spot_img
Saturday, June 20, 2026
Home Blog Page 78

കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ആലിന്‍ ഷെറിന്‍; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

0

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ആലിന്‍ ഷെറിന്‍ നിത്യതയിലേക്ക്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഞ്ചു കുരുന്നുകൾക്ക് പുതുജീവനേകാന്‍ ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുന്നതിനിടെയാണ് അലിന്‍ ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.

എറണാകുളം അമൃത ആശുപത്രിയില്‍ നടന്ന ശസത്രക്രിയകള്‍ക്ക് ശേഷം ആലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹം സംസ്‌കരിക്കും. അമൃത ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആലിനെ യാത്രയാക്കിയത്. ഞായറാഴ്ചയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ഏഴരയോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് പത്തരയോടെ കഴക്കൂട്ടം കിംസ് ആശുപത്രിയില്‍ എത്തി. ഇതിന് ശേഷം വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. മാള സ്വദേശി സുരേഷ് ആയിരുന്നു

ആംബുലൻസിലെ ഡ്രൈവർ.മസ്തിഷ്‌ക മരണം സ്ഥീരീകരിച്ച സാഹചര്യത്തില്‍ അലിന്‍ ഷെറിന്റെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണുമാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്യുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്. ആഭ്യന്തര വകുപ്പിന്റെ സഹകരണവും ഉണ്ടായിരുന്നു.

പ്രഭാവതി അമ്മ ഇഫക്ട്; എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്ഡ് ചെയ്ത് എംവിഡി

0

കോഴിക്കോട്: പ്രഭാവതി അമ്മ ഫുട്പാത്തില്‍ നിന്ന് താഴെ ഇറക്കിയ സ്കൂട്ടർ യാത്രികന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച ഡ്രൈവറുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫുട്പാത്തിലൂടെ വണ്ടി ഓടിച്ച് പോകാന്‍ നോക്കിയ ആളെ പ്രഭാവതി അമ്മ തടഞ്ഞിരുന്നു. ഇതിന്റെ വീഡിയോ മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

സംഭവത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവി പ്രഭാവതി അമ്മയ്ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി സംസാരിക്കാന്‍ അവസരമൊരുക്കി നല്‍കിയിരുന്നു. കാല്‍നട യാത്രക്കാരുടെ സുരക്ഷിതയാത്രയ്ക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതി അമ്മ മന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌കൂട്ടര്‍ യാത്രികന്റെ ലൈസന്‍സ് എംവിഡി റദ്ദാക്കിയത്.

കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്ന് പോകുമ്പോഴായിരുന്നു എതിര്‍ ദിശയില്‍ ഒരു ആക്ടീവ സ്‌കൂട്ടര്‍ പാഞ്ഞുവന്നത്. ഇത് കണ്ടതോടെ സ്‌കൂട്ടര്‍ യാത്രികനെ അവര്‍ തടഞ്ഞു. എന്നാല്‍ യാത്രികന്‍ സൈഡിലൂടെ പോകാനായിരുന്നു പ്രഭാവതിയമ്മയോട് പറഞ്ഞത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഇവര്‍ കാലുകൊണ്ട് അയാളെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു. സ്‌കൂട്ടറുമായി പോകാന്‍ യാത്രികന്‍ വീണ്ടും ശ്രമം നടത്തിയപ്പോള്‍ വയോധിക കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി. ഒടുവില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മുംബൈയിലെ ഈ റോഡ് പാട്ടുപാടും! രാജ്യത്തെ ആദ്യ മ്യൂസിക്കൽ റോഡിന്‍റെ രഹസ്യം ഇതാ

0

മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിൽ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ റോഡ് നിർമ്മിച്ചു. ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ റോഡിലൂടെ നിശ്ചിത വേഗതയിൽ വാഹനമോടിക്കുമ്പോൾ എ.ആർ. റഹ്മാന്റെ ‘ജയ് ഹോ’ എന്ന ഗാനം കേൾക്കാം

റോഡിൽ നിന്നും പാട്ടുയരും

മുംബൈയിലെ തീരദേശ റോഡിലൂടെയുള്ള യാത്ര വേഗതയേറിയതായി മാത്രമല്ല, കൂടുതൽ അവിസ്മരണീയവുമാകാൻ പോകുന്നു. കാരണം ഇവിടെ ജാപ്പനീസ് മാതൃകയിൽ ഒരു റോഡ് നിർമ്മിച്ചിട്ടുണ്ട്. ഈ റോഡിലൂടെ വാഹനമോടിക്കുമ്പോൾ സംഗീതം കേൾക്കാം.

മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിൽ

മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലാണ് ഈ സവിശേഷ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കോസ്റ്റൽ റോഡ് ടണലിൽ നിന്ന് പുറത്തുകടക്കുമ്പോൾ, നരിമാൻ പോയിന്റ്-വർളി റോഡിൽ 500 മീറ്റർ നീളമുള്ള ഒരു “മ്യൂസിക് റോഡ്” യാത്രക്കാർക്ക് കാണാൻ കഴിയും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും അടുത്തിടെ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു, നോവായി അലൻ റൂമി

0

ഷാർജ: നാട്ടിൽ നിന്ന് പിതാവിനെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ്​ വാഹനാപകടം സംഭവിച്ചത്.

താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച ദുബൈയിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

വാട്സാപ്പ് നിരോധിച്ച് റഷ്യ; പ്രാദേശിക ആപ്പ് എത്തിക്കാൻ നീക്കമെന്ന് മെറ്റ

0

വാട്സാപ്പിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി റഷ്യ. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ആപ്പ് ബാൻ ചെയ്തിരിക്കുന്നത്. റഷ്യൻ മെസഞ്ചർ ആപ്പായ മാക്സ് ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ പുതിയ തീരുമാനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നഷ്ടമായിട്ടുണ്ട്.

എന്നാൽ ഡിജിറ്റൽ മേഖലയിലെ നിയന്ത്രണം കർശനമാക്കുന്നതിനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും,സർക്കാർ പിന്തുണയുള്ള മാക്‌സിന്റെ സേവനം രാജ്യത്തുടനീളം എത്തിക്കാനാണ് നിരോധനം ഏർപെടുത്തിയതെന്നുമാണ് സംഭവത്തിൽ മെറ്റയുടെ പ്രതികരണം. കഴിഞ്ഞ വർഷം തന്നെ എല്ലാ പുതിയ ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാക്സ് ഉൾപ്പെടുത്താൻ റഷ്യൻ സർക്കാർ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

വിദേശ സാങ്കേതിക കമ്പനികളുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് റഷ്യ വാട്സാപ്പ് നിരോധിക്കാനുള്ള നീക്കം തുടങ്ങുന്നത്. ഉക്രെയ്‌നിലെ അധിനിവേശത്തിനു ശേഷം അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് കർശനമാക്കിയിരുന്നു. നിരോധിച്ച അപ്പുകൾക്ക് പകരമായി സർക്കാർ പിന്തുണയുള്ളവ ഉപയോഗിക്കാനും നിർദ്ദേശിച്ചിരുന്നു. രാജ്യ സുരക്ഷയുടെ ഭാഗമാണിതെന്നനാണ് അധികാരികൾ വ്യക്തമാക്കുന്നത്.

റഷ്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ VKontakte (VK) ആണ് മാക്‌സ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. റഷ്യൻ സർക്കാരിനെതിരായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും, രാജ്യത്തെ പൗരന്മാരുടെ ഇന്റർനെറ്റ് നിരീക്ഷിക്കുന്നതിനുമാണ് പുതിയ നീക്കങ്ങളെന്ന വിമർശനങ്ങളും വ്യാപകമായി ഉയരുനുണ്ട്. എന്നാൽ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും, വാദങ്ങൾ തള്ളുന്നതായും റഷ്യൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. നിയമവ്യവസ്ഥയിൽ മാറ്റം വരുത്തി, റഷ്യയുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായാൽ വാട്സാപ്പ് രാജ്യത്ത് പുനഃസ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചിട്ടുണ്ട്.

‘മോഷ്ടിച്ച പിക്കപ്പ് വാനെടുത്ത് ആദ്യം കാർ ഇടിച്ചുതകർത്തു, ശേഷം വെളിച്ചെണ്ണ മില്ലിന് തീയിട്ടു; താമരശ്ശേരിയില്‍ യുവാവിന്‍റെ പരാക്രമം

0

കോഴിക്കോട്: താമരശ്ശേരി വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം. മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തു. സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. ശേഷം മങ്ങാടുള്ള പെട്രോൾ പമ്പിൽ നിന്നും മറ്റൊരു പിക്കപ്പ് എടുത്ത് സ്ഥലം വിടുകയും ചെയ്തു. വെളിമണ്ണ സ്വദേശിയായ അബ്ദുല്‍ റാസിക്ക് ആണ് പരാക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.റോഡരികിൽ നിർത്തിയിട്ട കാറാണ് പിക്കപ്പ് വാൻ ഉപയോഗിച്ച് പ്രതി ഇടിച്ച് തകർത്തത്. ശേഷം പ്രദേശത്തെ ഗ്രീൻ പ്ലസ് എന്ന വെളിച്ചെണ്ണ മില്ലിനും തീയിട്ടു. ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസിൻ്റെ ടയറും കത്തിനശിച്ചു. പ്രതി പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ട ആബുലൻസ് എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

പെട്രോൾ പമ്പിൽ നിർത്തിയിട്ട പല വാഹനങ്ങളിലും കയറി ഇയാള്‍ താക്കോല്‍ തിരഞ്ഞിരുന്നു. എന്നാല്‍ താക്കോൽ വണ്ടിയിൽ ഉണ്ടായിരുന്ന പിക്കപ്പ് വാനാണ് ഒടുവിൽ എടുത്തതെന്നും നാട്ടുകാർ പറയുന്നു. ഈ പിക്കപ്പ് വാൻ ഉപയോഗിച്ചാണ് വെളിമണ്ണയിൽ എത്തി പുലർച്ചെ 2.30 ഓടെ റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തത്. അവിടെ നിന്നും പോയ പ്രതി സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു.ഇതിനു ശേഷം ഓമശ്ശേരി മങ്ങാടുള്ള പെട്രോൾ പമ്പിൽ എത്തുകയായിരുന്നു. എന്നാല്‍ പിക്കപ്പിൻ്റെ ടയർ പൊട്ടിയതിനെ അതവിടെ ഉപേക്ഷിക്കുകയും പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പ് എടുത്ത് സ്ഥലം വിടുകയുമായിരുന്നു. ഈ പിക്കപ്പ് വെളിമണ്ണയിലെ പ്രതിയുടെ വീട്ടിലെ പോർച്ചിൽ നിന്ന് നാട്ടുകാർ കണ്ടെത്തി. പ്രതിയുടെ ദൃശ്യം പെട്രോൾ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടിയുളള തിരച്ചിലും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്തിന് വേണ്ടിയാണ് യുവാവ് പരാക്രമം കാണിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.

മലരും ജോർജ്ജും വീണ്ടും വരുന്നു; 10 വർഷത്തിന് ശേഷം ‘പ്രേമം’ വീണ്ടും തിയേറ്ററുകളിലേക്ക്

0

മലയാള സിനിമയിൽ തരംഗമായി മാറിയ നിവിൻ പോളി ചിത്രം ‘പ്രേമം’ വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രം പുറത്തിറങ്ങി പത്ത് വർഷം തികയുന്ന വേളയിലാണ് പ്രേമത്തെ സ്നേഹിക്കുന്നവർക്കായി അണിയറപ്രവർത്തകർ വീണ്ടും റീ-റിലീസ് ഒരുക്കുന്നത്.വാലന്‍റൈന്‍സ് ഡേ സ്പെഷല്‍ റീ റിലീസ് ആയാണ് ചിത്രം വീണ്ടും കാണികളിലേക്ക് എത്തുന്നത്.ഒരു കാലഘട്ടത്തിലെ യുവാക്കളുടെ ഹരമായിരുന്ന ജോർജ്ജും മലർ ടീച്ചറും സെലിനുമെല്ലാം ഒരിക്കൽ കൂടി വലിയ സ്ക്രീനിൽ എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം 2015-ലാണ് ആദ്യമായി തിയേറ്ററുകളിൽ എത്തിയത്. അന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വലിയ ചലനമുണ്ടാക്കാൻ പ്രേമത്തിന് സാധിച്ചിരുന്നു. മുണ്ടും മടക്കിക്കുത്തി കറുത്ത ഷർട്ടും ധരിച്ചെത്തിയ ജോർജ്ജും, തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന മലർ മിസ്സും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരുടെ കരിയറിലെ തന്നെ വലിയ ബ്രേക്ക് ആയിരുന്നു ഈ ചിത്രം.

പിവിആർ ഐനോക്സ് തിയേറ്റർ ശൃംഖല വഴിയാണ് ചിത്രത്തിന്റെ ലിമിറ്റഡ് റീ-റിലീസ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെ നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ 14 സെന്ററുകളിലാണ് ഫെബ്രുവരി 13 മുതൽ ചിത്രം എത്തുക. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും, തമിഴ്‌നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, കർണാടകത്തിൽ ബെംഗളൂരു, മംഗളൂരു, തെലങ്കാനയിൽ ഹൈദരാബാദ് എന്നീ പ്രധാന നഗരങ്ങളിലും ചിത്രം റിലീസ് ചെയ്യും.

പൊലീസ് സ്റ്റേഷനിൽ പോകാതെ പരാതി നൽകാം; 34 സേവനങ്ങളുമായി ‘പോൽ ആപ്പ്’

0

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ കൂടുതൽ സേവനങ്ങളുമായി കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ്. പൊതുജനങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പരാതി രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ 34 സേവനങ്ങളാണ് പോൽ ആപ്പിൽ ഉള്ളത് .വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും, ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.

തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം: നിയമവിരുദ്ധമെങ്കിൽ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കണം

0

ന്യൂ​ഡ​ൽ​ഹി: നി​ർ​മി​ത ബു​ദ്ധി (എ.​ഐ) വ​ഴി നി​ർ​മി​ച്ച വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കും അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ യൂ​ട്യൂ​ബ്, എ​ക്‌​സ് തു​ട​ങ്ങി​യ​വ​യി​ൽ എ.​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചാ​ൽ, മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. പു​തി​യ നി​യ​ന്ത്ര​ണം ഫെ​ബ്രു​വ​രി 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത ഇ​ല​ക്ട്രോ​ണി​ക്, ഐ.​ടി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ.​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഏ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പു​തി​യ ച​ട്ട​ത്തി​ൽ പ​റ​യു​ന്നു. അ​ത് യ​ഥാ​ർ​ഥ​മാ​ണെ​ന്ന് ആ​ളു​ക​ൾ തെ​റ്റി​ദ്ധ​രി​ക്കാ​തി​രി​ക്കാ​നാ​ണ​ത്. ന​ഗ്ന​ത​യോ അ​ശ്ലീ​ല​മോ അ​ട​ങ്ങി​യ എ.​ഐ ചി​ത്ര​ങ്ങ​ളോ വി​ഡി​യോ​ക​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ അ​ത് നീ​ക്കം ചെ​യ്യ​ണം.

ഉ​ള്ള​ട​ക്കം നി​ർ​മി​ക്കാ​നും എ​ഡി​റ്റ് ചെ​യ്യാ​നും സ​ഹാ​യി​ക്കു​ന്ന ഫ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ.​ഐ ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കൊ​പ്പം അ​ത് എ​പ്പോ​ൾ, എ​ങ്ങ​നെ നി​ർ​മി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ (മെ​റ്റ ഡേ​റ്റ) സ്ഥി​ര​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം. ഇ​തു നീ​ക്കം ചെ​യ്യാ​ൻ പാ​ടി​ല്ല. ഒ​രാ​ളു​ടെ രൂ​പ​മോ ശ​ബ്ദ​മോ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ഡീ​പ്​േ​ഫ​ക്ക് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും.

വ്യാ​ജ രേ​ഖ​ക​ളും കു​ട്ടി​ക​​ളു​ടേ​ത​ട​ക്ക​മു​ള്ള ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ളും ഡീ​പ്​േ​ഫ​ക്കും നി​ർ​മി​ക്കു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള ഓ​ട്ടോ​മേ​റ്റ​ഡ് ടൂ​ളു​ക​ൾ എ.​ഐ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ സ​ജ്ജീ​ക​രി​ക്ക​ണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം.ഉ​ള്ള​ട​ക്കം അ​പ് ലോ​ഡ് ചെ​യ്യു​മ്പോ​ൾ അ​ത് എ.​ഐ നി​ർ​മി​ത​മാ​ണോ​യെ​ന്ന സ​ത്യ​വാ​ങ്മൂ​ലം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് വാ​ങ്ങു​ക​യും അ​ത് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. എ.​ഐ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ​മാ​യി നി​ർ​മി​ക്കു​ക​യോ എ​ഡി​റ്റ് ചെ​യ്യു​ക​യോ ചെ​യ്ത ഉ​ള്ള​ട​ക്ക​മാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കേ​ണ്ട ബാ​ധ്യ​ത​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ട്. ഇ​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ക​മ്പ​നി​ക​ൾ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ച്ചു​​​കൊ​ണ്ടി​രി​ക്കു​ക​യും വേ​ണം.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ നി​യ​മ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ൾ വി​ല​ക്കി കോ​ട​തി​ക​ളോ സ​ർ​ക്കാ​റോ ഉ​ത്ത​ര​വി​ട്ടാ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നേ​ര​ത്തേ 36 മ​ണി​ക്കൂ​റി​ന​കം ന​ട​പ​ടി​യെ​ടു​ത്താ​ൽ മ​തി​യാ​യി​രു​ന്നു. ഈ ​സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​ന്റ​ർ​നെ​റ്റ് പ്ലാ​റ്റ്ഫോ​മും കേ​സി​ൽ പ്ര​തി​യാ​കും. ഇ​തോ​ടെ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന പ​രി​ര​ക്ഷ ഇ​നി ഇ​ല്ലാ​താ​കും. ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രാ​യ വ്യ​ക്തി​ക​ളു​ടെ പ​രാ​തി​ക​ളി​ൽ 36 മ​ണി​ക്കൂ​റി​ന​കം ഇ​ന്റ​ർ​നെ​റ്റ് പ്ലാ​റ്റ്ഫോ​മു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണം. ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കു​ക​യോ ന​ട​പ​ടി തൃ​പ്തി​ക​ര​മാ​വാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ സ​ർ​ക്കാ​റി​ന്റെ പ​രാ​തി പ​രി​ഹാ​ര സ​മി​തി​യെ സ​മീ​പി​ക്കാം.

കാരിക്കേച്ചര്‍ ട്രെന്‍ഡ് നിങ്ങള്‍ പരീക്ഷിച്ചിട്ടില്ലേ? എങ്ങനെയാണ് ഫോട്ടോ കാരിക്കേച്ചറാക്കുന്നതെന്ന് അറിയണോ?

0

ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ പലരുടെയും പ്രൊഫൈലില്‍ വിവിധ തരത്തിലുള്ള കാരിക്കേച്ചറുകള്‍ കാണാം. ഫോട്ടോഗ്രാഫര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, എഞ്ചീനിയര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ പല മേഖലകളില്‍ ജോലിചെയ്യുന്ന ആളുകള്‍ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാരിക്കേച്ചറുകള്‍ ചാറ്റ്ജിപിടി വഴി നിര്‍മ്മിച്ച് എടുക്കുന്നുണ്ട്. ദിവസവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സോഷ്യല്‍മീഡിയ ട്രെന്‍ഡുകളില്‍ ഏറ്റവും പുതിയ വൈറല്‍ ട്രെന്‍ഡാണ് ഇത്. ഫില്‍റ്ററുകളോ, എഡിറ്റിംഗോ ഉപയോഗിക്കുന്നതിന് പകരം AI ഉപയോഗിച്ച് നിങ്ങളുടെ യഥാര്‍ഥ ഫോട്ടോകള്‍ ഇവിടെ കാരിക്കേച്ചറുകളായി മാറ്റാന്‍ സാധിക്കും.

വളരെ എളുപ്പത്തില്‍ ഈ അടിപൊളി കാരിക്കേച്ചര്‍ നിങ്ങള്‍ക്ക് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. നല്ല ക്ലിയറായ ഒരു ഫോട്ടോയും പ്രോംപ്റ്റും (നിര്‍ദേശങ്ങള്‍) നല്‍കിയാല്‍ മാത്രം മതി. മിനിറ്റുകള്‍ക്കുളളില്‍ നിങ്ങള്‍ നല്‍കുന്ന ചിത്രം കാരിക്കേച്ചറായി ലഭിക്കും.

എങ്ങനെയാണ് കാരിക്കേച്ചര്‍ നിര്‍മ്മിക്കുന്നത്ChatGPT ഓപ്പണ്‍ ചെയ്യുക.നിങ്ങളുടെ ഒരു അടിപൊളി ഫോട്ടോ അപ്ലോഡ് ചെയ്യുക.എന്നിട്ട് ഈ പ്രോംപ്റ്റ് കൊടുക്കുക: ‘Create a caricature of me and my job based on everything you know about me.’ ഇതിനോടൊപ്പം നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും വിവരങ്ങള്‍ കൂടി നല്‍കാനുണ്ടെങ്കില്‍ അതും ചേര്‍ക്കാവുന്നതാണ്. അതായത് ആവശ്യമുള്ള ആര്‍ട്ട് ശൈലി, തൊഴില്‍, പശ്ചാത്തല ഘടകങ്ങള്‍ എന്നിവയും പ്രോംപ്റ്റില്‍ ഉള്‍പ്പെടുത്താം. ഇതനുസരിച്ച് ChatGptനിങ്ങള്‍ക്ക് കാരിക്കേച്ചര്‍ നിര്‍മ്മിച്ച് തരും. മാറ്റങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെടാവുന്നതാണ്.

Now if you open social media, you will see various types of caricatures on the profiles of many people. People working in various fields such as photographers, journalists, writers, engineers, and doctors are creating caricatures related to their work through ChatGPT. This is the latest viral trend in the social media trends that are changing every day. Instead of using filters or editing,

you can use AI to turn your real photos into caricatures here. You can create this cool caricature very easily. All you need to do is provide a good clear photo and prompts (instructions). Within minutes, the picture you provide will be converted into a caricature.

How to create a caricature Open ChatGPT. Upload a cool photo of yourself. Then give this prompt: ‘Create a caricature of me and my job based on everything you know about me.’ Along with this, if you have any other information to provide, you can also add it. This means that you can include the desired art style, profession, and background elements in the prompt. ChatGpt will create a caricature for you accordingly. If you want any changes, you can also request changes to be made accordingly.