spot_img
Friday, June 19, 2026
Home Blog Page 562

കാരുണ്യ പ്ലസ് KN -431 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN -431 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

PO 125221

സമാശ്വാസ സമ്മാനം (8000)

PN 125221 PP 125221 PR 125221 PS 125221 PT 125221 PU 125221 PV 125221 PW 125221 PX 125221 PY 125221 PZ 125221

രണ്ടാം സമ്മാനം [10 Lakhs]

PW 460794

മൂന്നാം സമ്മാനം [1 Lakh]

PN 728190  PO 255096 PP 722952 PR 967911 PS 833104 PT 777625 PU 233239 PV 402100 PW 750476 PX 276709 PY 109066 PZ 858845

നാലാം സമ്മാനം (5,000/-)

0343  0420  0634  1141  2344  3109  4377  5405  5629  6220  6436  6973  7886  7975  8116  8412  8473  8568

അഞ്ചാം സമ്മാനം (1,000/-)

0006  0317  0541  0595  0948  1214  1670  1801  1851  1917  2954  2979  3064  3221  3902  4842  4942  4945  5218  5390  5532  6421  6613  6656  6813  7244  7345  7439  8201  8209  8356  8366  8959  9149

ആറാം സമ്മാനം (500/-)

0015  0081  0092  0435  0728  0929  1009  1115  1435  1501  1568  1610  1657  1694  2241  2252  2413  2467  2605  3110  3224  3243  3265  3740  3776  3796  4113  4421  4429  4510  4587  4724  4857  4896  5077  5119  5139  5165  5176  5183  5249  5373  5425  5440  5591  5611  5929  6145  6176  6257  6651  6766  6920  6965  7006  7052  7173  7350  7614  7625  7675  7854  8212  8230  8239  8292  8342  8471  8489  8509  8816  8832  8839  8985  9011  9100  9143  9774  9834  9983

ഏഴാം സമ്മാനം (100)

0157  0219  0292  0378  0396  0516  0564  0621  0628  0695  0701  0973  1161  1321  1325  1347  1389  1426  1432  1481  1590  1668  1742  1743  1945  1982  2075  2206  2240  2370  2461  2616  2677  2753  2788  2817  2825  3093  3144  3325  3452  3510  3528  3529  3568  3587  3590  3615  3619  3668  3685  3696  3728  3747  4032  4054  4080  4172  4196  4203  4255  4278  4285  4323  4371  4451  4492  4551  4609  4613  4636  4685  4771  4832  4887  4951  4965  5035  5055  5100  5375  5604  5718  5721  5799  5898  6053  6081  6151  6273  6322  6375  6468  6623  6655  6902  7040  7114  7119  7191  7276  7414  7484  7569  7968  8279  8583  8619  8630  8662  8850  8852  8870  8922  8937  9103  9193  9237  9267  9300  9484  9515  9579  9674  9698  9899

ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്

0

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര തന്നെ ലാളിത്യമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരില്‍ ഒരാള്‍… ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരില്‍ ഒരാള്‍ കൂടിയായിരുന്നു.

ഏതു പ്രതിസന്ധിയിലും സംയമനം കൈവിടാത്ത കലാം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രചോദനമായിരുന്നു. ബഹിരാകാശ എന്‍ജിനീയറിംഗ് പഠനശേഷം ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായി. വൈകാതെ അവിടെ നിന്നും ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയിലേയ്ക്ക്…

വിക്രം സാരാഭായി വിഭാവനം ചെയ്ത ദശവത്സര പദ്ധതിയിലൂടെ ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനത്തെ മുന്‍നിരയിലെത്തിക്കാന്‍ എ.പിജെ അബ്ദുള്‍ കലാമിന് കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകള്‍ കൊണ്ട് മൂന്ന് സേനകളെയും ആധുനികവല്‍ക്കരിച്ച കലാം ഇന്ത്യയുടെ മിസൈല്‍മാന്‍ എന്നറിയപ്പെട്ടു, ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി.

രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുള്‍കലാം വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കി. അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവ്. 1998ല്‍ പൊക്രാനിലെ നടന്ന രണ്ടാം അണ്വായുധ പരീക്ഷണത്തിലും അബ്ദുള്‍ കലാമിന്റെ പങ്ക് വലുതായിരുന്നു.

രാഷ്ട്രപതിഭവന്റെ പടിയിറങ്ങിയതിനു ശേഷവും അവസാന നിമിഷം വരെ തന്നിലെ ജ്വാല, ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കിയാണ് കലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച് പൊഖ്‌റാന്‍ 2 അണു ബോംബ് പരീക്ഷണത്തിലൂടെ 1998 മേയില്‍ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കാന്‍ നേതൃത്വം നല്‍കി.

ആത്മകഥയായ അഗ്‌നിച്ചിറകുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ എഴുതി കലാം. മുപ്പതിലേറെ സര്‍വകലാശാലകളില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അദ്ദേഹത്തെ തേടിയെത്തി. പത്മഭൂഷനും, പത്മവിഭൂഷനും, രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും നല്‍കി രാജ്യം ആ പ്രതിഭയെ ആദരിച്ചു

മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍

0

മലയാളി സംഗീതപ്രേമികളുടെ കാതകലത്തില്‍ എപ്പോഴുമുള്ള പ്രിയ സ്വരങ്ങളിലൊന്നാണ് കെ എസ് ചിത്രയുടേത് . കാലമെത്ര ചെന്നാലും മാറ്റമൊന്നുമില്ലാത്ത ആ സ്വരമാധുരിയുടെ ഉടമയ്ക്ക് ഇന്ന് 59 -ാം പിറന്നാള്‍. നാല് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ആ സംഗീതയാത്രയുടെ ചാരുതയ്ക്ക് ഇന്നും കുറവൊന്നുമില്ലെന്ന് ആസ്വാദകരുടെ സാക്ഷ്യം.

1978 ലെ കലോത്സവ വേദിയില്‍ വച്ചാണ് ചിത്രയെന്ന പെണ്‍കുട്ടി ആദ്യമായി ആസ്വാദക ശ്രദ്ധയിലേക്ക് എത്തുന്നത്. വേദിയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി സി അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു ആ വിദ്യാര്‍ഥിനി. തിരുവനന്തപുരത്തെ സംഗീത കുടുംബത്തിൽ ജനിച്ച ചിത്രക്ക് അച്ഛൻ കൃഷ്ണൻ നായർ  ആയിരുന്നു ജീവിതത്തിലെ ആദ്യ വഴികാട്ടി. ചെറിയ പ്രായത്തില്‍ത്തന്നെ പാട്ടിൽ മികവ് പുലർത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി മാറി പിന്നീട്. സ്കൂൾ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെ എം ജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ആസ്വാദകരെ സംബന്ധിച്ച് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രിയപ്പെട്ട ഒന്നിന്‍റെ കണ്ടെത്തലായിരുന്നു അത്.

ഇളയരാജ വഴി തമിഴകത്തും ചുവടുറപ്പിച്ച ചിത്രയുടെ ശബ്ദം പിന്നീട് ഇന്ത്യ മുഴുവൻ മുഴങ്ങി. ഇക്കാലത്തിനിടെ ഇരുപത്തയ്യായിരത്തോളം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ആറു തവണ ദേശീയ പുരസ്‍കാരവും വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. കലാജീവിതത്തിനു പുറത്ത് കാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി മുന്നോട്ട് യാത്ര തുടരുകയാണ് ചിത്ര. പിറന്നാള്‍ ദിനത്തില്‍ സമൂഹമാധ്യമങ്ങളിലും ആശംസകള്‍ പ്രവഹിക്കുന്നുണ്ട്. 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെയും സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. 280 രൂപയാണ് ഇന്നലെ കുറഞ്ഞത്.  ഇന്ന് സ്വർണവിലയിൽ 80 രൂപയുടെ കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,160  രൂപയായി. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10  രൂപ കുറഞ്ഞു. ഇന്നലെ 35  രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4645 രൂപയാണ്  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ കുറഞ്ഞു.  ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3835 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്. 

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.      വിപണി വില – 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.    വിപണി വില – 38,080  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.       വിപണി വില – 38,400  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.       വിപണി വില – 38,200  രൂപ
ജൂലൈ  03- സ്വർണവില മാറ്റമില്ലാതെ തുടർന്നു                     വിപണി വില –  38,200  രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില –  38,400 രൂപ
ജൂലൈ  05-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില –  38,480  രൂപ
ജൂലൈ  06-  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.    വിപണി വില – 38,080  രൂപ
ജൂലൈ  07-  ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.    വിപണി വില – 37,480  രൂപ
ജൂലൈ  08-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                   വിപണി വില –  37,480  രൂപ
ജൂലൈ  09-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില –  37,560  രൂപ
ജൂലൈ  10-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                   വിപണി വില –  37,560   രൂപ
ജൂലൈ  11-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                   വിപണി വില –  37,560   രൂപ
ജൂലൈ  12-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.   വിപണി വില – 37440  രൂപ
ജൂലൈ  13-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില –  37360  രൂപ
ജൂലൈ  14-  ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.      വിപണി വില –  37520  രൂപ
ജൂലൈ  15-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.    വിപണി വില –  37200  രൂപ
ജൂലൈ  16-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില –  37,280  രൂപ
ജൂലൈ  16-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.    വിപണി വില –  36,960 രൂപ
ജൂലൈ  17- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില –  36,960  രൂപ
ജൂലൈ  18-  സ്വർണവില മാറ്റമില്ലാതെ തുടർന്നു..                   വിപണി വില –  36,960  രൂപ
ജൂലൈ  19-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില –  37,040  രൂപ
ജൂലൈ  20-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില –  37,120  രൂപ
ജൂലൈ  21-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.     വിപണി വില –  36,800  രൂപ
ജൂലൈ  22-  ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.       വിപണി വില –    37,120  രൂപ
ജൂലൈ  23-  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.       വിപണി വില –    37,520  രൂപ
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില –    37,240  രൂപ

ലോട്ടറി അടിച്ചാൽ എന്ത് ചെയ്യണം…?

0

ഒറ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ ഒന്നാം സമ്മാനം അടിച്ചാൽ ഇല്ലെങ്കിൽ ലോട്ടറിയിലെ ഏത് സമ്മാനം അടിച്ചാലും ആ തുക കയ്യിൽ കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന് ഭൂരിഭാ​ഗം പേർക്കും അറിയില്ല. മുന്നോട്ടുള്ള നടപടി ക്രമങ്ങൾ അറിയാതെ അമളി പറ്റിയവരും കുറവല്ല. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാനാകും. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. ഒരു ലക്ഷം രൂപവരെ ഭാഗ്യശാലിക്ക്  ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും നേരിട്ട് മാറ്റിയെടുക്കാം. എന്നാൽ വലിയ തുക സമ്മാനം അടിച്ചാലോ ? അവയ്ക്കുള്ള നടപടി ക്രമങ്ങൾ ഇങ്ങനെയാണ്, 

1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.

3. സ്റ്റാമ്പ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്സൈറ്റിൽ നിന്നും ഡൗൺലോർഡ് ചെയ്തെടുക്കാൻ സാധിക്കും. ഈ ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുൻ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതിൽ രേഖപ്പെടുത്തിയിരിക്കണം.

4. പ്രായപൂർത്തി ആകാത്ത ഒരാൾക്കാണ് സമ്മനം ലഭിച്ചതെങ്കിൽ, ഒരു ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണിത്.

5. ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.

6. ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.

7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏൽപ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ബാങ്കുകാർ മൂന്ന് രേഖകൾ സംസ്ഥാന ലോട്ടറി ഡയറക്ട്രേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാർഹനിൽ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടർക്ക് ബാങ്ക് അധികൃതർ നൽകേണ്ടത്.

8. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്‍റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്.

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടർ, പ്രതിഷേധങ്ങൾക്കിടെ ചുമതലയേറ്റു

0

ആലപ്പുഴ: പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. കളക്ടറേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു. 

ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണ്. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീറാം പറഞ്ഞു. 

അതേസമയം മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. നിയമനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. ശ്രീറാമിനെ നിയമനത്തിനെതിരെ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടറായുള്ള നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.  

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എൽഡിഎഫിൽ നിന്നും ശ്രീറാമിന്റെ നിയമനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. ബഷീറിന്റെ കുടുംബത്തോട് ഇതുവരെ പരസ്യമായി മാപ്പ്  പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ കളക്ടറാക്കിയതിൽ വേദനയുണ്ടെന്നായിരുന്നു ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരിന്റെ വിമർശനം. 

കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ ശ്രദ്ധ നേടിയ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതോടെയാണ് കരിയറിൽ നിറം മങ്ങിയത്. വാഹന അപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതോടെ ശ്രീറാം സസ്പെ‍ൻഷനിലായി. ദീർഘനാളത്തെ സസ്പെൻഷന് ശേഷം സർവീസിൽ തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. സെക്രട്ടേറിയേറ്റിന് അകത്ത് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു വെങ്കിട്ടരാമന്റേത്. എന്നാൽ ഇതാണ് ആലപ്പുഴ ജില്ലാ കളക്ടറായതോടെ മാറിയത്.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയുമായിരുന്നു ഡോ. ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഡോ. രേണു രാജുവുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു നടന്നത്. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എറണാകുളം സ്വദേശിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. എംബിബിഎസ്, എംഡി ബിരുദധാരിയാണ്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എംബിബിഎസ് നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. പുതിയ സ്ഥലംമാറ്റത്തോടെ ഇരുവരും അടുത്തടുത്ത ജില്ലകളിലാവും പ്രവർത്തിക്കുക

വാട്സാപ്പിൽ പുതിയ അപ്ഡേഷൻ, ‘കെപ്റ്റ് മെസേജ്’; ബീറ്റയിൽ അപ്ഡേറ്റ് ഉടൻ ലഭ്യമാകും

0

അടുത്തിടെയായി നിരവധി അപ്ഡേഷനുകൾ പുറത്തിറക്കിയ ആപ്പാണ് വാട്സാപ്പ്. ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സാപ്പ്. ആൻഡ്രോയിഡ്, ഐ ഒ എസ്, ഡെസ്‌ക്‌ടോപ്പുകൾ എന്നിവയ്‌ക്കുള്ള വാട്സാപ്പിലാണ് പുതിയ മാറ്റം ഉടൻ ലഭ്യമാകുക. ബീറ്റയുടെ ഫ്യൂച്ചർ അപ്‌ഡേറ്റുകൾക്കായി പുതിയ ഒരു ‘ കെപ്റ്റ് മെസേജ് ‘ ഫീച്ചർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ഈ ഫീച്ചർ വരുന്നതോടെ ഓൾഡ് ചാറ്റുകൾ മിസാകാതെ സൂക്ഷിക്കാൻ കഴിയും. ഈ മെസെജുകൾ ചാറ്റ് വിവരങ്ങളിലെ പുതിയ ‘ സെപ്റ്റ് മെസേജുകൾ ‘ വിഭാഗത്തിലാണ് കാണാനാകുക.

ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്ന ‘ സെപ്റ്റ് മെസേജുകൾ ‘ ഫീച്ചർ വഴി ചാറ്റുകൾ മിസാകാതെ സൂക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. ഉപയോക്താക്കൾക്ക് ചാറ്റിലെ മറ്റ് അംഗങ്ങൾക്കായി മെസെജുകൾക്കായി സൂക്ഷിക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു. എന്നിരുന്നാലും, ഈ ഫീച്ചറിന് പരിധി നിശ്ചയിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് കഴിയുമെന്ന് പറയപ്പെടുന്നു. ഈ ഫീച്ചർ ടോഗിൾ ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ പ്രാപ്‌തമാക്കുന്നതിന് വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യത ക്രമീകരണങ്ങൾ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം ഐഒഎസ് 2.22.16.70 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ഒരു വാട്ട്‌സാപ്പ് ബീറ്റ പുറത്തിറക്കുന്നതായും റിപ്പോർട്ട്. പുതിയ ‘ പാസ്റ്റ് പാർട്ടിസിപ്പന്റ്സ് ‘ ഫീച്ചറിന്റെ ഭാഗമായി ഗ്രൂപ്പ് ചാറ്റ് അംഗങ്ങൾക്ക് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായ ഉപയോക്താക്കളെ അറിയുന്നതിന് ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ഗ്രൂപ്പ് ഇൻഫോയ്ക്ക് കീഴിലുള്ള പുതിയ വിഭാഗത്തിൽ കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ ഗ്രൂപ്പ് വിട്ടുപോയ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ സഹായകമാകും. കഴിഞ്ഞ ബീറ്റയിൽ അവതരിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വായിക്കാത്ത ചാറ്റ് ഫിൽട്ടർ  വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്നാണ് മറ്റൊരു റിപ്പോർട്ട്. ചാറ്റുകൾക്കും സന്ദേശങ്ങൾക്കുമായി തിരയുമ്പോൾ, ഉപയോക്താക്കൾക്ക് പുതിയ വായിക്കാത്ത ചാറ്റ് ഫിൽട്ടർ ഉപയോഗിക്കാൻ കഴിയും. മുമ്പ് സ്വമേധയാ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽപ്പോലും, റീഡ്  ചെയ്യാത്ത എല്ലാ ചാറ്റുകളും കാണാൻ ഈ ഫിൽട്ടർ ഉപയോക്താക്കളെ അനുവദിക്കും.ഈ വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവയുടെ വൈഡ് റിലീസിന് തീയതി നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

രാജ്യം ചരിത്രമുഹൂർത്തത്തിൽ, ദ്രൗപതി മൂർമു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

0

ന്യൂഡൽഹി: രാജ്യത്തിൻ്റെ രാഷ്ട്രപതിയായി ദ്രൗപതി മൂർമു സത്യ പ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയാണ്. പുതിയ രാഷ്ട്രപതി രജിസ്റ്ററിൽ ഒപ്പുവച്ചു.പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാവിലെ 9.22ന് രഷ്ട്രപതി ഭവനിലെത്തിയ മുര്‍മു, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റാം നാഥ് കോവിന്ദിനൊപ്പം രാഷ്ട്രപതിയുടെ വാഹനത്തില്‍ രാജ്‌കോട്ടിലെത്തി പുഷ്പാര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ എത്തിയ ദ്രൗപതി മുര്‍മുവിനെ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും ചേര്‍ന്ന് സ്വീകരിച്ചു. 10.11ന് പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് 10.14ന് ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ, രേണു രാജ് എറണാകുളത്തേക്ക്

0

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. ആലപ്പുഴ കലക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്കു മാറ്റി. തിരുവനന്തപുരത്ത് ജെറോമിക് ജോർജ് കലക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡവലപ്മന്റ് കമ്മിഷണറാക്കി.

എറണാകുളം കലക്ടറായ ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫർ മാലിക്കിനുണ്ട്.

തിരുവനന്തപുരം കലക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെയ്ക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു

കുത്തനെ ഉയർന്ന് സ്വർണവില; രണ്ട് ദിവസംകൊണ്ട് കൂടിയത് 720 രൂപ!

0

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ  ഒരു പവന് 320 രൂപ കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 50  രൂപ ഉയർന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3875 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്. 

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.    വിപണി വില – 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില – 38,080  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.     വിപണി വില – 38,400  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.     വിപണി വില – 38,200  രൂപ
ജൂലൈ  03- സ്വർണവില മാറ്റമില്ലാതെ തുടർന്നു                   വിപണി വില –  38,200  രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.    വിപണി വില –  38,400 രൂപ
ജൂലൈ  05-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.      വിപണി വില –  38,480  രൂപ
ജൂലൈ  06-  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില – 38,080  രൂപ
ജൂലൈ  07-  ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.   വിപണി വില – 37,480  രൂപ
ജൂലൈ  08-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,480  രൂപ
ജൂലൈ  09-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.       വിപണി വില –  37,560  രൂപ
ജൂലൈ  10-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,560   രൂപ
ജൂലൈ  11-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,560   രൂപ
ജൂലൈ  12-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.   വിപണി വില – 37440  രൂപ
ജൂലൈ  13-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.     വിപണി വില –  37360  രൂപ
ജൂലൈ  14-  ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.     വിപണി വില –  37520  രൂപ
ജൂലൈ  15-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.   വിപണി വില –  37200  രൂപ
ജൂലൈ  16-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.       വിപണി വില –  37,280  രൂപ
ജൂലൈ  16-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.   വിപണി വില –  36,960 രൂപ
ജൂലൈ  17- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –  36,960  രൂപ
ജൂലൈ  18-  സ്വർണവില മാറ്റമില്ലാതെ തുടർന്നു..                  വിപണി വില –  36,960  രൂപ
ജൂലൈ  19-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില –  37,040  രൂപ
ജൂലൈ  20-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില –  37,120  രൂപ
ജൂലൈ  21-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.    വിപണി വില –  36,800  രൂപ
ജൂലൈ  22-  ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.      വിപണി വില –    37,120  രൂപ