spot_img
Sunday, September 27, 2026

അവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ നിശബ്ദരാകുന്നവരാണ് വലിയ ദേശദ്രോഹികൾ: കണ്ണൻ ഗോപിനാഥൻ



കോഴിക്കോട് : ജനാധിപത്യ രാജ്യത്ത് അവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ നിശബ്ദരായിരിക്കുന്നവരാണ് ഏറ്റവും വലിയ ദേശദ്രോഹികളെന്ന് കണ്ണൻ ഗോപിനാഥൻ. സി.എച്ച്.മുഹമ്മദ് കോയ ദേശീയ സെമിനാറിന്റെ ഭാഗമായുള്ള അക്കാദമിക് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് ആനുകൂല്യങ്ങൾ എന്ന പ്രയോഗം തന്നെ ശരിയല്ല. നമ്മുടെ അവകാശങ്ങളാണ് അവ എന്ന ബോധ്യം ഉണ്ടാവണം. അപ്പോൾ മാത്രമേ പ്രജ എന്ന അവസ്ഥയിൽ പൗരർ എന്ന നിലയിലേക്ക് നമ്മൾ പരിവർത്തനം ചെയ്യപ്പെടൂ. നമ്മുടെ രാജ്യത്ത് നയങ്ങൾ ശരിയാണ്, നടത്തിപ്പാണ് പ്രശ്നം എന്ന ധാരണ ശരിയല്ല. നടപ്പിലാക്കാനാവാത്ത ഒരു നയവും നല്ലതല്ല. നയ രൂപീകരണത്തിലെയും നടത്തിപ്പിലെയും വിവിധ ഘട്ടങ്ങളിലുള്ളവർക്ക് അർഹമായ അംഗീകാരം ഉറപ്പു വരുത്തുക എന്നതാണ് ഇതിനായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വകയിരുത്തലും ആനുകൂല്യ വിതരണത്തിലെ അന്തരവും എന്ന സെഷനിൽ ഡോ. ബദ്‌രിയ ബീഗവും സംസാരിച്ചു. ഷെരീഫ് സാഗർ മോഡറേറ്ററായി. അമൽ ഹുദ വിഷയാവതരണം നടത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles