spot_img
Thursday, June 25, 2026
Home Blog Page 127

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

0

തമിഴ് സിനിമ നടൻ റോബോ ശങ്കർ(46) അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു.ഭാര്യ പ്രിയങ്കയോടൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു. അണിയറപ്രവർത്തകർ ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി,ചികിത്സയിൽ ഇരിക്കെയാണ് മരണം.രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു താരം. തമിഴ് സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. കമൽ ഹാസൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.

Kamal Haasan ரோபோ சங்கர் ரோபோ புனைப்பெயர் தான் என் அகராதியில் நீ மனிதன் ஆதலால் என் தம்பிபோதலால் மட்டும் எனை விட்டு நீங்கி விடுவாயா நீ? உன் வேலை நீ போனாய் என் வேலை தங்கிவிட்டேன். நாளையை எமக்கென நீ விட்டுச்சென்றதால் நாளை நமதே.

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ; ഇന്ന് പുലർച്ചെ ദർശനം നടത്തി

0

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയിലെത്തിയത്. രാത്രി 10 മണിയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തി.പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍ വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം

QR കോഡുകളെ കണ്ണടച്ച് വിശ്വസിക്കാമോ..?

0

ആധുനികജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്.
• QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.              

• ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകൾ നയിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.
•QR കോഡ് സ്കാനർ APP- സെറ്റിംഗ്സിൽ “open URLs automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

• അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.
• QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

• കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക..
• QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.
• ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.
#keralapolice

QR കോഡുകളെ കണ്ണടച്ച് വിശ്വസിക്കാമോ..?

0

ആധുനികജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്.
║▌ QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
║▌ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകൾ നയിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.
║▌ QR കോഡ് സ്കാനർ APP- സെറ്റിംഗ്സിൽ “open URLs automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.
║▌അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.
║▌QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
║▌കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക..
║▌QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.
║▌ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.
#keralapolice

മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

0

തൃശൂർ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തൃശൂർ അതിരൂപത ആർച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് അദ്ദേഹം സ്തുത്യർഹ സേവനം അനുഷ്ഠിച്ചു. 1997 ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്ഥാനമേറ്റെടുത്ത മാർ ജേക്കബ് തുങ്കുഴി നീണ്ട 10 വർഷക്കാലം ആ സ്ഥാനത്തു തുടർന്നു. രണ്ടുതവണ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചു. ജീവൻ ടിവിയുടെ സ്ഥാപക ചെയർമാൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദസറയ്ക്ക് തിങ്കളാഴ്ച തുടക്കം; മൈസൂരു നഗരം ഒരുങ്ങി*

0

മൈസൂരു : മൈസൂരു ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. ഒക്ടോബർ രണ്ടിന് അവസാനിക്കും. മറ്റു സംസ്ഥാനങ്ങളിനിന്ന് ആയിരക്കണക്കിനുപേരാണ് ദസറ ആഘോഷത്തിനായി നഗരത്തിലെത്തുക.

ഒക്‌ടോബർ രണ്ടിനാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി. ഇക്കുറി ഒൻപതു ദിവസത്തിനു പകരം 11 ദിവസമാണ് ആഘോഷം.

ആഘോഷങ്ങൾക്കും അതിഥികളെ വരവേൽക്കാനുമായി നഗരം ഒരുങ്ങി. പ്രധാന റോഡുകളെല്ലാം നവീകരിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതാലങ്കാരങ്ങൾ ഒരുക്കി.

ദസറ ഉദ്ഘാടനം ചെയ്യുന്നത് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖാണ്. ഇവരെ ഉദ്ഘാടകയാക്കിയതിനെതിരേ ബിജെപി വൻ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ, ഇതിനെ പ്രതിരോധിച്ച് സർക്കാരും കോൺഗ്രസും രംഗത്തെത്തുകയായിരുന്നു. സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് മൈസൂരു മുൻ എംപി ബിജെപിയുടെ പ്രതാപ് സിൻഹ ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജികൾ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

മൈസൂരു കൊട്ടാരം, ചാമുണ്ഡിക്ഷേത്ര പരിസരം, നഗരത്തിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം സൗന്ദര്യവത്കരണം അവസാന ഘട്ടത്തിലാണ്. കൊട്ടാരത്തിലെ ദർബാർ ഹാളിനുള്ളിൽ രാജകീയ നിലവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പബ്ലിക് ദർബാർ ഹാൾ, പ്രൈവറ്റ് ദർബാർ ഹാൾ, കല്യാണ മണ്ഡപ് എന്നിവയുടെ മേൽക്കൂര അലങ്കരിക്കുന്ന അമൂല്യമായ lതൂക്കുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ മൈസൂർ കൊട്ടാരം ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. കേടായ ബൾബുകൾ മാറ്റിസ്ഥാപിക്കയാണ് ഇപ്പോൾ.

മനോഹരമായ വൈദ്യുതി വിളക്കുകൾ, വെള്ള, ചുവപ്പ്, പച്ച നിറങ്ങളിലുള്ള താഴികക്കുടം, 1926-ൽ ചെക്കോസ്ലോവാക്യയിൽനിന്ന് ഇറക്കുമതി ചെയ്ത നിലവിളക്ക് എന്നിവയെല്ലാം കൊട്ടാരത്തിൽ ഒരുക്കുന്നുണ്ട്.

ഇവയിൽ, പബ്ലിക് ദർബാർ ഹാളിൽ ഒൻപത് നിലവിളക്കുകളുണ്ട്. സ്വകാര്യ ദർബാർ ഹാളിൽ എട്ടെണ്ണവും.

വോട്ടിന്റെ പ്രാധാന്യമറിയിച്ച് ബോധവത്കരണ കലാജാഥ

0

കോഴിക്കോട് :യുവജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യം ഉണര്‍ത്തുക, സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ സന്ദേശങ്ങളുമായി ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, എന്‍എസ്എസ്, ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് എന്നിവരുടെ നേതൃത്വത്തില്‍ വോട്ടര്‍ ബോധവത്കരണ കലാജാഥ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റില്‍നിന്നാരംഭിച്ച കലാജാഥ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഫ്‌ളാഗ് ഓഫ് ചെയ്തു. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന കലാജാഥ ജെഡിടി, ലോ കോളേജ്, ദേവഗിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ്, പുതിയ ബസ്സ്റ്റാന്‍ഡ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ജില്ലാ സ്വീപ് കോഓഡിനേറ്റര്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീം കോഓഡിനേറ്റര്‍ ഫസീല്‍ അഹ്‌മദ്, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്റര്‍ ഡോ. നിജീഷ് എ, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് എന്‍എസ്എസ് കോഓഡിനേറ്റര്‍ ജിബിന്‍ ബേബി, അധ്യാപിക പി ഐ മീര എന്നിവര്‍ പങ്കെടുത്തു.

പ്രവാസി പരാതി പരിഹാര സമിതി യോഗം

0

കോഴിക്കോട് :ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം സെപ്റ്റംബര്‍ 22ന് വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. യോഗത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ 21ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ ആയോ നല്‍കണം. പരാതികള്‍ കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പിഒ, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ നല്‍കണം. ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഇ-മെയില്‍: jdlsgdkzd@gmail.com. ഫോണ്‍: 0495 2371799, 2371916.

വാഹനാപകടം :സിറാജ് സബ് എഡിറ്റർ ജാഫർ റഹിം നിര്യാതനായി

0

അതേസമയം മൂന്നുദിവസം മുമ്പ് കാറിടിച്ച് മാതൃഭൂമി ജീവനക്കാരൻ മരണപ്പെട്ടിരുന്നു.

കോഴിക്കോട്: സിറാജ് സബ് എഡിറ്റർ ജാഫർ അബ്‌ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.

കോഴിക്കോട് – വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് മെഡിക്കൽ കോളജിൽ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലർച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിറാജ് മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി സേവനമനുഷ്‌ടിച്ച ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്‌കിലേക്ക് മാറിയത്.

പുതിയ പുരയിൽ അബ്‌ദു റഹീം – ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.

ഒ.ടി. പ്രശാന്ത്

അതേസമയം മൂന്നുദിവസം മുമ്പ് അമിതവേഗതയിൽ വന്ന കാർ പിറകിൽ നിന്നിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മാതൃഭൂമി ജീവനക്കാരൻ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ എടവലത്ത് പറമ്പ് സുകൃതത്തിൽ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്. ചേവായൂർ പ്രസന്റേഷൻ സ്കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. കാർഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സുഹാസിനി (ചെമ്മണ്ണൂർ ഗോൾഡ്‌). മകൾ: മീനാക്ഷി (വിദ്യാർഥി). അച്ഛൻ: വിജയൻ നായർ. അമ്മ: ജയന്തി.

വിന്റേജ് സുന്ദരിമാർ സൂക്ഷിക്കുക, ഗൂഗിൾ ജെമിനി പണി തരും ; മുന്നറിയിപ്പ്

0

എ ഐ യുടെ വളർച്ചയോടെ ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും മാറ്റിയെടുക്കാൻ ഇപ്പോൾ അധികം സമയം ഒന്നും വേണ്ട. ഇങ്ങനെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ചില ട്രെൻഡുകൾ എത്തുകയും നമ്മളെല്ലാം അതിന് പിന്നാലെ പോകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് എത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ തിക്കും തിരക്കുമാണ്. സുന്ദരിമാർ മാത്രമല്ല സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്.ജെമിനി ആപ്പ് ഉപയോഗിച്ചാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഒരു ഫോട്ടോയും പ്രോംപ്റ്റും നൽകിയാൽ വിന്റേജ് ലുക്ക്, പരമ്പരാഗത ബ്രൈഡൽ ലുക്ക്, ബോളിവുഡ് സ്റ്റൈൽ അങ്ങനെ ഏത് സ്റ്റൈൽ വേണമെങ്കിലും നിർമ്മിച്ച് തരും.

എന്നാൽ ഫോട്ടോസ് ഒക്കെ കണ്ടും, പോസ്റ്റ് ചെയ്തും സന്തോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസും സൈബർ വിദഗ്ധരും എത്തിയിട്ടുണ്ട്. ഉപയോക്താക്കൾ അവരുടെ സ്വകാര്യത, ഐഡന്റിറ്റി എന്നിവ സംരക്ഷിക്കുന്നതിനും , ഡിജിറ്റൽ എക്സ്പോഷർ തടയുന്നതിനും വ്യക്തിഗത ഫോട്ടോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും, ഉപയോക്താക്കൾ അവരുടെ ബയോമെട്രിക്ക് ഡാറ്റ നൽകുന്നതിനാൽ സുരക്ഷ പ്രശ്ങ്ങൾ ഉണ്ടായേക്കാമെന്നും വിദഗ്ധർ പറയുന്നു.ബനാന ട്രെൻഡിൽ സുരക്ഷാ വീഴ്ച ഉണ്ടെന്നും , ചിത്രവും പ്രോംപ്റ്റും നൽകിയപ്പോൾ തിരികെ ലഭിച്ച ചിത്രം കണ്ട് ഞെട്ടിയെന്നും ചൂണ്ടിക്കാട്ടി ഝലക്ഭവാനി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയും ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുമുണ്ട്. താൻ നൽകിയ ചിത്രത്തിൽ മറുക് ഉണ്ടായിരുന്നില്ലെന്നും , തന്റെ ശരീരത്തിലുള്ള മറുക് ജെമിനി എങ്ങനെ അറിഞ്ഞെന്നുമുള്ള യുവതിയുടെ ചോദ്യം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.

വീഡിയോ പോസ്റ്റ് ചെയ്‌തതിന്‌ പിന്നാലെ വലിയ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. പലർക്കും ഇതേ അനുഭവം ഉണ്ടായെന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് അടിയിൽ പ്രത്യക്ഷപെട്ടു.എന്നാൽ ഒരു ഗൂഗിൾ പ്രോഡക്റ്റായ ജെമിനി നമ്മൾ നൽകുന്ന ഫോട്ടോയ്‌ക്കൊപ്പം മുൻപ് നമ്മൾ നൽകിയിട്ടുള്ള എല്ലാ ചിത്രങ്ങളും അനലൈസ് ചെയ്തായിരിക്കും ചിത്രങ്ങൾ നിർമ്മിച്ച് നൽകുന്നതെന്നാണ് ചിലർ പറയുന്നത്. ഇന്റർനെറ്റിൽ നിന്നുള്ള ചിത്രങ്ങൾ എഐ ടൂളുകൾ വിശകലനം ചെയ്യുമെന്നും അത് എഐ ചിത്രങ്ങൾ സൃഷ്ടിക്കാനായി ഉപയോഗിക്കുമെന്നുമുള്ള അഭിപ്രായങ്ങളും ഇതിനോടൊപ്പം വരുന്നുണ്ട്. നമ്മുടെ അനുവാദമില്ലാതെ ചിത്രങ്ങൾ എങ്ങനെ അവർ അനലൈസ് ചെയ്യുന്നു എന്ന ചോദ്യങ്ങളും ഇതിനോടപ്പം തന്നെ ഉയർന്ന വരുന്നുണ്ട്. ഏതായാലും ചിത്രങ്ങൾ നൽകുമ്പോൾ നമ്മൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്