spot_img
Thursday, June 25, 2026
Home Blog Page 126

സൗഹൃദത്തിൻ്റെ പേരിൽ ആരംഭിക്കുന്ന ചെറിയൊരു ‘ഹായ് ‘ പോലും ചിലപ്പോൾ അപകടത്തിലേക്കുളള വാതിൽ അയേക്കാം :പോലീസ് നൽകുന്ന സന്ദേശം

0

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സൗഹൃദങ്ങളുടേയും ബന്ധങ്ങളുടെയും വലിയ പങ്ക് സോഷ്യൽ മീഡിയയും ഡേറ്റിംഗ് ആപ്പുകളും ഏറ്റെടുത്തിരിക്കുകയാണ്. ഒരിക്കൽ നേരിൽ കണ്ടുമുട്ടിയേ സൗഹൃദം തുടങ്ങുമായിരുന്നെങ്കിൽ, ഇന്ന് ഒരു ഹായ് എന്ന സന്ദേശം മതി. പിന്നീട് നിരന്തര ചാറ്റുകൾ, സഹാനുഭൂതിയോടെ പ്രശ്നങ്ങൾ കേൾക്കൽ പഠന, കുടുംബ, ജോലിസമ്മർദ്ദം എന്തായാലും എല്ലാം തന്നെ പരിഹരിക്കുന്ന പോലെ പെരുമാറി വിശ്വാസം നേടുകയാണ് പലരും. എന്നാൽ, ഈ സൗഹൃദം പതിയെ അപകടത്തിലേക്ക് വഴിമാറുന്നു. ആദ്യകാല സൗഹൃദത്തിന്റെ സൗമ്യമായ ശൈലി, കാലക്രമേണ ലൈംഗിക വിഷയങ്ങളിലേക്ക് തിരിയുകയും, അതിന്റെ പേരിൽ യുവാക്കളെയും യുവതികളെയും കുടുക്കുകയും ചെയ്യുന്നു. ചിലപ്പോൾ നഗ്നവീഡിയോ ചോർത്തൽ, ബ്ലാക്ക്‌മെയിൽ, പണം തട്ടൽ എന്നിവയാണ് ഇതിന്റെ ദാരുണഫലം.

ഡേറ്റിംഗ് ആപ്പുകൾ സാധാരണയായി 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ പ്രായം കൂട്ടിക്കാണിച്ച് സ്കൂൾ കുട്ടികളുപോലും ഇതിൽ കുടുങ്ങുന്നുണ്ട്. പ്ലേസ്റ്റോർ വഴിയുള്ള സൗജന്യ ഡൗൺലോഡ്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകി അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്.

നഗ്നവീഡിയോ ചോർത്തി ഭീഷണിപ്പെടുത്തി പണം തട്ടുക ലഹരി വാഗ്ദാനം ചെയ്യുക , വിവാഹ വാഗ്ദാനം നൽകി ചതിക്കുന്നത് തുടങ്ങി പല രീതികളിലാണ് ചൂഷണം നടക്കുന്നത് പെൺകുട്ടിയെന്ന വ്യാജേന ചാറ്റ് ചെയ്ത് കുടുക്കുകയാണ് കൂടുതലും സംഭവിക്കുന്നത്.

ചില ഡേറ്റിംഗ് ആപ്പുകൾ പണമടച്ചാൽ മാത്രമേ ലഭിക്കാവുന്ന കണ്ടന്റുകളും നൽകുന്നു. ഇവയിൽ സ്ത്രീകളുടെ നഗ്നവീഡിയോകൾ, ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ എന്നിവ പ്രധാനമാണ്. ഇതിലൂടെ നടക്കുന്ന ചൂഷണവും ബ്ലാക്ക്‌മെയിലും ഒരുപാട് യുവാക്കളുടെ ജീവിതവും തകർക്കുന്നു കാസർകോട്ടെ 17 കാരനെ, ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവർ രണ്ടുവർഷം നീണ്ടുനിന്നു പീഡിപ്പിച്ച സംഭവം, വെഞ്ഞാറമൂട് സ്വദേശിക്ക് പണവും സ്വർണവും നഷ്ടമായ സംഭവം തുടങ്ങി നിരവധി ദുരന്തങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.

◾18 വയസ്സിന് താഴെയുള്ളവർ ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് വിട്ടുനിൽക്കണം.

◾വ്യക്തിഗത വിവരങ്ങൾ (ഫോൺ നമ്പർ, വിലാസം, സ്വകാര്യ ചിത്രം) അന്യർക്കു നൽകാതിരിക്കുക.

◾സംശയകരമായ ബന്ധങ്ങൾ ഉടൻ അവസാനിപ്പിക്കുക.

◾വഞ്ചന നേരിട്ടാൽ പൊലീസിന്റെ സഹായം തേടുക

#keralapolice #statepolicemediacentre

ഓപ്പറേഷന്‍ ഡി -ഹണ്ട്: 79 പേരെ അറസ്റ്റ് ചെയ്തു: മയക്കുമരുന്നുകൾ പിടിച്ചെടുത്തു

0



 ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (സെപ്റ്റംബര്‍ 21) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍   മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1592 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 75 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 79 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.03105 കി.ഗ്രാം),  കഞ്ചാവ് (2.36252 കി.ഗ്രാം), കഞ്ചാവ് ബീഡി (46 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 സെപ്റ്റംബര്‍ 21 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍  ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

#statepolicemediacentre #keralapolice

മുണ്ടക്കൈ ഉരുൾപൊട്ടൽ: കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ കൈമാറി

0

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയാണ് സെക്രട്ടേറിയറ്റിലെത്തി ചെക്ക് കൈമാറിയത്.എസ്‌വൈഎസ്, എസ്എസ്എഫ്, ഐസിഎഫ്, ആർഎസ്‌സി എന്നീ സംഘടനകളുടെ ഇടപെടൽ മാതൃകാപരമാണെന്ന് തുക കൈമാറിയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഖലീലുല്‍ ബുഖാരിക്കൊപ്പം സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം എന്നിവരും ഉണ്ടായിരുന്നു.

വിലക്കുറവ് 85,000 രൂപവരെ; ടിവിയിൽ ഇനി ‘ബിഗ് സ്ക്രീൻ’ തരംഗം, എംആർപിയിൽ വമ്പൻ ഇളവ്

0

പുതുക്കിയ ജിഎസ്ടി നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതോടെ ടിവിക്കും എസിക്കും റഫ്രിജറേറ്ററിനുമൊക്കെ വിലയിൽ വമ്പൻ കുറവ് വരുത്തി കമ്പനികൾ. 32 ഇഞ്ചിന് മുകളിലുള്ള ടിവിക്ക് 85,000 രൂപവരെയാണ് കുറഞ്ഞത്. ഡിഷ്‍വാഷർ മുതൽ എസി വരെയുള്ള മറ്റ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കും വില കുറഞ്ഞു.

ജിഎസ്ടിയിലെ 12%, 28% എന്നീ സ്ലാബുകൾ‌ ഒഴിവാക്കിയതോടെ ഏതാണ്ട് 375ഓളം ഉൽപന്നങ്ങളാണ് ഇന്നുമുതൽ കുറഞ്ഞവിലയിലേക്ക് ഇറങ്ങിയത്. ജനങ്ങൾ നിത്യേന വാങ്ങുന്ന ഭക്ഷ്യവസ്തുക്കളും മരുന്നുകളും സോപ്പും ടൂത്ത്പേസ്റ്റും ഷാംപൂവിനുമൊക്കെ മാത്രമല്ല, ടിവി മുതൽ കാറുകൾക്ക് വരെ വില കുറയുകയാണ്. ഒട്ടേറെ ഉൽപന്നങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചതിന് പുറമേ, നിരവധി ഉൽപന്നങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്താണ് ജിഎസ്ടി 2.0 പരിഷ്കാരം പ്രഖ്യാപിച്ചത്. ഇതുവഴി 2 ലക്ഷം കോടി രൂപയാണ് വിപണിയിലേക്ക് ഒഴുകിയെത്തുകയെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്.

ടിവിയിൽ ഇനി ‘ബിഗ് സ്ക്രീൻ’ താരം32 ഇഞ്ചിന് മുകളിലുള്ള ടിവികൾക്ക് നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. ഇതോടെ ഒട്ടുമിക്ക കമ്പനികളും വിലയിൽ (എംആർപി) 2,500 രൂപ മുതൽ 85,800 രൂപവരെയാണ് കുറച്ചത്. ഇന്നു പ്രാബല്യത്തിൽ വന്നവിധം സോണി, എൽജി, പാനസോണിക് തുടങ്ങിയവയൊക്കെ വില കുറച്ചു. 43 മുതൽ 93 ഇഞ്ച് വരെയുള്ള ടിവികളാണ് ഇപ്പോൾ തരംഗം.

ദാ, ആശ്വാസം ഇങ്ങനെ നിത്യോപയോഗ സാധനങ്ങൾ: സോപ്പ്, ടൂത്ത്പേസ്റ്റ്, ഷാംപൂ, വെണ്ണ, നെയ്യ്, പനീർ, ഹെയർ‌ ഓയിൽ തുടങ്ങി ജനങ്ങൾ നിത്യേന വാങ്ങുന്ന നിരവധി ഉൽപന്നങ്ങൾക്ക് ഇനി നികുതി 12 ശതമാനമല്ല, 5%.

∙ ഇലക്ട്രോണികിസ്: എസിക്കും ടിവിക്കും റഫ്രിജറേറ്ററിനും ഡിഷ് വാഷറിനും ഇതുവരെ നികുതി 28 ശതമാനമായിരുന്നെങ്കിൽ ഇന്നുമുതൽ 18% മാത്രം. എസിയും ടിവിയും വാങ്ങാൻ കൊതിക്കുന്നവർക്കും നിലവിലുള്ളത് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതു നേട്ടമാകും.∙ ഇൻഷുറൻസ്: ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പ്രീമിയം പോളിസികളുടെ നികുതിഭാരം 18 ശതമാനത്തിൽ നിന്ന് പൂജ്യമാക്കി. മെഡിക്കൽ ഉപകരണങ്ങളുടേത് 18ൽ നിന്ന് കുറഞ്ഞത് 5 ശതമാനത്തിലേക്ക്.∙ കാറും ടൂവീലറും: ചെറുകാറുകൾ അഥവാ ഹാച്ച്ബാക്കുകൾക്ക് ഇനി 18 ശതമാനമാണ് ജിഎസ്ടി. നേരത്തേ 28 ശതമാനമായിരുന്നു. 1,200സിസിക്ക് താഴെയുള്ള പെട്രോൾ കാറുകൾ, 1,500 സിസിക്ക് താഴെയുള്ള ഡീസൽ കാറുകൾ എന്നിവയ്ക്കാണ് നികുതിയിളവ്. ബസ്, ട്രക്ക് എന്നിവയ്ക്കും വാഹന ഘടകങ്ങൾക്കും നികുതി 18%. 350 സിസിക്ക് താഴെയുള്ള ടൂവീലറുകളുടെ നികുതിയും 28ൽ നിന്ന് 18 ശതമാനമാക്കിയത് ഉപഭോക്താക്കൾക്കും വിപണിക്കും വൻ നേട്ടമാകും.∙ ഹോട്ടൽ/ജിം/സലൂൺ: ജിം, സലൂൺ സേവനങ്ങളുടെ നികുതിഭാരം 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി. ഒരു ഉദാഹരണം – ഇന്നു മുടി വെട്ടുന്നവർ 18% നികുതി കൊടുക്കണം; ഇന്നു മുതൽ 5 ശതമാനമായി കുറയും! ഒരു രാത്രിക്ക് 7,500 രൂപയിൽ താഴെ നിരക്കുള്ള ഹോട്ടലുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനവുമാക്കിയിട്ടുണ്ട്.

വസ്ത്രം, പാദരക്ഷകൾ എന്നിവയ്ക്ക് 2,500 രൂപയ്ക്ക് താഴെയുള്ള പർച്ചേസുകൾക്ക് 5% മാത്രമാണ് ജിഎസ്ടി. നികുതി കുറയുന്നതോടെ ഗൃഹോപകരണങ്ങളുടെ വിലയിൽ 7-8% വരെ വിലക്കുറവുണ്ടാകും. സിമന്റിനും നികുതി 5 ശതമാനമാക്കിയത് ഭവന നിർമാണ മേഖലയ്ക്ക് നേട്ടമാകും. പുതുതായി വീടുവയ്ക്കുന്നവർക്കും ഈയിനത്തിൽ ബജറ്റ് വലിയതോതിൽ ലാഭിക്കാം.

വില കൂടുന്നതോ? ദാ, ഇവയ്ക്ക്

ജി എസ് ടി 2.0ൽ ചില ഉൽപന്ന/സേവനങ്ങൾക്ക് വില കൂടുന്നുമുണ്ട്. ആഡംബര ഉൽപന്ന/സേവനങ്ങൾ, ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾ എന്നിവയ്ക്കാണ് വിലയേറുക. പുകയില, പാൻ മസാല, കോള തുടങ്ങിയവയ്ക്ക് 40% ജിഎസ്ടിക്ക് പുറമെ സെസും ബാധകമാകും. 1,500 സിസിക്ക് മുകളിലുള്ള കാറുകൾ, 4 മീറ്ററിലധികം നീളമുള്ള എസ്‍യുവി എന്നിവയ്ക്കും ഇനി നികുതി 40%. ബെറ്റിങ്, കാസിനോ തുടങ്ങി പണമിടപാടുള്ള ഗെയിമിങ് മേഖലയ്ക്കും നികുതി 40 ശതമാനം.

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം; രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി

0

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.

2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർ‍ഡ്സ് പുരസ്കാര വേദിയിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞവർഷത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം

സ്വന്തം Ai ച ഭാവിയിൽ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്: പോലിസ്

0

നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഓൺലൈൻ ഇടങ്ങളിൽ നിറയുകയാണ്. സ്വന്തം ചിത്രങ്ങൾ മനോഹരമാക്കാൻ എ ഐക്ക് നൽകുന്നവർ അറിഞ്ഞിരിക്കണം. ഭാവിയിൽ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ ഉടൻ ബന്ധപ്പെടുക. നിർമ്മിത ബുദ്ധി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുക.#keralapolice

ജെഎൻഎസ് ഗ്ലോബൽ ഓവർസീസ് എഡ്യൂക്കേഷൻ മാർച്ച് ഇൻടേക്കിലേക്കുള്ള ജർമ്മൻ ഭാഷ ബാച്ചിന്റെ അഡ്മിഷൻ ആരംഭിച്ചു.

0

ജർമൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരവുമായാണ് ജെ എൻ എസ് ഗ്ലോബൽ പുതിയ ബി ടു പ്രെപറേഷൻ ബാച്ചിലേക്ക് അഡ്മിഷൻ  ആരംഭിചിരിക്കുന്നത്.ജർമന് ഓസ്ബിൾഡംഗ് പ്രോഗ്രാമിന്റെ മാർച്ച് ഇൻടേക്ക് ലക്ഷ്യമാക്കിയ ജെ എൻ എസ് ന്റെ ആറാമത്തെ ബാച്ചാണ് ഇത്.നിലവിലുള്ള സാഹചര്യത്തിൽ ജർമ്മൻ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന എല്ലാവിധ ബുന്ദിമുട്ടുകളും പരിഗണിച്ച് കൊണ്ടുള്ള പാഠ്യപന്ധതിയോടൊപ്പം ജെർമൻ ബി 2 പാസ്സാക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന  കംപ്ലീറ്റ് മെന്ററിംഗ് സപ്പോർട്ടോടുകൂടിയുള്ള ആദ്യ ഫാസ്റ്റ് ട്രാക്ക് എക്സാം ട്രെയിനിംഗ് ബാച്ചിന്റെ ഉദ്ഘാടനം ജെ എൻ എസ് ന്റെ ഡയറക്ടർ ശ്രീ അമൽ ഷാജി നിരവഹിച്ചു.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി

0

കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.യെയാണ് ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തത്, എം.പിമാർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ റാഫി കൊല്ലം എന്നയാൾ തടയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും 27,000 രൂപ വിലയുള്ള മൊബൈൽ ഫോൺ തട്ടി താഴെയിടുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്തെന്നും കാണിച്ച് ഷിബു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഇന്ന് ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് സംഭവം. എം.പിമാരുടെ സന്ദർശനത്തിന് മാധ്യമങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നതിനാൽ, പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രത്യേക അനുമതിയോടെയാണ് ദൃശ്യങ്ങൾ പകർത്താൻ ഷിബു എത്തിയത്.

ദേഹപരിശോധനകൾക്ക് ശേഷം ഉദ്യോഗസ്ഥർ അനുവദിച്ച സ്ഥലത്തുനിന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് റാഫി കൊല്ലം എന്നയാൾ തടഞ്ഞതെന്ന് പരാതിയിൽ പറയുന്നു. തനിക്ക് അല്ലാതെ മറ്റാർക്കും വീഡിയോ എടുക്കാൻ അനുവാദമില്ലെന്ന് പറഞ്ഞായിരുന്നു ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്തത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് താൻ ദൃശ്യങ്ങൾ പകർത്തുന്നതെന്ന് അറിയിച്ചെങ്കിലും ഇയാൾ പിന്മാറിയില്ല. കയ്യേറ്റത്തെ തുടർന്ന് ദൃശ്യങ്ങൾ പകർത്താൻ കഴിയാതിരുന്നത് തന്റെ ജോലിയെ ബാധിച്ചുവെന്നും ഒരാഴ്ചയിലേറെയായി ജില്ലയിലുള്ള എം.പിമാരുടെ കൃത്യമായ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ലഭിച്ച അവസരം തടസ്സപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഷിബു പരാതിയിൽ ചൂണ്ടിക്കാട്ടി. പിന്നീട് ഫോണിൽ വിളിച്ചു ചോദിച്ചപ്പോൾ തനിക്കൊന്നും ഓർമ്മയില്ലെന്നാണ് റാഫി മറുപടി നൽകിയതെന്നും, അതീവ സുരക്ഷ ആവശ്യമുള്ള എം.പിമാർക്കൊപ്പം ഇത്രയും ഓർമ്മക്കുറവുള്ള ഒരാൾ സഞ്ചരിക്കുന്നത് സുരക്ഷാ വീഴ്ചയാണെന്നും പരാതിയിലുണ്ട്. ജോലി തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.സംഭവത്തിൽ ഉൾപ്പെട്ട ഫോട്ടോ ഗ്രാഫർക്കെതിരെ കർശന നടപടി സ്വീകരിക്കണെമന്ന് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി, വ്യവസ്ഥകള്‍ ബാധകമാകും

0

കൊച്ചി: പാലിയേക്കരയില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത് എന്നതിനാല്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഹൈക്കോടതി പുറത്തിറക്കുക.

ടോള്‍ നിലവിലിരുന്ന സമയത്ത് അഭിമുഖീകരിച്ചിരുന്ന ഗതാഗതക്കുരുക്കുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥകളായിരിക്കും കോടതി മുന്നോട്ടുവെയ്ക്കുന്നത് എന്നാണ് വിവരം. മോണിറ്ററിങ് കമ്മിറ്റിയെ നിയമിക്കാനുള്ള തീരുമാനമുണ്ടായേക്കും എന്നാണ് സൂചന. റോഡുകളുടെ അറ്റകുറ്റപ്പണികളും അടിപ്പാതകളുടെ നിര്‍മാണവും ത്വരിതഗതിയില്‍ നടപ്പിലാക്കാനുള്ള വ്യവസ്ഥകള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായേക്കും.ടോള്‍ പിരിവിനുള്ള ഉത്തരവ് അടിയന്തരമായി നല്‍കണമെന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കവെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മുന്നൂറ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. തിങ്കളാഴ്ച ടോള്‍ പുനഃസ്ഥാപിക്കുമെന്നാണ് നിലവിലെ വിവരം.

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

0

തമിഴ് സിനിമ നടൻ റോബോ ശങ്കർ(46) അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു.ഭാര്യ പ്രിയങ്കയോടൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു. അണിയറപ്രവർത്തകർ ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി,ചികിത്സയിൽ ഇരിക്കെയാണ് മരണം.രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു താരം. തമിഴ് സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. കമൽ ഹാസൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.

Kamal Haasan ரோபோ சங்கர் ரோபோ புனைப்பெயர் தான் என் அகராதியில் நீ மனிதன் ஆதலால் என் தம்பிபோதலால் மட்டும் எனை விட்டு நீங்கி விடுவாயா நீ? உன் வேலை நீ போனாய் என் வேலை தங்கிவிட்டேன். நாளையை எமக்கென நீ விட்டுச்சென்றதால் நாளை நமதே.