spot_img
Sunday, June 14, 2026
Home Blog Page 612

അപകടകരമായ വാഹനാഭ്യാസങ്ങളും പ്രകടനങ്ങളും ശ്രദ്ധയിൽപെട്ടാൽ ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് അറിയിക്കാം;ആർ.ടി.ഒ

0

നിരത്തുകളിൽ ചിലർ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് മിക്കവാറും വളരെ അച്ചടക്കം പാലിച്ച് വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും വയോധികരുമാണ്.

റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഇത്തരം നിയമലംഘകർ നിരത്തിൽ സൃഷ്ടിക്കുന്ന ഉംതീവ്ര ശബ്ദമലിനീകരണം കാരണം ശിശുക്കൾ മുതൽ വയോധികരും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണിയും കൂടെയാണ്.

റോഡ് സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ വാഹനങ്ങളിൽ രൂപമാറ്റങ്ങൾ വരുത്തുക , സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം നടത്തുക, അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചും, ഡ്രൈവർമാരെ പറ്റിയുമുള്ള വിവരങ്ങൾ, ഫോട്ടോകൾ, ലഘു വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.

വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു. മേൽപ്പറഞ്ഞ നിയമലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

#keralapolice #mvdkerala

സൂര്യാഘാത മുൻകരുതൽ : ജോലി സമയം പുനഃക്രമീകരിച്ചു

0

സംസ്ഥാനത്തു പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷണർ ഉത്തരവായി.

ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും.

ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായിരിക്കും.

രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു.

റിയല്‍മി 9 പ്രോ പ്ലസ് 5ജി ഇന്ത്യയില്‍ ആദ്യമായി വില്‍പ്പനയ്ക്ക്: വില, സവിശേഷതകള്‍

റിയല്‍മി 9 പ്രോ പ്ലസ് 5ജി ഇന്ന് വില്‍പ്പനയ്ക്കെത്തും. ഫെബ്രുവരി 16 ന് പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണ്‍ നിറം മാറ്റുന്ന പിന്‍ പാനല്‍ ഡിസൈന്‍ അവതരിപ്പിക്കുന്നു. 8ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയാടെക് ഡൈമെന്‍സിറ്റി 920 SoC ആണ് ഇത് നല്‍കുന്നത്. 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുണ്ട്. ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തോടെയാണ് സ്മാര്‍ട്ട്ഫോണ്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വില, ലോഞ്ച് ഓഫറുകള്‍

അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999യാണ് വില. അതേസമയം സ്മാര്‍ട്ട്ഫോണ്‍ 8 ജിബി + 128 മോഡലില്‍ 26,999 വിലയിലും 8 ജിബി + 256 ജിബി വേരിയന്റിന് 28,999 രൂപയിലും ലഭിക്കും. അറോറ ഗ്രീന്‍, മിഡ്നൈറ്റ് ബ്ലാക്ക്, സണ്‍റൈസ് ബ്ലൂ എന്നീ നിറങ്ങളില്‍ എത്തുന്നു. ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി ഡോട്ട് കോം, മെയിന്‍ലൈന്‍ ചാനലുകള്‍ എന്നിവയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് 1000 രൂപയുടെ ഫ്‌ലാറ്റ് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ ഇടപാടുകളും ഉപയോഗിച്ച് 2,000.

സവിശേഷതകള്‍

ഡ്യുവല്‍-സിം (നാനോ) ഉപയോഗിച്ച് റിയല്‍മി യുഐ 3.0-ന്റെ മുകളില്‍ ആന്‍ഡ്രോയിഡ് 12-ല്‍ പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട്ഫോണിന് 6.4-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,400 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ്, ടച്ച് സാംപ്ലിംഗ് നിരക്ക് 180Hz, ഗൊറില്ല ഗ്ലാസ് 5 എന്നിവയുണ്ട്.

ക്യാമറയുടെ മുന്‍വശത്ത്, എഫ്/1.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 50-മെഗാപിക്‌സല്‍ സോണി IMX766 പ്രൈമറി ക്യാമറ, 8-മെഗാപിക്‌സല്‍ സോണി IMX355 അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ, എഫ്/2.2 അപ്പേര്‍ച്ചര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്. കൂടാതെ 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും. മുന്‍വശത്ത് 16 മെഗാപിക്‌സല്‍ സോണി IMX471 സെല്‍ഫി ക്യാമറയും എഫ്2.4 അപ്പേര്‍ച്ചര്‍ ലെന്‍സും ഈ സ്മാര്‍ട്ട്ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു.

256ജിബി വരെ യുഎഫ്എസ് 2.2 ഇന്‍ബില്‍റ്റ് സ്റ്റോറേജുമായാണ് വരുന്നത്. 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.2, GPS/ A-GPS, USB Type-C തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 3.5mm ഹെഡ്ഫോണ്‍ ജാക്കും ഉണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളില്‍ ഉള്‍പ്പെടുന്നു.

റിയല്‍മി 9 പ്രോ പ്ലസ് 5ജി പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ രാജാവാണോ? 

സ്മാര്‍ട്ട്ഫോണില്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്, അത് എട്ട് വ്യത്യസ്ത ഹൃദയമിടിപ്പ് സെന്‍സറുകള്‍ അറിയിക്കുന്നു – ജനറല്‍, ജോലി, വ്യായാമം, വിശ്രമം, ആവേശം, സമ്മര്‍ദ്ദം, ഊര്‍ജ്ജം, ഉറക്കമില്ലായ്മ. എന്നിരുന്നാലും, ഫോണിന്റെ ഹൃദയമിടിപ്പ് ട്രാക്കിംഗ് വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. 60 വാട്‌സ് സൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇതിന് 182 ഗ്രാം ഭാരമുണ്ട്

നിരോധനം പിൻവലിച്ചു; ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും

0

ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം.

കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അധികൃതർ നിർദേശം നൽകി.

കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി കൂടുതൽ പേർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെ സമീപിച്ചു.

തുടർന്നാണ് അടിയന്തിര നടപടിയെന്ന നിലയിൽ ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ചത്. ലൈസൻസുള്ള കടകൾക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാൻ അനുമതി കൊടുക്കു എന്ന് മേയർ അറിയിച്ചിരുന്നു. തുടർന്ന് കച്ചവടക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്.

കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥന് വധശിക്ഷ

0

കൽപ്പറ്റ:വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം പ്രതി വിശ്വനാഥന് വധശിക്ഷ.2018 ജൂലൈ 6 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം.

നവദമ്പതികളായ വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കേസ് അന്നത്തെ മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്. 

2018 സെപ്റ്റംബറില്‍ പ്രതി അറസ്റ്റിലായി. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ ദമ്പതികളെ കമ്പിവടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.    

മോഷണത്തിനായി വീട്ടിലെത്തിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു.    ശബ്ദം കേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും പ്രതി കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ടു അടിച്ചു.

മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത ശേഷം പ്രതി വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി രക്ഷപ്പെടുകയായിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്.

ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകള്‍; ഇടതുകാല്‍ വെട്ടി മാറ്റി: 7 പേര്‍ പിടിയില്‍

0

കണ്ണൂർ∙ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ ഏഴു പേർ കസ്റ്റഡിയിലെന്ന് പൊലീസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കമ്മിഷണർ ആർ. ഇളങ്കോ. ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

വീട്ടുമുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്.

ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തലശേരി ന്യൂമാഹിക്കടുത്ത് ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവർത്തകൻ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു കൊലപാതകം.

രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് റിപ്പോർട്ട്.

ഇന്ന് മുതൽ സ്കൂളുകൾ പൂർണ്ണമായും തുറക്കുന്നു , 23 മാസത്തെ ഇടവേളയ്ക്ക് ശേഷം

0

കൊവിഡ് വ്യാപനത്തെ തുടർന്നുള്ള 23 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പൂർണ്ണതോതിൽ ക്ലാസ് തുടങ്ങും. 47 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലേക്കെത്തുന്നത്.

യൂണിഫോമും ഹാജറും നിർബന്ധമല്ല. സിബിഎസ്ഇ സ്കൂളുകളും തുറന്ന് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. സ്കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും.

ഒന്ന് മുതൽ 9ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാർച്ച് വരെ ക്ലാസുകളുണ്ടാകും. ഏപ്രിലിലായിരിക്കും വാർഷിക പരീക്ഷ. 10,12 ക്ലാസുകൾ ഈ മാസം അവസാനത്തോടെ തീർക്കും. പിന്നീട് റിവിഷനുള്ള സമയം നൽകി മോഡൽ പരീക്ഷ നടത്തും. സ്‌കൂള്‍ തുറക്കുമ്പോള്‍ ഉയരുന്ന ആശങ്ക; കൊവിഡ് പശ്ചാത്തലത്തില്‍

മാതാപിതാക്കള്‍ അറിയേണ്ടത്…

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകളെത്തി, വാക്‌സിനെത്തി, അതിശക്തമായ രണ്ടാം തരംഗവും അതില്‍ നിന്ന് അല്‍പം ആശ്വസം പകരുന്ന മൂന്നാം തരംഗവുമെത്തി.

എന്നാലിപ്പോഴും കുട്ടികളെയോ പ്രായമായവരെയോ ഗര്‍ഭിണികളെയോ ഒക്കെ കൊവിഡ് ബാധിക്കുന്നതുമായി ബന്ധപ്പെട്ട് നമുക്കുള്ള ആശങ്ക ചെറുതല്ല. കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കൂടിയാകുമ്പോള്‍ ആ ആശങ്ക ഏറെ ആഴത്തിലുള്ളതാകുന്നു. നിലവില്‍ സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വളരെയധികം സമ്മര്‍ദ്ദപ്പെടുന്ന മാതാപിതാക്കളെയാണ് നാം കാണുന്നത്. കുട്ടികളെ രോഗം ബാധിക്കുമോ?

ബാധിച്ചാല്‍ തന്നെ അത് ദൗര്‍ഭാഗ്യവശാല്‍ അപകടകരമാംവിധം തീവ്രമാകുമോ? എന്നെല്ലാമുള്ള ഭയം മാതാപിതാക്കളുടെ മനസില്‍ തീര്‍ച്ചയായും കാണും. ഈ ഘട്ടത്തില്‍ നിര്‍ബന്ധമായും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കള്‍ അറിയേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ച് നമ്പർ

0

സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾക്ക് ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനമായി എന്ന് റിപ്പോര്‍ട്ട്. നിലവിലെ ബോണറ്റ് നമ്പർ ഒഴിവാക്കാതെ അതിനൊപ്പം ബസിന്‍റെ ഇടത് ഭാ​ഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തിയാണ് നമ്പർ അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി മുതല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജൻറം ബസുകളില്‍ ജെഎൻ സീരിയലില്‍ ഉള്ള ബോണറ്റ് നമ്പരുകള്‍ വലത് വശത്തും സിറ്റി സര്‍ക്കുലര്‍ (CC), സിറ്റി ഷട്ടില്‍ (CS) എന്നീ അക്ഷരങ്ങള്‍ ഇടത് വശത്തും പതിക്കും.

ഓരോ ജില്ലയുടെയും കോഡ്:

തിരുവനന്തപുരം-TV , കൊല്ലം- KL , പത്തനംതിട്ട- PT, ആലപ്പുഴ-AL, കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK, തൃശ്ശൂര്‍-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂര്‍- KN, കാസര്‍ഗോഡ് – KG. ഈ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്പരുകളും നല്‍കും.

കെ.എസ്.ആർ.ടി.സി ജില്ലാ പൂളിലേക്ക് ബസ് കൊണ്ടുവരുകയും, മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനൻസ് ( കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സർവിസിന് വേണ്ടി സജ്ജമാക്കൽ) ചെയ്യുന്നതിന്റെ ഭാ​ഗമായി ഓരോ ഡിപ്പോയിൽനിന്നും ബസുകൾ ജില്ലാ പൂളിലേക്ക് പിൻവലിക്കുകയും, സർവിസിന് വേണ്ടി പകരം ബസുകൾ ജില്ലാ പൂളിൽനിന്നും കൊടുക്കുകയും ചെയ്യും. ഏതെങ്കിലും ഡിപ്പോയിൽ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ താൽപര്യമുള്ള ബസുകൾ, മറ്റുള്ള സ്ഥാപനങ്ങൾ സ്പോൺസർ ചെയ്‍തിട്ടുള്ള ബസുകൾ, ബസ് ഓൺ ഡിമാൻഡ്, ടൂറിസം എന്നിവയ്ക്ക് ഉപയോ​ഗിക്കുന്ന ബസുകൾ എന്നിവ അതാത് ഡിപ്പോകളിൽ തന്നെ നിലനിർത്തും.

അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്പറുകൾ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാ​ഗമാക്കും. ഈ ബസുകളുടെ മെയിന്റിനൻസ് കഴിഞ്ഞാൽ തിരികെ ഡിപ്പോകൾക്ക് നൽകുകയും ചെയ്യും. ബ്രേക്ക് ഡൗൺ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളിൽനിന്നും ഈ ബസുകൾ സർവിസിനായി നൽകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍

തലശ്ശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

0

തലശ്ശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസ്(54)ആണ് കൊല്ലപ്പെട്ടത്.

ജോലി കഴിഞ്ഞു മടങ്ങ വരുന്ന വഴിക്ക് പുലർച്ചെയാണ്‌ സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്.

അതി ക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളൺ കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക്മാറ്റി

കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.

രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണി വരെയാണ്

ഗൾഫ് വാർത്തകൾ: ഒമാൻ

0

ഒമാനിൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ​ഐ​സൊ​ലേ​ഷ​ൻ; മ​ന്ത്രാ​ല​യം മാ​ർഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

മ​സ്ക​ത്ത്​: തൊ​ഴി​ലാ​ളി​ക​ളു​ടെ കോ​വി​ഡ്​ ഐ​സൊ​ലേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തൊഴിൽ മ​​​ന്ത്രാ​ല​യം പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​ള്ള എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​ർ​ഗ​നി​ദേ​ശ​ങ്ങ​ൾ ബാ​ധ​ക​മാ​ണെ​ന്ന്​ മ​​​ന്ത്രാ​ല​യം പ​റ​ഞ്ഞു. വാ​ക്സി​നെ​ടു​ക്കാ​ത്ത വ്യ​ക്തി​ക​ൾ ​കോ​വി​ഡ്​ രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഏ​ഴ്​ ദി​വ​സ​ത്തെ ക്വാ​റ​ന്‍റീ​നി​ൽ പോ​ക​ണം. എ​ട്ടാം ദി​വ​സം കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക​ണം. ഫ​ലം ​നെ​ഗ​റ്റി​വാ​ണെ​ങ്കി​ൽ ഐ​സൊ​ലേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കാം. എ​ന്നാ​ൽ, പോ​സി​റ്റി​വാ​കു​ക​യാ​ണെ​ങ്കി​ൽ 10 ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ​കോ​വി​ഡ്​ രോ​ഗി​ക​ളു​മാ​യി ​ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ണെ​ങ്കി​ൽ പ്ര​ക​ട​മാ​യ ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ ​ഐ​സൊ​ലേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല.എ​ന്നാ​ൽ, കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​ക​ണം. ഫ​ലം പോ​സി​റ്റി​വാ​ണെ​​ങ്കി​ൽ ഏ​ഴു​ ദി​വ​​സ​ത്തെ ഐ​സൊ​ഷേ​നി​ൽ ക​ഴി​യു​ക​യും എ​ട്ടാം ദി​വ​സം ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണം. ഇ​തി​ൽ പോ​സി​റ്റി​വാ​ണെ​ങ്കി​ൽ 10​ ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ​രോ​ഗ ല​ക്ഷ​ണ​മു​ള്ള എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണെ​ന്ന്​ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫ​ലം പോ​സി​റ്റാ​വാ​​ണെ​ങ്കി​ൽ ഏ​ഴ്​ ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ക​യും എ​ട്ടാം ദി​വ​സം ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​കു​ക​യും വേ​ണം. ഇ​തി​ൽ ഫ​ലം നെ​ഗ​റ്റി​വാ​ണെ​ങ്കി​ൽ ഐ​സൊ​ലേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കാം. പോ​സി​റ്റി​വാ​ണെ​ങ്കി​ൽ 10​ ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. യാ​​ത്ര​യ​ട​ക്കു​മു​ള്ള മ​റ്റ്​ പി.​സി.​ആ​ർ ടെ​സ്റ്റി​ൽ പോ​സി​റ്റി​വാ​കു​ക​യാ​ണെ​ങ്കി​ൽ 72 മ​ണി​ക്കൂ​ർ ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി. ഇ​തി​ന്​ ​ശേ​ഷ​മു​ള്ള ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റി​വാ​ണെ​ങ്കി​ൽ ഐ​സൊ​ല​ഷ​ൻ അ​വ​സാ​നി​പ്പി​ക്കാം. രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​​ദേ​ശി​ച്ചു.

ഒമാനിൽ പിസിആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ല

മസ്‌കത്ത്∙ ഒമാനില്‍ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇനി അറ്റസ്റ്റ് ചെയ്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതിന് ഈടാക്കിയിരുന്ന അഞ്ചു റിയാല്‍ നിരക്കും റദ്ധാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിസിആര്‍ പരിശോധന ഫലം തറസ്സുദ് പ്ലസ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം.

ചർച്ചകളിൽ നിറഞ്ഞ് ഒമാൻ റെയിൽ പദ്ധതി, വൈകാതെ തുടക്കമിടുമെന്ന് റിപ്പോർട്ട്

മസ്കത്ത് ∙ റെയിൽ പദ്ധതിക്ക് ഒമാൻ വൈകാതെ തുടക്കമിടുമെന്ന് റിപ്പോർട്ട്. 2,144 കിലോമീറ്റർ പാത യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ ഒമാനുമായി നേരിട്ടു ബന്ധിപ്പിക്കുന്നതോടെ കാർഷിക, വ്യവസായ മേഖലകളിലടക്കം വൻമാറ്റത്തിനു തുടക്കമാകും. റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ, മസ്കത്ത്-സൊഹാർ ലൈറ്റ് റെയിൽ എന്നിവയും പരിഗണനയിലാണ്. എണ്ണവിലയിടിഞ്ഞ സാഹചര്യങ്ങൾ മൂലമാണ് ഒമാൻ റെയിൽ പദ്ധതി മുന്നോട്ടു പോകാതിരുന്നത്.സലാല, സൊഹാർ, ദുഖം തുറമുഖ മേഖലകളെ ബന്ധിപ്പിക്കുമെന്നതാണ് ഒമാൻ റെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളാണിവ. ഒമാനെ മേഖലയിലെ ലോജിസ്റ്റിക് ഹബ് ആക്കി മാറ്റാനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തിൽ വലിയൊരു മാറ്റത്തിനു തുടക്കമിടാനും കഴിയും.ദുഖം-തുംറൈത്-സലാല, സോഹാർ തുറമുഖം-മസ്‌കത്ത്, അൽ മിസ്ഫ-സിനാ, തുംറൈത്-അൽ മേസൂന, പാതകളാണ് ഒമാൻ റെയിലിൽ ഉൾപ്പെടുന്നത്.പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 2040 ആകുമ്പോഴേക്കും 1,400 കോടിയിലേറെ റിയാലാകുമെന്നാണ് വിലയിരുത്തൽ. ലോജിസ്റ്റിക് മേഖലയിൽ മാത്രം 35,000 ലേറെ തൊഴിലവസരങ്ങളുണ്ടാകും

റമദാന് മുമ്പ്​ കോവിഡ്​ താഴ്​ന്ന നിലയി​ലെത്തും – ആരോഗ്യ വിദഗ്​ധൻ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ കോ​വി​ഡ്​ കേ​സു​ക​ളു​ടെ മൂ​ർ​ധ​ന്യാ​വ​സ്ഥ ക​ഴി​ഞ്ഞു​വെ​ന്നും വ​രും ആ​ഴ്ച​ക​ളി​ൽ അ​ണു​ബാ​ധ​ക​രു​ടെ കാ​ര്യ​ത്തി​ൽ ക്ര​മാ​നു​ഗ​ത​മാ​യ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ (എ​സ്‌.​ക്യൂ) കോ​ള​ജ് ഓ​ഫ് മെ​ഡി​സി​നി​ലെ അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​റും എ​സ്‌​ക്യൂ ഹോ​സ്പി​റ്റ​ലി​ലെ പ​ക​ർ​ച്ച​വ്യാ​ധി ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​യ ഡോ. ​സാ​യി​ദ് അ​ൽ ഖ​ത്താ​ബ് അ​ൽ ഹി​നാ​യ് പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​റി​യി​ച്ചു. റ​മ​മ​ദാ​നി​ന് ഏ​ക​ദേ​ശം നാ​ലോ ആ​റോ ആ​ഴ്‌​ച മു​മ്പ് അ​ണു​ബാ​ധ താ​ഴ്ന്ന​നി​ല​യി​ലെ​ത്തും. പ​ക്ഷേ, മു​ൻ​ക​രു​ത​ൽ കു​റ​ഞ്ഞാ​ൽ വീ​ണ്ടും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന്​ അ​​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​ന്ത്ര​ണം കു​റ​ച്ച​തി​ന്​ ശേ​ഷം ഡെ​ൻ​മാ​ർ​ക്ക്​​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ കേ​സു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.കു​ത്തി​വെ​പ്പി​ലൂ​ടെ​യും മു​ൻ​കാ​ല അ​ണു​ബാ​ധ​ക​ളി​ലൂ​ടെ​യും ആ​ളു​ക​ൾ നേ​ടി​യെ​ടു​ത്ത പ്ര​തി​രോ​ധ​ശേ​ഷി കാ​ര​ണം കോ​വി​ഡി​ന്‍റെ തീ​വ്ര​ത കു​റ​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ ബാ​ധി​ച്ച​വ​രി​ൽ 99 ശ​ത​മാ​നം ആ​ളു​ക​ളി​ലും ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മാ​സ്ക് ധ​രി​ക്കു​ക, കൈ ​ക​ഴു​കു​ക, പ്ര​ത​ല​ങ്ങ​ൾ അ​ണു​മു​ക്ത​മാ​ക്കു​ക, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക, വാ​യു​സ​ഞ്ചാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ജ​ന​ലു​ക​ൾ തു​റ​ന്നി​ടു​ക, കോ​വി​ഡ്​ ബാ​ധി​ത​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ ഓ​ർ​മി​പ്പി​ച്ചു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ധ്യ​മാ​കു​ന്ന എ​ല്ലാ​വ​രും ബൂ​സ്റ്റ​ർ ഡോ​സ​ട​ക്ക​മു​ള്ള വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു.