spot_img
Thursday, April 16, 2026

ഗൾഫ് വാർത്തകൾ:സൗദി അറേബ്യ



ബിനാമി ബിസിനസുകളുടെ സമയ പരിധി: സൗദിയിലുടനീളം കര്‍ശന പരിശോധന

ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ സൗദിയിലുടനീളം സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന ആരംഭിച്ചു. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16നാണ് സമയപരിധി അവസാനിച്ചത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയം പരിശോധിച്ച് വരികയാണ്. പ്രത്യേക സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. റിയാദ്, അല്‍ ഖസീം, ബല്‍ ജുറാഷി, മദീന, ജിദ്ദ, ഷറൂറ, അല്‍ ഖര്‍ജ്, താരിഫ്, തബൂക്ക്, തബര്‍ജാല്‍, ഖത്തീഫ്, ഉനൈസ തുടങ്ങിയ സ്ഥലങ്ങളില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥപാനങ്ങള്‍ അടച്ച് പൂട്ടി. റെഡിമെയ്ഡ് വസ്ത്ര സ്ഥാപനങ്ങള്‍, അത്തര്‍ വില്‍പ്പന ശാലകള്‍, തയ്യല്‍ ഉല്‍പ്പന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആശാരിപ്പണി നടത്തുന്ന കേന്ദ്രങ്ങള്‍, വാഹന വര്‍ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍ ഉപകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. പരിശോധനയില്‍ തൊഴില്‍ നിയമ ലംഘനങ്ങളും, ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്

സൗദിയിൽ നിയമ രംഗത്തെ വിദേശ സ്ഥാപനങ്ങൾക്ക്‌ പുതിയ വ്യവസ്ഥകൾ

റിയാദ് : സൗദിയിൽ നിയമ രംഗത്ത്‌ പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നിർദേശിക്കപ്പെട്ട‌ പുതിയ വ്യവസ്ഥകൾ ഭരണസമിതി അംഗീകരിച്ചതായി നിയമകാര്യ മന്ത്രി വലീദ്‌ അൽ സമാനി അറിയിച്ചു. ഇത്‌ സംബന്ധിച്ച നിർദിഷ്‌ട ഭേദഗതികൾക്ക്‌ മന്ത്രിസഭാ കൗൺസിലും അംഗീകാരം നൽകി‌. രാജ്യത്തിനകത്ത് നിയമ രംഗവുമായി ബന്ധപ്പെട്ട തൊഴിൽ വികസിപ്പിക്കാനും പുതിയ മുന്നേറ്റം സാധ്യമാക്കാനുമാണ്‌ ഭേദഗതികൾ ആത്യന്തികമായി ലക്ഷ്യമിടുന്നത്. നിയമ രംഗത്ത്‌ പ്രവർത്തിക്കുന്ന വിദേശ നിയമ സ്ഥാപനങ്ങൾക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് നിലവിൽ വരുത്തുകയും രാജ്യത്ത് നിയമതൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് വിദേശ ഓഫീസുകൾ പാലിക്കേണ്ട നിബന്ധനകൾ പുറത്തിറക്കുകയുമാണ്‌ ചെയ്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. നിയമ രംഗത്തെ തൊഴിലിന്റെ ആകർഷണീയത വർധിപ്പിക്കാനും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത ഉയർത്താനും ഭേദഗതികൾ ലക്ഷ്യമിടുന്നു.തൊഴിലിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സഹായിക്കുന്ന നിരവധി വ്യവസ്ഥകളും പുതിയ ഭേദഗതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് വക്കീൽ ലൈസൻസ് നേടുന്നതിന് ആവശ്യമായ പരിചയ കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് രണ്ട‌ു വർഷമായി കുറച്ചു എന്നതാണ്‌ ഇതിൽ പ്രധാനം. നിയമ രംഗത്ത്‌ തൊഴിൽ സംരക്ഷണം ഉറപ്പ്‌വരുത്തുന്നതിനും നിലവാരം ഉയർത്തുന്നതിനും ഇത്‌ ഉപകരിക്കും. കൂടാതെ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നതിലൂടെ പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ നിലനിർത്തുകയും ലൈസൻസില്ലാത്ത ഏജന്റുമാർ കേസ്‌ വാദിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ എടുത്തുകളയുകയും ചെയ്യുന്നു.പുതിയ ഭേദഗതികളിൽ ഉൾപ്പെട്ട ഭരണസമിതിയിൽ നീതിന്യായ, വാണിജ്യ മന്ത്രാലയങ്ങളും സൗദി ബാർ അസോസിയേഷനും ഉൾപ്പെടുന്നു.

ജിദ്ദയില്‍ പൊളിച്ചുനീക്കുന്ന ചേരികളിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കും നവീകരണത്തിനായി ജിദ്ദയിലെ ചേരികള്‍ പൊളിച്ചുനീക്കുമ്പോള്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിച്ച് നിലനിറുത്തുമെന്ന് അധികാരികള്‍ വ്യക്തമാക്കി. ജിദ്ദ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചേരികളുടെ പല ഭാഗങ്ങളിലുമായി നിരവധ ചരിത്രപ്രാധാന്യമുള്ള വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. നീക്കം ചെയ്യപ്പെടുന്ന 7 ലധികം ചേരികളില്‍, ഓരോ പ്രദേശത്തുമായി ഏകദേശം 10 വീടുകളെങ്കിലുമുണ്ടെന്നാണ് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളോട് ചേര്‍ന്നുള്ള ക്രമരഹിതമായ കെട്ടിടങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് നീക്കം ചെയ്യുക. വലിയ യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ആദ്യഘട്ട പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുടെ നേരിട്ടുള്ള സഹായത്തോടെയായിയിരിക്കും പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടു പോവുക. ഇത്തരത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളായതിനാല്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

സൗദിക്കും ബഹ്‌റൈനുമിടയിൽ യാത്രക്ക്​ ഹെൽത്ത് ഇ-പാസ്‌പോർട്ട്

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ൽ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഹെ​ൽ​ത്ത്​ ഇ-​പാ​സ്‌​പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി. ഇ​ല​ക്ട്രോ​ണി​ക് ഡോ​ക്യു​മെ​ന്‍റ്​ സ​ജീ​വ​മാ​ക്കു​ന്ന​തി​ന് സൗ​ദി അ​തോ​റി​റ്റി ഫോ​ർ ഡേ​റ്റ ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ബ​ഹ്‌​റൈ​നി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്‍റ്​ അ​തോ​റി​റ്റി​യും ത​മ്മി​ലു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ളാ​യ താ​മ​സ​ക്കാ​ർ​ക്കും കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ​യി​ലു​ട​നീ​ള​മു​ള്ള യാ​ത്ര​യി​ൽ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​റ​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്​ സൗ​ദി​യി​ൽ ഹെ​ൽ​ത്ത് പാ​സ്‌​പോ​ർ​ട്ട് സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. ത​വ​ക്ക​ൽ​ന ആ​പ്പി​ലാ​ണ്​ ഈ ​സം​വി​ധാ​ന​മു​ള്ള​ത്. അ​തി​നു​ശേ​ഷം പി.​സി.​ആ​ർ ഫ​ല​വും യാ​ത്ര ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യും ഉ​ൾ​പ്പെ​ടു​ത്തി സം​വി​ധാ​നം വി​പു​ലീ​ക​രി​ച്ചു. പി​ന്നീ​ട് ഹെ​ൽ​ത്ത് പാ​സ്‌​പോ​ർ​ട്ടി​നെ അ​തി​ർ​ത്തി സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബോ​ർ​ഡി​ങ്​ പാ​സ് ന​ൽ​കു​മ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കും. യാ​ത്ര ആ​വ​ശ്യ​ക​ത​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​മാ​യി സം​യോ​ജി​പ്പി​ച്ചി​ട്ടു​ണ്ട്.ലോ​ക​മെ​മ്പാ​ടു​മു​ള്ള ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഹെ​ൽ​ത്ത്​ ഇ-​പാ​സ്‌​പോ​ർ​ട്ട് മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യം. സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്കും ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്​ കൗ​ൺ​സി​ലും അം​ഗീ​ക​രി​ച്ച ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി ഡേ​റ്റ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ഹെ​ൽ​ത്ത് ഇ-​പാ​സ്‌​പോ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഒ​രു ഫീ​ച്ച​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് സൗ​ദി​ക്ക്​ പു​റ​ത്തു​ള്ള യാ​ത്ര ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി​രു​ന്നു.ന​വം​ബ​റി​ൽ സൗ​ദി​യും ബ​ഹ്‌​റൈ​നും ഹെ​ൽ​ത്ത് പാ​സ്‌​പോ​ർ​ട്ട് സ​ജീ​വ​മാ​ക്കു​ന്ന​തി​നും ത​വ​ക്ക​ൽ​ന​ക്കും ബ​ഹ്‌​റൈ​ന്‍റെ ‘ബി ​അ​വെ​യ​ർ’ ആ​പ്പി​നു​മി​ട​യി​ൽ സാ​ങ്കേ​തി​ക സം​യോ​ജ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ​യി​ലൂ​ടെ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ക​യാ​ണ് ഹെ​ൽ​ത്ത് ഇ-​പാ​സ്‌​പോ​ർ​ട്ടി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles