spot_img
Sunday, June 14, 2026
Home Blog Page 23

മധ്യവയ്‌സകൻ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

0

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പുതുപ്പാടി പെരിങ്കൊല്ലൻകുന്നത്തെ സുധാകരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ ഒറ്റയ്ക്കാണ് സുധാകരന്റെ താമസം.വീടിൻ്റെ ഡൈനിംങ് ഹാളിലെ കസേരയിൽ മരിച്ച നിലയിലായിരുന്നു ഇ​ദ്ദേഹത്തെ കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഇ.ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി: പഠനത്തിനായി സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ.

0

തിരുവനന്തപുരം : മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടു വെച്ച അതിവേഗ റെയിൽ പദ്ധതി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു.പദ്ധതി സംസ്ഥാന സർക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നും അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഉൾപ്പെടെ നിർദേശിക്കുന്ന ഇടക്കാല റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും ശ്രീധരൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കു പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാണ് അതിവേഗ പാത കടന്നുപോവുക.തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആകെ 608 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്. ഭൂമി ഏറ്റെടുത്ത് നിർമാണം പൂർത്തിയായശേഷം ഈ ഭൂമി പഴയ ഉടമകൾക്ക് കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ചെറിയ തുകയ്ക്ക് പാട്ടത്തിന് നൽകാം. കൃഷിയും ചെറിയ രീതിയിലുള്ള നിർമാണങ്ങളുമെല്ലാം ഇതിൽ സാധ്യമാകും. എന്നാൽ, വലിയ നിർമാണങ്ങൾ പറ്റില്ല.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ആദ്യഘട്ടത്തിൽ നിർമാണം. പിന്നീടിത് രണ്ടാംഘട്ടമായി കാസർകോട്ടേയ്ക്ക് നീട്ടാനാകും.മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിൽ വേഗത്തിലുള്ള ട്രെയിൻ സർവീസ് കേരളത്തിലെ സാഹചര്യങ്ങൾക്ക് ഗുണകരമല്ല. കേരളത്തിൽ ജനവാസമേഖലകൾ കൂടുതലാണ്. അതിനാൽ സ്റ്റേഷനുകൾ അടുത്തടുത്ത് വേണം. 800 രൂപയാണ് ടിക്കറ്റ് നിരക്ക് ഉദ്ദേശിക്കുന്നത്. ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകും. ഒരു ദിവസം 2.28 ലക്ഷം ആളുകൾക്ക് യാത്രചെയ്യാം. ഒരു ട്രെയിനിൽ 800 യാത്രക്കാരെ ഉൾക്കൊള്ളും. 12 കോച്ചുകളാണ് ഉള്ളത്.കൊച്ചി മെട്രോയിൽ ചെയ്തതുപോലെ അതിവേഗ റെയിലിന്റെ നിർമാണം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡി.എം.ആർ.സി.) ഏൽപ്പിക്കണം.

നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇതാവശ്യമാണ്. മറ്റേതെങ്കിലും ഏജൻസിയാണെങ്കിൽ നിർമാണം തുടങ്ങുന്നതിലുൾപ്പെടെ കാലതാമസം വരും.ആദ്യം തയ്യാറാക്കിയതിൽനിന്ന് കുറച്ച് വ്യത്യാസങ്ങളോടെയുള്ള റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. പദ്ധതിത്തുകയിലും പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികവിദ്യയിൽ വലിയ വ്യത്യാസമില്ല. സൗരോർജത്തിലായിരിക്കും ട്രെയിനുകൾ പ്രവർത്തിക്കുക. രാജ്യത്ത് ആദ്യമാണ് ഇത്തരത്തിലൊന്ന്.തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെത്തുന്നതിന് 3.30 മണിക്കൂർ വേണം. 60,000 കോടി രൂപയാണ് പദ്ധതിച്ചെലവ്.

ആദ്യമിത് 55,000 കോടിയായിരുന്നു. സൗരോർജത്തിലേക്ക് മാറുന്നതിന്റെ ചെലവുകൾ കൂടി കണക്കാക്കുമ്പോഴാണ് പദ്ധതിച്ചെലവിലെ മാറ്റം. സൗരോർജ സംവിധാനം ഒരുക്കുന്നതിന് 4000 കോടിയിലേറെ രൂപ ചെലവുവരും.പദ്ധതിത്തുകയിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന വിഹിതമായി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ചില ക്രമീകരണങ്ങൾ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. ശേഷിക്കുന്ന 24,000 കോടി രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണ് ലക്ഷ്യം. ഇതിനായി ഓഹരികൾ നൽകിയുള്ള ക്രൗഡ് ഫണ്ടിങ് രീതിയാണ് നിർദേശിച്ചിരിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.

ഇന്ധന വില വര്‍ധന: ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധര്‍ണ നടത്തും; പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

0

ഇടുക്കി: ഇന്ധന വില വര്‍ധനയില്‍ ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധര്‍ണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ഇന്ധന വില വര്‍ധവില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് അസോസിയേഷന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് നല്‍കണം. ഇന്ധന സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര അനുവദിച്ചത് സ്വകാര്യ ബസ് മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നും കെ കെ തോമസ് പറഞ്ഞു. പദ്ധതിയെ തുറന്ന് എതിര്‍ക്കുന്നില്ല.

എന്നാല്‍ സ്വകാര്യ ബസ് മേഖലയെ കൂടി സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്ര ഏത് രീതിയിലാണ് ബാധിക്കുന്നതെന്ന് നോക്കിയ ശേഷമായിരിക്കും പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ കൂട്ടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാലോചിതമായ വര്‍ധന അത്യാവശ്യമാണെന്നും കെ കെ തോമസ് കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി ചുരത്തിൽ പകൽ സമയത്തെ നിയന്ത്രണം കാറ്റിൽപ്പറത്തി വലിയ വാഹനങ്ങൾ; രാത്രിയായാൽ വൻ ഗതാഗതക്കുരുക്ക്.

0

താമരശ്ശേരി/വയനാട്: ശക്തമായ മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയും റോഡ് വികസന പ്രവൃത്തികളും നടക്കുന്ന താമരശ്ശേരി ചുരത്തിൽ ജില്ലാ കളക്ടറുടെ യാത്രാ നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നു. ചുരത്തിലെ 6, 7, 8 വളവുകൾ വീതികൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ മൾട്ടി ആക്‌സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ ചരക്കുലോറികൾക്ക് കോഴിക്കോട് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

നിലവിൽ പകൽ സമയങ്ങളിൽ ചുരത്തിൽ വലിയ ഗതാഗതക്കുരുക്കുകൾ അനുഭവപ്പെടുന്നില്ലെങ്കിലും, ഈ നിരോധന ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇന്നലെയും ഇന്നുമായി നിരവധി വലിയ വാഹനങ്ങൾ പകൽസമയത്ത് ചുരം കയറുകയും ഇറങ്ങുകയും ചെയ്തത്.നിലവിൽ ചുരത്തിലെ ആറാം വളവിൽ റോഡ് വീതികൂട്ടുന്നതിനായി വലിയ രീതിയിൽ മണ്ണെടുക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. ജെസിബി ഉപയോഗിച്ച് മാറ്റുന്ന മണ്ണ് റോഡിന്റെ പകുതിയോളം ഭാഗത്താണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിനാൽ കെഎസ്ആർടിസി ബസുകളും ചെറിയ ലോറികളും അടക്കമുള്ള സാധാരണ വാഹനങ്ങൾ പോലും അതീവ പ്രയാസപ്പെട്ടാണ് ഇപ്പോൾ ആറാം വളവ് തിരിഞ്ഞുപോകുന്നത്.

പകൽ സമയത്ത് നിലവിൽ മറ്റ് വലിയ തടസ്സങ്ങൾ ഇല്ലെങ്കിലും, ഇത്തരം വലിയ വാഹനങ്ങൾ കൂടി നിയമം ലംഘിച്ച് ചുരത്തിലേക്ക് പ്രവേശിക്കുന്നത് വരും ദിവസങ്ങളിൽ പകൽ സമയത്തും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.അതേസമയം, രാത്രി 8 മണിക്ക് ശേഷം ഈ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും മറ്റ് വലിയ ചരക്കുലോറികൾക്കും അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഈ സമയങ്ങളിൽ ചുരത്തിൽ വൻ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.

വളവുകളിലെ മൺകൂനകളും റോഡിന്റെ വീതിക്കുറവും കാരണം രാത്രിയായാൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിലെ രൂക്ഷമായ ഈ കുരുക്ക് ഒഴിവാക്കാനും, പകൽ സമയത്തെ നിയമലംഘനം തടയാനും ചുരം കവാടങ്ങളിൽ ശക്തമായ പോലീസ് കാവലും പരിശോധനയും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

കോഴിക്കോട് മായനാട് ഒഴുക്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

0

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവാവ് മരണപെട്ടു. ഒഴുക്കര തട്ടാരി സ്വദേശി അലി അഫാനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്.ഒഴുക്കരയിലെ പ്രധാന റോഡിലൂടെ പോകുകയായിരുന്ന അലി അഫാൻ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്നയുടൻ പ്രദേശവാസികളും അതുവഴി കടന്നുപോയ യാത്രക്കാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പരിക്കുകൾ അതീവ ഗുരുതരമായതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.സംഭവസ്ഥലത്ത് തന്നെ യുവാവ് മരണപ്പെട്ടതായാണ് വിവരം.തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകനാണ് അലി അഫാൻ

സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെ തടയാന്‍ സര്‍ക്കാര്‍! 200ഓളം പേർ വിജിലൻസ് റഡാറിൽ

0

കോഴിക്കോട്: സർക്കാർ ശമ്പളം പറ്റി സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇരുന്നൂറോളം പേർ കോഴിക്കോട് വിജിലൻസ് യൂണിറ്റിന്‍റെ നിരീക്ഷണത്തിൽ. നിയമം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ പൂട്ടാനൊരുങ്ങുകയാണ് സർക്കാർ. പ്രാഥമികമായി 200ഓളം ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തിലാണ്. സ്വകാര്യ പ്രാക്ടീസ് തടയാനായി സർക്കാർ നോൺ പ്രാക്ടീസിങ് അലവൻസ് നൽകുന്നുണ്ട്.

ഈ അലവൻസ് കൈപ്പറ്റി പ്രാക്ടീസ് നടത്തുന്നവരാണ് വിജിലൻസ് നിരീക്ഷണത്തിലെന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകഡോക്ടർമാരുടെ ഈ നടപടി ആരോഗ്യമേഖലക്ക് നാണക്കേടാണെന്നാണ് സർക്കാർ നിഗമനം. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലും പ്രാക്ടീസ് സർക്കാർ ഡോക്ടർ ഡോ. ശിവപ്രസാദ് വിജിലൻസ് പിടിയിൽ കുടുങ്ങിയിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിരുന്നതിനെ തുടർന്നാണ് വിജിലൻസ് ഇയാളെ കുടുക്കിയത്.

സർക്കാർ ആശുപത്രിയിൽ നിന്ന് മൂന്ന് ലക്ഷവും സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷവുമായിരുന്നു ശമ്പളം. ഇനിയും ഈ നടപടി തുടരുന്ന നിരവധി ഡോക്ടർമാരുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ശിവപ്രസാദ്, കോട്ടക്കൽ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു എന്നാണ് കണ്ടെത്തൽ. കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തി.ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ തന്നെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും.

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വന്ന വാഹനത്തില്‍ തട്ടി; ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് 14കാരന്‍ മരിച്ചു

0

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ 14കാരന് ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു.കൊല്ലം പാല്‍കുളങ്ങരയ്ക്ക് സമീപത്താണ് അപകടം.

ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്രവാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.അമ്മ എതിര്‍ ഭാഗത്തേക്കും മകന്‍ ലോറിക്ക് അടിയിലേക്കുമാണ് വീണത്. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. വീതി കുറവുള്ള റോഡിലാണ് അപകടം ഉണ്ടായത്.

റെയിൽവേ ഗേറ്റിൽ വാഹനമിടിച്ച കേസ്: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; കേരളത്തിലെ ആദ്യത്തെ നടപടി

0

പത്തിരിപ്പാല ∙ ട്രെയിൻ കടന്നുപോകുന്നതിനായി റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന ഉത്തരവിൽ സംസ്ഥാനതലത്തിൽ ആദ്യനടപടി. കഴിഞ്ഞ ജൂൺ 25നു ലക്കിടി റെയിൽവേ ഗേറ്റിൽ നടന്ന അപകടത്തിലാണ് ആലത്തൂർ ജോയിന്റ് ആർടിഒ നടപടി സ്വീകരിച്ചിരിക്കുന്നത്. വാഹനം ഓടിച്ചിരുന്ന തിരുവില്വാമല സ്വദേശിയായ ഷാഹുൽ ഹമീദിന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

റെയിൽവേ ഗേറ്റ് അടച്ചുതുടങ്ങുമ്പോൾ പലപ്പോഴും വാഹനം ഓടിച്ചുകയറ്റി ഗേറ്റ് തകരാറിലാകുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേയും മോട്ടർ വാഹനവകുപ്പും ചേർന്നു പുതിയ നടപടിയിലേക്കു കടന്നത്.ഗേറ്റുകൾ അടയ്ക്കുന്നതിനിടെ വാഹനങ്ങളുമായി നിയമവിരുദ്ധമായി കടന്നുപോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പാലക്കാട് റെയിൽവേ ഡിവിഷൻ നേരത്തെ രംഗത്തെത്തിയിരുന്നു.

ഗേറ്റ് തകരുന്നതോടെ സിഗ്നൽ സംവിധാനവും തകരാറിലായി ട്രെയിൻ വൈകൽ ഉൾപ്പെടെ യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണു പിഴ നൽകുന്നതി നൊപ്പം ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനോ, റദ്ദാക്കാനോ മോട്ടർവാഹന വകുപ്പുമായി ചേർന്നു നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നത്.ഇതിന്റെ ഭാഗമായാണു കഴിഞ്ഞവർഷം ലക്കിടി ഗേറ്റിൽ വാഹനമിടിച്ച കേസിൽ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനു മുന്നോടിയായി വിശദീകരണവും തേടിയിരുന്നു. വർധിച്ചുവരുന്ന റോഡപകടങ്ങളും, ജീവനും സ്വത്തിനും സംഭവിക്കുന്ന നാശനഷ്ടങ്ങളും ഒഴിവാക്കാൻ തീവ്രമായ നടപടികൾ തുടരാനാണ് അധികൃതരുടെ തീരുമാനം.

മിന്നൽ പ്രളയത്തിനും സാധ്യത; ഇന്നും നാളെയും അതിതീവ്ര മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടാകാം.

0

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.കനത്ത മഴയിൽ തൃശൂർ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവിൽ മരം വീണു, സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ശാന്തിക്കാരൻ മരിച്ചു. ശ്രീനാരായണപുരം താമരക്കുളം തോട്ടാപ്പിള്ളി ക്ഷേത്രത്തിലെ ശാന്തിക്കാരനായ വെള്ളാങ്ങല്ലൂർ കരുമാത്ര ബ്ലാഹയിൽ ഇല്ലത്ത് മണികണ്ഠനാണ് (60) മരിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടാകാം.

മിന്നൽ പ്രളയത്തിന് സാധ്യതകുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യുന്നതിനെയാണ് അതിതീവ്രമഴ എന്നു പറയുന്നത്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഇതുമൂലമുണ്ടാകാം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് മാറി താമസിക്കേണ്ടതാണ്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ 9 വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. ടോ‍ൾ ഫ്രീ നമ്പർ: 1077, 1070

അടിച്ച് തൂഫാനാക്കണം മാഡം; ലഹരിക്കെതിരെ പോരാട്ടം തുടങ്ങാൻ സ്കൂളുകൾ

0

കോഴിക്കോട് :കേരള പോലീസിന്റെ ലഹരിക്കെതിരെയുള്ള പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ലയോള സ്‌കൂളിൽ സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. പയസ് വച്ചാപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. റോയ് അലക്സ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ആഷിക്ക് കൃഷ്ണൻ സംസാരിച്ചു. ചടങ്ങിൽ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തിക്കുന്ന 175 വിദ്യാലയങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ സ്കൂൾതല ഉദ്ഘാടനം നടന്നു. ‘സ്കൂൾ പ്ലാന്റ് എഗൈൻസ്റ്റ് ഡ്രഗ് (SPAD) എന്ന പേരിൽ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. വെള്ളയിൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുജിത്ത്, സോഷ്യൽ പോലീസിങ് കോഡിനേറ്റർ പ്രേമൻ മുചുകുന്ന്, ജനമൈത്രി കോഡിനേറ്റർ ഉമേഷ് നന്മണ്ട, ഷിബു മൂടാടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.