spot_img
Saturday, June 20, 2026
Home Blog Page 551

കെ.എം ബഷീറിന്റെ അപകട മരണം; ശ്രീറാമിനെയും വഫയെയും കൊലക്കുറ്റത്തില്‍ നിന്നൊഴിവാക്കി

0

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ കൊലക്കുറ്റം ഒഴിവാക്കി കോടതി. ശ്രീറാമിനെതിരെ നിലനിലനില്‍ക്കുന്നത് മനപൂര്‍വമല്ലാത്ത നരഹത്യയെന്നാണ് കോടതി നിരീക്ഷണം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് ശ്രീറാമിനെതിരെ നിലനില്‍ക്കും. വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുണ്ടാകുക.

പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ വിധി പറയുന്നതിനിടെയാണ് വഫയെയും ശ്രീറാമിനെയും കൊലക്കുറ്റത്തില്‍ നിന്ന് കോടതി ഒഴിവാക്കിയത്.
മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നുമാണ് പ്രതിഭാഗമുന്നയിച്ച വാദം.

കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതല്‍ ഹര്‍ജികളില്‍ ഇരുവരും ആവശ്യപ്പെട്ടിരുന്നത്.. ഇതൊരു സാധാരണ വാഹനാപകടം മാത്രമാണ്. കെ.എം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ താന്‍ വാഹനം ഓടിച്ചിട്ടില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല തുടങ്ങിയ വാദങ്ങളാണ് ശ്രീറാം പ്രധാനമായും മുന്നോട്ടുവച്ചത്.

ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും വാദിച്ചു. മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാല്‍ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം അനുവദിച്ചത്. ഇതുതന്നെ തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടി വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു

എട്ടും ഒന്‍പതും വയസുള്ള മക്കളെ പൂട്ടിയിട്ട്  കേബിളിനും ചൂരലിനും മര്‍ദ്ദിച്ച് പിതാവ്; അറസ്റ്റ്

0

മലപ്പുറം: പെരിന്തൽമണ്ണയിൽ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീർ എന്ന 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ആയ ബഷീർ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും  ചെറിയ  കാര്യങ്ങൾക്ക് അടിച്ചു പരിക്കേൽപ്പിക്കാറുണ്ടായിരുന്നു. എട്ട്, ഒമ്പത് വയസ്സ് പ്രായമുള്ള മക്കളെ  റൂമിൽ പൂട്ടിയിട്ട ശേഷം കേബിള്‍ വയറ് കൊണ്ടും ചൂരലിനും മാരകമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു.

മര്‍ദ്ദനമേറ്റ് അവശരായ മക്കളെ ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്ന ശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിക്കാറ്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്‍റെ കണ്ണില്ലാത്ത ക്രൂരത പുറം ലോകമറിയുന്നത്. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സി ഐ അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ്  ചെയ്തത്.

പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് മലയിൻകീഴിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവിന്‍റെ ക്രൂരത. ഭാര്യ ജോലിക്ക് പോവുന്നതിലുള്ള ദേഷ്യമാണ് അക്രമത്തില്‍ കലാശിച്ചത്.  

കുളക്കോട്ടുകാവ് സ്വദേശി ദിലീപാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. മദ്യലഹരിയിൽ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തിക്കൊണ്ടായിരുന്നു അക്രമം. ഈ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മറ്റുള്ളവര്‍ക്ക് അയച്ച് നല്‍കുകയും ചെയ്തു. ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലക്കിടിയിൽ ഭാര്യയെയും മകനെയും ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ലക്കിടി സ്വദേശി സീനത്ത് മകൻ ഫെബിൻ എന്നിവർക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇരുവരേയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് കനി എന്ന നസീർ ഒറ്റപ്പാലം പൊലീസിന്റെ കസ്റ്റഡിയിലാണ്.

ശബരിമല തീർഥാടനം: നവംബർ 10നകം സൗകര്യങ്ങൾ സജ്ജമാകും

0
*മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം കൂടുതൽ തീർഥാടകർ എത്താനുള്ള സാധ്യത മുൻനിർത്തി വിപുലമായ സൗകര്യങ്ങളാണു സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവൻ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വിർച്വൽ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളിൽ ബുക്കിങ്ങിനു സൗകര്യമുണ്ടാകും. തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അനധികൃത കച്ചടവം തടയാൻ നടപടിയെടുക്കും. കാനനപാതകളടക്കം തീർഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുൻനിർത്തി ഇവിടങ്ങളിൽ ആവശ്യമായ താത്കാലിക ടോയ്ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ തീർഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

തീർഥാടന പാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഒക്ടോബർ 29നു മുൻപ് മുറിച്ചു മാറ്റും. പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കും. വൈൽഡ് വാച്ച് എസ്.എം.എസ്. സംവിധാനം ഇത്തവണയും തുടരും. വാട്ടർ അതോറിറ്റിയുടെ എല്ലാ ജോലികളും ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ശുദ്ധജല ലഭ്യതയ്ക്കു പ്രത്യേക കിയോസ്‌കുകൾ സ്ഥാപിക്കും. തീർഥാടന പാതയിൽ 200 പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും. പമ്പയിൽ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജലവിഭവ വകുപ്പ് ഒരുക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്നാനഘട്ടങ്ങളിലും കുളിക്കവടുകളിലും പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

ശബരിമല സീസൺ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്നു കെ.എസ്ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ നടത്തും. 500 ബസുകളാകും ശബരമല സ്പെഷ്യൽ സർവീസിന് ഉപയോഗിക്കുക. 350 ബസുകൾ ഇതിനോടകം തയാറായി. 200 ബസുകൾ ചെയിൻ സർവീസിനും 277 ബസുകൾ ദീർഘദൂര സർവീസിനും ഉപയോഗിക്കും. മകരവിളക്ക് ദിവസം 1000 ബസുകൾ സർവീസ് നടത്തും. തീർഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കൽ സംഘത്തെ വിന്യസിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. ഇവരുടെ പരിശീലനവും ഉടൻ ആരംഭിക്കും.

പമ്പയിലേക്കുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. 16 റോഡുകളിൽ നിലവിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. അഗ്‌നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്സിന്റെ സേവനവും ലഭ്യമാക്കും. ലഹരി പദാർഥങ്ങൾ കർശനമായി തടയുന്നതിന് വനമേഖലയിലും മറ്റിടങ്ങളിലും എക്സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.

തീർഥാടകർക്കായി ദക്ഷിണ റെയിൽവേ പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ തീർഥാടകർക്കായി പ്രത്യേക ടോയ്ലെറ്റ്, വെയിറ്റിങ് സംവിധാനങ്ങൾ സജ്ജമാക്കും. തീർഥാടകരുടെ ആവശ്യാനുസരണം താത്കാലിക സ്റ്റോപ്പുകൾ അനുവദിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും. പരിശോധനയ്ക്കായി താത്കാലിക ലാബുകൾ തുറക്കും. എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ ഉറപ്പാക്കും. കച്ചവടക്കാർക്കും അന്നദാനം നടത്തുന്ന ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും.

പത്തനംതിട്ടയിലും സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ശുചിമുറികൾ ഒരുക്കും. അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിന് ക്ലീൻ കേരള കമ്പനിയുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക വേസ്റ്റ് കളക്ഷൻ ബിന്നുകൾ സ്ഥാപിക്കും. പമ്പയിലും ശബരിമലയിലും ഓരോ മണിക്കൂറിലും മാലിന്യ നീക്കത്തിനുള്ള സംവിധാനം സജ്ജമാക്കും. ഇൻഫർമേഷൻ – പബ്ലിക റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മീഡിയ സെന്റർ മണ്ഡല, മകരവിളക്കു കാലത്ത് സന്നിധാനത്തു പ്രവർത്തിക്കും. തീർഥാടകർക്കായി മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിപ്പുകളും ബോധവത്കരണവും ലഘു വീഡിയോകൾ തയാറാക്കും.

തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കണം. വിവിധ വകുപ്പുകളുമായുള്ള പ്രവർത്തനങ്ങൾ ദേവസ്യം ബോർഡ് ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും മറ്റ് ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, എംപി, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

ബുക്ക് ചെയ്ത ബര്‍ത്ത് അതിഥി തൊഴിലാളികള്‍ കൈയ്യേറി, ദമ്പതിമാര്‍ക്ക് ദുരിതയാത്ര:95,000 രൂപ നഷ്ടപരിഹാരം

0

ട്രെയിനിൽ ബുക്ക് ചെയ്‍ത ബർത്ത് ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികൾ കൈയേറിയ സംഭവത്തിൽ ദമ്പതിമാർക്ക് ഇന്ത്യൻ റെയിൽവേ നഷ്‍ടപരിഹാരം നൽകണമെന്ന സുപ്രധാന വിധിയുമായി ഉപഭോക്തൃ കമ്മിഷൻ. 95,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. 

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഡോ. നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം സ്വദേശിനി ഡോ. സരിക എന്നിവർ നൽകിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ തുടങ്ങിയവരെ എതിർ കക്ഷിയാക്കിയാണ് പരാതി.

2017 സെപ്റ്റംബറില്‍ ആയിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം.  സെപ്റ്റംബര്‍ ആറിന് പുലർച്ചെ 12.20-ന് തിരുവനന്തപുരം-ഹൗറ എക്‌സ്പ്രസിൽ പാലക്കാട് ജങ്ഷനിൽനിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ദമ്പിതകളുടെ ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയത്. ദമ്പതികള്‍ക്ക് 69, 70 നമ്പർ ബർത്തുകളാണ് റിസര്‍വേഷൻ സമയത്ത് അനുവദിച്ചിരുന്നത്.

എന്നാല്‍ പാലക്കാട് ജങ്ഷനിൽനിന്ന് ഇരുവരും ട്രെയിനിൽ കയറിയപ്പോൾ ഇവർക്ക് അനുവദിച്ച 70-ാം നമ്പർ ബർത്തില്‍ മൂന്ന് അതിഥിത്തൊഴിലാളികൾ സ്ഥാനം പിടിച്ചിരുന്നു. തൊഴിലാളികളുടെ കൈവശം ടിക്കറ്റ് പരിശോധകൻ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നു. അതിനാൽ ഈ തൊഴിലാളികൾ ബർത്തിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു.

അതേസമയം ചങ്ങല പൊട്ടിയതിനാൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയില്‍ ആയിരുന്നു  69-ാം നമ്പർ ബെർത്ത് എന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പാലക്കാട് സ്റ്റേഷൻ ഫോൺ നമ്പറിൽ പരാതിപ്പെട്ടു. എന്നാല്‍ ട്രെയിൻ സ്റ്റേഷൻ വിട്ടതിനാൽ ടി.ടി.ആറിനെ സമീപിക്കാനുമായിരുന്നു പാലക്കാട് സ്റ്റേഷനില്‍ നിന്നുള്ള നിർദേശം. എന്നാൽ യാത്ര അവസാനിക്കും വരെ ടിക്കറ്റ് പരിശോധകൻ ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയിൽ പറയുന്നു.

ട്രെയിൻ തിരുപ്പൂർ, കോയമ്പത്തൂർ സ്റ്റേഷനുകളിൽ എത്തിയപ്പോള്‍ ദമ്പതികള്‍ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായം തേടി. എങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂർത്തിയാക്കേണ്ടിവന്നതായും ദമ്പതിമാർ ഉപഭോക്തൃ കമ്മിഷനില്‍ നല്‍കിയ പരാതിയിൽ പറയുന്നു.

റെയില്‍വേ നല്‍കേണ്ട തുകയിൽ 50,000 രൂപ സമയത്ത് സേവനം ലഭിക്കാത്തതിലുള്ള നഷ്‍ടപരിഹാരമാണ്. 25,000 രൂപ വ്യാപാരപ്പിഴയും 20,000 രൂപ യാത്രക്കാർക്കുണ്ടായ മാനസികബുദ്ധിമുട്ടിനുള്ള നഷ്‍ടപരിഹാരത്തുകയുമാണ്.  റെയിൽവേ അധികൃതരുടെ വാദംകൂടി കേട്ടതിന് ശേഷം ആണ് കമ്മിഷൻ പരാതി അംഗീകരിച്ചതും നഷ്‍ടപരിഹാരം നൽകാൻ നിർദേശിച്ചതും.

ഫിഫ്റ്റി- ഫിഫ്റ്റി FF-20 ഭാഗ്യക്കുറിയുടെ  നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-20 ഭാഗ്യക്കുറിയുടെ  നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]FO 424624

സമാശ്വാസ സമ്മാനം (.8,000/-) FN 424624 FP 424624 FR 424624 FS 424624 FT 424624 FU 424624 FV 424624 FW 424624 FX 424624 FY 424624 FZ 424624

രണ്ടാം സമ്മാനം [10 Lakhs] FO 575512

മൂന്നാം സമ്മാനം (5,000/-) 0392  0422  0473  1028  1188  2381  2485  2521  4374  4428  4435  4795  5285  6076  6336  6702  6724  6828  7610  7866  9200  9419  9512

നാലാം സമ്മാനം  (.2,000/-)1345  2923  3568  4308  4519  5714  5857  6175  6301  6392  6669  9862

അഞ്ചാം സമ്മാനം  (1,000/-) 0106  1026  1627  1881  1968  2278  2650  2944  3772  4158  4273  5144  5329  5807  6245  6785  7109  7387  7390  7803  8352  8380  8592  9826

ആറാം സമ്മാനം (500/-) 0000  0076  0110  0117  0565  0708  0819  1002  1208  1230  1231  1334  1400  1877  2024  2210  2281  2488  2579  2837  3002  3052  3131  3169  3875  3876  4035  4046  4137  4293  4448  4641  4647  4871  5050  5054  5147  5224  5339  5396  5509  5573  5582  5612  5816  5835  5861  6003  6040  6087  6170  6180  6224  6304  6532  6572  6625  6685  6736  6740  6750  6865  6873  6899  6990  7135  7166  7364  7385  7416  7446  7509  7660  7767  7778  7824  7955  8082  8110  8488  8554  8577  8663  8795  8957  9151  9153  9175  9177  9316  9381  9390  9462  9777  9898  9941

ഏഴാം സമ്മാനം (100/-) 0049  0081  0132  0145  0241  0296  0325  0486  0503  0521  0557  0585  0766  1069  1073  1107  1118  1121  1141  1267  1330  1355  1380  1431  1457  1498  1863  2049  2280  2283  2345  2615  2634  2812  3020  3058  3108  3135  3219  3533  3590  3619  3677  3779  3786  3847  3851  3879  3903  3967  4077  4088  4111  4152  4153  4173  4652  4738  4837  4864  4913  5009  5023  5334  5340  5368  5385  5408  5517  5815  5847  5966  6063  6337  6344  6400  6534  6594  6626  6749  6804  6839  6881  6886  7113  7125  7127  7335  7466  7474  7512  7659  7684  7702  7871  7903  7933  8127  8310  8312  8330  8356  8365  8418  8422  8425  8448  8466  8514  8603  8614  8885  9111  9128  9168  9192  9230  9437  9558  9618  9623  9642  9749  9909  9936  9999

കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.

0

അങ്കമാലി: എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് (38) മരിച്ചത്.

രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും ഇന്നലെ രാത്രിയോടെ മടങ്ങിയെത്തിയ സെലീന ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിനിരയായി മരിച്ചത്. ബെംഗളൂരുവിൽ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ളോര്‍ ബസുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിൽ മലപ്പുറത്തേക്കുള്ള യാത്രയിലേക്കായിരുന്നു സെലീന. ബസിൽ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരിൽ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

0

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.കേരള ഗവര്‍ണറുടെ ഔദ്യോഗി ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന്‍ അറിയിച്ചത്. “ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ” എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ ഗവര്‍ണര്‍ക്ക് വേണ്ടി രാജ് ഭവന്‍ പിആര്‍ഒ പറയുന്നു.

‘അഴിമതിയില്ല;പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്’ PPE കിറ്റ് വാങ്ങിയതിൽ വിശദീകരണവുമായി കെ കെ ശൈലജ

0

കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന ലോകായുക്തയുടെ നോട്ടീസിൽ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. അടിയന്തര സാഹചര്യമായതിനാലാണെന്നും പിപിഇ കിറ്റ് കിട്ടാനില്ലാത്തതിനാലുമാണ് അന്ന് ഉയർന്ന വിലയിൽ വാങ്ങേണ്ടി വന്നതെന്ന് കെകെ ശൈലജ പറഞ്ഞു. കല കുവൈത്തിന്റെ ”മാനവീയം 2022”പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെകെ ശൈലജ.

ജനങ്ങളുടെ ജീവനാണ് പരിഗണന നൽകിയതെന്നും കോവിഡ് പർച്ചേസില്‍ അഴിമതി നടന്നിട്ടില്ലെന്നും കെകെ ശൈലജ പറഞ്ഞു. വില കൂടുതലായതിനാൽ മുഖ്യമന്ത്രിയോട് പിപിഇ കിറ്റ് വാങ്ങണോയെന്ന് ചോദിച്ചതായും പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത് എന്നായിരുന്നു മറുപടിയെന്നും കെകെ ശൈലജ പറയുന്നു.

50,000 രൂപയുടെ പിപിഇ കിറ്റിന് ഓർഡർ നൽകി. 15,000 കിട്ടിയപ്പോൾ മാർ‌ക്കറ്റിൽ വിലകുറഞ്ഞു. പിന്നാലെ ഓർഡർ നല്‍കിയതിൽ നിന്ന് 35,000 കാൻസൽ ചെയ്തെന്നും ബാക്കി പിപിഇ കിറ്റ് കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയതെന്നും ശൈലജ വ്യക്തമാക്കി. കാര്യങ്ങൾ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്ന് അവർ പറഞ്ഞു.

മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്കായിരുന്നു പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ ലോകായുക്ത നോട്ടീസ് അയച്ചത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം.

യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്

അധ്യാപകന്‍റെ ‘മുങ്ങി മരണം’ കൊലപാതകമാണെന്ന് കണ്ടെത്തിയത് ഇങ്ങനെ

0

മലപ്പുറം: എടക്കര മുണ്ടേരി ഗവ. സ്‌കൂളിലെ അധ്യാപകനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ  പോലീസ് അറസ്റ്റ് ചെയ്തു. എടക്കര പോലീസിന്റെ ശാസ്ത്രീയമായി അന്വേഷണത്തിലൊടുവിലാണ് മുണ്ടേരി ഗവ സ്‌കൂളിലെ  അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശി രാമചന്ദ്രന്റെ മകനുമായ ബാബു(40) വിന്റെ മരണം  കൊലപാതകമാണെന്ന് തെളിഞ്ഞത്. 

പ്രതികളായ ഉതിരകുളം സ്വദേശിയായ ബിജു എന്ന കമ്പി ബിജു(54)  ബിജുവിന്റെ കൂടെ താമസ്സിക്കുന്ന ലത (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 13ന് കരിമ്പുഴ ടാമിറന്‍റ് ഹോട്ടലിന്‍റെ ഏകദേശം രണ്ട് കിലോമീറ്റർ താഴെ കരിമ്പുഴയും പുന്നപ്പുഴയും സംഗമിക്കുന്നതിന് തൊട്ടുമുകളിലായി പുന്നപ്പുഴയിൽ ഉച്ചയോടെയാണ് ബാബുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ പുഴയിൽ കാണപ്പെട്ട മൃതദേഹം മുണ്ടേരി ഗവ. സ്‌കൂളിൽ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയായ രാമചന്ദ്രന്‍റെ മകനായ ബാബു ആണെന്ന് തിരിച്ചറിഞ്ഞു. 

മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടത്തി മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.  ബാബുവിനെ കാണാതായതിൽ പൂക്കോട്ടുംപാടം പോലീസ് കേസ് രജിസ്റ്റർ ചെയ്തതാണ്. പൂക്കോട്ടുംപാടത്ത് താമസിക്കുന്ന ബാബു പുന്നപുഴയിൽ എത്തിപെടാനുള്ള സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി വരവെ ജില്ലാ പോലീസ് മേധാവിക്ക് മരണത്തിൽ സംശയം തോന്നുകയും നിലമ്പൂർ ഡി വൈ എസ് പിയുടെ നിർദ്ദേശപ്രകാരം എടക്കര ഇൻസ്‌പെക്ടർ  ശാസ്ത്രീയമായി അന്വേഷണം തുടങ്ങുകയുമായിരുന്നു. ബാബുവിന് വെള്ളം പേടിയാണെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

തുടർന്നാണ് പ്രതികൾ പിടിയിലായത്. സംവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മരണപ്പെട്ട ബാബു ഒരു മാസം മുമ്പാണ് പ്രതികളായ എടക്കര കാറ്റാടി പാലത്തിന് താഴെ താമസിക്കുന്ന ഉതിരകുളം സ്വദേശിയായ ബിജു എന്ന കമ്പി ബിജുവിനെയയും ഇയാളുടെ കൂടെ താമസിക്കുന്ന ലത എന്ന സ്ത്രീയെയും പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞമാസം ഏഴിന് ഇവർ മൂന്ന് പേരും കാറ്റാടി പാലത്തിന് അടിയിലുള്ള ബിജുവിന്‍റെ താമസ സ്ഥലത്തെത്തി മദ്യപിച്ചു. 

തുടർന്ന് ബാബു രണ്ടാംപ്രതിയായ ലതക്ക് തന്‍റെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ  കാണിച്ചു. ഇതിനെ തുടർന്ന് ബിജുവുമായി വാക്കേറ്റമുണ്ടാകുകയും ബാബുവിന്‍റെ തലക്ക് മരവടി കൊണ്ട് അടിക്കുകയും അടി ഏറ്റ ബാബു കുഴഞ്ഞ് വീണു അബോധാവസ്ഥയിലാകുകയും ചെയ്തു. പ്രതികൾ ബാബുവിന്‍റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ, പേഴ്‌സിൽ ഉണ്ടായിരുന്ന പണം, കണ്ണട എന്നിവ അപഹരിച്ച ശേഷം ഒന്നും രണ്ടും പ്രതികൾ ചേർന്ന് പുഴയുടെ ഒഴുക്കുള്ള ഭാഗത്ത് വലിച്ചിഴച്ച് കൊണ്ട് വന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 

ഒഴുക്കിൽ  പെട്ട് ആറ് ദിവസം കഴിഞ്ഞ് ജീർണിച്ച നിലയിൽ കാണപ്പെട്ട ബാബുവിന്റെ മൃതദേഹം സ്വാഭാവികമായുള്ള ഒരു മുങ്ങി മരണമായി അവസാനിക്കുമായിരുന്നു. എടക്കര പോലീസ് സ്റ്റേഷനിലെ ശാസ്ത്രീയവും പഴുതടച്ചുള്ള അന്വേഷണത്തിലുടെയും കൊലപാതകമാണെന്ന് തെളിയിക്കുന്നതിന് സാധിച്ചത്.

എഴുപത്തിയൊന്നുകാരന്‍റെ നഗ്നചിത്രങ്ങൾ പകർത്തി ഹണിട്രാപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റില്‍.

0

തൃശൂർ:കുന്നംകുളത്ത് ഹണിട്രാപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. എഴുപത്തിയൊന്നുകാരന്‍റെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.ചാവക്കാട് സ്വദേശിയായ എഴുപത്തിയൊന്നുകാരനായിരുന്നു പരാതിക്കാരന്‍.

സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി യുവതിയുമൊത്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നായിരുന്നു പരാതി. ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് താക്കീത് ചെയ്തു. ആദ്യം മൂന്നു ലക്ഷം രൂപ വാങ്ങി. പിന്നെ, അരക്കോടി രൂപ ആവശ്യപ്പെട്ടു.

അന്‍പതു വര്‍ഷം ഗള്‍ഫിലായിരുന്നു പരാതിക്കാരന്‍. സാമ്പത്തിക ലാഭം ഉന്നമിട്ടായിരുന്നു യുവതിയുടെ നീക്കം. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പ്രവാസി മലയാളി പരാതി നല്‍കി. കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെരുമ്പിലാവ് തുപ്പിലശേരി സ്വദേശി രാജിയാണ് തട്ടിപ്പുക്കാരിയെന്ന് തിരിച്ചറിഞ്ഞു. കയ്യോടെ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി ഒളിവിലാണ്. ഹണിട്രാപ്പ് ആസൂത്രണം ചെയ്തയാള്‍ വേറെയാണെന്ന് പൊലീസ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുമെന്നതിനാല്‍ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല.