spot_img
Sunday, June 21, 2026
Home Blog Page 95

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0

   സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. 

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:

Rabeprazole Sodium Tablets IP 20mg, ‘Torab’, OAKSUN LIFESCIENCES Plot No:36,37,38,46&47, Chengicherla (V), Medipally (M), Medchal-Malkajigiri (Dist) T.S-500 092,  T25.018, 12/2026.

Montelukast & Levocetirizine Tablets IP (LECET-M TABLETS), Spinka Pharma, D.No.6-18/4,Pedda Amberpet, Hyderabad-501505, LCM-5061, 05/2027.

GLIMEPIRIDE TABLETS IP 2mg, Kerala State Drugs and Pharmaceuticals Ltd., Kalavoor P.O, Alappuzha, Kerala 688 522, GL 4142, 10/2026.

AMRUTHARISHTAM, Bala Herbals, Industrial Estate, Edakulangara, Karunagappally, Kerala,  0110, 10 Yrs from the date of Mfg.

Ranitidine Oral Solution IP (RAANI DROPS)        , Sresan Pharmaceutical Manufacturer, No.787 Bangalore Highways, Sunguvarchatram (Mathura), Kancheepuram Dist-602106, SR-017, 05/2026.

KANAKASAVAM, Bala Herbals, Industrial Estate, Edakulangara, Karunagappally, Kerala, 0114, 10 Yrs from the date of Mfg.

Aceclofenac & Paracetamol Tablets Richnac –P, J M Laboratories Village-Bhanat P O Ghatti, Subathu Road, Solan (HP) 173211, GT16375A, 10/2026.

അശോകാരിഷ്ടം, Siva Ayurvedic Pharmaceuticals, Industrial Estate,  Karunagappally, Kollam, 0220, 08/2035.

Cyproheptadine Hydrochloride Syrup IP (HEPSANDIN SYRUP), Sresan Pharmaceuticals Manufacturer, No.787 Bangalore Highways, Sunguvarchathiram, Kancheepuram Dist-602106, SR-086,  11/2026.

ASWAGANDHARISHTAM, Bala Herbals, Industrial Estate, Edakulangara, Karunagappally, Kerala, 111,   10 Yrs from the date of Mfg. date.

USHIRASAVAM, Bala Herbals, Industrial Estate, Edakulangara, Karunagappally, Kerala, 0117, 10 Yrs from the date of Mfg. date.

KUDAJARISHTAM, Bala Herbals, Industrial Estate, Edakulangara, Karunagappally, Kerala, 0113, 10 Yrs from the date of Mfg. date.

ABHAYARISHTAM, Bala Herbals, Industrial Estate, Edakulangara, Karunagappally, Kerala, 109, 10 Yrs from the date of Mfg. date.

Clopidogrel & Aspirin Tablets (Clopidomed A–150),        Ikon Pharmachem Pvt. Ltd, E2, Sara Industrial Estate, Central Hope Town Rampur, Selaqui, Dehradun-248197 (Uttarakhand), T250139,  12/2026.

Calcium and Vitamin D3 Tablets IP (500mg+250 IU) (Calcium 500mg & Vitamin D3 250 IU), Bangal Chemicals and Pharmaceuticals Ltd At:II,W.E.A, Faridabad 121001 (Hariyana) R.O.6, Ganesh Chunder Avenue, Kolkata-700013, T572514, 07/2026.

Clopidogrel & Aspirin Tablets IP(75mg/75mg), Theon Pharmaceuticals Ltd., Vill, Saini Majra, Tehsil Nalagarh, distt. Solan (H.P)-174101, GT250375, 01/2027.

Paracetamol and Tramadol Hydrochloride  Tablets IP (TRACET), Chimak Health care, Below D.F.O, Office, P.O Galanag, Solan -173212 (H.P), LBHK25001, 01/2028.

CIPROFLOXACIN HYDROCHLORIDE TABLETS IP 500 mg,  ‘CIPRODAC -500’ Cadila  Pharmaceuticals Ltd.,Industrial Growth Center, Samba- 184121, State of J&K,

ഹാക്കിങ്?; തിയറ്റർ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ എത്തിയതിൽ പരാതി നൽകുമെന്ന് കെഎസ്എഫ്ഡിസി

0

തിരുവനന്തപുരം∙ സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഉടന്‍ പരാതി നല്‍കുമെന്ന് കേരളാ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.മധു അറിയിച്ചു. അതേസമയം, പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് കെഎസ്എഫ്ഡിസി നിര്‍ദേശം തേടിയിരുന്നുവെന്നും അതു നല്‍കിയിട്ടുണ്ടെന്നും സൈബര്‍ വിഭാഗം എസിപി പറഞ്ഞു.

ദൃശ്യങ്ങള്‍ പുറത്തുപോയതില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെഎസ്എഫ്ഡിസി എംഡി പിഎസ് പ്രിയദര്‍ശന്‍ പറഞ്ഞു. വിഷയം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ആണെന്നാണ് സംശയമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. സ്വകാര്യ തിയേറ്ററുകളിലെ ദൃശ്യങ്ങളും ചോര്‍ന്നിട്ടുണ്ട്.

തിയറ്ററുകളിലെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളില്‍ സിനിമ കാണാന്‍ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല

0

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.ബുധനാഴ്ചയാണ് രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ പരിഗണിച്ചത്. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന ഇരുകക്ഷികളുടെയും ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വാദം കേട്ടപ്പോൾ ജഡ്ജി, പ്രോസിക്യൂട്ടർ, പ്രതിഭാഗം അഭിഭാഷകൻ, ഒരു ജീവനക്കാരൻ എന്നിവരാണ് കോടതിയിൽ ഉണ്ടായിരുന്നത്. അടച്ചിട്ട കോടതിയിൽ ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കൂടുതൽ രേഖകൾ പരിശോധിക്കാൻ ഹരജി മാറ്റിയത്. എട്ട് ദിവസമായി ഒളിവിൽ തുടരുകയാണ് പാലക്കാട് എം.എൽ.എ രാഹുൽ.

വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) ബലാത്സംഗം, 89 നിര്‍ബന്ധിത ഭ്രൂണഹത്യ, 115(2) കഠിനമായ ദേഹോപദ്രവം, 351(3) അതിക്രമം, 3(5) ഉപദ്രവം, ഐ.ടി ആക്ട് 66(ഇ) സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയത്

ഉഭയസമ്മത പ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്നും ബലാത്സംഗവും ഗര്‍ഭഛിദ്രവും ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. മുദ്രവെച്ച കവറിൽ ഡിജിറ്റൽ തെളിവുകളും നൽകി. എന്നാൽ, രാഹുലിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കി. തുടർന്നാണ് കൂടുതൽ വാദം കേൾക്കാൻ കേസ് ഇന്നത്തേക്ക് മാറ്റിയത്.

ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ശേഷിക്കുന്ന ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറോട്ട് നീങ്ങി, ന്യൂന മര്‍ദ്ദമായി ശക്തികുറയാന്‍ സാധ്യത. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റര്‍ മുകളില്‍ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് ശക്തമായ മഴ.

ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാർ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി

0

കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി. ബൗൺസർ എന്നെഴുതിയ ടീ ഷർട്ടും അനുചിത വേഷ വിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്നാണ് ഉത്തരവ്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിൻ്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ബൗൺസർമാരെ ഏർപ്പാടാക്കിയതിന് എതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഉത്തരവ്.കറുത്ത ബനിയനും പാൻ്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗൺസർമാർ തിരക്ക് നിയന്ത്രിച്ചത്. ഇതിനെതിരെ മരട് സ്വദേശിയായ എൻ.പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ നിന്നവരുടെ ടീ ഷർട്ടിനു പിന്നിൽ ‘ബൗൺസർ’ എന്നെഴുതിയിരുന്നത് നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി പരിശോധിക്കുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.ഇന്ന് കേസ് പരിഗണിച്ചപ്പോൾ ബൗൺസർമാരെ നിയോഗിക്കാനിടയായ സാഹചര്യം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. വിമുക്ത ഭടന്മാരെയാണ് നേരത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതെന്നും എന്നാൽ ഭക്തജനത്തിരക്ക് കൂടിയതോടെ ഇവർക്ക് നിയന്ത്രിക്കാൻ സാധിക്കാതായെന്നും ബോർഡ് വ്യക്തമാക്കി. വസ്ത്രത്തിൽ ബൗൺസർ എന്നെഴുതിയിരുന്നവരെ സുരക്ഷയ്ക്കായി നിയോഗിച്ചത് ദൗർഭാഗ്യകരമായി പോയെന്നും ഇനി ആവർത്തിക്കില്ലെന്നും ബോർഡ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഹരിതചട്ടപാലന നടപടികൾ ശക്തം, ഇതിനോടകം ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

0

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാതെ നടത്തുന്ന പ്രചാരണ-പ്രവർത്തനങ്ങൾക്കെതിരെ വിവിധ ജില്ലകളിലായി ഇതുവരെ 6500 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലായി 340 ലംഘനങ്ങൾ കണ്ടെത്തി. ഇതുവരെ, 14 ജില്ലകളിലായി 46 ലക്ഷം രൂപ പിഴയായും ചുമത്തിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജില്ലാതല നോഡൽ ഓഫീസർമാരും ശുചിത്വ മിഷനും നടത്തുന്ന പരിശോധനകളിലാണ് ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തിയിരിക്കുന്നത്. മൊത്തം രണ്ടു ടണ്ണിന്റെ നിരോധിത ഉൽപ്പന്നങ്ങളും, തെർമോക്കോൾ, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും, നിരോധിത അലങ്കാര വസ്തുക്കളും ഇതിനോടകം കണ്ടുകെട്ടി.പിവിസി ഫ്‌ലക്‌സുകൾക്ക് പകരം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള പുനരുപയോഗിക്കാവുന്ന പോളി എത്തിലീനും പ്ലാസ്റ്റിക്ക് കലർന്ന നൈലോൺ, പോളിസ്റ്റർ, കൊറിയൻ ക്ലോത്ത് എന്നിവയ്ക്ക് പകരം നൂറ് ശതമാനം കോട്ടൺ തുണിയുമാണ് ബോർഡുകൾക്കും മറ്റുമായി ഉപയോഗിക്കേണ്ടത്.

തെർമ്മോക്കോൾ, സൺപാക്ക് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ അലങ്കാര ആവശ്യങ്ങൾക്കായി ഒഴിവാക്കി പ്രകൃതി സൗഹൃദവസ്തുക്കൾ മാത്രം ഉപയോഗിക്കണം. ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന സാഹചര്യങ്ങളിൽ പ്ലാസ്റ്റിക്, തെർമോക്കോൾ എന്നിവ കൊണ്ടുണ്ടാക്കിയ, ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കപ്പുകൾക്കും, പാത്രങ്ങൾക്കും പകരം സ്റ്റീലിന്റേയോ സെറാമിക്കിന്റെയോ ബദൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം. അനുവദനീയമായ എല്ലാത്തരം പ്രചരണവസ്തുക്കളിലും പിവിസി മുക്തമെന്ന ലോഗോയും, പ്രിന്ററുടെ പേരും, ഫോൺ നമ്പറും, ഓർഡർ നമ്പറും നിർബന്ധമായും ഉണ്ടായിരിക്കേണമെന്നും നിർദേശമുണ്ട്. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ വ്യാജനിർമ്മിതിയും, വിൽപ്പനയും തടയുന്നതിലേക്കാണ് ഈ നടപടി.തെരഞ്ഞെടുപ്പ് കാലത്ത് ഹരിതചട്ടം ലംഘിക്കപ്പെടുന്നുവെന്ന് കണ്ടാൽ പൊതുജനങ്ങൾക്കും 9446700800 എന്ന് വാട്‌സപ്പ് നമ്പറിലേക്ക് തെളിവ് സഹിതം പരാതിപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.

രാഹുൽ ഈശ്വറിന് ജാമ്യമില്ല.

0

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുലിനെ നാളെ വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.തുടർന്ന് രാഹുലിനെ വൈദ്യപരിശോധനക്ക് എത്തിച്ചു. രാഹുൽ ഈശ്വറിന് ഡ്രിപ്പ് ഇട്ടു.

നിരാഹാരം കിടക്കുന്ന ആളെന്നെ നിലയിലാണ് നടപടി. വെള്ളം പോലും കുടിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. രാഹുലിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടം ആണെന്നും രാഹുൽ പറഞ്ഞു.

നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റ‍ഡി അനുവദിച്ചിരിക്കുന്നത്. ​ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ.

രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജയിലിൽ നിരാഹാര സമരം നടത്തുന്നത്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം.

ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ എന്ത് ചെയ്യണം?

0

ഹൃദയാഘാത കേസുകൾ ഇന്ന് കൂടി വരികയാണ്. എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് ഹൃദയാഘാതം. പെട്ടെന്നുള്ള ഹൃദയാഘാതം മൂലം കൂടുതൽ മരണങ്ങൾ സംഭവിച്ചത് ഒറ്റക്കിരിക്കുമ്പോഴാണെന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഹൃദയാഘാതം സംഭവിക്കുമ്പോൾ ഉടനടി വൈദ്യസഹായം തേടുക എന്നത് വളരെ പ്രധാനമാണ്.

വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഹൃദയാഘാതമെന്ന് സംശയം തോന്നിയാൽ ഉടനടി എമർജൻസി നമ്പറിൽ ബന്ധപ്പെടുക. സമീപത്ത് ആസ്പിരിൻ ടാബ്‌ലെറ്റ് ലഭ്യമാണെങ്കിൽ കഴിക്കുക. ആസ്പിരിൻ രക്തം നേർപ്പിക്കാൻ സഹായിക്കുന്നു. കൊറോണറി ധമനികളിൽ കൂടുതൽ കട്ടപിടിക്കുന്നത് തടയുന്നു. പ്രത്യേകം ഓർക്കുക, ആസ്പിരിൻ അലർജി ഉള്ളവർ ഈ സന്ദർഭത്തിൽ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കരുത്.

അതിനുശേഷം, നിങ്ങളെ സഹായിക്കാൻ വീട്ടിലേക്ക് എത്തുന്നവർക്ക് വീട്ടില്‌ കയറാൻ വാതിൽ പതുക്കെ തുറന്നിടുക. വൈദ്യ സഹായം വൈകിപ്പിക്കുന്നത് ആരോ​ഗ്യം കൂടുതൽ മോശമാകാൻ കാരണമാകും. ഹൃദയാഘാത സമയത്ത് ഉത്കണ്ഠയും ഭയവും പിടിമുറുക്കുന്നത് സ്വാഭാവികമാണെങ്കിലും ശ്രദ്ധാപൂർവ്വം പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. നിങ്ങളെ കൊണ്ടുപോകാൻ ആംബുലൻസിനെ വിളിക്കാനും ശ്രമിക്കുക. ഹൃദ്രോഗമുള്ള ആളാണെങ്കിൽ എപ്പോഴും കയ്യിൽ അടിയന്തര മരുന്ന് കൈവശം വച്ചിരിക്കുക.

മറ്റൊന്ന്, രക്തത്തിൽ ആവശ്യമായ ഓക്സിജന്റെ അളവ് നിലനിർത്താൻ സാവധാനം ശ്വസിക്കുക.ആ സമയത്ത് ഒന്നും കഴിക്കാനോ കുടിക്കാനോ ശ്രമിക്കരുത്. കാരണം അത് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം. നിങ്ങൾക്ക് ശ്വസിക്കാൻ വായു ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഹൃദയാഘാതം ഉണ്ടായ സമയത്ത് സ്വയം വാഹനമോടിച്ച് ആശുപത്രിയിലേക്ക് പോകാൻ ശ്രമിക്കരുത്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ

  1. നെഞ്ചിന്റെ മധ്യഭാഗത്ത് കുറച്ച് മിനിറ്റിലധികം നീണ്ടുനിൽക്കുന്നതോ വന്നും പോയുമിരിക്കുന്നതോ ആയ അസ്വസ്ഥത. ഭാരം തോന്നുക, വേദന എന്നിവ പോലെ അസ്വസ്ഥത അനുഭവപ്പെടാം.

2. കൈകൾ, പുറം, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ ആമാശയം തുടങ്ങിയ ശരീരത്തിന്റെ മുകൾ ഭാഗങ്ങളിൽ അസ്വസ്ഥത തോന്നുക.

3. ശ്വാസതടസ്സം, നെഞ്ചുവേദനയോടു കൂടിയോ അല്ലാതെയോ ഉണ്ടാകാം.

4. അമിതമായി വിയർക്കുക, ഛർദ്ദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ പറയുന്നു.

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി

0

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്.  എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല.

അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ നാളെ എന്നാണ് പുറത്തുവരുന്ന സൂചന. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതി കോണ്‍ഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറി. സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സംഘത്തിന് ഡിജിപി കൈമാറിയിരിക്കുകയാണ്. 

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് അവധികൾ പ്രഖ്യാപിച്ച് സർക്കാർ

0

ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പൊതു അവധികൾ പ്രഖ്യാപിച്ചു. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പൊതു അവധിയായിരിക്കും. ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അവധിയായിരിക്കും. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.

വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ വോട്ടർമാരായ, എന്നാൽ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. കാഷ്വൽ ലീവ്, കമ്യൂട്ടഡ് ലീവ്, അർജിതാവധി എന്നിവ ഒഴികെ സ്പാർക്കിൽ ലഭ്യമായ മറ്റേതെങ്കിലും തരം പ്രത്യേക അവധി (Other Duty/Special Leave) തെരഞ്ഞെടുക്കാം. വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം.സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളം കുറയ്ക്കാതെ പൂർണ അവധി നൽകണമെന്ന് കേരള പഞ്ചായത്ത് രാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ അനുശാസിക്കുന്നു. ഐടി കമ്പനികൾ, ഫാക്ടറികൾ, കടകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇത് കർശനമായി നടപ്പാക്കാൻ ലേബർ കമ്മിഷണർക്ക് സർക്കാർ നിർദേശം നൽകി.വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടർമാരായ, എന്നാൽ താമസ-ജോലിസ്ഥലം വേറെ ജില്ലയിലായിരിക്കുന്ന ദിനക്കൂലി/കാഷ്വൽ തൊഴിലാളികളും ശമ്പളത്തോടെയുള്ള അവധിക്ക് അർഹരാണ്.