spot_img
Tuesday, June 16, 2026
Home Blog Page 47

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു.

0

പാലക്കാട്: കേരള-തമിഴ്നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ പത്ത് മലയാളികള്‍ മരിച്ചു. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. പ്രധാന അധ്യാപക ഉൾപ്പെടെ 12 അധ്യാപകരും ഒരു ഡ്രൈവറും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ 16 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകര്‍ത്ത ശേഷം 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവിൽ നിന്നും പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലര്‍ സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

കോഴിക്കോട് പന്തീരാങ്കാവിലെ ടോൾ പിരിവ്; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

0

കോഴിക്കോട്: പന്തീരാങ്കാവിലെ ദേശീയപാതയിലെ ടോൾ പിരിവിൽ മനുഷ്യാവകാശ കമ്മീഷൻ നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറോട് റിപ്പോർട്ട് തേടി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടോൾ പിരിവ് നിർത്തവെക്കണമെന്ന പരാതിയിലാണ് ഇടപെടല്‍.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. തിരൂർ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ടോൾ കലക്ഷൻ ആരംഭിച്ചത് ഗതാഗതതടസത്തിന് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. പണി പൂർത്തിയാകുന്നതു വരെ ടോൾ കലക്ഷൻ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. വിനോദ് കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് നടപടി.

ഗതാഗത നിയമ ലംഘനം: ഇളവോടെ പിഴയൊടുക്കാൻ ഈ മാസം 30 വരെ സമയം

0

തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും. https://services.mvd.kerala.gov.in വഴി അപേക്ഷ നല്‍കി വാഹന ഉടമകള്‍ക്ക് ഫൈന്‍ അടയ്ക്കാം. 31/12/2024 നു മുന്‍പ് മോട്ടോര്‍ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുക.

ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്നായിരുന്നു ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു സർക്കാർ നടപടി. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്

എസ്എസ്എല്‍സി പരീക്ഷാ ഫലം നീട്ടി; പ്രഖ്യാപനം മെയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി 25ന്

0

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി. എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരവും ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 25-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെ 72 കേന്ദ്രങ്ങളിലായി നടക്കും. ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 89 ക്യാമ്പുകളിലായി ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും.

യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യുഎഇയിലെ ഏഴ് കേന്ദ്രങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. എസ്എസ്എല്‍സി വിദ്യാര്‍ഥികളുടേത് മോഡല്‍ പരീക്ഷ, പാദവാര്‍ഷിക പരീക്ഷകള്‍ എന്നിവയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടേത് ഒന്നാം വര്‍ഷ തിയറി പരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും ഫലം നല്‍കും. ഇതില്‍ തൃപ്തരല്ലാത്തവര്‍ക്ക് മെയ് അവസാനം സേ പരീക്ഷ എഴുതാന്‍ അവസരമുണ്ടാകും.

നിരന്തര മൂല്യനിര്‍ണ്ണയ സ്‌കോറുകള്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണം. പരാതി പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കും. അവധിക്കാല ക്ലാസ്സുകള്‍ പാടില്ലെന്നും സ്‌കൂള്‍ ഫിറ്റ്‌നസ് ഉറപ്പാക്കുന്ന നടപടികള്‍ മെയ് മാസത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി അറിയിച്ചു. സമഗ്രശിക്ഷാ കേരളം വഴി 1158 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

ദുർമന്ത്രവാദ വിരുദ്ധ നിയമനിർമ്മാണം: പൊതുജന അഭിപ്രായം ക്ഷണിക്കുന്നു

0

കേരളത്തിൽ ദുർമന്ത്രവാദവും അമാനുഷിക ദുഷ്പ്രവൃത്തികളും തടയുന്നതിനുള്ള നിയമ നിർമ്മാണ ശുപാർശ തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ദ്ധസമിതി പൊതുജനങ്ങളിൽ നിന്നും ലിഖിത അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. 34 ദോഷകരമായ ആചാരങ്ങൾ മൂന്ന് വിഭാഗങ്ങളിലായി താൽക്കാലികമായി സമിതി പട്ടികപ്പെടുത്തിയിട്ടുണ്ട്. പട്ടിക കേരള ലോ റിഫോംസ് കമ്മീഷൻ വെബ്സൈറ്റിൽ (lawreformscommission.kerala.gov.in) ലഭ്യമാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഏപ്രിൽ 27-നകം lawreformskerala@gmail.com – ൽ ഇ മെയിലായോ, കേരള നിയമപരിഷ്‌കരണ കമ്മീഷൻ, ടി.സി. 25/2450, സി.എസ്.ഐ. ബിൽഡിംഗ്, പുത്തൻചന്ത, തിരുവനന്തപുരം 695001 മേൽവിലാസത്തിൽ തപാലിലോ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2478788.

എൽപിജി മേഖലയിലെ അനധികൃത സംഭരണം തടയാൻ പരിശോധന ശക്തമാക്കി*

0

രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എൽ.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ശക്തമാക്കിയിരിക്കുകയാണ്.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിന് സമീപം നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പൊതുമേഖലാ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകൾ ഉൾപ്പെടെയുള്ള 600 ലധികം എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തിട്ടുണ്ട്.

ഇതുസംബന്ധിച്ച വിശദമായ പരിശോധനയും കണക്കെടുപ്പ് നടപടികളും പുരോഗമിക്കുന്നു. ഇതിനുപുറമെ രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ഗാർഹിക എൽ.പി.ജി സിലിണ്ടറുകളും സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തു.കൂടാതെ ഏപ്രിൽ 10 ന് രാത്രി സാധുവായ രേഖകളില്ലാതെ ഒരു വാഹനത്തിൽ കൊണ്ടുപോകുകായിരുന്ന 50 വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾ പൊലീസ് തടയുകയും സിവിൽ സപ്ലൈസ് അധികൃതരുടെ സാന്നിധ്യത്തിൽ പരിശോധിക്കുകയും തുടർന്ന് മതിയായ രേഖകൾ ഇല്ലാത്തതിനാൽ വാഹനവും സിലിണ്ടറുകളും കസ്റ്റഡിയിലെടുക്കുകയും എൽപിജി വിതരണ നിയന്ത്രണ ഉത്തരവ് പ്രകാരവും 1955-ലെ അവശ്യസാധന നിയമപ്രകാരവും തുടർ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.പിടിച്ചെടുത്ത സിലിണ്ടറുകളിൽ നിറച്ചതും ശൂന്യവുമായവയും ഉൾപ്പെടുന്നുവെന്നും ഇവ അനധികൃതമായി ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനും നിയമവിരുദ്ധ വിതരണത്തിനുമായി ഉപയോഗിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും അധികൃതർ അറിയിച്ചു.പിടിച്ചെടുത്ത സാധനങ്ങൾ എല്ലാം തുടർ അന്വേഷണത്തിനായി സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കേരള എൽ.പി.ജി വാർ റൂമിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ മുഹമ്മദ് ഷഫീഖ് അറിയിച്ചു. ഗാർഹികവും വാണിജ്യവുമായ എൽ.പി.ജി സിലിണ്ടറുകളുടെ കരിഞ്ചന്ത ഉൾപ്പെടെ എല്ലാ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോ

പൊതുപ്രവർത്തകർ ആസ്തി വിവരങ്ങൾ നൽകണം

0

കേരളാ ലോകായുക്ത ആക്ട് പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ ഒഴികെയുള്ള പൊതുപ്രവർത്തകർ തങ്ങളുടേയും ആശ്രിതരായ കുടുംബാംഗങ്ങളുടേയും ആസ്തി-ബാധ്യത വിവരങ്ങളുടെ സ്റ്റേറ്റ്മെന്റ് നിശ്ചിത ഫോറത്തിൽ സമർപ്പിക്കണം.സർക്കാർ രൂപീകരിച്ച സ്റ്റാറ്റിയൂട്ടറിയോ അല്ലാത്തതോ ആയ ബോർഡ്, കമ്മിറ്റി, അതോറിറ്റി, കോർപ്പറേഷൻ എന്നിവയിലെ അംഗങ്ങൾ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല ഭാരവാഹികൾ, സർക്കാർ സഹായം ലഭിക്കുന്ന സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ 2026 ജൂലൈ 31 ന് മുൻപും, സ്റ്റാറ്റിയൂട്ടറി ബോഡികൾ, സഹകരണ സംഘങ്ങൾ, കോർപ്പറേഷനുകൾ, സർക്കാർ കമ്പനികൾ, ബോർഡുകൾ എന്നിവയിലെ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർ 2027 ജൂലൈ 31ന് മുൻപായും വിവരങ്ങൾ നൽകണം.www.lokayuktakerala.gov.in ൽ ലഭിക്കുന്ന ഫോറം എ, ബി, സി പ്രകാരം രജിസ്ട്രാർ & കോംപീറ്റന്റ് അതോറിറ്റി, കേരള ലോകായുക്ത തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ വിവരങ്ങൾ സമർപ്പിക്കണം. നിശ്ചിത സമയത്തിനുള്ളിൽ ആസ്തി വിവരങ്ങൾ സമർപ്പിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോകയുക്ത രജിസ്ട്രാർ അറിയിച്ചു.

പടക്കം പൊട്ടിച്ച് നിലത്തു വീഴുന്ന ആ ചേട്ടൻ ഇവിടെയുണ്ട്; ഒടുവിൽ വൈറൽ താരത്തെ കണ്ടുമുട്ടി ബിജുക്കുട്ടൻ

0

വിഷുദിനത്തിൽ പടക്കം പൊട്ടിച്ച് നിലത്ത് വീഴുന്ന ചേട്ടൻ, പതിവ് തെറ്റാതെ എല്ലാ വിഷുക്കാലത്തും സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന വീഡിയോ, മീമായും സ്റ്റിക്കറായുമെല്ലാം ഇത് ആഘോഷിക്കപ്പെടാറുണ്ട്. ഈ മാസം പുറത്തിറങ്ങിയ വാഴ 2വിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിലൂടെ മലയാളികൾ വീണ്ടും ഈ രംഗം കണ്ടു. വാഴ 2 കണ്ടിറങ്ങിയ ആളുകളെല്ലാം ഒരുപോലെ തിരഞ്ഞത് ഈ ചേട്ടനെയാണ്. ഇപ്പോഴിതാ ചേട്ടനെ കണ്ടുപിടിച്ച് മുന്നിൽക്കൊണ്ട് വന്ന് നിർത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിൽ ആണ് നടൻ ബിജുക്കുട്ടൻ ഇദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

സിനിമയുടെ എഴുത്തുകാരൻ സംവിധായകനും ഏറെ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നതായും ബിജുക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം;

വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞു. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

‘എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല. പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു. പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു. സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.’

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.തൻറെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു. അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടുമൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്. ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്.

പ്രേക്ഷകർക്ക് വിഷു ആശംസ നേർന്നുക്കൊണ്ടാണ് ബിജുക്കുട്ടൻ ഫേസ്ബുക്കിൽ ഈ പോസ്റ്റ് പങ്കുവച്ചത്

പടക്കം പൊട്ടിക്കുന്നതിനിടെ കൈയില്‍ നിന്ന് പൊട്ടി; കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0

കോഴിക്കോട്: കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊരയങ്ങാട് തെരുവില്‍ അദ്വൈത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ഗുണ്ട് കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചാണ് അപകടം.

വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്നു. വലിയ ഗുണ്ട് അദ്വൈതിന്റെ കയ്യില്‍വെച്ച് പൊട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അദ്വൈതിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

0

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഡിജിലോക്കര്‍, ഉമാങ്ങ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഫലം അറിയാനാകും. ഇന്ന് ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ഉടന്‍ പുറത്തുവിട്ടേക്കും.മേയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട പരീക്ഷ മുന്‍നിര്‍ത്തിയാണ് മൂല്യനിര്‍ണയ നടപടികള്‍ സിബിഎസ്ഇ വേഗത്തിലാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുകളും സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ ഡിജിലോക്കര്‍ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.results.cbse.nic.in, cbse.gov.in, ഉമാങ് ആപ്പ് വഴിയും ഫലമറിയാം. കൂടാതെ, 7738299899 എന്ന നമ്പറിലേക്ക് റോള്‍ നമ്പറും ജനനതീയതിയും അയച്ചാല്‍ മെസേജ് ആയും ഫലം ലഭിക്കും.