spot_img
Monday, June 15, 2026
Home Blog Page 44

11 വർഷങ്ങൾക്ക് മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടൻ അന്തരിച്ചു

0

കൊച്ചി: 11 വർഷങ്ങൾക്ക് മുമ്പ് ഹൃദയം മാറ്റിവച്ച ചാലക്കുടി സ്വദേശി മാത്യു അച്ചാടൻ അന്തരിച്ചു. 2015 ജൂലൈ 24-നായിരുന്നു മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച നീലകണ്ഠശർമ്മയുടെ ഹൃദയമാണ് മാത്യു അച്ചാടനിൽ വെച്ചുപിടിപ്പിച്ചത്. ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിച്ച് കേരളത്തിൽ ആദ്യമായി നടത്തിയ അവയവദാന ശസ്ത്രക്രിയയായിരുന്നു മാത്യു അച്ചാടന്റേത്.

കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാത്യുവിനായി റോഡ് മാർഗ്ഗമുള്ള കാലതാമസം ഒഴിവാക്കാനാണ് അന്ന് ആദ്യമായി ഹെലികോപ്റ്റർ മാർഗ്ഗം അവയവം എത്തിച്ചത്. നാവികസേനയുടെ ഹെലികോപ്റ്ററാണ് അന്ന് ഉപയോഗിച്ചത്. പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. ജോസ് ചാക്കോയുടെ നിർദ്ദേശപ്രകാരം ഡോ. ജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തുനിന്നും ഹൃദയം സുരക്ഷിതമായി കൊച്ചിയിൽ എത്തിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി മടങ്ങിയ അദ്ദേഹം കുടുംബം പുലർത്താനായി ഓട്ടോ ഡ്രൈവറായും എൽഇഡി ബൾബ് നിർമ്മാണത്തിലും സജീവമായി ഏർപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും തന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരുമായി മാത്യു അടുത്ത ബന്ധം പുലർത്തിയിരുന്നു. ഹൃദയം മാറ്റിവച്ച് 11 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

എ സി വാങ്ങാൻ പ്ലാനുണ്ടോ? കീശ ചോരാതെ മികച്ചത് തിരഞ്ഞെടുക്കാൻ ഈ കാര്യങ്ങൾ അറിയാം

0

വേനൽക്കാലം കടുക്കുന്നതോടെ വിപണിയിൽ എയർ കണ്ടീഷണറുകൾക്ക് ഡിമാൻഡ് വർദ്ധിക്കുകയാണ്. എന്നാൽ കേവലം തണുപ്പ് നൽകുക എന്നതിലുപരി മുറിയുടെ വലിപ്പം, വൈദ്യുതി ലാഭം, സാങ്കേതിക സൗകര്യങ്ങൾ എന്നിവ പരിഗണിച്ചു വേണം ഒരു എ സി തിരഞ്ഞെടുക്കാൻ. തെറ്റായ തിരഞ്ഞെടുപ്പ് വലിയ സാമ്പത്തിക നഷ്ടത്തിനും വൈദ്യുതി ബില്ലിനും കാരണമായേക്കാം.മികച്ച ഒരു എയർ കണ്ടീഷണർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

മുറിയുടെ വലിപ്പവും എ സി ശേഷിയുംമുറിയുടെ വലിപ്പമാണ് ഒരു എ സി തിരഞ്ഞെടുക്കുമ്പോൾ ആദ്യം കണക്കിലെടുക്കേണ്ടത്. മുറിയുടെ വിസ്തീർണ്ണത്തിന് അനുസരിച്ചുള്ള ടൺ ശേഷിയുള്ള എ സി വേണം വാങ്ങാൻ.120 സ്ക്വയർ ഫീറ്റിൽ താഴെയുള്ള ചെറിയ മുറികൾക്ക് കുറഞ്ഞ ശേഷിയുള്ള എ സികൾ മതിയാകും.ഇടത്തരം മുറികൾക്ക് അതിനനുസരിച്ചുള്ള ശേഷിയും വലിയ ഹാളുകൾക്കും മറ്റും ഉയർന്ന ടൺ ശേഷിയുള്ള എ സികളും ആവശ്യമാണ്.നേരിട്ട് വെയിൽ ഏൽക്കുന്ന മുറികൾ, വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറികൾ, ഉയർന്ന സീലിംഗ് ഉള്ള ഇടങ്ങൾ എന്നിവിടങ്ങളിൽ ചൂട് കൂടുതലായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ സാധാരണ അളവിലും കൂടുതൽ ശേഷിയുള്ള എ സി വേണ്ടിവരും.

ടൺ അഥവാ കൂളിംഗ് കപ്പാസിറ്റി എ സിയിലെ ടണ്ണേജ് എന്നത് അതിന്റെ ഭാരത്തെയല്ല, മറിച്ച് മുറിയിൽ നിന്ന് ചൂട് പുറന്തള്ളാനുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്. മുറിയുടെ വലിപ്പത്തേക്കാൾ കുറഞ്ഞ ടൺ ശേഷിയുള്ള എ സി വാങ്ങിയാൽ അത് തുടർച്ചയായി പ്രവർത്തിക്കുകയും മുറി കൃത്യമായി തണുപ്പിക്കാതിരിക്കുകയും ചെയ്യും. അതേസമയം വലിയ ശേഷിയുള്ള എ സി വാങ്ങിയാൽ മുറി വേഗത്തിൽ തണുക്കുമെങ്കിലും വായുവിലെ ഈർപ്പം ക്രമീകരിക്കാൻ സാധിക്കാതെ വരും. സാധാരണയായി ഒരു സ്ക്വയർ ഫീറ്റിന് 20 ബി ടി യു എന്ന നിലയിലാണ് കണക്കാക്കുന്നത്.

വിവിധ തരം എയർ കണ്ടീഷണറുകൾ വിപണിയിൽ പ്രധാനമായും മൂന്ന് തരം എ സികളാണ് ലഭ്യമാകുന്നത്:വിൻഡോ എ സി: ജനാലകളിൽ സ്ഥാപിക്കാൻ കഴിയുന്ന ഇവ ഒരൊറ്റ യൂണിറ്റായാണ് വരുന്നത്. ഇൻസ്റ്റാളേഷൻ എളുപ്പമാണെങ്കിലും വായു സഞ്ചാരം ഒരു ദിശയിലേക്ക് മാത്രമായിരിക്കും.സ്പ്ലിറ്റ് എ സി: ഇൻഡോർ യൂണിറ്റും ഔട്ട്ഡോർ യൂണിറ്റും വെവ്വേറെ വരുന്നു. നിശബ്ദമായ പ്രവർത്തനം ഉറപ്പാക്കുന്ന ഇവ വീടുകൾക്കും ഓഫീസുകൾക്കും അനുയോജ്യമാണ്.പോർട്ടബിൾ എ സി: ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയുന്ന ഇവ വാടക വീടുകൾക്കും താൽക്കാലിക ആവശ്യങ്ങൾക്കും മികച്ചതാണ്.

ഇൻവെർട്ടർ എ സികളും വൈദ്യുതി ലാഭവും വൈദ്യുതി ലാഭിക്കുന്നതിനായി ഇൻവെർട്ടർ എ സികൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മുറിയിലെ താപനിലയ്ക്കനുസരിച്ച് കംപ്രസ്സറിന്റെ വേഗത ക്രമീകരിക്കാൻ ഇവയ്ക്ക് സാധിക്കും. എന്നാൽ ഇൻവെർട്ടർ അല്ലാത്ത എ സികൾ കംപ്രസ്സർ ഓഫ് ആവുകയും ഓൺ ആവുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ വൈദ്യുതി ചെലവാകാൻ കാരണമാകും. കൂടാതെ സ്റ്റാർ റേറ്റിംഗ് ഉള്ള എ സികൾ തിരഞ്ഞെടുക്കുന്നതും വൈദ്യുതി ബില്ല് കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട ആധുനിക ഫീച്ചറുകൾ പുതിയ കാലത്തെ എ സികളിൽ നിരവധി സ്മാർട്ട് ഫീച്ചറുകൾ ലഭ്യമാണ്. മൊബൈൽ ആപ്പുകൾ വഴി നിയന്ത്രിക്കാവുന്ന സ്മാർട്ട് കൺട്രോൾസ്, വായു ശുദ്ധീകരിക്കുന്ന എയർ പ്യൂരിഫയർ സംവിധാനം, ഈർപ്പം കുറയ്ക്കുന്ന ഡിഹ്യുമിഡിഫയിംഗ് മോഡ് എന്നിവ ഇതിൽ പ്രധാനമാണ്. തണുപ്പ് കാലത്ത് ഉപയോഗിക്കാൻ കഴിയുന്ന ഹീറ്റിംഗ് സൗകര്യമുള്ള മോഡലുകളും ഇപ്പോൾ വിപണിയിലുണ്ട്

കാര്യം നിസാരം, പക്ഷേ! സംഗതി ഗുരുതരം; വെള്ളക്കുപ്പികള്‍ പോലും വാഹനാപകടം ഉണ്ടാക്കാം

0

വാഹനം ഓടിക്കുമ്പോള്‍ നമ്മുടെ ചെറിയൊരു അശ്രദ്ധ മാത്രം മതി വലിയ അപകടങ്ങളിലേയ്ക്ക് നയിക്കാന്‍. ചിലര്‍ യാത്രയ്ക്കിടെ കുടിച്ച വെള്ളക്കുപ്പി കാര്‍ ഫ്‌ളോറില്‍ വെച്ച് മറക്കാറുണ്ട്. ബ്രേക്ക് പെഡലിലേയ്ക്ക് ഈ കുപ്പി വീണാല്‍ പതിയിരിക്കുന്നത് വലിയ അപകടമാണ്. ഇത്തരം ചെറിയ അശ്രദ്ധകള്‍ ഉണ്ടാകാതെ നോക്കിയാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാമെന്ന് ഓര്‍മിപ്പിക്കുകയാണ് കേരള പൊലീസ്

വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ആ കുപ്പി ബ്രേക്ക് പെഡലിന് താഴേക്ക് കയറിയാല്‍, ബ്രേക്ക് പൂര്‍ണമായി അമര്‍ത്താന്‍ സാധിക്കാതെ പോകാം. അതിനാല്‍ വാഹനം യഥാസമയത്ത് നിര്‍ത്താന്‍ കഴിയാതെ അപകടം സംഭവിക്കാന്‍ ഇടയാകും.വെള്ളക്കുപ്പി, ജ്യൂസ് ബോട്ടില്‍, സോഫ്റ്റ് ഡ്രിങ്ക് ബോട്ടില്‍ തുടങ്ങിയവ ചെറിയ വസ്തുക്കളാണെന്ന് തോന്നാമെങ്കിലും, അവ പെഡലുകള്‍ക്കിടയില്‍ കുടുങ്ങാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യങ്ങളില്‍, ഈ ചെറിയ അശ്രദ്ധ വലിയ അപകടങ്ങളിലേക്ക് നയിക്കും.

പൂരപ്രേമികളിൽ ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം; ഇനി തെക്കോട്ടിറക്കം, കുടമാറ്റം അല്‍പ്പസമയത്തിനകം

0

തൃശൂര്‍: മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ചിലത് വെട്ടിക്കുറച്ചെങ്കിലും മേളപ്പെരുക്കത്തില്‍ പിന്നോട്ടില്ലാതെ പൂരനഗരി. പൂരപ്രേമികളിൽ ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം അവസാനിച്ചെങ്കിലും ആവേശക്കൊടുമുടിയില്‍ തുടരുകയാണ് നാടും നഗരവും. അല്‍പ്പസമയത്തിനകം തെക്കോട്ടിറക്കത്തിന് ശേഷം കുടമാറ്റം ആരംഭിക്കും.പൂരത്തിന്റെ ആദ്യഘടകപൂരമായ കണിമംഗലം ശാസ്താവ് പുലര്‍ച്ചെ വടക്കുന്നാഥനെ വണങ്ങാന്‍ എത്തിയതോടെ പൂരത്തിന്റെ വരവുകള്‍ക്ക് തുടക്കമാകുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ വിവിധ സമയങ്ങളിലായി എട്ട് ഘടക പൂരങ്ങളാണ് വടക്കുംന്നാഥ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ താളം പിടിക്കാനെത്തിയവരെയും പാറമേക്കാവിന്റെ മേളം കേള്‍ക്കാനെത്തിയവരെയും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു പൂരനഗരി.11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തില്‍ രംഗപ്രവേശനം നടത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാരംഭിച്ച ഇലഞ്ഞിത്തറമേളക്ക് അല്‍പ്പസമയത്തിന് മുന്‍പാണ് തിരശ്ശീല വീണത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കി, പ്രതീകാത്മകമായ കതിന പൊട്ടിച്ചുകൊണ്ടാണ് ഇത്തവണത്തെ പൂരം. നാളത്തെ പകല്‍പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് അവസാനമാകും.

തല പുറത്തിട്ട് ബസിൽ യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു

0

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തല പുറത്തിട്ട് യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അരയിടത്ത് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.പുറകുവശത്തെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു സുനിൽ. ഇതിനിടെയാണ് ലോറി ബസുമായി കൂട്ടിയിടിച്ചത്. തലയ്ക്ക് പരിക്കേറ്റ ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം കണ്ടെത്താനായുള്ള ശ്രമം തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് കെഎസ്ഇബി

0

തിരുവനന്തപുരം: വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടി.കണക്കുകള്‍ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കള്‍ക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ്ഇബി.വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.

ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ വൈകുന്നേരം 6നും രാത്രി 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍, എസി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാര്‍ജിങ്ങും വൈകുന്നേരം ആറ് മണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളില്‍ ക്രമീകരിക്കണമെന്നും കെ എസ് ഇ ബി അഭ്യർത്ഥിച്ചു.എസിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും പീക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഇത്തരം ക്രമീകരണങ്ങള്‍ ഉയര്‍ന്ന വൈദ്യുതി ബില്‍ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകള്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കൂട്ടുപാതയിലുളള വീട്ടിലെ കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടത്. മുറിയിലെ അലമാരയുടെ താഴെ നിന്നാണ് പാമ്പിനെ പിടികൂടിയത്. സര്‍പ്പ വളണ്ടിയര്‍ അനൂപാണ് പാമ്പിനെ പിടികൂടിയത്. പത്തനംതിട്ടയില്‍ എടിഎം കൗണ്ടറിനകത്ത് നിന്നും പാമ്പിനെ പിടികൂടി. തിരുവല്ല കുറ്റപ്പുഴയിലാണ് എടിഎം കൗണ്ടറിനകത്ത് പാമ്പിനെ കണ്ടത്. എടിഎമ്മില്‍ ആള് കയറിയപ്പോള്‍ പാമ്പ് മൂലയ്ക്ക് ഒളിക്കുകയായിരുന്നു. വനപാലകരെ വിവരമറിയിച്ചു.

സൂര്യാതപം :വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു

0

സൂര്യാതപം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു. കോഴിക്കോടും കൊടുവള്ളിയിലും 2 യുവാക്കൾക്ക് സൂര്യതപമേറ്റു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആണ് സംഭവം. അമൽ ഷാജിനാണ് കൊടുവള്ളിയിൽ സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളിയിൽ വെച്ചാണ് കൈകളിൽ പൊള്ളലേറ്റത്.കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി.കോഴിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് രണ്ടാമത് സൂര്യാതപമേറ്റത്. ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വെച്ചാണ് പൊള്ളലേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.കൊല്ലം കുന്നിക്കോട് വയോധികനെ വീട്ടിൽ സമീപമുള്ള കൃഷിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കുന്നിക്കോട് സ്വദേശി തെങ്ങുംതറയിൽ 84 വയസ്സുള്ള ബേബിയാണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ കൃഷിയിടത്തിലെ ചാലിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.മൃതശരീരത്തിന്റെ ഇരു കൈകളിലും വലിയ രീതിയിൽ പൊള്ളലേറ്റ് തൊലി ഇളകിയ നിലയിലാണ്. ഇതിനാൽ തന്നെ സൂര്യതാപം ഏറ്റതാണോ എന്ന് സംശയം ഉണ്ട്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കന് സൂര്യതപമേറ്റു. ചെറുപുഴ കാഞ്ഞിരത്താംകുന്ന് സ്വദേശി ബെന്നിക്കാണ് സൂര്യതപമേറ്റത്. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് സംഭവം. കോഴിക്കോടും യുവാവിന് സൂര്യാതപമേറ്റു. കൊടിയത്തൂർ പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി അബ്ദുൽ ജലീലിനാണ് സൂര്യാതപമേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

0

സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ഓൺലൈനായി ചേർന്നു. പ്രധാന മാർക്കറ്റുകൾ, ബസ്‌സ്റ്റാൻഡുകൾ എന്നീ പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒ ആർ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവ്വീസ്, ട്രേഡ് യൂണിയൻ, സന്നദ്ധ സംഘടനകൾ എന്നിവർ ഇക്കാര്യത്തിൽ ഏകോപിതമായ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാർക്കറ്റുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കണം.

സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്‌നൽ സമയ ദൈർഘ്യം കുറയ്ക്കുന്നതു സംബന്ധിച്ച് പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പൊതു പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയ പരിപാടികൾക്ക് കർശനമായ നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും. വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഓട്ടോ ടാക്‌സി സ്റ്റാൻഡുകളിലും തണ്ണീർ പന്തലുകൾ സ്ഥാപിക്കും. സഹകരണ സ്ഥാപനങ്ങൾ ബന്ധപ്പെട്ട പ്രദേശങ്ങളിൽ സൗജന്യമായി തണ്ണീർ പന്തൽ ഒരുക്കുന്നുണ്ട്. കുടിവെള്ളം, സാധ്യമാണെങ്കിൽ സംഭാരം, തണ്ണിമത്തൻ തുടങ്ങിയവയും ലഭ്യമാക്കുന്ന ജനകീയ സംവിധാനമൊരുക്കാൻ ശ്രമിക്കണം. കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, ക്ലബ്ബുകൾ, മറ്റു സർവ്വീസ്, സന്നദ്ധ, ട്രേഡ് യൂണിയൻ സംഘടനകൾ തുടങ്ങിയവരെല്ലാം ചേർന്ന് പരമാവധി സ്ഥലങ്ങളിൽ ഇത് നടപ്പിലാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണം.കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ വാട്ടർ അതോറിറ്റിയും ജലസേചന വകുപ്പും നടപ്പിലാക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തിൽ ഏകോപനം ഉണ്ടാകണം. മഴവെള്ള സംഭരണത്തിന് ജനകീയ ക്യാമ്പയ്ൻ സംഘടിപ്പിക്കണം.മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം.

താപനില, മഴ, ആർദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ ശേഖരിക്കാനും പ്രാദേശികമായി അത് പ്രദർശിപ്പിക്കാനും അതുവഴി കാലാവസ്ഥാ സാക്ഷരത സൃഷ്ടിക്കാനുമാവണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഇതിനായി പണം അനുവദിക്കുന്നത് പരിഗണിക്കും. ആദ്യഘട്ടത്തിൽ വയനാട് ജില്ലയ്ക്കായി തയ്യാറാക്കിയ പദ്ധതി ഉടനടി നടപ്പിലാക്കാൻ ദുരന്ത നിവാരണ വകുപ്പ് മുൻകൈ എടുക്കണം. മഴ മാപിനികൾ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ദുരന്ത നിവാരണ അതോറിറ്റി ഈ മൺസൂണിന് മുന്നേ പൂർത്തീകരിക്കണം. അതിനാവശ്യമായ ഫണ്ട് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തണം.ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കണം. സൈറണുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ബാറ്ററികൾ, മറ്റ് സാങ്കേതിക കാര്യങ്ങൾ എന്നിവ പ്രവർത്തനക്ഷമമാണ് എന്ന് നിരന്തരം ഉറപ്പാക്കണം.സ്‌കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള കാലാവസ്ഥാ മാപിനികളുടെ പ്രവർത്തനം അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ചേർന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള സാധാരണ വെതർ സ്റ്റേഷനുകളിൽ നിരന്തരമായ പരിപാലനവും വിവരശേഖരണവും ഉറപ്പ് വരുത്തണം. അതോടൊപ്പം ദുരന്ത സാധ്യത കൂടിയ ഇടങ്ങളിൽ ഓട്ടോമാറ്റിക് മാപിനികൾ കൂടി സ്ഥാപിച്ചു കൊണ്ടുമുള്ള പദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ ദുരന്ത നിവാരണ അതോറിറ്റി മുൻകൈയെടുക്കണം.തിരഞ്ഞെടുത്ത ആശുപത്രികളിൽ നൂതന സൗകര്യങ്ങളോടു കൂടിയ സ്ഥിരം ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം.

സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളും താപ പ്രതിരോധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മാറ്റും. കൂൾ റൂഫ്, വെന്റിലേഷൻ തുടങ്ങിയവ ഉറപ്പ് വരുത്തി കൊണ്ടാവും ഇത് ചെയ്യുക. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും എനർജി മാനേജ്‌മെൻറ് സെന്ററും ചേർന്ന് തയ്യാറാക്കിയ പദ്ധതി വനിതാശിശുക്ഷേമ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കും. ആവശ്യമായ സ്‌കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കും.ആരോഗ്യ കേന്ദ്രങ്ങളെ ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മറ്റാൻ നടപടികൾ സ്വീകരിക്കണം. വരും വർഷങ്ങളിലും ചൂട് വർദ്ധിക്കുമെന്നുള്ള പ്രവചനങ്ങൾ ഗൗരവമായി കണ്ട് മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കണം. ദീർഘവീക്ഷണത്തോടെയുള്ള ദീർഘകാല പദ്ധതികൾ ഓരോ പ്രദേശത്തെയും ദുരന്ത സാധ്യത ലഘൂകരിക്കുന്നതിന് വേണ്ടി തയ്യാറാക്കി നടപ്പിലാക്കുകയും വേണം. ഇതിനായി സംസ്ഥാന ദുരന്ത പ്രതിരോധ നിധിയിൽ (എസ്ഡിഎംഎഫ്) നിന്ന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കും.വൈദ്യുതി വിതരണം മുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും എന്നതിനാൽ വൈദ്യുതി തടസ്സങ്ങളില്ലാതെ ലഭ്യമാക്കാൻ കെഎസ്ഇബി പരമാവധി ശ്രമിക്കണം. വരും വർഷങ്ങളിലും ചൂട് കൂടുമെന്ന മുന്നറിയിപ്പിന്റെയും സംസ്ഥാനത്ത് എയർകണ്ടീഷണറുകളുടെ ഉപയോഗം വലിയ തോതിൽ ഇനിയും വർധിക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം നടത്തണം. ഊർജക്ഷമതയുള്ള ഉപകരണങ്ങളെയും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളെയും പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിനുകൾ നടത്തണം.

വരൾച്ച വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ജല ലഭ്യത ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ എടുക്കണം. അടിയന്തര നടപടികൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് അനുവദിച്ചിട്ടുള്ള ഫണ്ടിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതികരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ സഹായം ലഭ്യമാക്കും.ചൂട് അധികമായതു കാരണം ഇഴജന്തുക്കൾ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണിത്. വീടും പരിസര പ്രദേശങ്ങളും പാമ്പുകൾ കയറാതിരിക്കാൻ ജാഗ്രത പാലിക്കണം. പാമ്പുകടി ഏറ്റാൽ സമയോചിതമായ ചികിത്സ ലഭ്യമാക്കാൻ എല്ലാ സംവിധാനവും ആരോഗ്യവകുപ്പ് ഒരുക്കണം. കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ സംബന്ധിച്ച അവബോധം പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. സ്‌നേക്ക് റെസ്‌ക്യൂവേഴ്‌സിന്റെ സേവനം വനം വകുപ്പ് നല്ലരീതിയിൽ ഉറപ്പുവരുത്തണം.വേനൽകാലത്ത് അമീബിക് മസ്തിഷ്‌ക്കജ്വരം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുക, മുഖം കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ജലസംഭരണികൾ വൃത്തിയാക്കുക, മാലിന്യം ഒഴുകുന്നത് തടയുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.ദുരന്ത നിവാരണ അതോറിറ്റി ഐ.കെ.എമ്മുമായി സഹകരിച്ച് പ്രദേശങ്ങളിലെ താപനില, ഉഷ്ണതരംഗ സാധ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങൾക്ക് മെസേജ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.അത്യാവശ്യ ഘട്ടങ്ങളിൽ തീരുമാനങ്ങളെടുത്ത് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, വി എൻ വാസവൻ, എം ബി രാജേഷ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പാമ്പുകടി: ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികൾക്കായി അലയേണ്ട കനിവ് 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

0

പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. കനിവ് 108 ആംബുലൻസിലുള്ള പരിചയസമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാൽ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്. അതിനാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്. നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും.

ആവശ്യമായവർ 108 എന്ന നമ്പരിൽ വിളിക്കണം.ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവർക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.ആരോഗ്യ വകുപ്പ് ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോൾ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നൽകുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാൾ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാൽ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറിൽ കിടത്തിയോ ആശുപത്രിയിൽ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് പ്രധാനം.