spot_img
Thursday, June 25, 2026
Home Blog Page 509

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

0

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം ഈ മാസം 14 ാം തിയതിവരെ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് 3 ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വരും മണിക്കൂറിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം നാളെ സംസ്ഥാനത്തെ ഒരു ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
11-07-2023: ഇടുക്കി, കണ്ണൂർ, കാസർഗോഡ്
12-07-2023: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 
13-07-2023: എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 
14-07-2023: ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 12-07-2023 വൈകിട്ട് 05.30 വരെ 0.8  മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുംസാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 40 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

സ്ത്രീ ശക്തി SS-373 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-373   ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SA 799001 (THRISSUR)

സമാശ്വാസ സമ്മാനം (8000 രൂപ)

SB 799001  SC 799001 SD 799001  SE 799001 SF 799001  SG 799001 SH 799001  SJ 799001 SK 799001  SL 799001  SM 799001

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SE 301169 (MALAPPURAM)

മൂന്നാം സമ്മാനം (5,000/-)

0914  2170  2388  2656  3172  3547  4401  4975  5800  5947  6806  7017  7439  8024  8041  8072  8616  9531

നാലാം സമ്മാനം (2,000/-)

0139  1427  1966  2459  2727  3396  4450  4463  4998  9953

അഞ്ചാം സമ്മാനം (1,000/-)

0462  0469  2104  2131  2436  2933  3097  3275  5225  6355  6539  7045  7131  7914  8292  8955  9405  9430  9564  9605

ആറാം സമ്മാനം (500/-)

1146  1498  1597  1781  1957  1983  2009  2236  2603  2989  3048  3300  3323  3486  3514  3901  4163  4209  4242  4339  4417  4538  4706  4932  5105  5676  5815  5901  5992  6192  6287  6309  6322  6368  6392  6513  6530  6781  6797  7286  7599  7676  8054  8145  8166  8176  8631  8674  8760  9297  9670  9896

ഏഴാം സമ്മാനം (200/-)

0152  0554  0945  1122  1134  1425  1837  1994  2171  2479  3005  3091  3215  3330  3820  3994  4120  4519  4595  5003  5147  5347  5584  5652  6206  6238  6314  6369  6456  6528  6872  6969  7241  7464  7493  7584  7586  7680  7992  8141  9384  9498  9569  9594  9715

എട്ടാം സമ്മാനം (100/-)

0026  0096  0179  0271  0379  0402  0565  0694  0786  0827  0832  0877  0882  0904  1050  1116  1249  1448  1540  1565  1574  1609  1754  1783  1808  1902  2278  2373  2428  2481  2567  2834  2885  2913  2956  3006  3171  3256  3328  3552  3600  3607  3714  3752  3754  4190  4272  4355  4409  4442  4562  4568  4569  4610  4721  4741  4783  4830  4915  5054  5058  5148  5243  5253  5297  5369  5489  5490  5768  5788  5790  5799  5844  5864  5872  5877  5951  5985  6055  6204  6237  6258  6627  6867  6901  6905  6973  7060  7061  7080  7112  7145  7180  7559  7653  7679  7901  7907  7938  8120  8170  8203  8239  8254  8287  8308  8359  8367  8430  8498  8533  8595  8597  8606  8921  9000  9076  9203  9307  9416  9490  9636  9659  9734  9837  9851

പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 11 മുതൽ

0

2023-ലെ പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 11 മുതൽ 20 വരെ നടത്തും. പരീക്ഷാഫീസ് ജൂലൈ 15 മുതൽ 25 വരെ പിഴയില്ലാതെയും ജൂലൈ 26 മുതൽ 27 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5 വരെ) അടയ്ക്കാം.

അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകേണ്ടതാണ്. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ http://pareekshabhavan.kerala.gov.in

ബസ്സിന് മുകളിൽ നിരോധിത പോൺ സൈറ്റ് സ്റ്റിക്കർ;ബസ് കസ്റ്റഡിയിൽ

0

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ ബസിൽ പതിച്ചതിനെ തുടർന്ന് തൃശൂരിൽ സ്വകാര്യ ബസ് കസ്റ്റഡിയിൽ. പരാതിയെ തുടർന്ന് തൃശൂർ- കൊടുങ്ങല്ലൂർ, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ്സിൽ ഒട്ടിച്ച സ്റ്റിക്കർ നിർമ്മിച്ചത് പെരുമ്പാവൂരിലാണെന്നാണ് വിവരം. ബസിന്റെ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശിയോട് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. 

തൃശൂർ- കൊടുങ്ങല്ലൂർ, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. തൃശൂർ ട്രാഫിക് പൊലീസ് ആണ് ഇന്ന് രാവിലെ എട്ടിന് ബസ് പിടികൂടിയത്. നിരോധിച്ച പോൺ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ചാണ് ബസ് ഓടുന്നതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ബസ് എത്തിക്കുമ്പോൾ പോൺ സൈറ്റുകളുടെ സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്നും അറിയിച്ചിരുന്നു. തുടർന്ന് സൈറ്റിന്റെ ദൃശ്യങ്ങൾ ഇളക്കിമാറ്റി ബസ് ജീവനക്കാർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. 

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ രം​ഗത്തെത്തി. സ്റ്റിക്കർ പോൺ സൈറ്റിന്റേതാണെന്ന് അറിയില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. സ്റ്റിക്കർ ബസ് ജീവനക്കാർ തന്നെ നീക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വർക്ക്ഷോപ്പിൽ കൊണ്ടുപോയിരുന്നു. അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിലുള്ളൊരു സ്റ്റിക്കർ ഒട്ടിച്ചതെന്നാണ് ജീവനക്കാർ നൽകിയി മൊഴി. പൊലീസ് മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. പെരുമ്പാവൂരിലെ വർക്ക്ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

പരാതിയിൽ ഏത് വകുപ്പെടുത്ത് കേസെടുക്കുമെന്നാണ് പൊലീസിന്റെ ആശയക്കുഴപ്പം. ബസിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ പതിച്ചുവെന്നതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇതല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള വകുപ്പുകൾ ചുമത്തണോയെന്ന് പരിശോധിച്ച് വരികയാണെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള കേസ് തൃശൂർ പൊലീസിന്റെ പക്കൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള കേസെടുക്കുമെന്ന ആശയക്കുഴപ്പം പൊലീസിൽ നിലനിൽക്കുകയാണ്. നിലവിൽ ബസ് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. 

11 അടി നീളത്തിലുള്ള 7 വലിയ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണു;അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

0

എറണാകുളത്ത് ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. എടയാറില്‍ പുലർച്ചെയുണ്ടായ അപകടത്തില്‍ അസം സ്വദേശി ധൻ കുമാറാണ് മരിച്ചത്.എടയാർ റോയൽ ഗ്ലാസ് ഫാക്ടറിയിലാണ് പലര്‍ച്ചെ മൂന്ന് മണിയോടെ അപകമുണ്ടായത്. യന്ത്രത്തില്‍ നിന്ന് ട്രോളി സ്റ്റാഡിലേക്ക് ഇറക്കി വച്ചിരുന്ന ഗ്ലാസ് പാളികളാണ് ധൻ കുമാറിൻ്റെ ദേഹത്തേക്ക് മറിഞ്ഞ് വീണത്. 11 അടി നീളത്തിലും 12 എം എം കനത്തിലുമുള്ള 7 വലിയ ഗ്ലാസ് പാളികളാണ് ഒന്നിച്ച് ധൻ കുമാറിന്‍റെ ദേഹത്തേക്ക് വീണത്. ഗ്ലാസില്‍ സ്റ്റിക്കറൊട്ടിക്കുന്നതിനിടെ ട്രോളി സ്റ്റാഡിന്‍റെ അടിഭാഗം ഒഴിഞ്ഞാണ് ഗ്ലാസ് പാളികൾ മറിഞ്ഞത്.

കൂടെ വേറേയും തൊളിലാളികള്‍ ജോലിക്കുണ്ടായിരുന്നെങ്കിലും അപകട സമയത്ത് ധൻകുമാര്‍ അവിടെ ഒറ്റക്കാണ് ഉണ്ടായിരുന്നത്. Also Read: കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യംഅപകട വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങളും കമ്പനിയിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഗ്ലാസ് പാളികള്‍ നീക്കി ധനകുമാറിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബനാനി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുപതു വയസുകാരനാണ് മരിച്ച ധൻകുമാര്‍.

കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു

0

കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തിൽ ബസ് തലകീഴായി മറിഞ്ഞു. ഇരു വാഹനത്തിലെയും ഡ്രൈവർമാർ അടക്കം 24 പേർക്ക് പരുക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ്. മണിപ്പാലിൽ നിന്ന്തിരുവല്ലയിലേക്കു പോകുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി വരികയായിരുന്നു ലോറി. ബസ് തലകീഴായി മറിഞ്ഞു എന്ന് ദൃക്സാക്ഷികൾ പറയുന്നു.മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു. ബസിൻ്റെ പിന്നിലാണ് ലോറി ഇടിച്ചത്.

അപകടത്തിൽ ചികിത്സയിലായിരുന്ന പലരെയും ഡിസ്ചാർജ് ചെയ്തു. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 6 പേരെയും ഡിസ്ചാർജ് ചെയ്തു. പരുക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.

അഞ്ചര പതിറ്റാണ്ടിലധികം തൃശൂര്‍ പൂരത്തിന്റെ ആവേശമായിരുന്ന മണികണ്ഠന്‍ ചരിഞ്ഞു

0

തൃശൂര്‍: തൃശൂര്‍ പൂരത്തി സ്ഥിര സാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു. 70 വയസായിരുന്നു. വാര്‍ധക്യത്തിന്റെ അവശതയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടോളം തൃശൂര്‍ പൂരത്തിന്റെ ആവേശമായിരുന്നു മണികണ്ഠന്‍. 58 വര്‍ഷത്തോളമാണ് തൃശൂര്‍ പൂരത്തിന് എഴുന്നള്ളിപ്പില്‍ മണികണ്ഠന്‍ അണിനിരന്നത്. തിരുവമ്പാടി ദേവസ്വത്തിനായിരുന്നു എഴുന്നള്ളിപ്പ്. ഇതൊരു റെക്കോഡാണ്. 

തൃശൂര്‍ പൂരത്തിന്റെ പറയെടുപ്പു മുതല്‍ മഠത്തില്‍ വരവ് ഇറക്കിയെഴുന്നള്ളിപ്പില്‍ വരെ നിറഞ്ഞുനിന്നിരുന്നു മണികണ്ഠന്‍. തൃശൂര്‍ പൂരത്തില്‍ മറ്റൊരാനയും ഇത്രയധികം കാലം എഴുന്നെള്ളിപ്പില്‍ പങ്കെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷം മഠത്തിലേക്കുള്ള വരവില്‍ തിടമ്പേറ്റിയതും നെയ്തലക്കാവ് ഭഗവതിയുടെ കോലമേന്തിയതും മണികണ്ഠനാണ്. നിലമ്പൂരിലെ കാട്ടില്‍ നിന്ന് മൂന്നാം വയസിലാണ് മണികണ്ഠനെ ശങ്കരംകുളങ്ങര ദേവസ്വം സ്വന്തമാക്കിയത്. 

ലീഡര്‍ കെ കരുണാകരന്റെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു ഇത്. അന്ന് പാറമേക്കാവ് രാജേന്ദ്രന്‍ മാത്രമായിരുന്നു പൂരനഗരത്തിലെ കൊമ്പന്‍. മൂന്നാം വയസില്‍ ശങ്കരംകുളങ്കര ദേവസ്വത്തിലെത്തിയ മണികണ്ഠന്‍ പറയെഴുന്നള്ളിപ്പുകളിലൂടെ ആനക്കമ്പക്കാരുടെ മനം കവര്‍ന്നു.  അഞ്ച് പതിറ്റാണ്ടോളം മഠത്തില്‍വരവ് എഴുന്നള്ളിപ്പ് തിടമ്പേറ്റി.  ശാന്തസ്വഭാവക്കാരനായ മണികണ്ഠനെയാണ് തൃശൂര്‍ പൂരം വെടിക്കെട്ടിന് തിരുവമ്പാടി ദേവസ്വം പന്തലില്‍ തിടമ്പുമായി എഴുന്നള്ളിച്ച് നിര്‍ത്തിയിരുന്നത്. പിന്നീട് പൂരം എഴുന്നള്ളിപ്പുകളില്‍ സജീവസാന്നിധ്യമായി. ശങ്കരംകുളങ്ങര ഉദയന്‍ മാത്രമാണ്
ശങ്കരംകുളങ്ങര ദേവസ്വത്തില്‍ അവശേഷിക്കുന്ന ആന.

അടുത്തിടെയാണ്, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞത്. ജൂൺ 29ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. അതിന് ശേഷം ആന ചികിത്സയിലായിരുന്നു.

ബൈക്ക് യാത്രികനെ കാറിടിച്ച് വീഴ്ത്തി, വടിവാൾ വീശി 8 ലക്ഷം കുഴൽപ്പണം കവർന്നു; 4 പേർ മലപ്പുറത്ത് അറസ്റ്റിൽ

0

മഞ്ചേരി: യാത്രക്കാരനെ കാറിടിപ്പിച്ചു വീഴ്ത്തിയും വടിവാൾ വീശിയും എട്ട് ലക്ഷം രൂപ കവർന്ന കേസിൽ നാലുപേർ മഞ്ചേരി പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട അടൂർ സ്വദേശികളായ പരുത്തിപ്പാറ വയല കല്ലുവിളയിൽ വീട്ടിൽ സുജിത്ത് (20), വടക്കേടത്തുകാവ് നിരന്നകായലിൽ വീട്ടിൽ രൂപൻ രാജ് (23), വടക്കേടത്തുകാവ് മുല്ലവേലി പടിഞ്ഞാറ്റേതിൽ വീട്ടിൽ സൂരജ് (23), അടൂർ പന്നിവിഴ വൈശാഖം വീട്ടിൽ സലിൻ ഷാജി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജൂൺ 23ന് പൂക്കോട്ടൂർ അങ്ങാടിയിലാണ് കേസിനാസ്പദമായ സംഭവം. മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന മൊറയൂർ സ്വദേശി സുജിത്തിനെ കാറിടിപ്പിച്ച് തള്ളിയിടുകയും വടിവാൾ വീശിയും കുരുമുളക് വെള്ളം സ്‌പ്രേ ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയം ചെയ്ത ശേഷം പണം കവരുകയായിരുന്നു. കുഴൽപ്പണം ആണ് സംഘം കവർന്നത്. കേസിൽ അന്വേഷണം നടന്നുവരവെ പ്രതികളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു വിവരം ലഭിച്ചു.

എസ്പിയുടെ നിർദ്ദേശാനുസരണം മലപ്പുറം ഡിവൈഎസ് പി അബ്ദുൽ ബഷീർ പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം കൊടുത്തു. തുടർന്നാണ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്‌പെക്ടർമാരായ ജോബി തോമസ്, റിയാസ് ചാക്കീരി, മഞ്ചേരി എസ്.ഐ മാരായ സുജിത്ത്, ബഷീർ, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ, ഐ.കെ. ദിനേഷ്, പി. സലീം, ആർ. ഷഹേഷ്, കെ. ജസീർ, ഹക്കീം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

0

കോഴിക്കോട്: തെരുവ് നായ ശല്യം കണക്കിലെടുത്തു കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. ഇന്നലെ വൈകിട്ട് കൂത്താളിയിൽ അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു.

ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിൽ തെരുവുനായയുടെ ആക്രമണം കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇന്നലെ തിരുവനന്തപുരത്ത് തെരുനായയുടെ ആക്രമണത്തിൽ നാലു വയസ്സുകാരിക്ക് പരിക്കേറ്റിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്.

മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‍ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകി.

നാടൊരുമിച്ചു, ക്ഷേത്രമുറ്റത്ത് കൈപിടിച്ച് കൊടുക്കാൻ പാണക്കാട് തങ്ങളും, ഗീതയ്ക്കും വിഷ്ണുവിനും മാംഗല്യം

0

മലപ്പുറം: വർഷങ്ങളായി വേങ്ങര മനാട്ടിപ്പറമ്പിലെ റോസ്മാനർ ഷോർട് സ്റ്റേ ഹോമിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനിക്ക് കൂട്ടായി കോഴിക്കോട് സ്വദേശി. ക്ഷേത്രമുറ്റത്ത് കൈപിടിച്ച് കൊടുക്കാൻ പാണക്കാട് തങ്ങളും മുസ്ലിം ലീഗ് പ്രവർത്തകരും  നാട്ടുകാരും ഒരുമിച്ചപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണ് നിറഞ്ഞു.  പല കാരണങ്ങളാല്‍ ഒറ്റപ്പെട്ട് പോവുന്ന സ്ത്രീകളെയും പെൺകുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് എം ഇ ട്രസ്റ്റിന് കീഴിലുള്ള റോസ് മനാർ. ഇവിടത്തെ അന്തേവാസികൾക്ക് കഴിഞ്ഞ ആറ് വർഷമായി ഭക്ഷണം നൽകി വരുന്നത് വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ്. 

സ്വന്തക്കാരുമില്ലാത്തെ ഇവിടത്തെ പെൺകുട്ടികളുടെ വിവാഹങ്ങൾ നാട്ടുകാർ ഏറ്റെടുത്ത് നടത്താറാണ് പതിവ്. വാർഡ് മുസ്ലിം ലീഗ് പ്രവർത്തകർ കല്യാണകത്ത് അടിച്ച് ക്ഷണിക്കുന്ന പരിപാടിയിൽ ജാതി – മത- രാഷ്ട്രീയ ഭേദ്യ മെന്നെ മുഴുവൻ ആളുകളും പങ്കെടുത്ത് വിപുലമായ രീതിയിലാണ് ആഘോഷിക്കാറ്. ഓരോ കല്യാണങ്ങളും നാടിന്‍റെ ആഘോഷമായി മാറുന്ന കാഴ്ച്ചയാണ് കണ്ട് വരുന്നത്. ഇതിന് മുൻപ് 2017 ലും കഴിഞ്ഞ വർഷവും സമാന രീതിയിൽ കല്യാണം സംഘടിപ്പിച്ചിരുന്നു.  ഗീതയും വിഷ്ണുവും തമ്മിലുള്ള വിവാഹത്തിനും എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയത് ലീഗിന്‍റെ നേതൃത്വത്തിലാണ്. വർഷങ്ങൾക് മുമ്പ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും, നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകരാണ്. വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ  സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എം മോഹൻദാസ്, മലപ്പുറം ജില്ല കോൺഗ്രസ് പ്രസിഡണ്ട് വി.എസ് ജോയി എന്നിവർ വിവാഹ ചടങ്ങിനെത്തി.

ക്ഷേത്രപൂജാരി ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. പ്രദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളും മഹല്ല് ഭാരവാഹികളും അമ്പല കമിറ്റി ഭാരവാഹികളു നാട്ടുകാരും പങ്കെടുത്തു. തുടർന്ന് നടത്തുന്ന വിവാഹ സൽക്കാരത്തിന് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി.

വിവാഹത്തെ കുറിച്ച് പികെ കുഞ്ഞാലികുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിതത്തിലെ ധന്യമായ ദിവസങ്ങളിൽ ഒന്നാണിന്ന്. ഇന്ന് വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്  വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ അഗതി മന്ദിരത്തിലെ സഹോദരി ഗീതയുടെ കല്യാണ ചടങ്ങുകൾക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുമ്പോ മനസ്സ് നിറഞ്ഞ ചാരിതാർത്ഥ്യമായിരുന്നു.

വർഷങ്ങൾക് മുൻപ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും, നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകർ. പന്തലുയർന്നത് ശ്രീ അമ്മാഞ്ചേരി കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്. ക്ഷേത്ര കമ്മിറ്റി എല്ലാത്തിനും കൂടെ നിന്നു. സ്നേഹവും പിന്തുണയുമായി നാടും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ചേർന്ന് നിന്നപ്പോൾ സൗഹാർദ്ധത്തിന്റെയും നന്മയുടെയും മനോഹരമായ ആവിഷ്കാരമായി അത് മാറി.

എന്റെ നാടിന്റെ ഒരുമയുടെയും, കലർപ്പില്ലാത്ത സൗഹൃദത്തിന്റെയും സാക്ഷ്യപെടുത്തലിന്റെ മനോഹ ചിത്രങ്ങളായിരുന്നു ഇന്ന് ആ ക്ഷേത്ര മുറ്റത്ത് നിറഞ്ഞു കണ്ടത്. ഇത് മാതൃകയാക്കേണ്ട വലിയൊരു സന്ദേശമാണ്. വൈവാഹിക ജീവിതത്തിലേക്ക് പുതു ചുവട് വെക്കുന്ന വിഷ്ണുവിനും ഗീതക്കും മംഗളാശംസകൾ.