spot_img
Sunday, September 27, 2026

പൈതൃക ട്രെയിൻ: പുതിയ കോച്ചുകളുടെ ട്രയൽ റൺ നടത്തി; ട്രെയിൻ സർവീസ് ഉടൻ.



ഊട്ടി : പ്രസിദ്ധമായ ഊട്ടി പൈതൃക ട്രെയിൻ സർവീസിനായി നിർമിച്ച കോച്ചുകളുടെ ട്രയൽ റൺ നടത്തി. മേട്ടുപ്പാളയം മുതൽ ഊട്ടി വരെയും തിരിച്ചുമാണു ട്രയൽ റൺ നടത്തിയത്. ചെന്നൈയിലെ കോച്ച് ഫാക്ടറിയിൽ നിർമിച്ച 28 കോച്ചുകളിൽ ചിലത് ഉപയോഗിച്ചാണു ട്രയൽ റൺ നടത്തിയത്. വർഷങ്ങൾക്കു മുൻപു നിർമിച്ചു മേട്ടുപ്പാളയം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കോച്ചുകൾ. ഭാരക്കൂടുതൽ കാരണം ട്രെയിനിൽ ഘടിപ്പിക്കാതിരിക്കുകയായിരുന്നു. ഡൽഹിയിൽ നിന്നെത്തിയ റെയിൽവേയിലെ വിദഗ്ധർ കോച്ചുകളുടെ പരമാവധി ഭാരം ഒരു ടൺ വീതം കുറച്ചതിനു ശേഷമാണു ട്രയൽ റൺ നടത്തിയത്. പുതിയ കോച്ചുകൾ ഘടിപ്പിച്ചുള്ള ട്രെയിൻ ഉടൻ സർവീസ് തുടങ്ങുമെന്നു റെയിൽവേ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles