spot_img
Wednesday, July 1, 2026
Home Blog Page 178

നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

0

കാളികാവ്: കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു.ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.

ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച്‌ പുറത്ത് പോവണമെന്ന് കത്തോലിക്ക കോണ്‍ഗസ് . മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച്‌ കൊല്ലണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയില്‍ പറഞ്ഞു.

ഊട്ടി പുഷ്പമേളയ്ക്ക് വർണാഭമായ തുടക്കം

0

ഊട്ടി: ലോക പ്രശസ്തമായ ഊട്ടി പുഷ്പമേളയ്ക്ക് വർണാഭമായ തുടക്കം. സസ്യോദ്യാനത്തിൽ നടക്കുന്ന മേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മേള കാണാൻ സഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങി. പൂക്കൾ കൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളാണ് മേളയിലെ മുഖ്യ ആകർഷണം. രണ്ടു ലക്ഷം കാർനേഷ്യം, ജമന്തി പൂക്കൾകൊണ്ട് 75 അടി വീതിയിലും 25 അടി ഉയരത്തിലും ഒരുക്കിയ രാജരാജചോഴന്റെ കൊട്ടാരമാതൃക ഏവരുടെയും മനം കവരും.എട്ടടി ഉയരത്തിൽ 50400 പൂക്കൾകൊണ്ട് ഒരുക്കിയ അരയന്നത്തിന്റെ മാതൃക, ആന, ഊഞ്ഞാൽ, സിംഹാസനം, സെൽഫി സ്പോട്ട്, വെള്ളച്ചാട്ടത്തിന്റെ മാതൃക എന്നിവ മേളയ്ക്ക് മാറ്റ് കൂട്ടുന്നു.

നിലവിലെ പൂച്ചെടികൾക്കുപുറമേ 30,000 ചട്ടികളിൽ വിടർന്നുനിൽക്കുന്ന വിവിധയിനം പൂക്കളും സഞ്ചാരികളെ ആകർഷിക്കും. മേളയുടെ ഭാഗമായി ഉദ്യാനം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഭാര്യ ദുർഗ, സ്റ്റാലിന്റെ സഹോദരപുത്രി പൂങ്കുഴലി എന്നിവർക്കു പുറമേ മന്ത്രിമാരായ എം.ആർ.കെ. പന്നീർശെൽവം, എം.പി. സാമിനാഥൻ, ചീഫ് വിപ്പ് കെ. രാമചന്ദ്രൻ, എ. രാജ എം പി, കളക്ടർ ലക്ഷ്മി ഭവ്യ തനീരു എന്നിവരും പങ്കെടുത്തു.ഊട്ടിയിലെ തോഡർ, കോത്തർ, ബഡുകർ, തിബത്തിയൻസ് എന്നിവർ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. ഹോർട്ടിക്കൾച്ചർ വകുപ്പിന് പുറമെ, കൃഷി, വനം, ടൂറിസം, ഗോത്രവിഭാഗം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൂക്കളുടെ സ്റ്റാളുകൾ മേളയിലുണ്ട്. 25 വരെയാണ് മേള.

ബോചെ 1000 ഏക്കറിലെ കള്ളുഷാപ്പിൽ വൻ തീപിടിത്തം; ആളപായമില്ല

0

മേപ്പാടി: വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. ബോചെ 1000 ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിത്തത്തിന് കാരണം. അപകടത്തിൽ ആർക്കും പരുക്കില്ല. പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു.കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നു.

നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

0

ഐവിന്‍ ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നും
വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും മൊഴി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി മോഹന്‍ മൊഴി നല്‍കി. ഐവിന്റെ കാറില്‍ തട്ടിയതോടെ വാക്കേറ്റം ഉണ്ടയായി പിന്നാലെ നേരിയ സംഘര്‍ഷം ഉണ്ടായി. എല്ലാം ഐവിന്‍ മൊബൈലില്‍ പകര്‍ത്തി. നാട്ടുകാര്‍ എത്തുന്നതിന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാര്‍ ഇടിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓളം ഐവിന്‍ ബോണറ്റില്‍ ഉണ്ടായിരുന്നിട്ടും വാഹനം നിര്‍ത്താന്‍ പ്രതികള്‍ക്ക് തോന്നിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് വാഹനം ഓടിച്ച വിനയ് കുമാറിന് പുറമേ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന മോഹനനെതിരെയും കൊലക്കുറ്റം ചുമത്തിയത്.

അന്വേഷണം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്
തുറവൂര്‍ പഞ്ചായത്ത്.

പരമാവധി സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പൊലീസ് സമാഹരിച്ചിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്ത ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നെടുമ്പാശേരി സിഐഎസ്എഫ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

ആയുസിന്‍റെ ബലം! കയറ്റത്തിൽ ലോറി പിന്നോട്ട് നീങ്ങി, സ്കൂട്ടർ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

0

കോഴിക്കോട്: കോഴിക്കോട് പെരങ്ങളത്ത് അപകടത്തില്‍ നിന്ന്  ഇരുചക്ര വാഹനയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങളം സ്വദേശി അശ്വതിയാണ് രക്ഷപ്പെട്ടത്. അശ്വതിക്ക് കൈക്ക് നേരിയ പരിക്കേറ്റു. കയറ്റം കയറുന്നതിനിടെ മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ട് നീങ്ങി യുവതി ഓടിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനത്തില്‍ നിന്ന് യുവതി റോഡിലേക്ക് തെറിച്ച വീണു. ലോറിക്ക് പിന്നിൽ കുടുങ്ങാതെ തെറിച്ചുവീണതിനാലാണ് യുവതി രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡിൽ സിഡബ്ല്യു ആർ ഡി എമ്മിനു സമീപത്തെ കയറ്റത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇതുവഴി ഹോളോബ്രിക്സുമായി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ടിപ്പര്‍ ലോറി കയറ്റത്തിൽ വെച്ച് പെട്ടെന്ന് നിന്നു പോവുകയും പിറകിലേക്ക് നീങ്ങുകയുമായിരുന്നു.

പിന്നിലേക്ക് വന്ന ലോറി സ്കൂട്ടറിൽ ഇടിച്ചതോടെ യുവതി സ്കൂട്ടറിൽ നിന്നും റോഡിന്‍റെ വലതുഭാഗത്തേക്ക് തെറിച്ചുവീണു. റോഡരികിലെ മരത്തിൽ ഇടിച്ചാണ് ലോറി നിന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത് .പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമികവിവരം. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടകാരണം എന്നാണ് സൂചന.

ഹട്ട്‌ തകർന്ന് വിനോദസഞ്ചാരി മരിച്ച സംഭവം; റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ

0

മേപ്പാടി: റിസോർട്ടിലെ പുല്ലുമേഞ്ഞ ഹട്ട് തകർന്ന് ടെന്റിനുമുകളിൽ വീണ് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ്‌ മാനേജർ കെ പി സ്വച്ഛന്ദ്, സൂപ്പർവൈസർ അനുരാഗ് എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌.ഇരുവരെയും ഈ മാസം 28 വരെ റിമാൻഡിൽ വെയ്ക്കും.നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് ബിക്കൻ വീട്ടിൽ ബി നിഷ്‌മ(25)യാണ് മരിച്ചത്.

മേപ്പാടി തൊള്ളായിരംകണ്ടിയിൽ വ്യാഴം പുലർച്ചെ രണ്ടിന് എമറാൾഡ് വെഞ്ചേഴ്സ് റിസോർട്ടിലാണ് അപകടം. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 16 പേരാണ് ബുധൻ വൈകിട്ട് നാലോടെ റിസോർട്ടിൽ എത്തിയത്. തകർന്ന ഹട്ടിനുള്ളിൽ 4 ടെന്റുകളിലായി 9 പേരാണ് താമസിച്ചിരുന്നത്. ടെന്റിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ മുകളിലേക്ക്‌ ഹട്ടിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. പുല്ലും ടാർപായയും മരത്തടിയുമടക്കം വീണു. 15 അടിയോളം ഉയരത്തിലായിരുന്നു ഹട്ട്. ബുധൻ വൈകിട്ട് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.വെള്ളത്തിന്റെ ഭാരം മേൽക്കൂരയ്‌ക്ക്‌ താങ്ങാനാവാതെ തകർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരമായി പരിക്കേറ്റ നിഷ്‌മയെ റിസോർട്ടിലെ വാഹനത്തിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്ങിലും മരിച്ചിരുന്നു. മറ്റുള്ളവർക്ക് തലയ്‌ക്കും കാലിനും കൈയ്‌ക്കും നിസ്സാര പരിക്കേറ്റു. റിസോർട്ട് പൊലീസ് അടപ്പിച്ചു. റിസോർട്ടിന് പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഷെഡ് നിർമിച്ചത് മൂന്ന് വർഷംമുമ്പാണ്‌. ഗുണനിലവാരമില്ലാത്തതും അറ്റകുറ്റപ്പണി നടത്താത്തതുമായിരുന്നു ഇത്‌.

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ വരുന്നു; ടാന്‍സാനിയന്‍ താരം കേരളത്തിലേക്ക്

0

മലയാള ​ഗാനങ്ങൾ പാടി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് കിലി പോള്‍ എന്ന ടാന്‍സാനിയന്‍ ഇന്‍ഫ്‌ളുവന്‍സര്‍. ഇന്ത്യന്‍ പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ഡാന്‍സും ലിപ്‌സിങ്കുമാണ് കിലി പോളിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്സ് നോക്കിയാൽ അതിൽ കൂടുതലും മലയാളികൾ ആയിരിക്കും. മലയാളികള്‍ ‘ഉണ്ണിയേട്ടന്‍’ എന്നാണ് കിലിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ‘ഉണ്ണിയേട്ടന്റെ’ എല്ലാ വീഡിയോകൾക്കും ആരാധകര്‍ ഏറെയാണ്. കിലിയുടെ സഹോദരി നീമ പോളും കിലിയുടെ റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഉണ്ണിയേട്ടന്റെ ആരാധകൾക്ക് ഒരു സന്തോഷവാർത്തയെത്തുകയാണ്.

കിലി പോള്‍ കേരളത്തിലേക്ക് എത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ വിഡിയോയിലൂടെയാണ് കേരളത്തിലേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. ‘ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. ‘ഉണ്ണിയേട്ടനു വേണ്ടി കാത്തിരിക്കുന്നു’, ‘കേരളത്തിലേക്ക് സ്വാഗതം’ എന്നീ കിലി പോളിനെ കേരളത്തിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

ഗായകൻ ഹനാൻ ഷാ പാടിയ ‘ഇൻസാനിലെ’ എന്ന ഗാനവുമായാണ് കിലി പോൾ വീണ്ടും മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. തുടരും’ എന്ന ചിത്രത്തിലെ ‘കണ്‍മണിപൂവേ’ എന്ന പാട്ടിനും താരം ലിപ് സിങ്ക് ചെയ്തിരുന്നു. ഇനി താരത്തിന്റെ കേരളത്തിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് എല്ലാവരും.

വീട്ടിൽ സി.സി.ടി.വി സ്ഥാപിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ 

0

കൂടുതൽ സുരക്ഷാ ലഭിക്കാൻ വേണ്ടിയാണ് വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി സ്ഥാപിക്കുന്നത്. നിരീക്ഷണ ക്യാമറ, റെക്കോർഡിങ് സംവിധാനങ്ങൾ, മോണിറ്ററുകൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.  

CCTVയെ കുറിച്ച് കൂടുതൽ അറിയാൻ ഫോട്ടോയിൽ ക്ലിക്ക് ചെയ്യൂ..

എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

നിശ്ചിത സ്ഥലങ്ങളിലെ വിഡിയോ ദൃശ്യങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുകയും, ആ ദൃശ്യങ്ങൾ ഡിജിറ്റൽ വിഡിയോ റെക്കോർഡർ അല്ലെങ്കിൽ നെറ്റ്‌വർക്ക് വിഡിയോ റെക്കോർഡർ എന്നിവയിലേക്ക് കൈമാറുന്നു. ഈ വിവരങ്ങൾ ഹാർഡ് ഡിസ്‌കിൽ രേഖപ്പെടുത്തും. ശേഷം ക്യാപ്ച്ചർ ചെയ്ത ദൃശ്യങ്ങൾ മോണിറ്ററിലൂടെ തത്സമയമോ അല്ലാതെയോ കാണാൻ സാധിക്കുന്നതാണ്. ലോകത്തിന്റെ ഏതുകോണിലിരുന്നും ഇത്‌ നിയന്ത്രിക്കാനുള്ള സ്മാർട്ട് ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്. 

സി.സി.ടി.വി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം 

ഓരോ സ്ഥലത്തിന്റെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തിലാണ് നമ്മൾ സി.സി.ടി.വി തിരഞ്ഞെടുക്കുന്നത്. എന്നാൽ തിരഞ്ഞെടുക്കുന്ന സി.സി.ടി.വി സംവിധാനത്തിന് ഗുണമേന്മയുണ്ടോയെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. റെസല്യൂഷൻ, നൈറ്റ് വിഷൻ, വെതർ പ്രൂഫിങ് തുടങ്ങിയ കാര്യങ്ങളും സി.സി.ടി.വി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

എത്ര ക്യാമറകൾ സ്ഥാപിക്കണം 

വീടിന്റെ വലിപ്പം, വാതിലുകളുടെ സ്ഥാനം, വീട്ടിലേക്കുള്ള പ്രവേശന കവാടങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാവണം ക്യാമറകൾ സ്ഥാപിക്കേണ്ടത്. ക്യാമറ സ്ഥാപിക്കുന്ന സ്ഥലം പ്രധാനമാണ്. 

വൈദ്യുതിയുടെ ഉപയോഗം 

സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി നിർബന്ധമാണ്. അതേസമയം ഇൻബിൽറ്റ് ബാറ്ററിയുള്ള ക്യാമറകൾ വിപണിയിൽ ലഭ്യമാണ്. 

ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കും 

നിലവിൽ ലഭ്യമായ സി.സി.ടി.വികളിലൊക്കെയും സൗണ്ട് റെക്കോർഡിങ് സംവിധാനമുണ്ട്. അതിനാൽ തന്നെ സംഭാഷണങ്ങൾ പിടിച്ചെടുക്കുന്നു. പിന്നീട് ആവശ്യം വരുമ്പോൾ ഇത്‌ ഉപയോഗിക്കാൻ സാധിക്കും. 

രാത്രിയിലെ കാഴ്ച 

ക്യാമറയുടെ നൈറ്റ് വിഷൻ ശേഷിയുടെ അടിസ്ഥാനത്തിലാണ് ഇത്‌ മനസിലാക്കാൻ സാധിക്കുന്നത്. ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിലും ദൃശ്യങ്ങൾ പകർത്താൻ സാധിക്കും. ഇരുട്ടിൽ ദൃശ്യങ്ങൾ പകർത്താൻ ഇമേജ് സെൻസറുകളാണ് ഉപയോഗിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറകളും ഇന്ന് ലഭ്യമാണ്. മുന്നറിയിപ്പ് നൽകേണ്ട സാഹചര്യങ്ങൾ സെറ്റ് ചെയ്തു വയ്ക്കുകയാണെങ്കിൽ എ.ഐ ക്യാമറക്ക് സന്ദേശം നൽകാൻ സാധിക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

1. സി.സി.ടി.വി വാങ്ങുമ്പോൾ റെക്കോർഡിങ് ഉപകരണങ്ങളുടെ വിശ്വാസ്യത, ഗുണനിലവാരം, മികച്ച റെസൊല്യൂഷനും, രാത്രികാലങ്ങളിലെ കാഴ്ച ശേഷിയും ഉറപ്പ് വരുത്തണം.

2. ക്യാമറ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനമാണ്. ആവശ്യമെങ്കിൽ പരിശോധന നടത്തി അറ്റകുറ്റ പണികൾ നടത്തുകയും ചെയ്യാം. 

3. സ്വന്തമായി ക്യാമറ സ്ഥാപിക്കാൻ നിക്കരുത്. വിദഗ്ധരുടെ സേവനം തേടുന്നതാണ് ഉചിതം.

‘കടുവയെ വെടിവെച്ച് കൊല്ലണം’; DFO-യെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

0

കാളികാവ്: റബ്ബര്‍ ടാപ്പിങ്ങിന് പോയ യുവാവിനെ കടുവ കടിച്ചുകൊന്ന സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെയും സ്ഥലത്തെത്തിയ ഡിഎഫ്ഒയെ തടഞ്ഞുവെച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചു. നാലരമണിക്കൂറോളമാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കടുവയെ വെടിവെച്ചുകൊല്ലണമെന്നും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യംസ്ഥലം എംഎല്‍എ എ.പി. അനില്‍കുമാര്‍, ഡിഎഫ്ഒ ധനിത് ലാൽ, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ഡിഎഫ്ഒ യെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പോകാനനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. അതോടെ പോലീസും നാട്ടുകാരും ഉന്തും തള്ളുമായി. പിന്നീട് മൃതദേഹം ആംബുലൻസിലേക്ക് മാറ്റി.പ്രദേശത്ത് ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ഗൗരവതരമായ ഇടപെടല്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. മരിച്ച ​ഗഫൂറിന്റെ കുടുംബാം​ഗത്തിന് താത്കാലിക ജോലി നൽകാനും ധാരണയായിട്ടുണ്ട്.അതേസമയം കടുവയെ മയക്കുവെടിവെക്കാനായി ഒരു സംഘം തോട്ടത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് റബ്ബർ ടാപ്പിങ്ങിന് പോയ ​ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂറിനെ കടുവ ആക്രമിക്കുന്നത്.കാളികാവ് അടയ്ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്നാണ് കൂടെ ഉണ്ടായിരുന്ന ആൾ പറഞ്ഞത്. മുണ്ട് അഴിഞ്ഞു പോയ നിലയിൽ ഏതാണ്ട് നഗ്നമായ നിലയിലായിരുന്നു മുതദേഹം

മലപ്പുറത്ത് വീണ്ടും വന്യജീവി ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

0

മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്നയാൾ റിപ്പോർട്ടറിനോട് പറഞ്ഞു.റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ അടുത്തത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കല്ലാമല സ്വദേശിയായ ഗഫൂര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സമദ് എന്നയാളാണ് ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നത്. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും കടുവ ഗഫൂറിന് നേര്‍ക്ക് ചാടി, വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും സമദ് പറഞ്ഞു.കടുവ തന്നെയാണ് ആക്രമിച്ചതെന്ന് പ്രദേശവാസിയായ ഹുസൈന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നേരത്തെ മുതല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാരന്‍ പറഞ്ഞു. ഇതോടെ പ്രദേശത്തുള്ളവര്‍ ആട് വളര്‍ത്തല്‍ നിര്‍ത്തുന്ന അവസ്ഥയായിരുന്നുവെന്നും ഹുസൈന്‍ പറഞ്ഞു.കടുവയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നതായി വാർഡ് മെമ്പറും പറഞ്ഞു. മൂന്ന് വര്‍ഷമായി കടുവയുണ്ട്. വനമേഖലയുമായി രണ്ട് കിലോമീറ്റര്‍ വ്യത്യാസം ഉണ്ടെന്നും വാര്‍ഡ് മെമ്പര്‍ കൂട്ടിച്ചേർത്തു.