spot_img
Friday, June 19, 2026
Home Blog Page 563

ചുരത്തിൽ ഓടുന്ന കാറിൽ ഡോറിൽ തൂങ്ങി യുവാക്കളുടെ അഭ്യാസം, വീഡിയോ പുറത്ത്; കേസെടുത്ത് എംവിഡി

0

താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അപകടരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്.

വാഹനത്തിന്റെ ഡോറിൽ തൂങ്ങിയുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നു. പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു. 

‘മെഹ്നാസ് തന്നെ ക്രൂരമായി ഉപദ്രവിച്ചു’ -റിഫയുടെ സംഭാഷണം പുറത്ത്

0

ദുബായിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്ലോഗർ റിഫ മെഹ്നുവിനെ ഭർത്താവ് മെഹ്നാസ് ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന സംഭാഷണം പുറത്ത്. റിഫയും സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. ഇരുവരും സംസാരിക്കുന്നതിനിടയിൽ സംഭാഷണം സുഹൃത്ത് റെക്കോഡ് ചെയ്യുകയായിരുന്നു. 25 മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിനിടയിൽ, തന്നെ നിരന്തരം മർദിക്കുന്ന കാര്യമാണ് സൂചിപ്പിക്കുന്നത്.

കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പബ്ലിക് കേരള ‘ എന്ന ഓൺലൈൻ ചാനലാണ് വോയിസ് പുറത്തുവിട്ടത്

ഇതിൽ റിഫ പറയുന്നത് ഇങ്ങനെ- ‘‘ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നതുപോലെയുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്. എനിക്ക് എന്തെങ്കിലും ആയിപ്പോയ മെഹ്നു എന്താക്കും, എന്നെ സഹിക്കണ്ടേ. എന്റെ തലയ്ക്കൊക്കെ അടിയേറ്റ് ഞാനെന്തെങ്കിലും ആയിപ്പോയ മെഹ്നു എന്താക്കും.’’ ഈ തല ഇപ്പോൾ അങ്ങനെ മുഴച്ചതാണോ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ‘പിന്നെ ഇതിപ്പോ കട്ടിലിനു കൊണ്ടുപോയി ഇടിച്ചിട്ട് മുഴച്ചതല്ലേ’ എന്നും റിഫ പറയുന്നു. ‘‘പറയാനാണേൽ കുറേ പറയാൻ ഉണ്ട്.’’ -ഇങ്ങനെ നീളുന്നു സംഭാഷണം.

പുറത്തുവന്ന സംഭാഷണത്തിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും മെഹ്നാസിന് തക്കതായ ശിക്ഷ കിട്ടുന്നതിൽ ഈ തെളിവ് നിർണായകമാണെന്നും കുടുംബത്തിന്റെ അഭിഭാഷകൻ പി. റഫ്താസ് പറഞ്ഞു. 29-നാണ് മെഹ്നാസിന്റെ മുൻകൂർജാമ്യ അപേക്ഷയിലെ വിധിപ്രഖ്യാപനം.

ഇക്കഴിഞ്ഞ മാർച്ച് ഒന്നാംതീയതി പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു.

0

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് കൂടിയിരിക്കുന്നത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40  രൂപ ഉയർന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,640 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3,835 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്. 


ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.    വിപണി വില – 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില – 38,080  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.     വിപണി വില – 38,400  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.     വിപണി വില – 38,200  രൂപ
ജൂലൈ  03- സ്വർണവില മാറ്റമില്ലാതെ തുടർന്നു                   വിപണി വില –  38,200  രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.    വിപണി വില –  38,400 രൂപ
ജൂലൈ  05-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.      വിപണി വില –  38,480  രൂപ
ജൂലൈ  06-  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില – 38,080  രൂപ
ജൂലൈ  07-  ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.   വിപണി വില – 37,480  രൂപ
ജൂലൈ  08-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,480  രൂപ
ജൂലൈ  09-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.       വിപണി വില –  37,560  രൂപ
ജൂലൈ  10-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,560   രൂപ
ജൂലൈ  11-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,560   രൂപ
ജൂലൈ  12-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.   വിപണി വില – 37440  രൂപ
ജൂലൈ  13-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.     വിപണി വില –  37360  രൂപ
ജൂലൈ  14-  ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.     വിപണി വില –  37520  രൂപ
ജൂലൈ  15-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.   വിപണി വില –  37200  രൂപ
ജൂലൈ  16-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.       വിപണി വില –  37,280  രൂപ
ജൂലൈ  16-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.   വിപണി വില –  36,960 രൂപ
ജൂലൈ  17- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –  36,960  രൂപ
ജൂലൈ  18-  സ്വർണവില മാറ്റമില്ലാതെ തുടർന്നു..                 വിപണി വില –  36,960  രൂപ
ജൂലൈ  19-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില –  37,040  രൂപ
ജൂലൈ  20-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില –  37,120  രൂപ
ജൂലൈ  21-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.    വിപണി വില –  36,800  രൂപ

ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ടാക്സ് അടക്കാനുള്ള സംവിധാനം നിലവിൽ

0

ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ഇനി നികുതി അടയ്ക്കാം. നികുതിദായകരെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, ആദായനികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴിയാണ് പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കിയത്.

നികുതി അടയ്ക്കുന്നവർക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് / ആര്‍ടിജിഎസ് എന്നിവ വഴി നികുതി അടയ്ക്കാം. കൂടാതെ പണമായി കൗണ്ടർ വഴിയും വേഗത്തിൽ നികുതിയടക്കമുള്ള സൗകര്യമുണ്ട്. 

പ്രവാസികൾക്കും ബാങ്കിന്റെ ആഭ്യന്തര ഉപഭോക്താക്കള്‍ക്കും നികുതി അടക്കുന്ന ഇന്ത്യയിലെ ഏതൊരു പൗരനും ഒരു നികുതി ചലാന്‍ സൃഷ്ടിക്കാനും ബാങ്കിന്റെ ശാഖകള്‍ വഴി പണമടയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.

 
ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന്, നേരിട്ട് നികുതി പിരിക്കുന്നതിന്  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറൽ ബാങ്ക് അംഗീകാരം നേടിയിരുന്നു. 2022 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നികുതിദായകര്‍ക്ക് പാന്‍/ടാന്‍ രജിസ്‌ട്രേഷന്‍/വെരിഫിക്കേഷന്‍ ആവശ്യമില്ല. ഇത് നികുതി അടയ്ക്കുന്നതില്‍ ഉണ്ടായേക്കാവുന്ന പല തരത്തിലുള്ള കാലതാമസവും ഒഴിവാക്കും. 

നിലവിൽ, ആദായനികുതി വകുപ്പിന്റെ ടിന്‍ 2.0 പ്ലാറ്റ്ഫോമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍നിര ബാങ്കുകളിൽ ഒന്നായി ഫെഡറല്‍ ബാങ്ക് മാറിക്കഴിഞ്ഞു.
 
പുതിയ ആദായനികുതി പോര്‍ട്ടലുമായി ബാങ്കുണ്ടാക്കിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ബാങ്കിൻ്റെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് ഞങ്ങളുടെ ഇടപാടുകാർക്കും, ശാഖകൾ സന്ദർശിച്ച് കൗണ്ടറിൽ പണമടച്ചു കൊണ്ട് ഇടപാടുകാരല്ലാത്തവർക്കും ഇനി വളരെ എളുപ്പത്തിൽ നികുതി അടയ്ക്കാൻ സാധിക്കുന്നതാണ്. ഇടപാടുകള്‍ എളുപ്പമാക്കി ഞങ്ങളുടെ ഇടപാടുകാരെ സന്തോഷിപ്പിക്കുന്നതിനും ഞങ്ങളുടെ ബിസിനസിന് ചടുലത കൊണ്ടുവരുന്നതിനുമായി ബാങ്ക് തുടക്കം കുറിച്ചിട്ടുള്ള ഡിജിറ്റല്‍ സംരംഭങ്ങളുടെ കൂട്ടത്തിൽ പുതിയ സംവിധാനത്തെ തീർച്ചയായും പരിഗണിക്കാവുന്നതാണ്ഫെ എന്ന് ഫെഡറല്‍ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിംഗ് കണ്‍ട്രി ഹെഡുമായ ഹര്‍ഷ് ദുഗര്‍ പറഞ്ഞു.

ഉറങ്ങിക്കിടന്ന അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ്

0

പാലക്കാട്: പാലക്കാട് കോങ്ങാടില്‍ അഞ്ചര വയസ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് വിവിധ വകുപ്പുകളിലായി 46 വർഷം കഠിന തടവും 2,75000 രൂപ  പിഴയും ശിക്ഷ വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബിനെതിരെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 

2019 ലാണ് കേസിന് ആസ്പദമായ സംഭവം. രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ  എടുത്തുകൊണ്ടു പോയി പറമ്പിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചെന്നായിരുന്നു കേസിനാസ്പദമായ പരാതി. പിഴ തുക നൽകിയില്ലെങ്കിൽ 2.5 വർഷം ശിക്ഷ അധികം അനുഭവിക്കേണ്ടിവരും.  കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു.

ഇന്‍ഡിഗോയുടെ ഒരു ബസിന് കൂടി പിഴ ചുമത്തി

0

കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ  ഒരു  ബസ്സിനു  കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. പിഴ സഹിതം അടക്കേണ്ടത് 37000 രൂപയാണ്. 

നടപടിയെക്കുറിച്ച്  ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. രണ്ടാമത്തെ ബസ്സ് നിലവിൽ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാൽ മാത്രമേ ബസ് കസ്റ്റഡിയിൽ എടുക്കാനാവൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 

ഇന്നലെയാണ് ഇന്‍ഡിഗോയുടെ മറ്റൊരു ബസ് പിടിച്ചെടുത്തത്. ബസ് കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇൻഡിഗോ യുടെ എത്ര വാഹനങ്ങൾ ഇത്തരത്തിൽ ഓടുന്നുണ്ട് എന്ന കണക്ക്  മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. 

വിമാനത്താവളത്തിനകത്ത് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സാധാരണ രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ ഇന്നലെ പിടികൂടിയ ബസ് നേരത്തെ രജിസ്റ്റർ ചെയ്തതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്സ് അടയ്ക്കാതെ സർവീസ് നടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുക. സമാനരീതിയിൽ മറ്റ് വിമാന കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. ബസ് കസ്റ്റഡിയിൽ എടുത്തവിവരം മോട്ടോർ വാഹനവകുപ്പ് ഇൻഡിഗോ എയർലൈൻസിനെ ഇന്നലെതന്നെ ഇ-മെയിൽ വഴി അറിയിച്ചെങ്കിലും അവർ പ്രതികരിച്ചിട്ടില്ല. .നികുതി കുടിശ്ശിക ഉൾപ്പടെ അടച്ചാൽ വാഹനം വിട്ട് നൽകുമെന്നും മറ്റ് സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്നും ആർടിഒ അറിയിച്ചു.

ഇൻഡിഗോ എയർലൈൻസ് ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചു. ഇൻഡിഗോ ബസ് പിടിച്ചിട്ടത് അൽപത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു. ഇൻഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമർശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശൻ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ എന്താണ് വത്യാസമെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

‘വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടില്ല, നിയമഭേദഗതി കൊണ്ടുവരും’: മുഖ്യമന്ത്രി

0

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു.

നിയമസഭയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ ഉള്‍തിരിഞ്ഞ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്:’കേന്ദ്ര സര്‍ക്കാറിന്റെ നടപടിയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയും താരതമ്യപ്പെടുത്താനാകില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാം. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. ഈ സഭയില്‍ തന്നെ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതാണ്. നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് ആ തൊഴില്‍ നഷ്ടപ്പെട്ടുപോകുമെന്നായിരുന്നു അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്‌നം. അവിടെ തുടരുന്ന താത്കാല ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് അന്ന് നല്‍കി. അതിന് ശേഷമാണ് നിയമസഭ പാസാക്കിയത്. അത് കഴിഞ്ഞ് കുറച്ച് കാലം പിന്നിട്ട ശേഷമാണ് ഇതൊരു പ്രശ്‌നമായി ലീഗ് ഉന്നയിക്കുന്നത്.

2016-ലാണ് വഖഫ് ബോര്‍ഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ച്ചയിലോ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിലോ ആരും എതിര്‍പ്പറയിച്ചിരുന്നില്ല എന്നതാണ് വസ്തുത-മുഖ്യമന്ത്രി പറഞ്ഞു നിയമനിര്‍മാണത്തെ തുടര്‍ന്ന് മുസ്ലിംസമുദായ സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മുസ്ലിംസംഘടനാ പ്രതിനിധകളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് അന്നു തന്നെ വ്യക്തമാക്കിയതാണ്. പങ്കെടുത്ത എല്ലാ സംഘടനകളും സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പറിയിച്ചു. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ് സിയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍ നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്ന് നിയമഭേദഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കാനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരും’

പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി

0

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ വൈകീട്ടാണ് സുനിയെ എത്തിച്ചത്. കേസിൽ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളിയതിന് ശേഷമാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് വിവരം.

കേസില്‍ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ ഇന്നലെ വിചാരണക്കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ്‌ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

തെളിവുകൾ നശിപ്പിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്യുന്നു എന്നതാണ് ദിലീപിനെതിരെ പുതിയതായി ചുമത്തുന്ന വകുപ്പുകള്‍. ശരത് പ്രതിയാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കേസിന്‍റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അജകുമാറിനെ സർക്കാർ കഴിഞ്ഞ ദിവസം നിയമിച്ചു. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് അജകുമാർ.  അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായി സുനിൽകുമാറിനെയും നിയമിച്ചു. നടിയെ ആക്രമിച്ച കേസിൽ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോഴും അതിജീവിത പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിലടക്കം മൂന്നാഴ്ചത്തെ സമയമാണ് ചോദിച്ചിരിക്കുന്നതെങ്കിലും സിംഗിൾ ബെഞ്ചിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിചാരണക്കോടതിയിൽ ഉടനടി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബ‍ർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. വി ഐ പി എന്ന് ബാലചന്ദ്രകുമാർ പറ‌‌ഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂ‍ർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു; അവസാന തീയതി ജൂലൈ 22

0

തിരുവനന്തപുരം: 2022-2023 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ടെത്തുകയോ അല്ലെങ്കില്‍ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നും sportsidukki21@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം.

അഡ്മിഷന് 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെ പരിഗണിക്കൂ.  സ്‌കൂള്‍ തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോര്‍ട്സ് അസ്സോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറുടെ ഒപ്പ് നിര്‍ബന്ധമാണ്. സ്പോര്‍ട്സ് മികവ് രജിസ്ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി ജൂലൈ 22.  ഫോണ്‍-9447243224, 8281797370, 04862-232499

ജോജു മികച്ച നടന്‍, ദുര്‍​ഗ നടി; ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു

0

ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍റെ 13-ാമത് ചലച്ചിത്ര പുരസ്‍കാരങ്ങള്‍ (JC Daniel Foundation Awards) പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്‍ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ് ആണ് മികച്ച നടന്‍. ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുര്‍​ഗ കൃഷ്‍ണയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ആര്‍ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അം​ഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. 2021ല്‍ സെന്‍സര്‍ ചെയ്‍ത ചിത്രങ്ങളാണ് അവാര്‍ഡിന് പരി​ഗണിച്ചത്.

13-ാമത് ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‍കാരങ്ങള്‍

ചിത്രം- ആവാസവ്യൂഹം (നിര്‍മ്മാണം, സംവിധാനം കൃഷാന്ദ് ആര്‍ കെ)

രണ്ടാമത്തെ ചിത്രം- ഋ (നിര്‍മ്മാണം- ഡോ. ​ഗിരീഷ് രാംകുമാര്‍, സംവിധാനം- ഫാ. വര്‍​ഗീസ് ലാല്‍)

സംവിധായകന്‍- അഹമ്മദ് കബീര്‍ (മധുരം)

നടന്‍- ജോജു ജോര്‍ജ് (മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്)

നടി- ദുര്‍​ഗ കൃഷ്ണ (ഉടല്‍)

സ്വഭാവ നടന്‍- രാജു തോട്ടം (ഹോളി ഫാദര്‍)

സ്വഭാവ നടി- നിഷ സാരം​ഗ് (പ്രകാശന്‍ പറക്കട്ടെ)

ഛായാ​ഗ്രാഹകന്‍- ലാല്‍ കണ്ണന്‍ (തുരുത്ത്)

തിരക്കഥാകൃത്ത്- ചിദംബരം എസ് പൊതുവാള്‍ (ജാന്‍.എ.മന്‍)

അവലംബിത തിരക്കഥ- ഡോ. ജോസ് കെ മാനുവല്‍ (ഋ)

​ഗാനരചയിതാവ്- പ്രഭാ വര്‍മ്മ (ഉരു, ഉള്‍ക്കനല്‍)

സം​ഗീത സംവിധാനം (​ഗാനം)- അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)

പശ്ചാത്തല സം​ഗീതം- ബിജിബാല്‍ (ലളിതം സുന്ദരം, ജാന്‍.എ.മന്‍)

​ഗായകന്‍- വിനീത് ശ്രീനിവാസന്‍

​ഗായികമാര്‍- അപര്‍ണ രാജീവ് (തുരുത്ത്), മഞഅജരി (ആണ്, ഋ)

എഡിറ്റിം​ഗ്- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

കലാസംവിധാനം- മുഹമ്മദ് ബാവ (ലളിതം സുന്ദരം)

ശബ്ദമിശ്രണം- എം ആര്‍ രാജാകൃഷ്ണന്‍ (ധരണി)

വസ്ത്രാലങ്കാരം- സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)

മേക്കപ്പ്- റോണക്സ് സേവ്യര്‍ (സാറാസ്, നായാട്ട്)

നവാ​ഗത സംവിധായകര്‍- വിഷ്ണു മോഹന്‍ (മേപ്പടിയാന്‍), ബ്രൈറ്റ് സാം റോബിന്‍ (ഹോളി ഫാദര്‍)

ബാലചിത്രം- കാടകലം (ഡോ. സഖില്‍ രവീന്ദ്രന്‍)

ബാലതാരം (ആണ്‍)- സൂര്യകിരണ്‍ പി ആര്‍ (മീറ്റ് എ​ഗെയ്ന്‍)

ബാലതാരം (പെണ്‍)- അതിഥി ശിവകുമാര്‍ (നിയോ​ഗം)

അഭിനേതാവിനുള്ള സ്പെഷല്‍ ജൂറി പുരസ്കാരം- ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)

ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍റെ 13-ാമത് ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്‍ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ് ആണ് മികച്ച നടന്‍. ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുര്‍​ഗ കൃഷ്‍ണയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ആര്‍ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അം​ഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. 2021ല്‍ സെന്‍സര്‍ ചെയ്‍ത ചിത്രങ്ങളാണ് അവാര്‍ഡിന് പരി​ഗണിച്ചത്.

13-ാമത് ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‍കാരങ്ങള്‍

ചിത്രം- ആവാസവ്യൂഹം (നിര്‍മ്മാണം, സംവിധാനം കൃഷാന്ദ് ആര്‍ കെ)

രണ്ടാമത്തെ ചിത്രം- ഋ (നിര്‍മ്മാണം- ഡോ. ​ഗിരീഷ് രാംകുമാര്‍, സംവിധാനം- ഫാ. വര്‍​ഗീസ് ലാല്‍)

സംവിധായകന്‍- അഹമ്മദ് കബീര്‍ (മധുരം)

നടന്‍- ജോജു ജോര്‍ജ് (മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്)

നടി- ദുര്‍​ഗ കൃഷ്ണ (ഉടല്‍)

സ്വഭാവ നടന്‍- രാജു തോട്ടം (ഹോളി ഫാദര്‍)

സ്വഭാവ നടി- നിഷ സാരം​ഗ് (പ്രകാശന്‍ പറക്കട്ടെ)

ഛായാ​ഗ്രാഹകന്‍- ലാല്‍ കണ്ണന്‍ (തുരുത്ത്)

തിരക്കഥാകൃത്ത്- ചിദംബരം എസ് പൊതുവാള്‍ (ജാന്‍.എ.മന്‍)

അവലംബിത തിരക്കഥ- ഡോ. ജോസ് കെ മാനുവല്‍ (ഋ)

​ഗാനരചയിതാവ്- പ്രഭാ വര്‍മ്മ (ഉരു, ഉള്‍ക്കനല്‍)

സം​ഗീത സംവിധാനം (​ഗാനം)- അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)

പശ്ചാത്തല സം​ഗീതം- ബിജിബാല്‍ (ലളിതം സുന്ദരം, ജാന്‍.എ.മന്‍)

​ഗായകന്‍- വിനീത് ശ്രീനിവാസന്‍

​ഗായികമാര്‍- അപര്‍ണ രാജീവ് (തുരുത്ത്), മഞഅജരി (ആണ്, ഋ)

എഡിറ്റിം​ഗ്- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

കലാസംവിധാനം- മുഹമ്മദ് ബാവ (ലളിതം സുന്ദരം)

ശബ്ദമിശ്രണം- എം ആര്‍ രാജാകൃഷ്ണന്‍ (ധരണി)

വസ്ത്രാലങ്കാരം- സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)

മേക്കപ്പ്- റോണക്സ് സേവ്യര്‍ (സാറാസ്, നായാട്ട്)

നവാ​ഗത സംവിധായകര്‍- വിഷ്ണു മോഹന്‍ (മേപ്പടിയാന്‍), ബ്രൈറ്റ് സാം റോബിന്‍ (ഹോളി ഫാദര്‍)

ബാലചിത്രം- കാടകലം (ഡോ. സഖില്‍ രവീന്ദ്രന്‍)

ബാലതാരം (ആണ്‍)- സൂര്യകിരണ്‍ പി ആര്‍ (മീറ്റ് എ​ഗെയ്ന്‍)

ബാലതാരം (പെണ്‍)- അതിഥി ശിവകുമാര്‍ (നിയോ​ഗം)

അഭിനേതാവിനുള്ള സ്പെഷല്‍ ജൂറി പുരസ്കാരം- ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)