spot_img
Saturday, June 20, 2026
Home Blog Page 550

മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും സന്തോഷ് തന്നെ; പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു

0

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് ലൈഗിംകാതിക്രമം നടത്തിയതും കുറവൻകോണം കേസിൽ അറസ്റ്റിലായ സന്തോഷ് തന്നെ. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ വ്യക്തമായത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും മലയിൻകീഴ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീക്ക് നേരെ മ്യൂസിയം പരിസത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടുകയായിരുന്നു. 

അതേസമയം, കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ മലയിൻകീഴ് സ്വദേശി സന്തോഷാണ് ഇന്നലെ അറസ്റ്റിലായത്. വാട്ടർ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാൾ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ പേരിൽ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും. കോടതിയിൽ ഹാജരാക്കും മുമ്പ് സംഭവസ്ഥലത്ത് എത്തിച്ച് ഇയാളെ തെളിവെടുക്കാനും സാധ്യതയുണ്ട്. 

ഏജൻസി നൽകിയ കരാർ ജീവനക്കാരനാണ് അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിര്‍ദ്ദേശിച്ചെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ സ്റ്റാഫിൽ ഉൾപ്പെട്ട ആളല്ല അറസ്റ്റിലായതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ വാഹനത്തിന്റെ കരാർ ജീവനക്കാരനായിരുന്നു ഇയാള്‍. ആരോപണ വിധേയനായ ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസിക്ക് നിർദേശം നൽകണമെന്ന് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു; കുപ്പി കാണിച്ചുകൊടുത്ത് ഗ്രീഷ്‌മയുടെ അമ്മാവൻ

0

പാറശാല ഷാരോണ്‍ രാജിനെ കൊല്ലാനായി ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ വീടിനടുത്തുള്ള രാമവര്‍മ്മന്‍ചിറ കുളത്തിന്റെ കരയില്‍ വെച്ചാണ് കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പങ്കെടുപ്പിച്ചുള്ള തെളിവെടുപ്പിലാണ് നിര്‍ണായക തെളിവ് കണ്ടെത്തിയത്.വീടിന് മുന്നിൽ വൻ ജന സന്നാഹമാണുള്ളത്.

കണ്ടെടുത്തത് കാപ്പിക്യുവിന്റെ കുപ്പിയാണെന്നാണ് പൊലീസ് നിഗമനം. നിർണായക തെളിവാണ് മണിക്കൂറകൾക്കകം പൊലീസ് കണ്ടെത്തിയത്. ഗ്രീഷ്‌മയുടെ അമ്മാവനാണ് കുപ്പി കാണിച്ചുകൊടുത്തത്. തമിഴ്നാട് പൊലീസ് രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തി. വീട്ടിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

പാറശാല ഷാരോണിന്‍റെ കൊലപാതകം ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ചേര്‍ന്ന് തെളിവുനശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മയും അമ്മാവനുമായി പാറശാലയില്‍ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. അതേസമയം, ഗ്രീഷ്മയ്ക്കെതിരെ ആത്മഹ്യാശ്രമത്തിനും കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഗ്രീഷ്മയെ നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു.

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

0

തെന്നിന്ത്യൻ നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷ്‍യ്ക്ക് പരുക്കേറ്റിട്ടുണ്ട്. രംഭ തന്നെയാണ് കാര്‍ അപകടത്തില്‍ പെട്ട കാര്യം അറിയിച്ചത്.

സ്‍കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.

ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ. ‘സര്‍ഗം’ എന്ന മലയാള ചിത്രത്തില്‍ വിനീതിന്റെ നായികയായിട്ടാണ് രംഭ വെള്ളിത്തിരയിലെത്തുന്നത്.  ‘സര്‍ഗ്ഗം’ റിലീസായ 1992ല്‍ തന്നെ ‘ആ ഒക്കടി അഡക്കു’ എന്ന സിനിമയിലൂടെ തെലുങ്കിലുമെത്തി. തുടര്‍ന്നങ്ങോട്ട് ‘ചമ്പക്കുളം തച്ചൻ’, ‘സിദ്ധാര്‍ഥ’, ‘ക്രോണിക് ബാച്ചിലര്‍’, ‘ഉള്ളത്തൈ അള്ളിത്ത’, ‘സെങ്കോട്ടൈ’, ‘വിഐപി’ തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറി രംഭ.

മലയാലത്തിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമൊക്കെ വിജയ നായികയായ രംഭ 2010ല്‍ ഇന്ദ്രകുമാര്‍ പത്മനാതനുമായി വിവാഹിതയായി. മമ്മൂട്ടി, രജനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയ മുൻനിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച രംഭ വിവാഹം കഴിഞ്ഞതിന് ശേഷമാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഇന്ദ്രകുമാര്‍ പത്മനാതൻ- രംഭ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. വ്യവസായിയായ ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാതനും മക്കള്‍ക്കുമൊപ്പം ടൊറന്റോയലാണ് രംഭ ഇപ്പോള്‍ താമസിക്കുന്നത്.

സ്വകാര്യബസിൽ എയർ പിസ്റ്റൾ ചൂണ്ടി അക്രമം; അച്ഛനും മൂന്ന് മക്കളും പിടിയില്‍

0

മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിൽ സ്വകാര്യബസിൽ എയർപിസ്റ്റൾ ചൂണ്ടി കണ്ടക്ടറെ മർദ്ദിച്ച കേസിൽ അഞ്ചുപേരെ പൊലീസ് പിടികൂടി. അച്ഛനും മൂന്ന് മക്കളും, മക്കളുടെ ഒരു സുഹൃത്തുമാണ് മണ്ണഞ്ചേരി പോലീസിന്‍റെ പിടിയിലായത്. അമ്പനാകുളങ്ങര പുതുവൽവെളി വീട്ടിൽ രാജേഷ്(46), മക്കളായ യാദവ് (20), ദേവനാരായണൻ(18), ഇന്ദ്രജിത്ത്(22),ഇവരുടെ സുഹൃത്ത് അനന്ദു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ-മണ്ണഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബട്ടർ ഫ്ലൈ എന്ന ബസിൽ കഴിഞ്ഞദിവസം  വൈകിട്ടായിരുന്നു സംഭവം. കണ്ടക്ടറായ പൊന്നാട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ അബ്ദുൾ റസാഖിനാണ് മർദ്ദനമേറ്റത്. പ്രതികളിൽ ഒരാളായ രാജേഷ് ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. 

ടിക്കറ്റ് ചോദിച്ചതിലുള്ള വിരോധത്തില്‍ അമ്പനാകുളങ്ങര ജംഗ്ഷനിൽ വച്ച് ബസ് അച്ഛനും മക്കളും തടഞ്ഞുനിർത്തി എയർപിസ്റ്റൾ ചൂണ്ടി അബ്ദുൾ റസാഖിനെ ഭയപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. അബ്ദുൾ റസാഖിന്റെ സുഹൃത്ത് വിഷ്ണുവിനും മർദ്ദനമേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് പ്രതികളെ   കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

അതേസമയം തിരുനെല്ലിയിൽ  സ്വകാര്യ ബസ് തടഞ്ഞ് നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത സംഭവത്തിൽ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം 3 പ്രതികൾ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മൻസൂർ, മലപ്പുറം സ്വദേശി ഷഫീർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം  പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 4 പ്രതികളെ കർണാടക മാണ്ഡ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിലെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. 

ഒക്ടോബർ 5 ന് പുലർച്ചെയാണ് 7 അംഗ സംഘം ഇന്നേവയിലെത്തി സ്വകാര്യ ബസ് യാത്രക്കാരന്‍റെ കൈയില്‍ നിന്നും ഒന്നരക്കോടി രൂപ കവർച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു. ഇന്നോവയിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തിയാണ് തിരൂർ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഒരു കോടി നാലപ്പത് ലക്ഷം രൂപ കവര്‍ന്നത്.

പ്രണയനൈരാശ്യം: കാമുകന്‍റെ വിവാഹത്തിന് പിന്നാലെ യുവതി കൈ ഞരമ്പ് മുറിച്ച് പുഴയില്‍ ചാടി ജീവനൊടുക്കി

0

കൊച്ചിയില്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി.പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22)യാണ് കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു മുട്ടാർ പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. ഏലൂർ ഫെറിക്ക് സമീപത്താണ് അനൂജയുടെ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച പുലർച്ചെയാണ് അനൂജയെ വീട്ടില്‍ നിന്നും കാണാതായത്.

പുലർച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്. വീട്ടിലെ മുറിയിൽ രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. അന്വേഷണത്തിനിടെ അനൂജയുടെ സ്‌കൂട്ടർ മുട്ടാർ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്‌കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ യുവതി പുഴയിൽ ചാടിയതായി പൊലീസ് സംശയിച്ചു.

തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പാലത്തിനു സമീപത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെ ഏലൂർ ഫെറി ഭാഗത്ത്‌ മൃതദേഹം യുവതിയുടെ കണ്ടത്. അതേസമയം ആത്മഹത്യക്ക് കാരണം പ്രണയ നൈരാശ്യമാണെന്ന് യുവതിയുടെ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു.അനൂജ കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. കുന്നുംപുറത്ത് നടന്ന വിവാഹ സൽക്കാര സ്ഥലത്ത് ഞായറാഴ്ച വൈകിട്ട് അനൂജ എത്തുകയും യുവാവുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നതായി പറയുന്നു. വിവാഹ സല്‍ക്കാര സ്ഥലത്തു നിന്നും അനൂജ വീട്ടിലേക്ക് മടങ്ങി.

ഇതിനുശേഷമാണ് പുലർച്ചയോടെ അനൂജയെ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടെസി ജോസഫ് ആണ് അനൂജയുടെ മാതാവ്. തനൂജ സഹോദരിയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

‘ജസ്റ്റ്’ ഒന്ന് മയങ്ങിപ്പോയി! പൊലീസ് എത്തുമ്പോൾ മോഷ്ടിച്ച കാറിൽ സുഖനിദ്ര, യുവാവ് പിടിയിൽ

0

കൊല്ലം: കൊല്ലം മടത്തറയിൽ നിന്ന് കാർ മോഷ്ടിച്ച ഇരുപത്തിയാറുകാരൻ പിടിയിൽ. നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മടത്തറ സ്വദേശിയുടെ വീട്ടിൽ നിന്ന് പ്രതി കാർ കടത്തിക്കൊണ്ട് പോയത്. പിന്നാലെ ഉടമ ചിതറ പൊലീസിൽ പാരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാര്‍ നെടുമങ്ങാട് ഭാഗത്ത് ഉള്ളതായി കണ്ടെത്തി.

അന്വേഷണ സംഘമെത്തിയപ്പോൾ നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ മോഷ്ടിച്ച കാറിനുള്ളിൽ പ്രസിൻ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാര്‍ മോഷ്ടിച്ച ദിവസം ശിവൻമുക്കിലെ ഒരു വീട്ടിൽ നിന്ന് ഇയാൾ റബ്ബര്‍ ഷീറ്റുകളും മോഷ്ടിച്ചിരുന്നു. പ്രസിൻ സമാന കേസുകളിൽ പ്രതിയായിട്ടുളളയാളാണെന്ന് പൊലീസ് അറിയിച്ചു.

മോഷ്ടിക്കുന്ന കാറുകൾ രണ്ടു ദിവസം ഉപയോഗിച്ച ശേഷം വീടുകളിൽ കൊണ്ട് തിരിച്ചിടുകയോ, പൊലീസ് സ്റ്റേഷന് സമീപത്ത് ഉപേക്ഷിക്കുകയോ ആണ് ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അഥേസമയം, തിരുനെല്ലിയിൽ  സ്വകാര്യ ബസ് തടഞ്ഞ് നിർത്തി യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മൻസൂർ, മലപ്പുറം സ്വദേശി ഷഫീർ എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാല് പ്രതികളെ കർണാടക മാണ്ഡ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഒക്ടോബർ അഞ്ചിന് പുലർച്ചെയാണ് ഏഴം​ഗ സംഘം ഇന്നേവയിലെത്തി സ്വകാര്യ ബസ് യാത്രക്കാരന്‍റെ കൈയില്‍ നിന്ന് ഒന്നരക്കോടി രൂപ കവർച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു.

യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മൃതദേഹം കിടപ്പുമുറിയില്‍

0

കണ്ണൂർ‌: പാനൂർ വള്ള്യായിയിൽ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നടേമ്മൻ കല്ലാങ്കണ്ടിയിലെ വിഷ്ണു പ്രിയ (23)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് വിഷ്ണുപ്രിയ നിലയിലായിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.

പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. കൈകളിലടക്കം മുറിവേറ്റനിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. യുവതി ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു.

കല്ലുവാതുക്കൽ മദ്യദുരന്തം; 22 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മണിച്ചന്‍ മോചിതനായി

0

കല്ലുവാതുക്കൽ മദ്യദുരന്തകേസിലെ കുറ്റവാളി ജയില്‍ മോചിതനായി. പിഴ തുക ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാൻ സംസ്ഥാനസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് ജയിലിൽ എത്തിയതോടെയാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന്  മണിച്ചൻ പുറത്തിറങ്ങിയത്. മോചനത്തിൽ സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചന്‍റെ ആദ്യ പ്രതികരണം.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചന്‍ ജയിൽ മോചിതനാകുന്നത്. 2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ  31 പേര്‍ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി. 

കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടത് സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഇടത് മുന്നണി ഒതുങ്ങാനിടയായതിന്‍റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു. നായനായർ സർക്കാരിനെ പ്രതികൂട്ടിലും പ്രതിരോധത്തിലുമാക്കിയ മദ്യ ദുരന്തത്തിലെ മുഖ്യ പ്രതി പിണറായി സർക്കാരിന്‍റെ കാലത്ത് പുറത്തിറങ്ങുന്നുകയാണ്. ശിക്ഷയിൽ ഇളവ് ലഭിച്ചെങ്കിലും പിഴത്തുക കെട്ടാൻ കഴിയാത്തെ തിനെ തുടർന്ന് മണ്ച്ചന്റെ ജയിൽ മോചനം നീണ്ട് പോകുകയായിരുന്നു. തുടർന്ന് മണിച്ചന്റെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷ റദ്ദാക്കിച്ചത്. 

എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുൻകൂർ ജാമ്യം

0

ബലാത്സംഗം കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോണും പാസ്‍പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത് എന്നീ ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം നല്‍കിയത്.

യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ബലാ‌‌ത്സംഗം വകുപ്പ് കൂടി ചുമത്തിയത്. ഇതിന് ശേഷമാണ് ജാമ്യ ഹർജിയിൽ വാദം പൂർത്തിയായത്. ജാമ്യ ഹ‍ർജിയിൽ വാദം പൂർത്തിയായ ശേഷമാണ് എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയത്. എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്. 

അതിനിടെ, കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നൽകി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിന്‍റെ വിശദീകരണം. പി ആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് പറയുന്നു. പാർട്ടി നടപടി എടുക്കും മുൻപ് തന്നെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എൽദോസ് നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ വിശദീകരണം പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. എൽദോസ് നൽകിയ വിശദീകരണം അതുപോലെ എടുക്കില്ലെന്നും പാർട്ടി അന്വേഷണം നടത്തുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

0

കൊച്ചി: ടൂറിസ്റ്റ് ബസുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിനും പണി കൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്. കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു.  ടീം ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടി. 

ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ബസ്സിൻ്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നുവെന്നാണ് ഒരു കണ്ടെത്തൽ. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല… തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ കാരണമായി പറയുന്നു. ബസിൻ്റെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വണ്ടിയുടെ ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും ബോണറ്റ് തകര്‍ന്നിട്ടുണ്ടെന്നും പറയുന്നു. അപകടകരമായ നിലയിൽ സ്റ്റിക്കര്‍ പതിച്ചതും ഫിറ്റ്നസ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പനമ്പിളി നഗറിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ്.മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസിൽ പരിശോധന നടത്തിയത്. താരങ്ങളുമായി പരിശീലനത്തിന് എത്തിയതായിരുന്നു ബസിവിടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സര്‍വ്വീസ് നടത്താൻ പാടില്ല