spot_img
Friday, November 20, 2026
Home Blog Page 94

വീണ്ടും മഴ മുന്നറിയിപ്പ്; നാളെ രണ്ട് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് നല്‍കി. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്.വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ (13/08/2026) രാവിലെ 2.30 വരെ 1 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; നവജാതശിശുവിന്റെ കൈ ഒടിഞ്ഞു.

0

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞുവെന്നും തുടര്‍ചികിത്സയിലും വീഴ്ചയുണ്ടായെന്നുമാണ് കുടുംബത്തിന്റെ പരാതി. മേപ്പയ്യൂര്‍ സ്വദേശികളായ രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈക്കാണ് പരിക്കേറ്റത്.ഈ മാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍.ഐ.സി.യു യൂണിറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബത്തിന്റെ ആരോപണം അനുസരിച്ച്, കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നെങ്കിലും പിന്നീട് ആവശ്യമായ പരിശോധനകള്‍ നടന്നില്ല.ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ് ചുറ്റിയെന്നും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിക്കാന്‍ പറഞ്ഞെങ്കിലും നിശ്ചിത സമയത്ത് ഡോക്ടര്‍ എത്തിയില്ലെന്നും കുടുംബം പറയുന്നു.

എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സുപ്രണ്ടിന്റെ വിശദീകരണം.സംഭവത്തെ തുടര്‍ന്ന് കുടുംബം ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രസവസമയത്തെ പരിചരണത്തിലും തുടര്‍ന്നുള്ള ചികിത്സയിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ നിലപാട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരത്തെയും ഇത്തരത്തിലുള്ള ചികിത്സാപ്പിഴവ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില നിലവില്‍ സുസ്ഥിരമാണെന്നാണ് വിവരം. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഇടപെട്ട് നടപടിയെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

യഥാർത്ഥ വ്യാപാരികളുടെ റീൽസ് ഉപയോഗിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റാ പേജുകൾ വഴി ഓൺലൈൻ തട്ടിപ്പ്

0

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴി സംസ്ഥാനത്ത് വസ്ത്രവ്യാപാര തട്ടിപ്പ്. യഥാർത്ഥ വസ്ത്രവ്യാപാരികളുടെ റീൽസ് ഉപയോഗിച്ചാണ് പണം തട്ടുന്നത്. വ്യാജ പേജുകൾ നിർമിച്ച് റീലുകൾ പ്രമോട്ട് ചെയ്ത് വാട്സ് ആപ്പ് ഓർഡർ വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.ഓൺലൈൻ വസ്ത്രവ്യാപാര വസ്ത്ര സ്ഥാപനമായ ‘സുറുമ വെഡിങ്’ എന്ന സ്ഥാപനത്തിൻറെ പേരിലാണ് തട്ടിപ്പ് അംഗങ്ങൾ വിലസുന്നത്. ഓൺലൈൻ വസ്ത്ര വ്യാപാര വിപണിക്ക് ഭീഷണി ഉയർത്തിയാണ് ഉത്തരേന്ത്യൻ ലോബികളുടെ പുതിയ തട്ടിപ്പ്. ഇൻസ്റ്റ ഗ്രാം, ഫേസ് ബുക്ക് പേജുകളിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളിൽ സാരികളും, ചുരിദാറുകളും, ഒറ്റ ക്ലിക്കിൽ ഓർഡർ ചെയ്യുന്നു. പക്ഷേ സാധനങ്ങൾ ലഭിക്കുന്നില്ല. ഓർഡർ ചെയ്ത നമ്പറിൽ വിളിച്ചാൽ മറുപടിയുമില്ല.

യഥാർത്ഥ ഓൺലൈൻ സംരഭകരുടെ റീലുകൾ ഡൗൺലോഡ് ചെയ്ത് വ്യാജ പേജുകൾ തുടങ്ങുന്നു. ഫോളോവേഴ്സ് കുറവാണെങ്കിൽ വ്യാജ റീലുകൾ പണം നൽകി പ്രമോഷൻ നൽകും. ഇത് വഴി ലക്ഷക്കണക്കിന് ആളുകളിലേക്ക് റീലുകൾ എത്തുന്നു. ആകർഷകമായ ഓഫറുകൾ കണ്ടാണ് പലരും വാട്സ് ആപ്പ് ഓർഡർ നൽകും.കൂടുതലും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. പണം നഷ്ടമാകുമ്പോൾ പരാതിയുമായി എത്തുന്നത് യഥാർത്ഥ സംരഭകരുടെ അടുത്താണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സബീനയുടെ ഉടമസ്ഥതയിലുള്ള സുറുമ വെഡ്ഡിങ്ങ്സിൻ്റെ ചിത്രങ്ങളും, വീഡിയോയും ഉപയോഗിച്ച് നിരവധി പേജുകൾ നിർമിച്ച തട്ടിപ്പ് സംഘം പലരിൽ നിന്നും പണം തട്ടി.യഥാർത്ഥ പേജാണെന്ന് കരുതി പണം നൽകിയ നിരവധി പേരാണ് ചതി മനസിലാക്കിയ ഉടൻ തന്നെ ഉടമയെ വിവരം അറിയിച്ചത്. ഇനി ഓൺലൈൻ വഴി വസ്ത്രങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ വാട്സ് ആപ്പ് ഓർഡർ ,ക്യൂആർ കോഡ് എന്നിവ ശ്രദ്ധിക്കണമെന്ന് സംരംഭകർ പറയുന്നു. സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ പൊലീസിനെ അറിയിക്കണമെന്നും സംരംഭക പറഞ്ഞു.

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്.

0

ജലത്തിലേക്ക് അര്‍പ്പിക്കുന്ന ഓരോ തുള്ളിയിലും ഒരു ഓര്‍മ്മയുണ്ട്.എള്ളിന്റെ ഓരോ മണിയിലും ഒരു നന്ദിയുണ്ട്.കൂപ്പുകൈകളില്‍ ഒരു പ്രാര്‍ത്ഥനയുണ്ട്.നമിച്ച ശിരസ്സില്‍ ഒരു തലമുറയുടെ ആദരവുണ്ട്.ഓര്‍മ്മകളുടെ തീരത്ത് ഒരു പ്രാര്‍ത്ഥന…കാലം എത്ര മാറിയാലും ചില ഓര്‍മ്മകള്‍ക്ക് കാലപ്പഴക്കം ബാധിക്കാറില്ല. തലമുറകളുടെ കൈകളിലൂടെ കൈമാറി വന്ന ചില ആചാരങ്ങള്‍, അതുകൊണ്ടുതന്നെ, കേവലം ചടങ്ങുകളായി അവശേഷിക്കാതെ നമ്മുടെ ജീവിതത്തിന്റെ ആത്മീയമായ തുടര്‍ച്ചയായി മാറുന്നു. കര്‍ക്കടക വാവും അതിലൊന്നാണ്.നനഞ്ഞ മുണ്ടുടുത്ത്, കയ്യില്‍ ദര്‍ഭ മോതിരമണിഞ്ഞ്, പുണ്യനദികളുടെ തീരങ്ങളിലും കടല്‍ത്തീരങ്ങളിലും കുളക്കടവുകളിലും നാം ഒത്തുചേരുമ്പോള്‍, അവിടെ നടക്കുന്നത് ഒരു ആചാരത്തിന്റെ ആവര്‍ത്തനം മാത്രമല്ല. നമ്മെ ഈ ഭൂമിയിലേക്ക് നയിച്ചുപോയ പൂര്‍വ്വികരോടുള്ള സ്‌നേഹത്തിന്റെയും നന്ദിയുടെയും ഓര്‍മയുടെയും സമര്‍പ്പണം കൂടിയാണ്. കാലത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മറന്നുപോകുന്ന വേരുകളിലേക്ക് ഒരു നിമിഷത്തേക്കെങ്കിലും തിരിഞ്ഞുനോക്കാനുള്ള അവസരം.മരിച്ചുപോയ പിതൃക്കളെ സ്മരിച്ച് നടത്തുന്ന ബലിതര്‍പ്പണം, ഭാരതീയ പാരമ്പര്യത്തില്‍ അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമുള്ള പുണ്യകര്‍മ്മമായി തലമുറകളായി നിലനില്‍ക്കുന്നു. വിശ്വാസത്തിന്റെ തലത്തില്‍ മാത്രമല്ല, പ്രകൃതിയോടും കാലചക്രത്തോടും മനുഷ്യജീവിതത്തോടുമുള്ള ഒരു ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമായും ഇതിനെ കാണാം.

സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളിൽ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളിൽ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ബയോളജി, അക്കൗണ്ടൻസി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം. പുതുക്കിയ ടൈംടേബിൾ പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന് രാവിലെ നടക്കും.നേരത്തെ ആഗസ്റ്റ് 18, 20 തിയ്യതികളിൽ ഉച്ചയ്ക്ക് ശേഷം ഈ പരീക്ഷകൾ നടത്താൻ നിശ്ചയിച്ചത്. വിദ്യാർഥികളുടെ സൗകരാർത്ഥ്യമാണ് പരീക്ഷകൾ ഒരുമിച്ച് 14-ാം തിയ്യതിയിലേക്ക് മാറ്റിയത്.കനത്ത മഴയും പ്രളയ സാഹചര്യവും കാരണം അക്കാദമിക ദിനങ്ങൾ നഷ്ടമായ സാഹചര്യത്തിൽ ഓണപ്പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത് അംഗീകരിച്ചിട്ടില്ല. മുൻനിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 13ന് തന്നെ പരീക്ഷകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശം. ആഗസ്റ്റ് 20ന് പരീക്ഷകൾ അവസാനിക്കും. 21-ാം തിയ്യതിയാണ് സ്കൂ‌ളുകളിൽ ഓണാഘോഷം

ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി, രണ്ട് പേർ നീന്തി രക്ഷപ്പെട്ടു

0

കോഴിക്കോട് : ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ സ്വദേശി ബാസിലിനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം നടന്നത്. മണന്തല കടവിന് സമീപമാണ് തോണി മറിഞ്ഞത്. സ്ഥലത്ത് നാട്ടുകാരും അ​ഗ്നിശമനസേനയും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് സൗജന്യ സർവീസ് ക്യാമ്പ്; കുന്ദമംഗലത്ത് ഓഗസ്റ്റ് 13, 14 തീയതികളിൽ നടക്കും.

0

കുന്ദമംഗലം: വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും കേടുപാടുകൾ സംഭവിച്ച ഗാർഹിക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്തു നൽകുന്നതിനായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, ഹരിതകേരളം മിഷൻ, ഗവൺമെന്റ് പോളിടെക്നിക് കോളേജ്, പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 13, 14 തീയതികളിൽ പ്രത്യേക സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന ക്യാമ്പിൽ വെള്ളം കയറിയതും മണ്ണ് അടിഞ്ഞതുമായ ഉപകരണങ്ങൾ സൗജന്യമായി സർവീസ് ചെയ്തു നൽകുമെങ്കിലും, മാറ്റിവെക്കേണ്ടി വരുന്ന സ്പെയർ പാർട്സുകളുടെ തുക ഉടമസ്ഥർ വഹിക്കേണ്ടതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8281697602 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്ക് 50,000 രൂപ ധനസഹായം; അപേക്ഷ സെപ്റ്റംബർ 10 വരെ​.

0

തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തിരിച്ചടക്കേണ്ടതില്ലാത്ത 50,000 രൂപയാണ് പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കുന്നത്.​

ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഈ തുക അനുവദിക്കുന്നത്.​അർഹതയും മാനദണ്ഡങ്ങളും:​അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ വിസ്തീർണം പരമാവധി 1,200 സ്ക്വയർ ഫീറ്റിൽ കവിയരുത്.​അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.​ബി.പി.എൽ കുടുംബങ്ങൾ, അപേക്ഷകയ്ക്കോ മക്കൾക്കോ ശാരീരിക-മാനസിക വെല്ലുവിളികൾ ഉള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ/മക്കളില്ലാത്തവർ എന്നിവർക്ക് മുൻഗണന നൽകും.​

സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകൾക്കും, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണ സഹായം ലഭിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല.​ആവശ്യമായ രേഖകൾ:​നിർദിഷ്ട അപേക്ഷ ഫോം.​2026-27 സാമ്പത്തിക വർഷത്തെ ഭൂനികുതി അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ.​വീട് റിപ്പയർ ചെയ്യേണ്ടതാണെന്നും വിസ്തീർണം 1,200 സ്ക്വയർ ഫീറ്റിൽ താഴെയാണെന്നും തെളിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികൃതരുടെ സാക്ഷ്യപത്രം.​കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം.​അപേക്ഷിക്കേണ്ട വിധം:പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം സെപ്റ്റംബർ 10-നകം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ തപാൽ മുഖേനയോ നൽകേണ്ടതാണ്.​വിിലാസം: ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ്.​അപേക്ഷാ ഫോം ലഭിക്കുന്ന വെബ്‌സൈറ്റ്: www.mwdscholarship.kerala.gov.in​ഫോൺ: 0471 2300523, 0471 2300524, 0471 2302090​ഇ-മെയിൽ: director.mwd@gmail.com

വ്യാജമദ്യ നിർമാണവും കടത്തും തടയാൻ നടപടികൾ ഊർജിതം: ജില്ലാതല ജനകീയ സമിതി യോഗം ചേർന്നു.

0

​കോഴിക്കോട്: ജില്ലയിൽ വ്യാജമദ്യ നിർമാണവും കടത്തും വിതരണവും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ജില്ലാതല ജനകീയ സമിതി യോഗം എഡിഎം കെ. ഷറീനയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കഴിഞ്ഞ ജനുവരിയിൽ ചേർന്ന യോഗത്തിലെ പരാതികളിന്മേൽ സ്വീകരിച്ച തുടർനടപടികൾ യോഗം വിലയിരുത്തി.​

2026 ഫെബ്രുവരി മുതൽ എക്‌സൈസ് വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ യോഗത്തിൽ വ്യക്തമാക്കി. 4,765 റെയ്ഡുകളും 159 കമ്പൈൻഡ് റെയ്ഡുകളും പൂർത്തിയാക്കിയതിൽ 945 അബ്കാരി കേസുകളും, 404 എൻ.ഡി.പി.എസ് കേസുകളും, 1,482 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 1,015 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.​

പരിശോധനകളിൽ 478.5 ലിറ്റർ ചാരായം, 2,891 ലിറ്ററിലധികം വിദേശമദ്യം, 24,208 ലിറ്റർ വാഷ്, 121 ഗ്രാമിലധികം മെത്താഫെറ്റമിൻ, ഹെറോയിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ 81 വാഹനങ്ങളും 4.09 ലക്ഷത്തിലധികം രൂപ തൊണ്ടിമുതലായും കസ്റ്റഡിയിലെടുത്തു.​വിദ്യാഭ്യാസ സ്ഥാപന കേന്ദ്രീകൃത ബോധവൽക്കരണംജില്ലയിലെ വിദ്യാലയങ്ങളിൽ 405 സ്‌കൂൾതല ലഹരിവിരുദ്ധ ക്ലബ്ബുകളും 91 കോളേജ്തല ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഫറൂക്ക്, കൊയിലാണ്ടി, വടകര റേഞ്ചുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരിസരങ്ങളിലെയും കടകളിൽ പ്രത്യേക പരിശോധന പൂർത്തിയാക്കി.

വടകര റേഞ്ചിലെ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്‌കൂളിലെ വിമുക്തി ക്ലബ് വഴി പരിശീലനം നേടിയ കേഡർമാരെ ഉപയോഗിച്ച് ആയഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് ബോധവൽക്കരണം നൽകുകയും 1,001 ലഹരിവിരുദ്ധ ഇൻഫോർമർമാരെ സജ്ജമാക്കുകയും ചെയ്തതായി എക്‌സൈസ് വിഭാഗം അറിയിച്ചു.​ഇതുവരെ 7,626 ബോധവൽക്കരണ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഡി-അഡിക്ഷൻ സെന്ററിൽ 1,414 പേർ സേവനം തേടുകയും 53 പേർക്ക് കിടത്തി ചികിത്സ നൽകുകയും ചെയ്തു. പുതിയറയിലെ കൗൺസിലിംഗ് സെന്റർ വഴി 670 പേർക്ക് കൗൺസിലിംഗ് നൽകിയതായും വ്യക്തമാക്കി.​വ്യാജമദ്യ നിർമാണം തടയാൻ പഞ്ചായത്തുതല ജാഗ്രതാ സമിതികളും പൊതുജന പങ്കാളിത്തവും ശക്തമാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

പഞ്ചായത്തുതലത്തിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്നും സ്റ്റാറ്റിയൂട്ടറി കമ്മിറ്റികൾ രൂപീകരിക്കണമെന്നും മദ്യവിരുദ്ധ സമിതി പ്രതിനിധികൾ ആവശ്യപ്പെട്ടു. യോഗത്തിൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ്. നിജുമോൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

യാത്രാസൗജന്യത്തില്‍ പൂന്തോട്ടക്കാഴ്ച: ഗുണ്ടല്‍പേട്ടിലേക്ക് വനിതകളുടെ വൻ തിരക്ക്; പ്രിയദര്‍ശിനി ബസുകളില്‍ യാത്രാക്കാര്‍ നിയന്ത്രണാതീതം.

0

ബത്തേരി: സ്ത്രീകള്‍ക്ക് ഏർപ്പെടുത്തിയ യാത്രാസൗജന്യത്തിന്റെ ആനുകൂല്യം തേടി കർണാടകയിലെ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലേക്ക് വനിതകളുടെ കുത്തൊഴുക്ക്.ബത്തേരി ഡിപ്പോയിലെ പ്രിയദർശിനി ബസുകളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. വയനാടിനു പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ഉത്തരകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളാണ് ബത്തേരിയിലെത്തി ഗുണ്ടല്‍പേട്ടിലേക്ക് യാത്ര തിരിക്കുന്നത്. ബത്തേരിയില്‍ വണ്ടിയിറങ്ങിയ ശേഷം ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ കയറി പൂന്തോട്ടങ്ങളും മുന്തിരിപ്പാടവുമൊക്കെ കാണാൻ പോകുന്നവരും. യാത്ര തുടങ്ങിയാല്‍ തിരികെ വരും വരെ ബസില്‍ നിന്ന് ഇറങ്ങാത്തവരുമുണ്ട്.140 പേർ വരെ പലപ്പോഴും ബസില്‍ കയറുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. തങ്ങള്‍ പലപ്പോഴും ‘എയറി’ലാണെന്നാണ് കണ്ടക്ടർമാരുടെ പരാതി. തിങ്ങിനിറഞ്ഞ യാത്രക്കാർ നിമിത്തം കനം തൂങ്ങിയോടുന്ന ബസിനു വർക്‌ഷോപ്പില്‍ നിന്ന് ഇറങ്ങാൻ നേരമില്ലെന്ന് കണ്ടക്ടർ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു ബസ് ടയർ പൊട്ടി വഴിയില്‍ കിടന്നു. പല ബസുകളുടെയും ജോയിന്റും പൊട്ടുകയാണ്.കാല്‍ ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഓരോ ബസിന്റെയും കലക്ഷൻ. എന്നാല്‍ കയ്യില്‍ കിട്ടുന്നത് ശരാശരി 4000 രൂപ മാത്രം. ബാക്കിയെല്ലാം സൗജന്യയാത്രയുടെ തുകയാണ്. അത് സർക്കാരില്‍ നിന്ന് കിട്ടേണ്ട പണമാണ്. 50 പേരെ ഇരുത്തിയും 20 പേരെ നിർത്തിയും കൊണ്ടുപോകാവുന്നിടത്താണ് ഇരട്ടിയാളുകള്‍ കയറുന്നത്. എതിർപ്പു പറഞ്ഞാലും പലരും ഗൗനിക്കാറില്ല. ഇത്രയും ആളെ കയറ്റി പോകുന്നത് അപകട സാധ്യതയും വർധിപ്പിക്കും.ആകെ 3 ബസുകളാണ് ബത്തേരിയില്‍ നിന്ന് ഗുണ്ടപേട്ടിന് ഓടുന്നത്. രാവിലെ 6, 7, 9,10.20,12, ഉച്ചയ്ക്ക് 1, 2.20, വൈകിട്ട് 4.20 എന്നീ സമയങ്ങളിലാണ് ബത്തേരിയില്‍ നിന്ന് ട്രിപ്പുകളുള്ളത്.

ബത്തേരിയില്‍ നിന്ന് പുറപ്പെട്ട് 13 കിലോമീറ്റർ പിന്നിട്ടാല്‍ മുത്തങ്ങയെത്തും. പിന്നെ 7 കിലോമീറ്റർ വയനാട് വന്യജീവി സങ്കേതവും 19.5 കിലോമീറ്റർ ബന്ദിപ്പൂർ കടുവാ സങ്കേതവുമാണ് കാടു കഴിഞ്ഞാല്‍‌ ഗുണ്ടല്‍പേട്ട ടൗണ്‍ വരെയുള്ള 15 കിലോമീറ്റർ പൂപ്പാടങ്ങളും മറ്റും നിറഞ്ഞ കൃഷിയിടങ്ങളാണ്. ഇപ്പോള്‍ ട്രെൻഡായ മുന്തിരിത്തോട്ടവുമുണ്ട്. ഈ 15 കിലോമീറ്ററില്‍ 6 സ്റ്റോപ്പുകളാണുള്ളത്. ഈ സ്റ്റോപ്പുകളിലൊക്കെ ഇറങ്ങി തിരികെ കയറിയാണ് യാത്ര ആസ്വദിക്കുന്നത്. എന്നാല്‍ ചിലർ ബസില്‍ നിന്ന് ഇറങ്ങാറേയില്ല. കാഴ്ച കണ്ട് സീറ്റില്‍ തന്നെ ഇരിക്കും. കഴിഞ്ഞ ദിവസം യാത്രക്കാരില്‍ 35 പേർ ബസില്‍ തന്നെ ഇരുന്നെന്നും ഗുണ്ടല്‍പേട്ട ബസ് സ്റ്റാൻഡില്‍ ഇറങ്ങാതെ തിരികെ ബത്തേരി വരെ യാത്ര തുടർന്നെന്നും കണ്ടക്ടർ പറയുന്നു. ഗുണ്ടല്‍പേട്ടിനുള്ള യാത്ര സുഗമമാകണമെങ്കില്‍ ഒരു 100 ട്രിപ്പെങ്കിലും ഓടിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.