spot_img
Friday, November 20, 2026
Home Blog Page 71

അറിവും മൂല്യങ്ങളും ആത്മവിശ്വാസവും പകര്‍ന്നു ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്ക് ആദരം; ഇന്ന് അധ്യാപക ദിനം

0

കോഴിക്കോട്: ഇന്ന് സെപ്റ്റംബർ 5, അധ്യാപക ദിനം. രാജ്യത്തിന്റെ മുൻ രാഷ്ട്രപതിയും പ്രമുഖ തത്ത്വചിന്തകനും അധ്യാപകനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ മഹത്തായ സംഭാവനകളെ ഓർക്കാനും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനും ഈ ദിനം അവസരമൊരുക്കുന്നു. (Teachers Day)*എന്തുകൊണ്ടാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്?*1888 സെപ്റ്റംബർ 5ന് തമിഴ്നാട്ടിലെ തിരുത്തണിയില്‍ ജനിച്ച സർവേപ്പള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ വിദ്യാഭ്യാസ-തത്ത്വചിന്താ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു. അധ്യാപകനായും തത്ത്വചിന്തകനായും പ്രവർത്തിച്ച അദ്ദേഹം പിന്നീട് ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായി.രാധാകൃഷ്ണന്റെ വിദ്യാർത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ആഗ്രഹിച്ചപ്പോള്‍, ജന്മദിനം വ്യക്തിപരമായി ആഘോഷിക്കുന്നതിനുപകരം അധ്യാപക ദിനമായി ആചരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം എന്നതാണ് പൊതുവെ പറയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്.

*ഒരു അധ്യാപകൻ പാഠപുസ്തകത്തിനപ്പുറം*അധ്യാപകർ വിദ്യാർത്ഥികള്‍ക്ക് അറിവ് പകർന്നുനല്‍കുന്നവർ മാത്രമല്ല. ജീവിതത്തിലെ ശരിയും തെറ്റും തിരിച്ചറിയാനും വെല്ലുവിളികളെ നേരിടാനും സ്വപ്നങ്ങളെ പിന്തുടരാനും അവർ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നു. ഒരു നല്ല അധ്യാപകന്റെ വാക്കുകളും ഉപദേശങ്ങളും ചിലപ്പോള്‍ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്ന ഓരോ പാഠത്തിനുമപ്പുറം അച്ചടക്കം, ഉത്തരവാദിത്തം, ആത്മവിശ്വാസം, സഹാനുഭൂതി, മൂല്യബോധം തുടങ്ങിയ ജീവിതപാഠങ്ങളും അധ്യാപകർ പകർന്നുനല്‍കുന്നു.ഇന്ത്യൻ പാരമ്പര്യത്തില്‍ ഗുരുവിന് വളരെ ഉയർന്ന സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. അറിവിന്റെ വഴിയിലേക്ക് ശിഷ്യനെ നയിക്കുന്ന വ്യക്തിയാണ് ഗുരു എന്ന സങ്കല്‍പ്പം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കാലം മാറിയെങ്കിലും അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ഈ ബന്ധത്തിന്റെ പ്രാധാന്യം ഇന്നും നിലനില്‍ക്കുന്നു.

ഡിജിറ്റല്‍ കാലത്ത് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുമ്പോഴും അറിവിനെ ശരിയായ രീതിയില്‍ മനസ്സിലാക്കാനും പ്രയോഗിക്കാനും പഠിപ്പിക്കുന്ന അധ്യാപകന്റെ പങ്ക് നിർണായകമാണ്. സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്റെ രീതികളെ മാറ്റിയെങ്കിലും ഒരു മികച്ച അധ്യാപകന്റെ മാർഗനിർദേശത്തിന് പകരം വയ്ക്കാൻ എളുപ്പമല്ല.ആധുനിക വിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ ഉത്തരവാദിത്തങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ഓണ്‍ലൈൻ പഠനം തുടങ്ങിയവ വിദ്യാഭ്യാസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വിവരങ്ങള്‍ നല്‍കുന്ന വ്യക്തി എന്നതിലുപരി വിദ്യാർത്ഥികളെ ചിന്തിക്കാനും ചോദ്യം ചെയ്യാനും വിശകലനം ചെയ്യാനും സൃഷ്ടിപരമായി പ്രവർത്തിക്കാനും സഹായിക്കുന്ന മാർഗദർശകരായി അധ്യാപകർ മാറേണ്ട സാഹചര്യമാണുള്ളത്.

വിദ്യാർത്ഥികളുടെ കഴിവുകളും താല്‍പര്യങ്ങളും വ്യത്യസ്തമായതിനാല്‍ ഓരോരുത്തരെയും മനസ്സിലാക്കി പിന്തുണയ്ക്കുന്നതും അധ്യാപകരുടെ പ്രധാന ഉത്തരവാദിത്തമാണ്. അതിനാല്‍ തന്നെ അധ്യാപകവൃത്തി ഒരു ജോലി എന്നതിലുപരി സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ഉത്തരവാദിത്തമായി കണക്കാക്കപ്പെടുന്നുറ്റൊന്റി ഫോർ ന്യൂസ്*നന്ദി പറയാനുള്ള ഒരു ദിവസം*നമ്മുടെ ജീവിതത്തില്‍ നമ്മെ സ്വാധീനിച്ച അധ്യാപകരെ ഓർക്കാനുള്ള അവസരം കൂടിയാണ് അധ്യാപക ദിനം.

ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അധ്യാപകൻ മുതല്‍ ജീവിതത്തിലെ നിർണായക ഘട്ടങ്ങളില്‍ ആത്മവിശ്വാസം നല്‍കിയ അധ്യാപകർ വരെ ഓരോരുത്തർക്കും വിദ്യാർത്ഥികളുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. അറിവിന്റെ വെളിച്ചം പകർന്നുനല്‍കുകയും തലമുറകളെ രൂപപ്പെടുത്തുകയും ചെയ്യുന്ന എല്ലാ അധ്യാപകർക്കും ആദരം അർപ്പിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഒരു നല്ല അധ്യാപകന്റെ സ്വാധീനം ക്ലാസ് മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല; അത് വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെയും സമൂഹത്തിലൂടെയും തലമുറകളിലേക്കും പകരുന്നു.

കേരളത്തിലെ അന്താരാഷ്ട്ര കായികതാരങ്ങൾക്ക് 10,000 രൂപ വീതം.

0

കോഴിക്കോട്: ഇന്ത്യയെ അന്താരാ ഷ്ട്ര തലത്തിൽ പ്രതിനിധീകരിച്ച കേരളീയരായ കായികതാര ങ്ങൾക്ക് മാസം 10,000 രൂപ വീതം നൽകാൻ കായികവകുപ്പ്. കായിക താരങ്ങളെ പ്രോത്സാ ഹിപ്പിക്കാനായി രൂപവത്കരിച്ച ‘ഇൻ്റർനാഷണൽ അത്ലറ്റ് സപ്പോർട്ട് സ്കീം’ പ്രകാരമാണ് ധനസഹായം നൽകുക.പദ്ധതി നടപ്പാക്കാൻ 1.20 കോടി രൂപയാണ് 2026-27 സാമ്പത്തികവർഷത്തിൽ ചെലവഴിക്കുക. പദ്ധതി ഉടൻ നടപ്പാക്കാൻ വിശദ മാർഗരേഖ ഉടൻ പുറപ്പെടുവി ക്കുമെന്ന് കായികവകുപ്പ് അധി കൃതർ വ്യക്തമാക്കി.അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശേ ഷം പരിശീലനം തുടരുന്നതിനും കായിക ഉപകരണങ്ങൾ, പോഷകാഹാരം, യാത്ര, മത്സര ത്തിനുള്ള തയാറെടുപ്പുകൾ എന്നിവയ്ക്കുമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കായി കതാരങ്ങൾക്കാണു സഹായം ലഭിക്കുക. പ്രതിമാസം 10,000 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് ആകെ 1,20,000 രൂപയാണു ലഭി ക്കുക.

തുക ഒറ്റത്തവണയായി കായികതാരങ്ങളുടെ ബാങ്ക് അ ക്കൗണ്ടിലേക്കു നേരിട്ടു കൈമാറാനാണ് ആലോചന. പരമാവ ധി 100 അത്ലറ്റുകൾക്കാണ് ഈ വർഷം സഹായം.സംസ്ഥാന സ്പോർട്‌സ് കൗ ൺസിൽ അംഗീകരിച്ച കായിക ഇനങ്ങളിൽ ഇന്ത്യയെ പ്രതിനി ധീകരിച്ചവർക്കാണ് സഹായം ലഭിക്കാൻ അർഹത. ഒളിംപിക് സ്, ഏഷ്യൻ ഗെയിംസ്, കോമ ൺവെൽത്ത് ഗെയിംസ്, സാഫ്ഗെയിംസ്, യൂത്ത് ഒളിംപിക്സ്, ഏഷ്യൻ യൂത്ത് ഗെയിംസ്, കോമൺവെൽത്ത് യൂത്ത് ഗെയിംസ്, അതാത് കായികയിനങ്ങളി ലെ വേൾഡ് ചാമ്പ്യൻഷിപ്പ്/വേ ൾഡ്കപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, വേൾഡ് യൂണിവേഴ്സ‌ിറ്റി ഗെയിംസ് എന്നിവയിൽ പങ്കെ ടുത്തവർക്ക് സാമ്പത്തികസ ഹായത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്.മെഡൽ നേട്ടങ്ങൾക്കു ലഭി ക്കുന്ന മറ്റ് കാഷ് അവാർഡുകൾക്കു പുറമേയാണു പദ്ധതി വഴിയുള്ള സഹായം.

താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു.

0

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെ ചുരം ഏഴാം വളവിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുനിന്ന കണ്ടെയ്നർ ലോറിയാണ് ഗതാഗത തടസ്സത്തിന് കാരണമായത്. തുടർന്ന് രാവിലെ എട്ട് മണിയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽ നിന്നും മാറ്റി.​ലോറി നീക്കം ചെയ്തെങ്കിലും ചുരത്തിൽ ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചുരം കയറുന്ന വാഹനങ്ങളുടെ നിര ഒന്നാം വളവ് മുതൽ ഏഴാം വളവ് വരെ നീണ്ടുകിടക്കുകയാണ്.

ചുരം ഇറങ്ങുന്ന ഭാഗത്ത് ലക്കിടി മുതൽ താഴേക്ക് ഏഴാം വളവ് വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.​പുലർച്ചെ നാല് മണി മുതൽ ഏഴാം വളവിലൂടെ കടന്നുപോകാൻ സാധിക്കാതിരുന്ന വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുരുക്കിലായതാണ് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയത്. ഈ വലിയ വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും രണ്ടോ മൂന്നോ മണിക്കൂർ സമയമെടുക്കുമെന്ന് അറിയാൻ സാധിച്ചത്.​അതുകൊണ്ടുതന്നെ, ഇതുവഴി യാത്ര ചെയ്യുന്നവർ സമയം ക്രമീകരിച്ച് മാത്രം യാത്ര തിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ യാതൊരു കാരണവശാലും അനാവശ്യമായി ഓവർടേക്ക് ചെയ്യാതെ വരിയായി മാത്രം (ലൈൻ ട്രാഫിക് പാലിച്ച്) വാഹനങ്ങൾ ഓടിക്കണമെന്നും ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

കോഴിക്കോട് മുക്കാളിയില്‍ റെയില്‍വേ ട്രാക്കിലേക്ക് ലോറി വീണു; ട്രെയിനുകള്‍ വൈകുന്നു

0

കോഴിക്കോട്: കോഴിക്കോട് മുക്കാളി റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കിലേക്ക് ലോറി വീണു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം. ഇതോടെ ട്രെയിനുകള്‍ വൈകുകയാണ്.റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം വികസന ജോലികള്‍ നടന്നു വരികയായിരുന്നു. ഇതിന്റെ ഭാഗമായി പ്ലാറ്റ്ഫോമിലേക്ക് മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ട്രാക്കിലേക്ക് മറിയുകയായിരുന്നു.അപകടത്തെത്തുടര്‍ന്ന് പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. ട്രാക്കില്‍ വീണ ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ റെയില്‍വേ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തുകയാണ്.

തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

0

തൃശൂര്‍: കയ്പമംഗലത്ത് കാര്‍ ചരക്ക് ലോറിയില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് കാര്‍ ഇടിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം.ഡിണ്ടിഗലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്നത്. സേലം സ്വദേശി വിശ്വം (20), ഡിണ്ടികല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ഡിണ്ടികല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലാവരും പി എസ് എന്‍ എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.അപകടത്തിന് കാരണം ദേശീയ പാത അതോറ്റിയുടെ വീഴ്ചയെന്നാണ് ഉയരുന്ന ആരോപണം. കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്നതും അനധികൃതമായി ലോറി പാര്‍ക്ക് ചെയ്തതുമാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലോറി നിര്‍ത്തിയിരുന്നത് അലക്ഷ്യമായെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമിത വേഗതയിൽ എത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകറിയതായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദേശീയ പാതയുടെ സ്പീഡ് ട്രാക്കിലായിരുന്നു ലോറി നിര്‍ത്തിയിരുന്നത്. വാഹനം വിഴിതിരിച്ചു വിടുന്ന സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലായിരുന്നു എന്നതും ഗുരുതര അനാസ്ഥയാണ്.മരിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ ഒമ്പത് മണിയോടെ ആരംഭിക്കുമെന്നാണ് മെഡിക്കല്‍ കൊളജ് സൂപ്രണ്ട് അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ ആകും പോസ്റ്റ്‌മോര്‍ട്ടം തുടങ്ങുക.

സംസ്ഥാന സ്കൂ‌കൂൾ കായികമേള കോഴിക്കോട്ട്, ഒക്ടോബർ 24 മുതൽ 29 വരെ നടക്കും.

0

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്ക്‌കൂൾ കായികമേള കോഴിക്കോട്ട് നടക്കും. ഒക്ടോബർ 24 മുതൽ 29 വരെയാണ് മേള നടക്കുന്നത്.എൻഐടി ഗ്രൗണ്ട് മുഖ്യവേദിയാകും.പതിനായിരത്തിലേറെ വിദ്യാർഥികളാണ് വിവിധ മത്സരയിനങ്ങളിലായി മേളയുടെ ഭാഗമാകുന്നത്. സെപ്റ്റംബർ ആറാം തീയതി കായികമേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി എ.ൻ ഷംസുദ്ദീൻ നിർവഹിക്കും.കഴിഞ്ഞ വർഷം തിരുവനന്തപുരത്താണ് കായികമേള നടന്നത്. മേളയിലെ സ്വർണക്കപ്പും തിരുവനന്തപുരം തന്നെയാണ് സ്വന്തമാക്കിയത്. തൃശ്ശൂർ രണ്ടാമതെത്തിയപ്പോൾ കണ്ണൂർ മൂന്നാം സ്ഥാനം സ്വന്തമാക്കി. 1825 പോയിന്റുമായാണ് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ല സ്വന്തമാക്കിയത്. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്.

വിപണിയെ അതിന്റെ വഴിക്ക് വിടില്ല; സവാള വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുമായി സർക്കാർ

0

സവാള വിലവർധനയിൽ ജനങ്ങൾക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സവാള വിലവർധനയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് പി.ആർ. ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ വിവിധ വിപണികളിൽ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടൽ വ്യാപിപ്പിക്കും.

നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവർധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു.

 ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹോർട്ടികോർപ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോർട്ടികോർപ്പിന്റെ മൊബൈൽ ഔട്ട്ലെറ്റുകളും വിൽപ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങൾ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകൾ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയിൽ 38 ശതമാനം വരെ കുറവ് വരുത്താൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണയായി ഓണത്തിന് ശേഷം വില കുറയുന്ന സാഹചര്യമാണുള്ളതെങ്കിലും ഇത്തവണ പ്രധാന ഉൽപാദന കേന്ദ്രങ്ങളിൽ പോലും വില ഉയർന്നുനിൽക്കുന്നതിനാലാണ് സർക്കാർ അടിയന്തര ഇടപെടലിലേക്ക് കടന്നതെന്നും മന്ത്രി പറഞ്ഞു.

പ്രളയബാധിത കർഷകർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.പ്രളയബാധയുടെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച KSDMA നോട്ടിഫിക്കേഷൻ പുറത്തുവന്നശേഷം തുടർ സാമ്പത്തിക സഹായ നടപടികളിലേക്ക് കടക്കും.

 വിളനാശത്തിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും നിലവിൽ ഫിസിക്കൽ വെരിഫിക്കേഷനായി പ്രത്യേക ഡ്രൈവ് നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പരിശോധനയിലൂടെ നഷ്ടത്തിന്റെ തോത് നിർണയിച്ചശേഷം അർഹരായ കർഷകർക്ക് വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭ വിളനാശത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ സഹായം ലഭ്യമാക്കും. കർഷകർക്കുണ്ടായ ആസ്തിനഷ്ടവും പരിശോധനയുടെ ഭാഗമായി വിലയിരുത്തിവരികയാണ്.

കുട്ടനാട്ടിൽ പ്രളയത്തിൽ മോട്ടോറുകൾ, മോട്ടോർ ഷെഡുകൾ, അവയുടെ തറകൾ ഉൾപ്പെടെയുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ KSDMAയുമായും ദുരന്തനിവാരണ വകുപ്പുമായും ഏകോപിപ്പിച്ച് സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കമ്മ്യൂണിറ്റി അസറ്റ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രയോജനപ്പെടുത്തി സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.

പ്രളയബാധിത മേഖലകളിലെ മടവീഴ്ച പരിഹരിക്കുന്നതിനും ബണ്ടുകൾ ശക്തിപ്പെടുത്തുന്നതിനും വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്യുന്നതിനുമുള്ള നടപടികളും സ്വീകരിക്കും . പുനർകൃഷിക്കാവശ്യമായ വിത്തും നടീൽ വസ്തുക്കളും കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും .

കഴിഞ്ഞ അഞ്ച് വർഷമായി പ്രകൃതിക്ഷോഭ വിളനാശവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള ഏകദേശം 120 കോടി കുടിശ്ശിക ഘട്ടംഘട്ടമായി നൽകുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു.

 നിലവിലെ കൃഷിനാശത്തിന്റെ പശ്ചാത്തലത്തിൽ 110 കോടി അടിയന്തര സഹായം അനുവദിക്കണമെന്നും കേന്ദ്രസംഘത്തെ ഉടൻ കേരളത്തിലേക്ക് അയക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ നടപടികൾക്കായി കാത്തിരിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാർ സ്വന്തം നിലയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ നാളികേര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 500 കോടിയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി രൂപവത്കരിക്കാൻ നിർദേശം നൽകിയതായും പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായും കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തി കേന്ദ്രത്തിന്റെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക നാളികേര ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയതല ദിനാഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയും ഇക്കാര്യം പ്രത്യേകമായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. നാളികേര മേഖലയുടെ സമഗ്ര വികസനവും മൂല്യവർധനയും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ നാളികേര വികസന പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഓണക്കാലത്ത് ഹോർട്ടികോർപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ 20,65,500 കിലോഗ്രാം കാർഷികോൽപ്പന്നങ്ങൾ, ഏകദേശം 14.25 കോടി മൂല്യമുള്ളത്, സംഭരിച്ച് വിപണിയിലെത്തിച്ചതായി മന്ത്രി അറിയിച്ചു. ഓണവിപണി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിച്ചതിനാൽ ഉൽപ്പന്നങ്ങൾ നൽകിയ കർഷകർക്ക് അന്നുതന്നെയോ പിറ്റേന്ന് രാവിലെയോ പണം നൽകാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകയുടെ ഏറിയ പങ്കും വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി അറിയിച്ചു. പി.ആർ.എസ്. ഉൾപ്പെടെയുള്ള നടപടികൾ മുന്നോട്ടുപോയിട്ടുണ്ടെന്നും അടുത്ത നെല്ല് സംഭരണത്തിനായുള്ള കൂടിയാലോചനകൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

ഇന്ന് ശ്രീകൃഷ്ണ ജയന്തി; അമ്പാടിക്കണ്ണന്മാർ നഗരവീഥികൾ അലങ്കരിക്കും.

0

കോഴിക്കോട് : ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരും നഗരവീഥികൾക്ക് ഇന്ന് ആഘോഷച്ചമയം പകരും. കൃഷ്ണവേഷമണിഞ്ഞ കുരുന്നുകളെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ ശോഭായാത്രകളാണ് സംഘടിപ്പിക്കുന്നത്. നഗരത്തിലെ പ്രധാന ശോഭായാത്ര ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽനിന്ന് ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് അഞ്ചോടെ ആരംഭിക്കും. കൃഷ്ണനും രാധയും ഗോപികമാരുമായി വേഷമിട്ട കുട്ടികളും കൃഷ്ണലീലകൾ അവതരിപ്പിക്കുന്ന ടാബ്ലോകളും ഘോഷയാത്രകൾക്ക് വർണപ്പകിട്ടേകും. ജില്ലയിൽ നടക്കുന്ന വിവിധ ശോഭായാത്രകളിലായി ഒരു ലക്ഷത്തോളം ഭക്തർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്ക്. നഗരത്തിൽ ഉച്ചയ്ക്കു ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രധാന ജങ്ഷനുകളിലും ഘോഷയാത്ര കടന്നുപോകുന്ന റോഡുകളിലും പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വൈകുന്നേരം ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭാ യാത്രകൾ മുക്കം നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നടക്കും. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.നീലേശ്വരം കണ്ണന്തറ കാവിൽ നിന്നും കുഴിക്കലാട്ട് ശിവക്ഷേത്രത്തിലേക്കും കാഞ്ഞിരത്തിങ്കൽ അയ്യപ്പ ഭജനമടത്തിൽ നിന്നും വട്ടോളിപറമ്പ് വട്ടോളി ദേവി ക്ഷേത്രത്തിലേക്കും ശോഭാ യാത്രകൾ നടക്കും. കല്ലുരുട്ടി ശ്രീകൃഷ്ണ ഭജന മഠം, പാറമ്മൽ അയ്യപ്പഭഗവതി ക്ഷേത്രം, നെല്ലിക്കൽ ഭഗവതി കുട്ടിച്ചാത്തൻകാവ്, മാടച്ചാൽ മുത്തപ്പൻ കാവ് എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭാ യാത്ര മഹാശോഭ യാത്രയായി ചെറുവണ്ണൂർ ക്ഷേത്രത്തിൽ സമാപിക്കും. പന്നിക്കോട് അയ്യപ്പഭജനമഠം, ഗോതമ്പു റോഡ്, കുളങ്ങര എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭാ യാത്രകൾ എരഞ്ഞിമാവിൽ സംഗമിച്ച് മഹാശോഭ യാത്രയായി ഉച്ചക്കാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും.കൊത്തനാപറമ്പിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര മാടകശ്ശേരി വിഷ്ണുക്ഷേത്രത്തിൽ സമാപിക്കും. വാദ്യമേളങ്ങൾ, കൃഷ്ണവേഷമണിഞ്ഞ നൂറ് കണക്കിന് കുട്ടികൾ, പുരാണങ്ങളിലെ വിവിധ നിശ്ചല ദൃശ്യങ്ങൾ എന്നിവ ശോഭായാത്രയുടെ ഭാഗമാകും. എല്ലാ നഗര ഗ്രാമപ്രദേശങ്ങളിലും സാംസ്കാരിക പരിപാടികളും, ഗോപൂജയും, നദീപൂജയും, വൃക്ഷ പൂജയും ബാലഗോകുലം സംഘടിപ്പിച്ചിട്ടുണ്ട്.

ക്ഷേത്രങ്ങളിലെല്ലാം പതിവു പൂജകൾക്ക് പുറമെ വിശേഷാൽ പൂജകളുണ്ടാകും.ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ഇന്ന് മഹാശോഭാ യാത്ര നടക്കും. നിർമ്മല്ലൂർ അയ്യപ്പഭജന മഠം, പുത്തൂർവട്ടം അയ്യപ്പക്ഷേത്രം, ചാല ഭഗവതി ക്ഷേത്രം, ബാലുശ്ശേരി കോട്ട പരദേവതക്ഷേത്രം, പൊന്നരം തെരു ഗണപതി ക്ഷേത്രം, കുന്നത്തെരു ഗണപതി ക്ഷേത്രം, പള്ളിക്കര മഹാവിഷ്ണു ക്ഷേത്രം, കരത്തൊടി, അറപ്പീടിക, എടവലത്ത് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഉപ ശോഭയാത്രകൾ ബ്ലോക്ക് റോഡ് ജംഗ്ഷനിലെ അയ്യപ്പ ഭജനമഠത്തിൽ സംഗമിക്കും. കടലുണ്ടി, ഫറോക്ക് നഗരങ്ങളിലും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭാ യാത്ര നടക്കും.

ദേശീയപാതയിൽ തെറ്റായ ദിശയിൽ അപകടകരമായി പാഞ്ഞ സ്വകാര്യ ബസ്സിനെതിരെ എം.വി.ഡി നടപടി

0

കോഴിക്കോട്: ദേശീയപാതയിൽ മറ്റ് യാത്രക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയാകുന്ന രീതിയിൽ തെറ്റായ ദിശയിലൂടെ അപകടകരമായി ഓടിച്ച കൃതിക എന്ന് പേരുള്ള സ്വകാര്യ ബസ്സിനെതിരെ മോട്ടോർ വാഹന വകുപ്പ് (MVD) കർശന നടപടി സ്വീകരിച്ചു.പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചതിന് ബസ്സിന് പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഗുരുതരമായ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.റോഡിലെ ഇത്തരം ഗുരുതരമായ നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ പരിശോധനയും തുടർനടപടികളും ഉണ്ടായിരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ്(KN639) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

FIRST PRIZE ( 1.00,00,000 ₹ ) 1 കോടി PD 228280 (PALAKKAD)

സമാശ്വാസ സമ്മാനം (Consolation Prize). ( 5,000 ₹ ) അയ്യായിരം രൂപ.

PA 228280

PB 228280

PC 228280

PE 228280

PF 228280

PG 228280

PH 228280

PJ 228280

PK 228280

PL 228280

PM 228280

SECOND PRIZE ( 30,00,000 ₹ ) | 30 ലക്ഷം രൂപ. PF 179967 (THRISSUR)2

THIRD PRIZE ( 5,00,000 ₹ ) | 5 ലക്ഷം രൂപ. PG 220857 (THRISSUR)

FOURTH PRIZE ( 5,000 ₹ ) | അയ്യായിരം രൂപ. 0153  0262  0802  1247  1531  1563  2353  3131  3594  3793  4860  6999  7614  7815  7936  8019  8055  8395  9614

FIFTH PRIZE ( 2,000 ₹ ) | രണ്ടായിരം രൂപ.1260  2137  3029  6051  7432  9653

SIXTH PRIZE ( 1000 ₹ ) | ആയിരം രൂപ.0585  0832  0836  1308  2259  2299  3200  3287  3605  3699  4187  4348  5075  5209  5218  5549  6003  6733  6753  6958  7102  7104  8305  8446  9563

SEVENTH PRIZE ( 500 ₹ ) |അഞ്ഞൂറ് രൂപ.

0074  0080  0259  0391  0469  0571  0882  1184  1243  1485  1532  1791  1812  1954  1986  2087  2121  2388  2548  2591  2714  3125  3283  3329  3350  3730  3739  3790  3837  4043  4073  4172  4462  4580  4650  4777  4787  4812  5229  5258  5442  5469  5611  5613  5690  5998  6005  6024  6128  6131  6197  6280  6282  6346  6354  6380  6755  6787  6943  6955  7037  7145  7195  7202  7289  7687  7735  8031  8152  8421  8866  8993  9124  9438  9896  9955

EIGHTH PRIZE( 200₹ ) ഇരുനൂറ് രൂപ

0002  0156  0181  0474  0528  0582  0963  0976  1241  1374  1615  1653  1928  1944  2006  2131  2155  2228  2230  2338  2389  2430  2665  2817  3181  3285  3696  3767  3817  4075  4234  4305  4325  4381  4542  4663  4702  4736  4906  5312  5457  5464  5517  6068  6147  6150  6164  6304  6321  6468  6570  6682  6688  6708  6803  6810  6823  6932  7079  7127  7380  7489  7496  7498  7549  7556  7891  8117  8148  8441  8444  8750  8828  9087  9338  9375  9388  9506  9518  9668  9683  9919  9965  9997

NINETH PRIZE( 100₹ ) നൂറ് രൂപ

0126  0187  0228  0230  0247  0272  0332  0359  0383  0393  0430  0439  0558  0576  0588  0857  1064  1121  1206  1258  1274  1348  1402  1439  1530  1537  1769  1848  1927  2036  2072  2092  2132  2188  2199  2206  2225  2270  2366  2436  2437  3021  3045  3098  3137  3146  3222  3301  3318  3367  3371  3492  3601  3622  3746  3764  3770  3776  3856  3866  3967  3988  3991  4016  4047  4146  4193  4198  4213  4226  4440  4536  4594  4618  4646  4816  4911  4950  5141  5147  5181  5191  5197  5267  5318  5409  5456  5526  5770  5812  5881  5947  5963  5997  6154  6266  6281  6286  6290  6305  6317  6328  6349  6375  6478  6488  6543  6552  6622  6739  6862  7133  7228  7229  7277  7326  7368  7393  7454  7527  7725  7727  7965  8083  8156  8263  8279  8300  8341  8366  8476  8661  8677  8813  8867  8899  8947  8958  9069  9157  9188  9194  9226  9241  9249  9315  9325  9367  9411  9431  9496  9601  9628  9736  9814  9906