spot_img
Sunday, September 27, 2026

നിന്നെ കണ്ടാല്‍ പെണ്ണായി തോന്നുന്നില്ല’; പ്ലസ്ടു വിദ്യാര്‍ഥിനിയെ പ്രിയദര്‍ശിനി ടിക്കറ്റ് നല്‍കാതെ അവഹേളിച്ച് കണ്ടക്ടര്‍.



കൊച്ചി: പ്ലസ് ടു വിദ്യാര്‍ഥിനിയെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ടിക്കറ്റ് നല്‍കാതെ അവഹേളിച്ചെന്ന് പരാതി. ഗുരുവായൂര്‍ – എറണാകുളം റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. അഞ്ച് പേരാണ് യാത്ര ചെയ്തിരുന്നത്. നാല് പേര്‍ട്ട് കണ്ടക്ടര്‍ പ്രിയദര്‍ശിനി ടിക്കറ്റ് കൊടുത്തു. എന്നാല്‍, ഈ പെണ്‍കുട്ടിക്ക് മാത്രം കൊടുത്തില്ല. ടിക്കറ്റ് ചാര്‍ജ് വേണമെന്നും പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ നിന്നെ കണ്ടാല്‍ പെണ്ണായി തോന്നുന്നില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ചില യാത്രക്കാരും കണ്ടക്ടര്‍ക്കൊപ്പം ചേര്‍ന്നുവെന്നും മുടി കുറവാണെന്നതടക്കം പറഞ്ഞ് പരിഹസിച്ചുവെന്നും വ്യക്തമാക്കുന്നു. അപമാനം സഹിച്ചുകൊണ്ട് വാഹനത്തില്‍ തന്നെ യാത്ര ചെയ്യേണ്ടി വന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷവും കണ്ടക്ടറുടെയും ചില യാത്രക്കാരുടെയും ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായെന്നും വ്യക്തമാക്കിയിട്ടുണ്ട്.പറവൂര്‍ എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. കണ്ടക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles