spot_img
Saturday, June 20, 2026
Home Blog Page 560

ഫിഫ്റ്റി- ഫിഫ്റ്റി FF-11 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-11 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore] FC 170677

സമാശ്വാസ സമ്മാനം (8000) FA 170677 FB 170677 FD 170677 FE 170677 FF 170677 FG 170677 FH 170677 FJ 170677 FK 170677 FL 170677 FM 170677

രണ്ടാം സമ്മാനം[10 Lakhs]  FG 260079

മൂന്നാം സമ്മാനം (5,000/-) 3209  0338  4512  2786  6125  9587  1564  7065  7091  9967  4065  5136  3976  73831092  6932  7190  4989

നാലാം സമ്മാനം (2,000/-) 6621  8329  9261  5101  1858  9493  0322  1747  7782  3711  9453  2119

അഞ്ചാം സമ്മാനം (1,000/-) 9467  6434  2301  9968  7166  7714  2860  3845  7572  2731  9988  3006  0162  1571  4976  1631  7113  8075  1394  6824  8800  5327  9272  1996

ആറാം സമ്മാനം (500/-) 0146  0220  0221  0313  0459  0566  0668  0849  1338  1365  1395  1436  1626  1710  1806  2091  2331  2468  2556  2833  3010  3061  3145  3191  3200  3324  3354  3376  3393  3498  3525  3838  3901  4134  4185  4203  4280  4753  4853  4886  5003  5051  5133  5189  5262  5281  5301  5381  5407  5458  5552  5670  5768  6016  6026  6037  6194  6344  6400  6564  6810  6874  7034  7244  7270  7277  7363  7384  7517  7750  7842  7885  7925  7952  8262  8312  8618  8937  8949  9075  9076  9192  9249  9425  9444  9491  9556  9592  9618  9687  9732  9825  9875  9881  9884  9987

ഏഴാം സമ്മാനം (100) 0009  0016  0124  0203  0308  0415  0426  0457  0619  0726  0727  0814  0846  0863  0894  0964  0968  1114  1263  1309  1464  1547  1997  2038  2076  2096  2165  2184  2225  2275  2291  2608  2634  2666  2812  3196  3287  3310  3315  3358  3417  3483  3573  3602  3983  3997  4001  4008  4222  4272  4309  4347  4401  4402  4410  4493  4627  4655  4764  4766  4848  4901  4983  5075  5077  5270  5387  5460  5595  5773  5788  5801  5828  5838  5845  5873  5999  6008  6023  6031  6044  6122  6223  6265  6284  6349  6525  6664  6668  6755  6875  6899  7028  7042  7144  7306  7356  7504  7527  7594  7664  8084  8163  8168  8205  8261  8282  8303  8375  8447  8504  8524  8629  8906  8927  9063  9196  9566  9668  9788  9824  9993

ഓടുന്ന ബൈക്കിലിരുന്ന് കുളിയും കുളിപ്പിക്കലും റീൽസാക്കി, കൈയ്യോടെ പിടികൂടി എംവിഡി, പിന്നാലെ ട്രോൾ

0

ഓടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന യുവാക്കളാണ് ഇത്തരമൊരു ട്രാഫിക് നിയമലംഘനം നടത്തിയിരിക്കുന്നത്. റീൽസ് ചെയ്യാൻ വേണ്ടിയായിരുന്നു ഈ സാഹസം. പിറകിലിരിക്കുന്നയാൾ ബക്കറ്റും മഗ്ഗുമായി കുളിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ. 

വീഡിയോ വൈറലായതോടെ ഇവരെ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു. ഇവരുടെ വീഡിയോ ട്രോൾ സഹിതം എംവിഡിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളുടെ കുളി വീഡിയോയും ഒപ്പം ആക്ഷൻ ഹീറോ ബിജു സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോൾ.

ജഗ്ദീപ് ധൻകര്‍ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതി

0

ന്യൂഡൽഹി: ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകറിനെ തെര‍ഞ്ഞെടുത്തു. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. 71 കാരനായ ജഗ്ദീപ് ധൻഖർ രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്.

പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതലാണ് വോട്ടെടുപ്പ് നടന്നത്. പുതിയ ഉപരാഷ്ട്രപതി 11ന് സ്ഥാനമേൽക്കും. 780 എംപിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. 15 വോട്ടുകൾ അസാധുവായി.

രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിലെ ജാട്ട് കർഷക കുടുംബത്തിൽ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. ജയ്പുർ മഹാരാജാസ് കോളജിൽനിന്ന് ബിരുദവും ജയ്പുർ സർവകലാശാലയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. 1979 നവംബറിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ജനതാദൾ സ്ഥാനാര്‍ഥിയായി 1989ൽ രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തി.

1990ൽ കേന്ദ്രമന്ത്രിയായി. 1993ൽ കോൺഗ്രസിൽ ചേർന്നു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗറിൽനിന്നു നിയമസഭയിലെത്തി. 2003ൽ ബിജെപിയിൽ ചേർന്നു. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിച്ചിരുന്നു. ഭാര്യ: സുദേഷ ധൻകർ. ഒരു മകളുണ്ട്

സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

0

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4725 രൂപയും പവന് 37,800 രൂപയുമായി. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച സ്വർണവില രണ്ടു തവണ വർദ്ധിച്ചിരുന്നു. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 38,000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38,200 രൂപയായി. വ്യാഴാഴ്ച ഒറ്റ ദിവസംകൊണ്ട് സ്വർണവില പവന് 480 രൂപയാണ് വർധിച്ചത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് (38,200 രൂപ) വ്യാഴാഴ്ച സ്വർണ വ്യാപാരം നടന്നത്. ബുധനാഴ്ച സ്വർണവില കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു ചൊവ്വാഴ്ച കൂടിയത്. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. 37,680 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിന് ഒരു പവന്റെ വില. ഗ്രാമിന് 4710 രൂപയും.

ദേശീയതലത്തിൽ ശനിയാഴ്ച രാവിലെ സ്വർണവില 24 കാരറ്റ് 10 ഗ്രാമിന് 160 രൂപ ഉയർന്ന് 51,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 150 രൂപ ഉയർന്ന് 47,650 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. മുംബൈയിലും കൊൽക്കത്തയിലും 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 51,980 രൂപയും 22 കാരറ്റ് സ്വർണത്തിന് 47,650 രൂപയുമാണ്. ശനിയാഴ്ച ഡൽഹിയിൽ 24 കാരറ്റിന്റെയും 22 കാരറ്റിന്റെയും മഞ്ഞ ലോഹത്തിന് 52,140 രൂപയിലും 10 ഗ്രാമിന് 47,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചെന്നൈയിൽ ഒരു ഗ്രാം 24 കാരറ്റ്, 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 53,070 രൂപയും 48,650 രൂപയുമാണ് വില.


മുംബൈയിലും കൊൽക്കത്തയിലും ഒരു കിലോ വെള്ളിക്ക് 58,200 രൂപയാണ് വില. ശനിയാഴ്ച ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരു കിലോഗ്രാം വെള്ളിക്ക് 63,200 രൂപയായിരുന്നു. ഡൽഹിയിൽ വെള്ളി കിലോഗ്രാമിന് 63,600 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

ഓഗസ്റ്റ് മാസത്തിലെ സംസ്ഥാനത്തെ സ്വർണവില (പവന്)

ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഓഗസ്റ്റ് 2- 37,880 രൂപ
ഓഗസ്റ്റ് 3- 37,720 രൂപ
ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
ഓഗസ്റ്റ് 5 – 38,120 രൂപ
ഓഗസ്റ്റ് 6 – 37,800 രൂപ

മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

0

തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ.

മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്.

1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളില്‍ പോയിരുന്നു. പത്താം തരത്തിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പോയി. പിന്നീട് ഗര്‍ഭിണിയായപ്പോള്‍ വീട്ടിലിരുന്ന് പഠിക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും തുടങ്ങി. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസുകള്‍ സാക്ഷരതാ ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ സജീവമായിരുന്നു.

മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. എന്നും പുരോഗമന മനസ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ വേര്‍പാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തിന്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ച സ്കേറ്റിംഗ് താരം അനസ് ഹജാസിന്റെ ഭൗതിക ദേഹം ജന്മനാട്ടിലെത്തിച്ചു.

0

ഹരിയാനയിൽ വച്ച് വാഹനാപകടത്തിൽ മരിച്ച സ്കേറ്റിംഗ് താരം അനസ് ഹജാസിന്റെ ഭൗതിക ദേഹം ജന്മനാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടര്‍ന്ന് അനസിൻ്റെ ജന്മദേശമായ വെഞ്ഞാറമൂടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് പുല്ലമ്പാറ പഞ്ചായത്ത് മൈതാനത്ത് പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് ആളുകളാണ് അനസിന് ആദരാജ്ഞലി അര്‍പ്പിക്കാൻ ഇവിടേക്ക് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് ചുള്ളാളം ജുമാമസ്ജിദിൽ ഖബറടക്കി. 

സ്കേറ്റിംഗ് ബോര്‍ഡിൽ കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനസ് ഹജാസ്  മരണപ്പെട്ടത്.  ഹരിയാനയിലെ കൽക്കയിൽ വച്ചാണ് അനസ് ഹാജസിനെ ഒരു ട്രക്കിടിച്ച് തെറിപ്പിക്കുന്നത് മരണപ്പെടുന്നതും.  കഴിഞ്ഞ മെയ് 23 നാണ് സ്കേറ്റിംഗ് ബോർഡിൽ അനസ് കശ്മീരിലേക്ക് യാത്ര തുടങ്ങിയത്. യാത്ര അവസാനിക്കാൻ പതിനഞ്ച് ദിവസം ബാക്കി നിൽക്കെയായിരുന്നു ദാരുണാന്ത്യം.  സഞ്ചാര പ്രിയനായ അനസ് ഇതിനുമുമ്പും രാജ്യത്തുടനീളം യാത്രകൾ നടത്തിയിട്ടുണ്ട്.  സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന അനസിൻ്റെ യാത്രാ വിശേഷങ്ങൾക്ക് ഏറെ ആരാധകരുണ്ടായിരുന്നു.

ജൂണിൽ മാത്രം വാട്ട്സ്ആപ്പ് പുറത്താക്കിയത് 22 ലക്ഷം ഇന്ത്യന്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകളെ

0

ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പ്. ജൂണ്‍ മാസത്തിലാണ് നിരോധനം നടപ്പിലാക്കിയതെന്ന്  വാട്ട്സ്ആപ്പിന്‍റെപ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ടില്‍ പറയുന്നു. ഉപയോക്താക്കളില്‍ നിന്നും ലഭിച്ച  ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’പ്രതികരണമായാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. 

+91 ൽ തുടങ്ങുന്ന നമ്പരുകൾ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നത്. നിലവിൽ പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ടനുസരിച്ച് ജൂൺ ഒന്നു മുതൽ  30 വരെയുള്ള സമയത്തെ വിവരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ദുരുപയോഗം സംബന്ധിച്ച്  ജൂണിൽ മാത്രം ഇന്ത്യയിൽ നിന്നു മൊത്തം 632 പരാതികളാണ് ലഭിച്ചത്. 

പരാതി ലഭിച്ചതിൽ 24 അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചു. സാധാരണയായി കമ്പനിയുടെ നിയമം ലംഘിക്കുന്ന അക്കൗണ്ടുകൾ സാധാരണയായി നിരോധിക്കാറുണ്ടെന്ന് വാട്ട്സ്ആപ്പ് മുൻപേ വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ  നിരോധിക്കുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചിരുന്നു.

കമ്പനിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്  2,210,000 അക്കൗണ്ടുകൾ നിരോധിച്ചത്. മേയിൽ 19 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മാർച്ചിൽ 18 ലക്ഷം അക്കൗണ്ടുകളുമാണ് വാട്ട്സ്ആപ്പ് നിരോധിച്ചിരിക്കുന്നത്.

വാട്ട്സ്ആപ്പിന്‍റെകംപ്ലയിൻസ് മെക്കാനിസങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളെ കുറിച്ചും, നിയമലംഘനം നടത്തുന്ന അക്കൗണ്ടുകൾ കണ്ടെത്തുന്ന സംവിധാനങ്ങൾ വഴി ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെയും കണക്കുകൾ റിപ്പോർട്ടിൽ കാണിക്കേണ്ടതുണ്ട്.  

ഇന്ത്യയിൽ വാട്ട്സ്ആപ്പിന് ഒരു പരാതി സെൽ ഉണ്ട്. ഇതുവഴി ഏതൊരു ഉപയോക്താവിനും ഇമെയിലോ സ്നൈൽ മെയിലോ വഴി കംപ്ലയിൻസ് ഓഫീസറുമായി ബന്ധപ്പെടാനാകും.   തെറ്റായ പ്രവർത്തനങ്ങൾ തടയുന്നതിലാണ് വാട്ട്സ്ആപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു അപകടം സംഭവിച്ചതിനുശേഷം പ്രതികരിക്കുന്നതിലും നല്ലത്  അത് നേരത്തെ കണ്ടെത്തി പ്രതികരിക്കുന്നതാണെന്ന് കംപ്ലയിൻസ് റിപ്പോർട്ടിൽ പറയുന്നു. 

എത്രയും വേഗം അക്കൗണ്ടുകള് കണ്ടെത്തി  അവ ദുരുപയോഗം ചെയ്യുന്ന പ്രവർത്തികൾ അവസാനിപ്പിക്കുക എന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.ദുരുപയോഗം കണ്ടെത്തി അക്കൗണ്ടുകൾ നിരോധിക്കാൻ സഹായിക്കുന്ന 24×7 പ്രവർത്തിക്കുന്ന മെഷീനുകൾ തങ്ങളുടെ പക്കലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

95 ശതമാനത്തിലധികം നിരോധനങ്ങളും സംഭവിക്കുന്നത് സ്പാം മെസെജുകളുടെ ഉപയോഗം മൂലമാണെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. ദുരുപയോഗം തടയാൻ നിരോധിക്കുന്ന ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷമാണ്.  

പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

0

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മൃതദേഹം ഇർഷാദിന്റെതാണന്ന് സ്ഥിരീകരിച്ചത്. 

ജൂലൈ ആറിന് തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്തതിന് ഇടയിലാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 

ഇന്നലെ അറസ്റ്റിലായ വൈത്തിരി സ്വദേശി ഷെഹീൽ, കല്‍പ്പറ്റ സ്വദേശി ജിനാഫ്, സജീർ എന്നിവരിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്. താമരശ്ശേരി സ്വദേശിയായ വ്യക്തിയാണ് ഇതിന്റെ സൂത്രധാരൻ എന്നാണ് പൊലീസിന്റെ നികമനം. ഇയാൾ വിദേശത്താണ്. പിണറായി സ്വദേശി മുര്‍ഷിദാണ് ഈ കേസിൽ ആദ്യം അറസ്റ്റിലായത്. ഇയാൾ നൽകിയ മൊഴിയനുസരിച്ചാണ് ശേഷിച്ചവരെ പിടികൂടിയത്. 

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടുകയോ വീഴുകയോ ഉണ്ടായെന്നും കാർ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്‍റെ ജീര്‍ണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയൂര്‍ സ്വദേശിയായ ദീപക് എന്ന യുവാവിന്‍റേതാണ് മൃതദേഹമെന്ന നിഗമനത്തില്‍ അന്നുതന്നെ സംസ്കാരവും നടത്തി. എന്നാൽ ഇക്കാര്യത്തിൽ ബന്ധുക്കളില്‍ ചിലര്‍  സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. 

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്‍സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.

റിപ്പോ നിരക്ക് ഉയർന്നു, സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു, ഇന്നലെ രണ്ട തവണ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്, ഇന്നലെ ഒറ്റ ദിവസം കൊണ്ട് സ്വർണവിലയിൽ 480 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ഇതോടെ  (Today’s Gold Rate) 38,120 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 60 രൂപ കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ 35 രൂപ ഉയർന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കൂടി ഉയർന്നു. ഇന്ന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4740 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇന്ന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3935 രൂപയാണ്

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച 4 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്. 

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില –    37,240  രൂപ
ജൂലൈ  27-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.       വിപണി വില –    37,160  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.       വിപണി വില –    37,440  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.       വിപണി വില –    37,680  രൂപ
ജൂലൈ  29-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില –    37,760  രൂപ
ജൂലൈ  30- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ജൂലൈ  31- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില –    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.         വിപണി വില –    37,880  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില –    37,880  രൂപ
\ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില –    37,880  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില –    37,880  രൂപ

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കോട്ടയത്ത് കാർ തോട്ടിൽ പതിച്ചു: നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി

0

കോട്ടയം; വഴി തെറ്റി എത്തിയ കാർ ഒഴുക്കിൽപെട്ടു. തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. 6 മാസം പ്രായമുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു. ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു രക്ഷപ്പെട്ടത്.

രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കൽ നിന്ന് വഴിതെറ്റിയാണ് പാറേച്ചാലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവാതുക്കൽ–നാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു.

പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകിനീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

കാർ 300 മീറ്റർ ഒഴുകിനീങ്ങി. കാർ കരയിലേക്ക് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗം ചെളിയിൽ തറഞ്ഞു. ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുതത്തൂണിൽ ബന്ധിച്ചു. വാതിൽ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്ത് എത്തിച്ചു. യാത്രക്കാരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. പരുക്കുകളില്ല. പിന്നീട് രാത്രിയിൽ എത്തിയ ബന്ധുക്കളോടൊപ്പം ഇവർ മടങ്ങി. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയിരുന്നു