spot_img
Thursday, June 25, 2026
Home Blog Page 508

വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു.

0

വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.

നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയുടെ കുടുംബം കടുത്ത സങ്കടക്കടലിൽ നിൽക്കെ വിവാഹം മാറ്റിവച്ചിരുന്നു. പിന്നീട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകി വിനുവും കുടുംബവും ഒപ്പം നിന്നു. വിനുവിന്റെ കുടുംബം മുൻകൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തിൽ വച്ച് നടത്തിയത്.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് വളരെ ചെറിയ രീതിയിലാണ് നടത്തിയത്. നേരത്തെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരെ ക്ഷണിച്ച് ആഘോഷമായി നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തലേന്നായിരുന്നു രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ശ്രീലക്ഷ്മിക്കും കുടുംബത്തിനും വിവാഹത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല. മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം നടത്തില്ലെന്ന് ജിഷ്ണു അന്ന് തന്നെ വെല്ലുവിളിച്ചിരുന്നു.കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചതിലെ വൈരാഗ്യം മൂലം വിവാഹത്തലേന്ന് വീട്ടിൽ അതിക്രമിച്ച് കയറി ജിഷ്ണുവും സഹോദരൻ ജിജിനും സുഹൃത്തുക്കളായ ശ്യം, മനു എന്നിവരും പ്രശ്നമുണ്ടാക്കുകയായിരുന്നു. പിന്നാലെ മൺവെട്ടി കൊണ്ട് രാജുവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ നാല് പേരും റിമാന്റിലാണ്

എടിഎമ്മുകളില്‍ പണമെടുക്കാന്‍ അറിയാത്തവര്‍ക്ക് സ്ഥിരം സഹായി, കാര്യമറിയുക പിറ്റേ ദിവസം മാത്രം; യുവാവ് പിടിയില്‍

0

ഇടുക്കി: എടിഎം കൗണ്ടറില്‍ പണം എടുക്കാന്‍ അറിയാത്ത ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേന എടിഎം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍. തമിഴ്‌നാട് ജെ.കെ പെട്ടി സ്വദേശി തമ്പിരാജിനെയാണ്  (46) പൊലീസ് പിടികൂടിയത്. മോഷണം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളിലെ എടിഎം മെഷനുകളില്‍ നേരത്തെ തന്നെ എത്തി പേപ്പര്‍ കുത്തികയറ്റി പ്രവര്‍ത്തനരഹിതമാക്കും. ഈ കൗണ്ടറുകളിലെത്തി പണമെടുക്കാന്‍ കഴിയാതെ വരുന്ന ഉപഭോക്താക്കള്‍ മറ്റ് എടിഎം കൗണ്ടറുകളെ ആശ്രയിക്കും. 

ഇങ്ങനെയെത്തുന്ന ഇടപാടുകാരില്‍ നിന്ന് തന്ത്രത്തില്‍ എടിഎം കാര്‍ഡ് കൈക്കലാക്കും. ശേഷം തന്റെ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന അതേ ബാങ്കിന്റെ മറ്റൊരു കാര്‍ഡ് ഇടപാടുകാരന്‍ കാണാതെ മെഷീനില്‍ ഇടും. തുടര്‍ന്ന് പിന്‍ നമ്പര്‍ അടിക്കാന്‍ പറയും. എന്നാല്‍ പിന്‍ നമ്പര്‍ തെറ്റാണെന്ന സന്ദേശം എടിഎം മെഷീനിലെ സ്ക്രീനില്‍ കാണുന്നതോടെ ഇടപാടുകാരന്‍ കാര്‍ഡും വാങ്ങി മടങ്ങും. അതിന് ശേഷം ഇടപാടുകാരന്റെ എടിഎം കാര്‍ഡും പിന്‍ നമ്പറും ഉപയോഗിച്ച് പിന്നീട് തുക പിന്‍വലിക്കുകയായിരുന്നു ഇയാളുടെ രീതി. പണം പോയ വിവരം അക്കൗണ്ട് ഉടമ അറിയുന്നത് പിന്നെയായിരിക്കും.

കട്ടപ്പന സ്വദേശിയായ ശ്രീജിത്ത് എസ് നായര്‍ എന്നയാള്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആഈ മാസം രണ്ടിനാണ് നടന്നത് കട്ടപ്പന ഇടശ്ശേരി ജംഗ്ഷനിലുള്ള എസ്.ബി.ഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ഡ് മെഷീനില്‍ ഇടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൊട്ടടുത്തുള്ള മറ്റ് ബാങ്കുകളുടെ എടിഎം കൗണ്ടറുകളില്‍ കയറിയെങ്കിലും അവിടെയും ഇതേ പ്രശ്നം. എന്നാല്‍ മറ്റൊരു എടിഎം മെഷീന് മുന്നില്‍ പൈസയുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ട് എങ്ങനെ പണം എടുത്തുവെന്ന് അന്വേഷിച്ചു. ഇതോടെ ഇയാള്‍ സഹായഹസ്തവുമായി മുന്നോട്ടുവരികയായിരുന്നു. 

എടിഎം കാര്‍ഡ്  ശ്രീജിത്തിന്റെ കൈയ്യില്‍ നിന്ന് അയാള്‍ വാങ്ങി എടിഎം മെഷീനില്‍ ഇടുകയും തുടര്‍ന്ന് പിന്‍ നമ്പര്‍ അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തെറ്റായ പിന്‍ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞതോടെ കാര്‍ഡുമായി ശ്രീജിത്ത് മടങ്ങിപ്പോയി. കൂടുതല്‍ എടിഎമ്മുകളില്‍ ഉപയോഗിച്ചതിനാലാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് ശ്രീജിത്ത് കരുതിയത്. എന്നാല്‍ അടുത്ത ദിവസം രാവിലെ മുതല്‍ തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെടുന്നതായുള്ള മെസ്സേജ് വന്നപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. 

എടിഎം കാര്‍ഡുമായി ബാങ്കില്‍ എത്തിയപ്പോള്‍ തന്റെ കൈയ്യില്‍ ഇരിക്കുന്ന എടിഎം കാര്‍ഡ് മറ്റൊരാളുടെ പണമില്ലാത്ത കാര്‍ഡാണെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം എടിഎം കൗണ്ടറില്‍ കണ്ടയാള്‍ കബളിപ്പിച്ചതെന്ന് മനസ്സിലാക്കിയ ശ്രീജിത് ബാങ്കിലും കട്ടപ്പന പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.എ കുര്യക്കോസിന്റെ നിര്‍ദ്ദേശപ്രകാരം  കട്ടപ്പന ഡിവൈഎസ്‍പി വി.എ നിഷാദ് മോന്റെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും സാമാനമായ കുറ്റക്യത്യങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. 

ഇതിനെ തുടര്‍ന്നാണ് സമാനരീതിയില്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഏടിഎം മോഷണം നടത്തുകയും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഒരു മാസം മുമ്പ് പുറത്തു വന്ന തമ്പിരാജിനെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. അപൂര്‍വ്വമായി മാത്രം ബോഡിയിലെ വീട്ടില്‍ എത്തുന്ന ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്‍പിയുടെ നേത്യത്വത്തില്‍ പിടികൂടുകയായിരുന്നു.

 കട്ടപ്പന എസ്എച്ച്ഒ പി.ടി  മുരുകന്‍, എസ്.ഐ സജിമോന്‍ ജോസഫ്, വി.കെ അനീഷ് എന്നിവരും തമിഴ്‌നാട് ക്രൈം പോലീസ് എസ്.ഐ  ഷംസുദ്ദീന്‍, സേതുപതി എന്നിവരുടെ സഹായത്തോടും കൂടിയാണ് പ്രതിയെ പിടികൂടിയത്. പ്രായമായവരും അതിഥി തൊഴിലാളികളുമാണ് തട്ടിപ്പിന് ഇരയാകുന്നതിലധികം ആളുകളും. തമിഴ്‌നാട്ടില്‍ 27 ഓളം കേസുകളും കര്‍ണാടക,ആന്ധ്ര എന്നി സംസ്ഥാനങ്ങളില്‍ സമാനമായ കേസുകളിലും പ്രതിയാണിയാള്‍. ഇടുക്കി  ജില്ലയില്‍ പീരുമേട്, കുമളി, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

കൈ വെട്ട് കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്, മൂന്ന് പേർക്ക് 3 വർഷം വീതം തടവ്

0

കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി. മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

9, 11, 12 പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്. ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലർഫ്രണ്ടിന്‍റെ മേൽനോട്ടത്തിൽ പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

രണ്ടാംഘട്ട വിസ്താരം പൂർത്തിയാക്കിയ കൊച്ചിയിലെ എൻ ഐ എ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രൊഫസർ ടി ജെ ജോസഫിന്‍റെ കെവെട്ടിമാറ്റുന്നതിന് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത, ടിജെ ജോസഫിന്‍റെ കൈ പിടിച്ച് കൊടുത്ത സജിൽ, എല്ലാത്തിന്‍റെയും സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, ആസൂത്രണത്തിൽ പങ്കുളള നജീബ് എന്നിവർക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിന്നത്. കൃത്യത്തിന് ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനാണ് മറ്റു മൂന്നു പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയത്. തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടിജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ

ജിദ്ദയിലെ മലയാളി ഫുട്‍ബോളർ ഷാഹിദ് നിര്യാതനായി

ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പു (30) നിര്യാതനായി. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശിയാണ്.ദീർഘ കാലമായി ജിദ്ദയിൽ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ഹോട്ടൽ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മരിച്ചു.

ആളില്ലാത്ത പാർക്കിങ് സ്ഥലത്തു നിന്നും വാഹന മോഷണം, പ്രതി പിടിയിൽ

0

നഗരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തുനിന്നും ആളില്ലാത്ത പാർക്കിങ് സ്ഥലത്തു നിന്നും വാഹനം മോഷ്ടിക്കുന്ന യുവാവിനെ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അത്തോളി പി.ടി.ലിപിൻ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നു മോഷ്ടിച്ച വാഹനം പൊലീസ് കണ്ടെടുത്തു. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ 26 ന് രാവിലെ 11.45 ന് എരഞ്ഞിപ്പാലം കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ മുൻവശത്തെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട മേപ്പയൂർ സ്വദേശിയായ യുവതിയുടെ സ്കൂട്ടർ യുവാവ് മോഷ്ടിച്ചിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും സൈബർ സെല്ലിന്റെ സഹായത്താലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. എലത്തൂർ പുതിയ നിരത്തിലുള്ള ബന്ധുവീട്ടിൽ പ്രതി എത്തിയെന്ന വിവരത്തിൽ പൊലീസ് അവിടെ എത്തിയെങ്കിലും പിടികൂടാനായില്ല.ഒരു കിലോമീറ്ററോളം പിറകെ ഓടി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ മുൻപ് എലത്തൂർ പൊലീസ് സ്റ്റേഷനിൽ ലഹരി മരുന്ന് കേസിൽ പ്രതിയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. നടക്കാവ് എസ്ഐ ബിനു മോഹൻ, എൻ.ലീല, ബാബു പുതുശ്ശേരി, എഎസ്ഐ കെ.ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ശ്രീകാന്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി, വധു ബാഡ്മിന്‍റണ്‍ താരം റെസ ഫര്‍ഹാത്ത്

0

കണ്ണൂര്‍: കേരളാ ബ്ലാസ്റ്റേഴ്സ് യുവതാരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്‍റണ്‍ താരം കൂടിയായ റെസ ഫര്‍ഹാത്ത് ആണ് വധു. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ സഹലിന്‍റെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടു. ബ്ലാസ്റ്റേഴ്സില്‍ സഹലിന്‍റെ സഹതാരങ്ങളായ രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു. ക്ലബ്ബിലെയും ഇന്ത്യന്‍ ടീമിലെയും സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി സഹല്‍ പ്രത്യേകം വിവാഹസല്‍ക്കാരം നടത്തുമെന്നാണ് സൂചന.

ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെയാണ് സഹലിന് വിവാഹത്തിന്‍റെ ഇരട്ടി മധുരവുമെത്തിയത്. സാഫ് കപ്പ് ഫൈനലില്‍ കുവൈറ്റിനെതിരെ ഇന്ത്യക്ക് ലാലിയൻസുവാല ചാംഗ്തേ സമനില ഗോള്‍ സമ്മാനിച്ചത് സഹലിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു.

നേരത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സ് അടക്കമുള്ള ക്ലബ്ബുകള്‍ സഹലിനായി രംഗത്തുണ്ടെന്നും സൂചനകളുണ്ട്. അതേസമയം, സഹല്‍ സൗദി പ്രോ ലീഗിലേക്കു പോകുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ 2025വരെ സഹലുമായി കേരളാ ബ്ലാസ്റ്റേഴ്സിന് കരാറുണ്ട്. സഹലിനെ സ്വന്തമാക്കണമെങ്കില്‍ വന്‍തുക ട്രാന്‍സ്ഫര്‍ ഫീ ആയി കേരള ബ്ലാസ്റ്റേഴ്സിന് നല്‍കേണ്ടിവരും.

രാജ്യത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ 2017ലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലെത്തുന്നത്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി പത്തു ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്‍റെ നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

തുല്യ ജോലിക്ക് തുല്യ വേതനം; ജൂലൈ 19ന് നേഴ്സുമാർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

0

കോഴിക്കോട്:യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്സുമാർ പോരാട്ടത്തിനൊരുകുകയാണ്. മിനിമം വേതനം 40,000 രൂപയാക്കുക, ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂലൈ 19 ബുധനാഴ്ച നഴ്സുമാർ സെക്രട്ടറിയറ്റ് മാർച്ച്‌ നടത്തുന്നു.രണ്ടര ലക്ഷത്തോളം നഴ്സുമാർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ദേശിയ പ്രസിഡന്റ്‌ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്യും.

അന്നേ ദിവസം ആശുപത്രികളിൽ മൂന്നിൽ ഒന്ന് നഴ്സുമാർ മാത്രമേ സേവനത്തിന് ഉണ്ടാകുകയുള്ളു. ഈ വിവരം കാണിച്ചുകൊണ്ടുള്ള നോട്ടീസ് എല്ലാ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്. ജൂൺ 25 ന് ത്രിശൂരിൽ വെച്ചുനടന്ന യു എൻ എ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സമരപരിപാടികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

അധ്യാപകന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികള്‍ കുറ്റക്കാര്‍, അഞ്ച് പേരെ വെറുതെ വിട്ടു

0

കൊച്ചി: മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. കേസിൽ ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവരടക്കം ആറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അഞ്ച് പേരെ വെറുതേ വിട്ടു. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പ്രതികളുടെ ശിക്ഷ കോടതി വിധി പ്രസ്താവിക്കും.ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ 11 പ്രതികളാണ് വിചാരണ നേരിട്ടത്. ഷഫീക്ക്, അസീസ് ഓടക്കാലി, മഹമ്മദ് റാഫി, സുബൈദ്, മണ്‍സൂര്‍ എന്നീ അഞ്ച് പ്രതികളെയാണ് കോടതി വെറുതേ വിട്ടത്‌2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചോദ്യ പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. കുറ്റകൃത്യത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് 2011-ൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇതിൽ 2015-ൽ ആദ്യഘട്ട വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ നിന്ന് 18 പേരെ ഒഴിവാക്കിയിരുന്നു. പത്ത് പ്രതികൾക്ക് എട്ട് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു

കാട്ടുപന്നി കുറുകെച്ചാടി അപകടം; വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, വിദ്യാർഥികൾക്കും പരിക്ക്

0

പാലക്കാട്: ഓട്ടോയ്ക്കു കുറുകേ കാട്ടുപന്നി ചാടിയതിനേത്തുടർന്നുണ്ടായ അപകടത്തിൽ വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി വക്കാല ആലമ്പളം സ്വദേശി വിജീഷ സോണിയാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

വിജീഷ സോണിയ

യാത്രയ്ക്കിടെ കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വിജീഷയെ ഉടന്‍തന്നെ വടക്കഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.വിദ്യാര്‍ഥികള്‍ക്കേറ്റ പരിക്ക് നിസ്സാരമാണ്. ഇവരെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വീടുകളിലേക്ക് അയച്ചു. കാടിനോട് ചേര്‍ന്ന മലയോരപ്രദേശത്താണ് അപകടമുണ്ടായത്. വന്യജീവികൾ ഇറങ്ങാറുള്ള പ്രദേശമാണിത്

യൂട്യൂബർ ‘തൊപ്പി’ വീണ്ടും അറസ്റ്റിൽ

0

യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദ് വീണ്ടും അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ പരാതി. നിഹാദിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തൊപ്പിയുടെ നാട്ടിലാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നതാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നയിടങ്ങളിൽ പരസ്യബോർഡും സജി സ്ഥാപിക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി അശ്ലീല പരാമർശം നടത്തി യൂട്യൂബിലൂടെ പ്രചരിപ്പിച്ചു എന്നതാണ് കേസ്. യൂട്യൂബ് വിഡിയോയിൽ സജി സേവ്യറുടെ നമ്പറും നൽകിയിരുന്നു.

ആദ്യം ശ്രീകണ്ഠാപുരം പൊലീസിനും പിന്നീട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർക്കുമാണ് സജി പരാതി നൽകിയത്. ഐടി ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.