കോഴിക്കോട്: റേഞ്ച് റോവര്‍ വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ എം ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് നിയമമെന്നും സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും കെ എം ഷാജി പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം. മന്ത്രിയുടെ വാഹനത്തില്‍ സഞ്ചരിക്കുന്നവരെല്ലാം മന്ത്രിമാരല്ല. മന്ത്രിയുടെ കാറില്‍ മറ്റൊരാള്‍ യാത്ര ചെയ്താല്‍ നിയമവിരുദ്ധമാണെന്നും കെ എം ഷാജി നിയമങ്ങള്‍ വിശദീകരിച്ച് പറഞ്ഞു.മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് വാര്‍ത്ത നല്‍കിയത്. കെ എം ഷാജി ആഡംബര വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. തെരഞ്ഞെടുപ്പില്‍ കൊടുത്ത കണക്കില്‍ ഇത്രയും വലിയ വാഹനം വാങ്ങാന്‍ കഴില്ലെന്ന് പന്നീട് പറഞ്ഞു. വാഹനത്തിന്റെ വില ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അറിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പലതും ഊഹംവെച്ചായിരുന്നു പറഞ്ഞത്. അഴീക്കോട് എംഎല്‍എയായിരുന്ന സമയത്ത് ഉപയോഗിച്ചതും ഇതേ വാഹനമായിരുന്നു. ആദ്യം തന്റെ വാഹനമെന്നും പിന്നീട് സുഹൃത്തിന്റെ വാഹനമാണെന്നും പറഞ്ഞു. പ്രത്യുപകാരമെന്ന നിലയിലാണ് തനിക്ക് വാഹനം നല്‍കിയതെന്നായിരുന്നു അതിന് ശേഷം പറഞ്ഞത്. പ്രത്യുപകാരം പ്രതീക്ഷിച്ചിട്ട് മാത്രമേ എന്തും ചെയ്യൂ എന്നുള്ളത് ചിലരുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പം. വിദേശത്ത് പോയപ്പോള്‍ തനിക്കൊപ്പം ബാര്‍ ഉടമ ഉണ്ടായി എന്നായി പിന്നീടുള്ള പ്രചാരണം. ബാര്‍ ഉടമ പിണറായിക്കും ഷംസീറിനും ഒപ്പമുള്ള ചിത്രം പുറത്തുവന്നപ്പോള്‍ വിവാദം മാറി. സിപിഐഎം സൈബര്‍ വിങിന്റെ പരിശ്രമം മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.പതിനായിരത്തോളം അനധികൃത നിയമനങ്ങള്‍ തന്റെ വകുപ്പില്‍ കഴിഞ്ഞ 10 വര്‍ഷം നടത്തി. അത് പുറത്തുവരുമെന്ന വിറളിയാണ് അവര്‍ക്ക്. അതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും കെ എം ഷാജി പറഞ്ഞു.റേഞ്ച് റോവറിന്റെ മുന്നില്‍ നില്‍ക്കുന്ന രീതിയില്‍ പുറത്തുവന്ന തന്റെ ഫോട്ടോ എഐ നിര്‍മ്മിതമാണ്. മുഖ്യധാര മാധ്യമങ്ങള്‍ അടക്കം ഇത് നല്‍കി. കുടുംബത്തിന്റെ വ്യാജ ഫോട്ടോ സൈബര്‍ വിഭാഗം പ്രചരിപ്പിച്ചു. കെ എം ഷാജിക്ക് വ്യക്തിത്വം ഉണ്ട്. തോന്നിവാസം പറയാനല്ല മാധ്യമങ്ങള്‍. ചട്ടം അറിയില്ലെങ്കില്‍ ചട്ടമ്പിത്തരം പറയരുതെന്നും കെ എം ഷാജി പറഞ്ഞു.






