്ചെന്നതും മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമവും പ്രധാന കുറ്റങ്ങളാണ്. കുട്ടിയുടെയും സഹോദരന്റെയും മൊഴി, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഫോണ്‍വിളിയുടെ ശബ്ദരേഖ, കൈയക്ഷര പരിശോധനാ ഫലം തുടങ്ങിയവയാണ് കേസിലെ പ്രധാന തെളിവുകള്‍.ശബ്ദസാമ്പിള്‍ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പ്രതികളുടെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമാണെന്ന് ഡിവൈ.എസ്.പി. എം.എം.ജോസ് പറഞ്ഞു. കൈയക്ഷര പരിശോധനാ ഫലം ലാബില്‍നിന്ന് നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഏഴുപതുദിവസമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെ ജാമ്യഹര്‍ജി നല്‍കിയിട്ടില്ല.കഴിഞ്ഞ നവംബര്‍ 27-ന് വൈകീട്ടാണ് ട്യൂഷനു പോകുകയായിരുന്ന ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനെ തട്ടിമാറ്റിയിട്ടാണ് കൊണ്ടുപോയത്. പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും പോലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ അടുത്തദിവസം കൊല്ലം ആശ്രാമത്ത് കുട്ടിയെ ഉപേക്ഷിക്കുകയുമായിരുന്നു. ഡിസംബര്‍ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയില്‍നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്

മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

0

മലപ്പുറം : മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

സബ്സിഡി സ്കീമിലേക്ക് അപേക്ഷിക്കാം

0

ഗൃഹ നിർമ്മാണത്തിനായി ദേശസാൽകൃത/ ഷെഡ്യൂൾ ബാങ്ക്/ കേന്ദ്ര/ സംസ്ഥാന ഗവൺമെന്റുകൾ അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ (കെ.എസ്.എഫ്.ഇ, എൽ.ഐ.സി)/ സർക്കാർ അംഗീകൃത സഹകരണ ബാങ്കിൽ നിന്നും ഭവന വായ്പ ലഭിക്കുന്ന മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഇടത്തരം വരുമാനത്തിൽപ്പെട്ട തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് വായ്പ ഗഡുക്കൾ അനുവദിക്കുന്ന മുറയ്ക്ക് വായ്പ തുകയുടെ 25 ശതമാനം/ പരമാവധി മൂന്നു ലക്ഷം രൂപയുടെ സർക്കാർ സബ്സിഡി ഘട്ടം ഘട്ടമായി അനുവദിക്കുന്ന ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം എന്ന പുതിയ പദ്ധതി ഭവന നിർമ്മാണ ബോർഡ് മുഖേന നടപ്പിലാക്കുന്നു.

ആയതിനായുള്ള അപേക്ഷ ഭവന നിർമ്മാണ ബോർഡിന്റെ വെബ്സൈറ്റ് (www.kshb.kerala.gov.in) മുഖേന 2024 ഫെബ്രുവരി 29 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാവുന്നതാണ്.

ലൈസൻസ് പരിശോധന കർശനമാക്കി: നാല് ദിവസം 13,100 പരിശോധനകൾ

0

തിരുവനന്തപുരം: ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു ഓപ്പറേഷൻ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്ട്രേഷൻ/ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 13,100 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 103 സ്‌ക്വാഡുകൾ നാല് ദിവസങ്ങളിലായാണ് പരിശോധനകൾ നടത്തിയത്.

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിച്ച 1000 സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കുവാനുള്ള നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് (FSSAI License) എടുക്കേണ്ടതാണ്. എന്നാൽ നിരവധി സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധന കർശനമാക്കിയത്.

ലൈസൻസ്/ രജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിപണനം, കയറ്റുമതി, ഇറക്കുമതി എന്നിവ നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ലൈസൻസ് പരിധിയിൽ വന്നിട്ടും രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ചാണ് നടപടികൾ സ്വീകരിച്ചത്. ഓപ്പറേഷൻ ഫോസ്‌കോസിലൂടെ നിരവധി ഭക്ഷ്യ സംരംഭകരെ ലൈസൻസിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

ലൈസൻസ് ഡ്രൈവിന് ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.

ഇന്ത്യൻ സൈന്യത്തില്‍ അഗ്‌നിവീറാകാന്‍ അവസരം; അപേക്ഷ നടപടികള്‍ ആരംഭിച്ചു.

0

ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തില്‍ അഗ്നിവീർ റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച്‌ 21 ആണ്.താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് joinindianarmy(dot)nic(dot)in സന്ദർശിച്ച്‌ അപേക്ഷിക്കാം.

റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. അഗ്നിവീർ റിക്രൂട്ട്മെന്റിന്റെ എഴുത്തുപരീക്ഷ ഏപ്രിലില്‍ നടത്തും. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ ഫിസിക്കല്‍ ടെസ്റ്റിന് യോഗ്യത നേടും. തുടർന്ന് രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.

പ്രായപരിധി:

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ 17 നും 21 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത:

  • ജനറല്‍ ഡ്യൂട്ടി ഒഴിവുകള്‍ക്ക്: കുറഞ്ഞ യോഗ്യത പത്താം ക്ലാസ്.
  • ട്രേഡ്സ്മാൻ ഒഴിവുകള്‍ക്ക്: കുറഞ്ഞ യോഗ്യത എട്ടാം ക്ലാസ്.

അപേക്ഷയ്ക്ക് ആവശ്യമായ രേഖകളും വിവരങ്ങളും:

  • പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ്. പേര്, പിതാവിൻ്റെ പേര്, അമ്മയുടെ പേര്, ജനനത്തീയതി എന്നിവയുള്‍പ്പെടെ സർട്ടിഫിക്കറ്റിലെ വിശദാംശങ്ങള്‍ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • ഇമെയില്‍ വിലാസം.
  • മൊബൈല്‍ ഫോണ്‍ നമ്പർ.
  • സംസ്ഥാനം, ജില്ല തുടങ്ങിയ വിശദാംശങ്ങള്‍.
  • സ്കാൻ ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോ (10 കെ ബി മുതല്‍ 20 കെ ബി വരെ, ജെപിജി (jpg) ഫോർമാറ്റില്‍ ആയിരിക്കണം).
  • ഒപ്പിൻ്റെ സ്കാൻ ചെയ്ത ഫോട്ടോ (അഞ്ച് കെ ബി മുതല്‍ 10 കെ ബി വരെ, ജെപിജി (jpg) ഫോർമാറ്റില്‍ ആയിരിക്കണം).
  • യോഗ്യതാ മാനദണ്ഡമനുസരിച്ച്‌ പത്താം ക്ലാസിൻ്റെയും മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതകളുടെയും സർട്ടിഫിക്കറ്റ്

തൊട്ടാൽ പൊള്ളും! സംസ്ഥാനത്ത് കത്തിക്കയറി വെളുത്തുള്ളി വില

0

തിരുവനന്തപുരം : സംസ്ഥാനത്ത് വെളുത്തുള്ളി വില റെക്കോർഡിലേക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, വിവിധ മാർക്കറ്റുകളിൽ വെളുത്തുള്ളി വില കിലോയ്ക്ക് 500 രൂപ വരെ എത്തിയിട്ടുണ്ട്. രണ്ടാഴ്ച കൊണ്ട് ഏകദേശം 150 രൂപയിലധികമാണ് ഉയർന്നത്. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 300 രൂപയായിരുന്നു വില. സമീപ കാലയളവിൽ ഇതാദ്യമായാണ് വെളുത്തുള്ളി വില 500 രൂപയ്ക്കടുത്ത് എത്തുന്നത്. അപ്രതീക്ഷിതമായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.സാധാരണയായി ശൈത്യ കാലങ്ങളിൽ വെളുത്തുള്ളിയുടെ വില വർദ്ധിക്കാറുണ്ട്. എന്നാൽ, ഇക്കുറി റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോയ്ക്ക് 30-40 രൂപയായിരുന്നു വില. വെളുത്തുള്ളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് വിലയും അനുപാതികമായി ഉയർന്നത്. മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വെളുത്തുള്ളി എത്തുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിളവ് കുറഞ്ഞതോടെ ഇറക്കുമതിയും ഇടിയുകയായിരുന്നു. വെളുത്തുള്ളിയുടെ വരവ് നിലച്ചതാണ് വില വർദ്ധിക്കാനുള്ള പ്രധാന കാരണം.

റിട്ട. എസ്.ഐയുടെ വീട്ടിൽ വെള്ളം ചോദിച്ച് എത്തി, അടുക്കളയിലേക്ക് പോയപ്പോൾ മാല പൊട്ടിച്ച് ഓടി: പിടിയിൽ

0

തിരുവനന്തപുരം: റിട്ട. എസ്.ഐയുടെ വീട്ടിൽ കയറി ഭാര്യയുടെ കഴുത്തിലെ നാലുപവന്റെ സ്വർണ മാല കവർന്ന കേസിൽ യുവതി പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കരുംകുളം ഓമന വിലാസത്തിൽ ജയലക്ഷ്മി(32)യെയാണ് പൊലീസ് പിടിയകൂടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളായണി തെന്നൂർ അങ്കലംപാട്ട് വീട്ടിൽ റിട്ട. എസ്.ഐ. ഗംഗാധരൻ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തിൽക്കിടന്ന മാലയാണ് കവർന്നത്. ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന ആണ് ജലക്ഷ്മി വയോധികരായ ദമ്പതികളുടെ വീട്ടിൽ എത്തുന്നത്.

തുടർന്ന് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും  കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടിൽ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തിൽക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറയുകയും തുടർന്ന് ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടുകയായിരുന്നു. റോഡിലേക്ക് ഇറങ്ങിയ യുവതി സ്കൂട്ടറിൽ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെ രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ വൃദ്ധ ദമ്പതികൾ പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴഞ്ഞി ഭാഗത്തുവെച്ച് വൈകീട്ട് പിടികൂടിയത്. കേസിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സ്ത്രീയെ പിടികൂടിയിട്ടില്ല. നേമം സി.ഐ. പ്രജീഷ്, എസ്.ഐമാരായ ഷിജു, രജീഷ്, സി.പി.ഒമാരായ രതീഷ്ചന്ദ്രൻ, സജു, കൃഷ്ണകുമാർ, ബിനീഷ്, സുനിൽ, അർച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പെർമിറ്റ് കാലാവധി കഴിഞ്ഞ ബസുകൾ: റോഡിൽ ഇന്നുമുതൽ പരിശോധന

0

കോഴിക്കോട്:15 വർഷം പിന്നിട്ട സ്വകാര്യ ബസുകൾക്കു പെർമിറ്റ് പുതുക്കാൻ 5 വർഷം കൂടി നൽകി സർക്കാർ അനുവദിച്ച ഇളവിന്റെ സമയപരിധി കഴിഞ്ഞു. ജില്ലയിൽ പല റൂട്ടുകളിലും പെർമിറ്റില്ലാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഒട്ടേറെ. കാലാവധി കഴിഞ്ഞു പെർമിറ്റ് പുതുക്കാത്ത ബസുകൾ സർവീസ് നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്.സ്റ്റേജ് കാര്യേജ് ആയി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ 15 വർഷത്തിനു ശേഷം സർവീസ് നടത്തരുതെന്നു 2019ൽ കേന്ദ്ര ഹരിത ട്രൈബ്യൂണൽ നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ സർക്കാരിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണൽ വിധി മറികടക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചില്ല. പകരം കോവിഡ് കാലത്തിന്റെ പേരിൽ 5 വർഷം കൂടി സർവീസ് നടത്താൻ അനുമതി നൽകി. 2019ൽ 15 വർഷം കാലാവധി പൂർത്തിയായ ബസുകൾക്ക് അങ്ങനെ പെർമിറ്റ് പുതുക്കാൻ 5 വർഷം കൂടി സമയം കിട്ടി. 2024 ജനുവരി 29 വരെ ആയിരുന്നു കാലാവധി.എന്നാൽ കാലാവധി പൂർത്തിയായി 10 ദിവസം പിന്നിട്ടിട്ടും അറുപതോളം ബസുകൾ ജില്ലയിൽ വിവിധ റൂട്ടിൽ യാത്രക്കാരുമായി സർവീസ് നടത്തുന്നതായാണ് മോട്ടർ വാഹന വകുപ്പിനു ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ ഇന്നു മുതൽ പരിശോധന നടത്തും. സ്വകാര്യ ബസ് ഉടമകൾ ഈ വിഷയത്തിൽ വകുപ്പു മന്ത്രിയുമായി പല തവണ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെർമിറ്റ് പുതുക്കാൻ രണ്ടു വർഷം കൂടി അനുവദിക്കാമെന്നു പറഞ്ഞെങ്കിലും സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല.

പെർമിറ്റ് കാലാവധി അവസാനിച്ച സ്വകാര്യ ബസുകൾ ജില്ലയിൽ സർവീസ് നടത്തുന്നതായി സൂചന ലഭിച്ച സാഹചര്യത്തിൽ ഇന്നു മുതൽ മോട്ടർ വാഹന വകുപ്പ് കർശന പരിശോധന നടത്തും. ജില്ലയിലെ വിവിധ ആർടി ഓഫിസിലെ 9 ജോയിന്റ് ആർടിഓയുടെ നേതൃത്വത്തിലാണ് പരിശോധന. ബി.ഷഫീഖ്, എൻഫോഴ്സ്മെന്റ് ആർടിഒ കോഴിക്കോട്.

ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും

0

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2 ലാണ് കുറ്റപത്രം സമർപ്പിക്കുക. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിക്കുക.

കേസിൽ നിർണായകമായത് ഫോറൻസിക് പരിശോധന ഫലമായിരുന്നു. സാമ്പത്തികലാഭത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനായി കൂടുതൽ കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു.

കേസിലെ പ്രതി ഒരു കോടി രൂപയോളം ബാധ്യതയുള്ള ആളാണെന്ന് വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു തട്ടിക്കൊണ്ടുപോകലിലൂടെ കണക്കുകൂട്ടിയിരുന്നത്.

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

0

കൊളസ്ട്രോള്‍ പോലെ തന്നെ ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥ. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്താം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… 

ഒന്ന്… 

കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡ്, പാസ്ത തുടങ്ങിയവ ഡയറ്റില്‍ നിന്നും  ഒഴിവാക്കുക. 

രണ്ട്… 

സംസ്കരിച്ച ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുക. 

മൂന്ന്… 

പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ 
ക്രിതൃമ മധുരം അടങ്ങിയ പാനീയങ്ങള്‍, ജ്യൂസുകള്‍, സോഡ എന്നിവയും പ്രമേഹ രോഗികള്‍ പരമാലധി ഒഴിവാക്കുക. കാരണം ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചേക്കാം. 

നാല്…

അമിത മദ്യപാനവും പ്രമേഹ രോഗികള്‍ ഒഴിവാക്കുക. 

അഞ്ച്… 

മാമ്പഴം, മുന്തിരി,  പൈനാപ്പിള്‍ തുടങ്ങിയ മധുരം അമിതമായി അടങ്ങിയ പഴങ്ങളും അധികം കഴിക്കേണ്ട.