spot_img
Friday, November 20, 2026
Home Blog Page 96

ഓണക്കാലത്ത് റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ല.

0

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്.

കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്. റ്റൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്‌പെഷല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ കഴിഞ്ഞ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്‌പെഷല്‍ അരി കൊടുക്കാന്‍ പരിമിതി ഉണ്ടായത്. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം (ആഗസ്റ്റ്) 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടം: കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ

0

കോഴിക്കോട് : ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്നും തിരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർവീസുകളുടെ ഓപ്പറേറ്റിങ് ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശങ്ങൾ നൽകി കർശനമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ദീർഘദൂര സർവീസുകൾക്ക് ബാധകമായ വിന്യാസ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു.

പരിചയവും യോഗ്യതയുമില്ലാത്ത ജീവനക്കാരെ ഇത്തരം സർവീസുകൾക്ക് നിയോഗിക്കരുത്. ജോലി, വിശ്രമ സമയം സംബന്ധിച്ച രേഖകൾ കൃത്യമായി പാലിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനായി നൽകിയ നിർദേശങ്ങളുടെ വിശദാംശങ്ങളും അവയുടെ നിർവഹണം സംബന്ധിച്ച വിവരങ്ങളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് കെഎസ്ആർടിസി സിഎംഡി 10 ദിവസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം. ഓഗസ്റ്റ് 21ന് വെസ്റ്റ് ഹിൽ പൊതുമരാമത്ത് റസ്റ്റ് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.തുടർച്ചയായ ജോലി ക്ഷീണം കാരണം ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ഉറക്ക ക്ഷീണമാണ് അപകടത്തിലേക്ക് നയിച്ചത് എന്ന ഗുരുതരമായ ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്. തലേദിവസം മൈസൂരിൽ നിന്നും ബസ് ഓടിച്ചെത്തിയ ഡ്രൈവറെ ആവശ്യത്തിനു വിശ്രമം നൽകാതെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. അഞ്ചുമാസം മാത്രം പ്രവൃത്തി പരിചയമുള്ള താൽക്കാലിക ഡ്രൈവറെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ദീർഘദൂര സർവീസിന് അയച്ചതായും ജീവനക്കാർ ആരോപിക്കുന്നു. ഇത്തരം വാർത്തകൾ ശരിയാണെങ്കിൽ അത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടം: കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ

0

കോഴിക്കോട് : ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്നും തിരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർവീസുകളുടെ ഓപ്പറേറ്റിങ് ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശങ്ങൾ നൽകി കർശനമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ദീർഘദൂര സർവീസുകൾക്ക് ബാധകമായ വിന്യാസ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു.

പരിചയവും യോഗ്യതയുമില്ലാത്ത ജീവനക്കാരെ ഇത്തരം സർവീസുകൾക്ക് നിയോഗിക്കരുത്. ജോലി, വിശ്രമ സമയം സംബന്ധിച്ച രേഖകൾ കൃത്യമായി പാലിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനായി നൽകിയ നിർദേശങ്ങളുടെ വിശദാംശങ്ങളും അവയുടെ നിർവഹണം സംബന്ധിച്ച വിവരങ്ങളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് കെഎസ്ആർടിസി സിഎംഡി 10 ദിവസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം. ഓഗസ്റ്റ് 21ന് വെസ്റ്റ് ഹിൽ പൊതുമരാമത്ത് റസ്റ്റ് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.തുടർച്ചയായ ജോലി ക്ഷീണം കാരണം ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ഉറക്ക ക്ഷീണമാണ് അപകടത്തിലേക്ക് നയിച്ചത് എന്ന ഗുരുതരമായ ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്. തലേദിവസം മൈസൂരിൽ നിന്നും ബസ് ഓടിച്ചെത്തിയ ഡ്രൈവറെ ആവശ്യത്തിനു വിശ്രമം നൽകാതെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. അഞ്ചുമാസം മാത്രം പ്രവൃത്തി പരിചയമുള്ള താൽക്കാലിക ഡ്രൈവറെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ദീർഘദൂര സർവീസിന് അയച്ചതായും ജീവനക്കാർ ആരോപിക്കുന്നു. ഇത്തരം വാർത്തകൾ ശരിയാണെങ്കിൽ അത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പ്രിയദർശിനി: സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് യുഡിഎഫ് ഭരണസമിതി; എതിർത്ത് എൽഡിഎഫ്

0

കോട്ടയ്ക്കൽ (മലപ്പുറം): കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യപദ്ധതിയിൽനിന്നു സർക്കാർ ജീവനക്കാരായ വനിതകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി യുഡിഎഫ് (മുസ്‌ലിം ലീഗ്) ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് ഭരണസമിതി. സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകൾക്കല്ല ഏറെ പ്രയാസം അനുഭവിക്കുന്നവർക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കേണ്ടതെന്നും ഭരണസമിതി പദ്ധതിക്കെതിരല്ലെന്നും പ്രമേയത്തിൽ പറയുന്നു. സ്ഥിരസമിതി അധ്യക്ഷൻ എ.കെ.കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. പഞ്ചായത്തംഗം നെച്ചിക്കാട്ടിൽ മുസ്തഫ പിന്താങ്ങി.

എന്നാൽ, എൽഡിഎഫ് അംഗങ്ങളും ഏക എസ്ഡിപിഐ അംഗവും പ്രമേയത്തെ എതിർത്തു. കോൺഗ്രസിനു ഭരണസമിതിയിൽ പ്രാതിനിധ്യമില്ല. പദ്ധതി മൂലം സ്വകാര്യബസ് ജീവനക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ കൂടി കണക്കിലെടുത്താണ് ആവശ്യം ഉന്നയിച്ചതെന്നു കമറുദ്ദീൻ പറഞ്ഞു

വനിതകൾക്കു സൗജന്യയാത്ര എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽനിന്നു സർക്കാർ പതിയെ പിന്തിരിയുന്നതിനു അനുകൂലമായാണ് പ്രമേയം അവതരിപ്പിച്ചതെന്നും ഇതിനാലാണ് എതിർത്തതെന്നും സിപിഎം അംഗം എം.രാജീവ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മെഹനാസ് അധ്യക്ഷത വഹിച്ചു.

കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വഴികാട്ടിയായി എ.ഐ.എഫ് സംസ്ഥാന കോണ്‍ക്ലേവ്.

0

തിരുവനന്തപുരം: കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധിയുടെ സാധ്യതകളില്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വഴികാട്ടിയായികൃഷിവകുപ്പ് സംഘടിപ്പിച്ച എ.ഐ.എഫ് സംസ്ഥാന കോണ്‍ക്ലേവ്. കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്ത കോണ്‍ക്ലേവില്‍ കര്‍ഷകര്‍ക്കാവശ്യമായ വായ്പാ സൗകര്യങ്ങള്‍, ധനസഹായം, സാങ്കേതിക പിന്തുണ, വിപണി സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ വിശദീകരണം നല്‍കി. സംരംഭകരുടെയും കര്‍ഷകരുടെയും സംശയങ്ങള്‍ക്കും വിദഗ്ധര്‍ മറുപടി നല്‍കി.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡി.പി.ആര്‍ തയാറാക്കുന്നതിനുള്ള സാങ്കേതിക സഹായവും കര്‍ഷകര്‍ക്ക് നല്‍കി.സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കോവൂര്‍ പി കൃഷ്ണപിള്ള മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന കോണ്‍ക്ലേവിലെ സാങ്കേതിക സെഷനില്‍ കൃഷിവകുപ്പ്, കേര, എസ്.എം.എ.എം, എ.പി.ഇ.ഡി.എ, ദേശീയ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡ്, വിവിധ ബാങ്കുകള്‍, എ.ഐ.എഫ്-പി.എം.യു എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭകര്‍, ബാങ്കുകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിരുന്നു.

പദ്ധതിയുടെ ധനസഹായം, അപേക്ഷാ നടപടിക്രമങ്ങള്‍, സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സ്റ്റാളുകളില്‍നിന്ന് ലഭ്യമാക്കി.കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന നിധിയുടെ പ്രയോജനങ്ങള്‍ കൂടുതല്‍ കര്‍ഷകരിലേക്കും കാര്‍ഷിക സംരംഭകരിലേക്കും എത്തിക്കുക, കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധന, സംഭരണം, സംസ്‌കരണം, വിപണനം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ കര്‍ഷകര്‍, കര്‍ഷക ഉത്പാദക സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, അഗ്രി-സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷിക സംരംഭകര്‍, ബാങ്കിങ് മേഖലയിലെ പ്രതിനിധികള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.

0

തിരുവനന്തപുരം : കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക.നിലവിലെ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഓണപ്പരീക്ഷ മാറ്റിവെക്കണമെന്ന് നിരവദി അഭ്യര്‍ത്ഥനകള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു.

എന്നാല്‍ ഒട്ടേറെ ദിവസത്തെ അവധിക്കു പുറമേ, ഓണപ്പരീക്ഷ കൂടി മാറ്റുന്നത്, സ്‌കൂള്‍ അക്കാദമി കലണ്ടറിനെയാകെ താളം തെറ്റിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.ഈ മാസം 13 മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണ പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്നാണ് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്. സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചുതീർക്കാൻ കഴിഞ്ഞിട്ടില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഓപ്പറേഷൻ ഗ്രിപ്പ്; രണ്ട് ദിവസത്തിനിടെ പിടിയിലായത് 501 ഗുണ്ടകൾ

0

സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരായ നടപടി ശക്തമാക്കി പൊലീസ്. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 501 ഗുണ്ടകളെയാണ് പിടികൂടിയത്. ഗുണ്ടകളെയും സഹായികളെയും സാമ്പത്തിക സ്രോതസ്സുകളെയും പൊലീസ് നിരീക്ഷണത്തിലാക്കി.അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിന് പിന്നാലെയാണ് പ്രധാന നഗരങ്ങളിലെ ഗുണ്ടകൾക്കെതിരെയും നടപടി കടുപ്പിച്ചത്. ഓരോ പൊലീസ് സ്റ്റേഷനിലെയും ഗുണ്ടാ ലിസ്റ്റ് പരിശോധിച്ചാണ് തുടർനടപടി.ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കും. ക്രിമിനൽ പശ്ചാത്തലം കാര്യമായി ഇല്ലാത്തവരെ വിശദമായി പരിശോധിച്ച ശേഷം താക്കീത് നൽകി വിട്ടയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഗ്രിപ്പ് പുരോഗമിക്കുന്നത്.

ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

0

കോഴിക്കോട് : കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണ് തൊഴിലാളി മരിച്ചു. വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി(43) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ആണ് അപകടം ഉണ്ടായത്.സിബിക്കൊപ്പം ഉണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാൽ (34) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുതിയതായി നിർമിക്കുന്ന വീട്ടിൽ മാർബിൾ ഇറക്കുന്നതിനിടെ തെന്നി ഇരുവരുടെയും ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. സിബിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

മ്യൂൾ അക്കൗണ്ട് തട്ടിപ്പ്: അറിയേണ്ടതെല്ലാം, ജാഗ്രത പാലിക്കുക​എന്താണ് മ്യൂൾ അക്കൗണ്ടുകൾ?

0

സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ (Mule Accounts). പലപ്പോഴും വിദ്യാർത്ഥികളും വരുമാനം കുറവുള്ള സാധാരണക്കാരുമാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്. തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിവില്ലാത്തതും എളുപ്പത്തിൽ പണം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീഴുന്നതുമാണ് ഇതിന് പ്രധാന കാരണം.​​അക്കൗണ്ടുകൾ കൈമാറരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം ബാങ്ക് അക്കൗണ്ട് നൽകുകയോ മറ്റുള്ളവരുടെ പണം സ്വീകരിക്കുകയോ ചെയ്യരുത്.​കമ്മീഷൻ വാഗ്ദാനങ്ങളിൽ വീഴരുത്.

അക്കൗണ്ട് വഴി പണമിടപാടുകൾ നടത്താൻ കമ്മീഷനോ കൂലിയോ വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 1930 എന്ന നമ്പറിലോ അറിയിക്കുക.​വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക. സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കരുത്.​അപരിചിത പണം സ്വീകരിക്കരുത്. നിങ്ങളറിയാതെ അക്കൗണ്ടിൽ പണം എത്തിയാൽ ഉടൻ ബാങ്കിനെയും പോലീസിനെയും രേഖാമൂലം വിവരമറിയിക്കുക. ഈ പണം പിൻവലിക്കാനോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ പാടില്ല.​ഉത്തരവാദിത്തം നിങ്ങൾക്കാണ്.ബാങ്ക് അക്കൗണ്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഉടമയ്ക്കാണ്. അനധികൃതമായി സ്വന്തം അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണ്.​​ഓൺലൈൻ തട്ടിപ്പിനിരയായാൽ വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യുക.

ട്രാൻസ്ഫോർമറിന് തീപിടിച്ചു

0

ചേവായൂർ(കോഴിക്കോട്): കോർപ്പറേഷൻ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട ചേവായൂർ മാലൂർകുന്ന് എ ആർ ക്യാമ്പ് റോഡിലെ ട്രാൻസ്ഫോർമറിന് തീപ്പിടിച്ചു. ട്രാൻസ്ഫോർമറിൽ നിന്ന് ഓയിൽ ലീക്കായി അഗ്നിബഉണ്ടാവുകയായിരുന്നു.രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. വിവരം ലഭിച്ചതിനേ തുടർന്ന് വെള്ളിമാടുകുന്ന് അഗ്നി രക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. ടി റഫീഖ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ വി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചു തീയണച്ചു.നിലയത്തിലെ ഉദ്യോഗസ്ഥരായ നിഖിൽ ശ്രീനിവാസൻ, ജമാലുദ്ദീൻ, ഇ എ അരുൺ, ഹോം ഗാർഡ് സത്യനാഥൻ എന്നിവർ അഗ്നിശമനപ്രവർത്തനത്തിൽ പങ്കെടുത്തു.