spot_img
Tuesday, June 16, 2026
Home Blog Page 46

തൃശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധിപേർക്ക് പരിക്ക്

0

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയിൽ 11ഉം കത്തിയതായാണ് സൂചന. ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധനയും നടത്തുന്നു.

ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. സമീപത്തെ മതിൽ തകർത്താണ് സംഘം സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പടക്ക നിർമാണ സ്ഥലത്ത് ഉച്ചക്ക് ഭക്ഷണം കൊടുത്തത് 40 പേർക്കെന്നാണ് വിവരം. ഇതിൽ എത്ര പേർ ഓടി രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് വിവരം ഇല്ല. തുടർ സ്ഫോടനങ്ങൾ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുകയാണ്.തൃശൂർ പൂരത്തിന്റെ ഭാ​ഗമായുള്ള തിരുവമ്പാടി വെടിക്കെട്ടെ ലെെസൻസി മുണ്ടത്തിക്കോട് സതീശന്റെ വെടിക്കെട്ട് പുരയിലാണ് ദുരന്തം. ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായാണ് റിപ്പോർട്ടുകൾ. പൂരത്തിനായുള്ള വെടിക്കെട്ട് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.

എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും.രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കൽ കോളജിൽ എത്തിച്ചവരിൽ പലർക്കും 100 ശതമാനം പൊള്ളലേറ്റെന്നും ആരോഗ്യമന്ത്രി. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം.

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; നിരവധിപേർക്ക് പരിക്ക്

0

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. ഗുരുതരമായി പരിക്ക് പറ്റിയ രണ്ട് പേരെയുൾപ്പെടെ 12 പേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. പൊലീസ് ഉദ്യോ​ഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് സംഘം സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

തൃശൂർ പൂരത്തിന്റെ ഭാ​ഗമായുള്ള തിരുവമ്പാടി വെടിക്കെട്ടെ ലെെസൻസി മുണ്ടത്തിക്കോട് സതീശന്റെ വെടിക്കെട്ട് പുരയിലാണ് ദുരന്തം. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം.ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായാണ് റിപ്പോർട്ടുകൾ. പൂരത്തിനായുള്ള വെടിക്കെട്ട് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.

പ്രമുഖ സ്ഥാപനങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് “വ്യാജ മാരത്തോൺ തട്ടിപ്പ്”

0

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ മാരത്തോൺ പരസ്യങ്ങൾ നൽകി വലിയ സമ്മാനത്തുക, സ്പോൺസർഷിപ്പ്, വിവിധ സൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് തട്ടിപ്പിന്റെ തുടക്കം.പ്രമുഖ സ്ഥാപനങ്ങളുടെ പേര് ദുരുപയോഗം ചെയ്തും ആകർഷകമായ പോസ്റ്ററുകൾ നിർമ്മിച്ചും വിശ്വസനീയമായ രീതിയിലാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നത്.രജിസ്ട്രേഷൻ ഫീസായി നിശ്ചിത തുക അടയ്ക്കാൻ ആവശ്യപ്പെടുകയും, പണം അടച്ചു കഴിഞ്ഞാൽ “കാലാവസ്ഥാ വ്യതിയാനം” പോലുള്ള കാരണങ്ങൾ പറഞ്ഞ് ഇവന്റ് മാറ്റിവെച്ചതായി സന്ദേശം നൽകുകയും ചെയ്യുന്നു. തുടർന്ന് പുതിയ തീയതി അറിയിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം ആളുകളെ കബളിപ്പിക്കുകയും പണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.സോഷ്യൽ മീഡിയയിൽ കാണുന്ന ഇത്തരം പരസ്യങ്ങളിൽ വിശ്വസിച്ച് പണമടയ്ക്കുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിശ്വാസ്യത ഉറപ്പാക്കുക.സംഘാടകരെക്കുറിച്ചും സർക്കാർ അനുമതിയെക്കുറിച്ചും കൃത്യമായി അന്വേഷിക്കുക. ചെറിയ തുകയാണെങ്കിൽ പോലും സംശയകരമായ ലിങ്കുകൾ വഴി പണമടയ്ക്കരുത്.സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ, www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

വേനൽ കടുത്തു, പരിശോധനയും! 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്; ജ്യൂസ് കടകളിൽ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നീക്കം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്. 291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാന്റേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിച്ചു വരുന്നു. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണ്.

വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്‍ക്കുന്നവര്‍ ശുദ്ധജലത്തില്‍ നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്

വാല്‍പ്പാറ വാഹനാപകടം; ഒന്‍പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

0

കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തല്‍മണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തുമ്പോള്‍ തന്നെ തേങ്ങുന്ന ഹൃദയവുമായി വന്‍ ജനാവലി കാത്തിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ പൊതുദര്‍ശനം ആരംഭിച്ചു. ഒരു മണിക്കൂറിലധികം നീണ്ട പൊതുദര്‍ശനത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. നാടിന്റെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കാന്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂള്‍ വളപ്പിലേക്ക് ഒഴുകിയെത്തി. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് അന്ത്യാജ്ഞലി നല്‍കാന്‍ നിരവധി പൂര്‍വവിദ്യാര്‍ഥികളും എത്തിയിരന്നു.പുലര്‍ച്ചെ നാല് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി, പൊള്ളാച്ചിയില്‍ നിന്ന് പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെത്തിച്ചത്.

മരിച്ച എല്ലാവരുടെയും സംസ്‌കാരം ഉച്ചയ്ക്ക് മുന്‍പായി പൂര്‍ത്തിയാകും. മന്ത്രി വി ശിവന്‍കുട്ടി, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ഇന്നലെ വൈകുന്നേരം 5.15 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകള്‍ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. 13 പേരാണ് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. നാലുപേര്‍ക്കാണ് പരിക്കേറ്റത്. മരിച്ച സാജിതയുടെ മകന്‍ ഷഹദീന്‍, വാഹനത്തിന്റെ ഡ്രൈവര്‍, മുഹമ്മദ് ഹാഫിസ്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.

പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്നീന്‍ എന്ന കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത(54) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഷൊര്‍ണ്ണൂരിലാണ് സംസ്‌കാര ചടങ്ങുകള്‍. അധ്യാപിക റംലത്തിന്റെ (52) സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അധ്യാപിക സുഹറയുടെയും (43) മകന്‍ ഹിഷാമിന്റെയും (12) സംസ്‌കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അധ്യാപിക ആശയുടെ (41) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്‌കാരം നടക്കും. അധ്യാപകനായ അബ്ദുല്‍ മജീദിന്റെയും (43) ഭാര്യ റുഖിയയുടെയും (39) സംസ്‌കാരം മാട്ടാത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സ്‌കൂള്‍ പാചകത്തൊഴിലാളി സാജിതയുടെ (45) സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ നടക്കും. പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിന് അടുത്തുള്ള ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീനയുടെ (37) സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്.

‘ഊരാളുങ്കല്‍ സമാധാനം പറയണം’; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്‍

0

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി കെ. രാജന്‍ സ്ഥലത്തെത്തി. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനുശേഷം വിവാദങ്ങളില്‍ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. താമസം തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരുമെന്നും അത് സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണെന്നും കെ രാജന്‍ പറഞ്ഞു.വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയ വിവാദം തള്ളികൊണ്ടാണ് മന്ത്രി കെ രാജന്‍ പ്രതികരിച്ചത്. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാല്‍, വിള്ളല്‍ ഉണ്ടായിട്ടില്ലെന്നുമാണ് കെ രാജന്‍ വ്യക്തമാക്കിയത്. വീടിന്റെ ചുവരുകളില്‍ മാര്‍ക്ക് ചെയ്ത ഭാഗങ്ങളില്‍ ഉരച്ചുനോക്കിയും നിര്‍മ്മാണ രീതികള്‍ വിലയിരുത്തിയുമാണ് മന്ത്രിയുടെ പ്രതികരണം. ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് മന്ത്രി നേരിട്ടെത്തിയത്.

വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഇതുവരെ ദുരന്തബാധിതര്‍ക്ക് കൈമാറിയിട്ടില്ല. കൈമാറിയത് പട്ടയം മാത്രമാണ്. വീട് കൈമാറിയിട്ട് പ്രശ്‌നം വന്നാല്‍ ആണ് ഗൗരവം. വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത് തടയാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. വീട് കൈമാറിയിട്ട് വെള്ളം കിനിഞ്ഞു വന്നാലും കരാര്‍ പ്രകാരം ഊരാളുങ്കല്‍ നടപടിയെടുക്കും. ഇല്ലെങ്കില്‍ പണം നല്‍കില്ല. താമസിക്കാന്‍ തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ നല്‍കി തെറ്റിധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. സാധാരണ വീട് പണിയുന്നത് പോലെയുള്ള നടപടിക്രമങ്ങളല്ല ടൗണ്‍ഷിപ്പിലെ വീടുകള്‍ നിര്‍മിക്കുമ്പോള്‍ ചെയ്യുന്നത്. 58 ഘട്ട ഗുണനിലവാര പരിശോധനയാണ് നടത്തുന്നത്. ടെറസില്‍ 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തി രണ്ടുതവണ സ്വിമ്മിങ് പൂള്‍ വാട്ടര്‍ പ്രൂഫിങ് നടത്തും. എന്നിട്ടും അപൂര്‍വമായി ചിലയിടത്ത് നനവ് ഉണ്ടാകും. പരിശോധനയില്‍ നേരിയ നനവ് ഒരു വീട്ടില്‍ കണ്ടെത്തിയപ്പോള്‍ അവിടെ പെന്‍സില്‍കൊണ്ട് അടയാളപ്പെടുത്തി. ആ വീട്ടില്‍ വീണ്ടും 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തി പരിശോധിക്കും. എല്ലാ വീടുകളിലും ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം വാട്ടര്‍ പ്രൂഫിങ് നടത്തും. അതിന് മുകളിലായി സ്‌ക്രീഡിങ് കോണ്‍ക്രീറ്റുകൂടി കഴിയുന്നതോടെ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടും.

നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഊരാളുങ്കല്‍ സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധരും സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. കെട്ടിടത്തിന്റെ സ്ട്രക്ചറിന് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും ഇപ്പോള്‍ കണ്ട വിള്ളലുകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഊരാളുങ്കല്‍ വ്യക്തമാക്കി.വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് മുതല്‍ ടൗണ്‍ഷിപ്പില്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ടൗണ്‍ഷിപ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുടില്‍ കെട്ടി പ്രതിഷേധിക്കും. പ്രതിഷേധ സാഹചര്യത്തിലാണ് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചത്.

നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേര്‍ ഉത്തര്‍ പ്രദേശില്‍ പിടിയില്‍

0

കണ്ണൂര്‍:അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേര്‍ ഉത്തര്‍ പ്രദേശില്‍ പിടിയില്‍.ഋഷികേശ് തിവാരി(32), പ്രശാന്ത് ഖേവല്‍(28), പ്രകാശ് ജയ്(54) എന്നിവരെ നോയിഡയില്‍ നിന്നാണ് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. നിതിന്‍ രാജിന്റെ അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം നോയിഡയില്‍ എത്തിയ പോലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്.36 ശതമാനത്തിലേറെ പലിശക്കാണ് ഈ ലോണ്‍ കമ്പനി വായ്പ നല്‍കിയിരുന്നത്. വലിയൊരു ഐ ടി പാര്‍ക്കിന് സമാനമായ രീതിയിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ലോണിന്റെ തിരിച്ചടവ് പരിശോധിക്കാനും വിളിക്കാനുമായി നിരവധി ജീവനക്കാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഒരേ സമയം 35 ലേറെ സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇവര്‍ക്ക് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പല നമ്പറുകളില്‍ നിന്നായി മാറി-മാറി വിളിച്ച് ഭീഷണിപ്പെടുത്തി പണം തിരിച്ചടപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി.നിതിന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണം എടുത്തിരുന്നു. പണം എടുക്കുമ്പോള്‍ റഫറന്‍സ് നമ്പറായി നല്‍കിയിരുന്നത് അധ്യാപികയുടെ ഫോണ്‍ നമ്പറായിരുന്നു. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ലോണ്‍ ആപ്പുകാര്‍ അധ്യാപികയെ നിരന്തരം വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിന് അധ്യാപിക പരാതി നല്‍കി.പ്രിന്‍സിപ്പല്‍ നിതിനെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയും മൊബൈല്‍ ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിതിന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണസംഘം രണ്ട് രീതിയിലാണ് അന്വേഷിക്കുന്നത്.ലോണ്‍ ആപില്‍ നിന്നുള്ള ഭീഷണി സംബന്ധിച്ചുള്ള അന്വേഷണത്തിന് സമാന്തരമായി നിതിന് കോളജിലെ അധ്യാപകരില്‍ നിന്ന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.നിതിന്റെ കോളജിലെ അധ്യാപകരായിരുന്ന ഡോ. എന്‍.റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ച് നിതിന്റെ ഫോണ്‍ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിതിന്‍ മരിക്കുന്നതിന് 25 മിനിറ്റ് മുന്‍പ് ഉള്ളതാണ് ദൃശ്യം ഇന്‍സ്റ്റാ പേ ലോണ്‍ ആപ്പില്‍ നിന്ന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വരുന്നതുമായി ബന്ധപ്പെട്ട് ലത ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുന്നുണ്ട്. ആ സമയത്തും ടീച്ചര്‍ക് കാള്‍ വരുന്നു. പ്രിന്‍സിപ്പല്‍ ലോണ്‍ ആപ്പുകാരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിധിന്‍രാജ് പ്രിന്‍സിപ്പലിന് വിവരിച്ചു നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. ടീച്ചറുടെ നമ്പര്‍ റഫെറന്‍സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതിന് ആവശ്യപെടുമ്പോഴും ലോണ്‍ ആപ്പുകാര്‍ ഭീഷണി പെടുത്തുന്നു.പേയ്മെന്റ് പൂര്‍ത്തി ആകാതെ ആരുടേയും നമ്പര്‍ ഒഴിവാക്കില്ല എന്ന് പറയുന്നു.മരണത്തിനു പിന്നിലെ ജാതി അധിക്ഷേപം സംബന്ധിച്ചു കുറ്റാരോപിതരായ അധ്യാപകര്‍ ഡോ. റാമും, ഡോ. സംഗീത നമ്പ്യാരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ആത്മഹത്യയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയാകാം നിതിന്‍ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അധ്യാപകരുടെ വാദം.

വാൽപ്പാറ ദുരന്തം; മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി:സംസ്കാരം ഇന്ന്

0

പൊള്ളാച്ചി: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. ഇന്ന് മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോർട്ടം രാത്രി തന്നെ പൂർത്തിയാക്കുകയായിരുന്നു.മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

വാൽപ്പാറ അപകടം; മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി

0

തമിഴ്‌നാട് വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ക്ക് ദാരുണാന്ത്യം. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്നതിനിടെ 13-ാമത്തെ ഹെയര്‍പിന്‍ വളവില്‍ വാഹനം മറിഞ്ഞ്, തെന്നിമാറി 11 ാംവളവിലേക്ക് വീണാണ് അപകടമുണ്ടായത്. വൈകിട്ട് ഏകദേശം 5.15ഓടെയാണ് അപകടമുണ്ടായത്.ഡ്രൈവര്‍ ഉള്‍പ്പടെ 13 പേരാണ് ടെംപോ ട്രാവലറില്‍ ഉണ്ടായിരുന്നത്. അജിത (54), റംല (52), സുഹ്‌റ (43), ആശ (41), മജീദ് (43), സജിത(45), ഷക്കീല (37), റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്.

സംഭവ സ്ഥലത്തുതന്നെ 8 പേര്‍ മരിച്ചു. ഒരാള്‍ പൊള്ളാച്ചി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. മറ്റുള്ള 4 പേരില്‍ 3 പേരെ പൊള്ളാച്ചി ഗവ. ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ ഗവ. ആശുപത്രിയിലേക്ക് തുടര്‍ചികിത്സയ്ക്കായി മാറ്റി.മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകര്‍ ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു. ഡ്രൈവറടക്കം ചികിത്സയിലാണ്.

സീരിയൽ താരം സിദ്ധാർഥ് അന്തരിച്ചു

0

കൊച്ചി: സീരിയലുകളിലൂടെ ശ്രദ്ധേയനായ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. താരം അന്തരിച്ച വിവരം നടി സീമ ജി. നായരാണ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. ചാലക്കുടി സ്വദേശിയാണ് സിദ്ധാർഥ്. കസ്തൂരിമാൻ എന്ന സീരിയലിൽ സിദ്ധാർഥ് അവതരിപ്പിച്ച സിദ്ധു എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്.പ്രതീക്ഷകൾ അസ്തമിച്ചു സീരിയൽ താലം സിദ്ധാർഥി വേണുഗോപാൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ രണ്ട് വർഷം നിനക്കു വേണ്ടി ഞാൻ പൊരുതി.മനസും ശരീരവും തളർന്നപ്പോഴും നിന്‍റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാനോടി. ഇന്ന് ഈശ്വരൻ തീരുമാനിച്ചു, നീ കൂടുതൽ വേദനിക്കേണ്ടെന്ന്. വയ്യ സിദ്ധാർഥി തളർന്നു പോകുന്നു എന്നാണ് സീമ ജി. നായർ കുറിച്ചത്.