spot_img
Sunday, June 14, 2026
Home Blog Page 24

മൂന്നാറിൽ സഞ്ചാരികൾക്ക് ആഗസ്റ്റ് മുതൽ ഹരിത സെസ്.

0

മൂന്നാർ: സന്ദർശനത്തിന് എത്തുന്ന സഞ്ചാരികളിൽ നിന്ന് ആഗസ്റ്റ് മുതൽ ഹരിത സെസ് ഈടാക്കാൻ ഒരുങ്ങി മൂന്നാർ പഞ്ചായത്ത്. ദേവികുളം പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ പഴയ മൂന്നാർ ഹെഡ് വർക്‌സ് ഡാം, മുന്നാർ -തേനി, മൂന്നാർ -ഉടുമൽപേട്ട അന്തർ സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് നടപടിയാരംഭിച്ചു.

തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളിൽ ഏറിയ പങ്കും ദേവികുളം പഞ്ചായത്ത് പരിധിയിലെ പാതയിലൂടെയാണ് മൂന്നാറിൽ എത്തുന്ന ത്. ഈ സാഹചര്യത്തിലാണ് ദേവികുളം പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. മൂന്നാർ പഞ്ചായത്തിന് ഒരു വർഷം മാലിന്യ നിർമാർജനത്തിന് രണ്ടു കോടിയോളം ചെലവാകുന്നുണ്ട്. ഇതിന്, തനത് ഫണ്ടിൽ നിന്ന് പണം കണ്ടെത്തുന്നതിനാണ് ഹരിത സെസ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭരണ സമിതി അറിയിച്ചു. ടോൾ ബൂത്തുകളിൽ ഫാസ്ട‌ാഗ് മാതൃകയിൽ ഫീസ് ഈടാക്കാനാണ് പദ്ധതി തുക നിശ്ചയിച്ചിട്ടില്ലെന്നും ചെറിയ തുക മാത്രമേ സഞ്ചാരികൾക്ക് നൽകേണ്ടി വരുകയുള്ളൂവെന്നും മൂന്നാർ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. വിജയകുമാർ പറഞ്ഞു.30ൽ കൂടുതൽ യാത്രക്കാരുമായി വരുന്ന വാഹനങ്ങൾ മറ്റെവിടെയങ്കിലും പാർക്ക് ചെയ്യണമെന്ന നിർദേശമാണ് ദേവികുളം പഞ്ചായത്ത് മുന്നോട്ടു വെക്കുന്നത്.

അവിടെ നിന്ന് ചെറിയ വാഹനങ്ങളിൽ മാട്ടുപ്പെട്ടിയിൽ എത്തണം. ചെറിയ വാഹനങ്ങൾക്കുള്ള തുക പഞ്ചായത്ത് നിശ്ചയിക്കും. സഞ്ചാരികൾ മാട്ടുപ്പെട്ടി ഭാഗത്ത് മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ കുടുങ്ങി കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.

മലപ്പുറത്ത് വാഹനാപകടം: തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

0

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലർ ഡ്രൈവർ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പത്ത് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു.

അപകടത്തിൽ പരിക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽ പെട്ടത്. 28 പേർ ട്രാവലറിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്.

ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനുമുകളിലേക്ക് മരം വീണു, യുവാവ് മരിച്ചു

0

തൃശൂര്‍: മണലൂരില്‍ വീടിനുമുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. മണലൂര്‍ കമ്പനിപടി തൃപ്രണത്ത് വീട്ടില്‍ സുബ്രന്റെ മകന്‍ വിഷ്ണുവാണ് (28)മരിച്ചത്. വീടുപണിയുടെ ഭാഗമായി കെട്ടിയ ഓലഷെഡില്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ പറമ്പിലുണ്ടായിരുന്ന മരം ഷെഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു.

ഇന്ന് രാവിലെയാണ് വിഷ്ണുവിനെ മരത്തിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി വിഷ്ണുവിനെ ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു. മരം മുറി തൊഴിലാളിയാണ് വിഷ്ണു.

ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു, കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍

0

നെടുമങ്ങാട്:നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍.അതേസമയം, കുട്ടിയുടെ കൈ ഒടിഞ്ഞതില്‍ അവ്യക്തതയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയില്‍ നിന്നും വീണെന്നാണ് അമ്മയും അഷ്‌കറുംനല്‍കിയ മൊഴി.

എന്നാല്‍, അതില്‍ ദൂരഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മ അഖിലക്ക് എതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഖിലയുമായി ഒരുമിച്ച് താമസിക്കാന്‍ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അഷ്‌കര്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി. ഇരുവര്‍ക്കുമെതിരെ SC-ST അതിക്രമ വകുപ്പ് കൂടി ചേര്‍ക്കും.അതേസമയം, അഷ്‌കര്‍ ആദ്യ ഭാര്യയേ ക്രൂരമായി ആക്രമിച്ചു ശരീരം തളര്‍ത്തിയ സംഭവത്തില്‍ പൊലീസ് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഷ്‌കറിനൊപ്പം താമസിച്ചിരുന്നു ചിറയിന്‍കീഴ് സ്വദേശിയായ പെണ്‍കുട്ടിയുടേ മരണവും പൊലീസ് അന്വേഷിക്കും

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ആശ വർക്കർ ഇൻ്റർവ്യൂ.

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 8, 15, 17 വാർഡുകളിൽ ആശാ വർക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് ജൂൺ 8 ന് തിങ്കൾ രാവിലെ 10.30 ന് ഇൻറർവ്യൂ നടത്തുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 25നും 45 നും മധ്യേ പ്രായമുള്ള വിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ വനിതകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: 10ാം ക്ലാസ് പാസായിരിക്കണം.

ജൂൺ 8 ന് തിങ്കളാഴ്ച രാവിലെ 10 മണി വരെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി അപേക്ഷ സമർപ്പിക്കാം. അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചാണ് ഇൻറർവ്യൂ നടത്തുന്നത്.8, 15, 17 വാർഡിലെ താമസക്കാർക്ക് മുൻഗണന.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/ വോട്ടർ ഐ.ഡി കാർഡ് എന്നിവ ഇൻറർവ്യൂ സമയത്ത് ഹാജരാക്കണം.എന്ന്,മെഡിക്കൽ ഓഫീസർകുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടി

പരിസ്ഥിതി ദിനം: കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം.

0

കൂടരഞ്ഞി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം ദാറുൽ ഉലൂം എ. എൽ. പി സ്‌കൂളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബോബി ഷിബു സ്കൂൾ വളപ്പിൽ തൈ നട്ടുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി. ജാബിർ മാസ്റ്റർ സ്വാഗതം ആശംസിച്ചു.

ആൽഫിയ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അയിഷാബി ഷിയാസ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ നിസാറ ബീഗം, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെയിംസ് വെള്ളാശ്ശേരി, വാർഡ് മെമ്പർ മേരി തങ്കച്ചൻ എന്നിവർ കൃഷി ഓഫീസർ റ്റിൻസി, കൃഷി അസിസ്റ്റന്റ് അരുൺ എന്നിവർ കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

പി.ടി.എ പ്രസിഡണ്ട് ഹംസ കുഴിയങ്ങര, കെ. ഐ.സി.എസ് പ്രസിഡണ്ട് നസീർ തടപ്പറമ്പിൽ, എസ്.ആർ.ജി കൺവീനർ ഫസീല കെ, അലിഫ് ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പാൾ മുഹ്‌സിന ടീച്ചർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.പരിപാടികൾക്ക് ഹഫ്‌സ ടീച്ചർ, സുമിന ടീച്ചർ എന്നിവരും പി.ടി.എ അംഗങ്ങളായ ആയിഷ മുസ്‌തഫ, സുമയ്യ സലാം, ജംസ്‌ന ഹംസ തുടങ്ങിയവരും നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി വിവിധ പരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

റെഡ് അലര്‍ട്ട്: കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0

കാസര്‍കോട്: കാസര്‍കോട്, വയനാട്,കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ.

സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കേരള സാഹിത്യോത്സവം – നോവല്‍ മത്സരവിജയികളെ പ്രഖ്യാപിച്ചു

0

കോട്ടയം: നവാഗത എഴുത്തുകാര്‍ക്കായി ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവല്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മനു കെ. സാജന്‍ രചിച്ച ‘ഗാനിമീഡ്’, രാധാകൃഷ്ണന്‍ നാരായണന്‍ രചിച്ച ‘ചിത്രലേഖയുടെ അടയാളങ്ങള്‍’ എന്നീ നോവലുകളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.

എസ്. ഹരീഷ്, ബെന്യാമിന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.അശ്വതി കെ. എസ്. എഴുതിയ ‘അനോലഖി’, പി. അയ്യപ്പദാസ് എഴുതിയ ‘നക്ഷത്രങ്ങള്‍ സാക്ഷി’, പ്രഭാ സക്കറിയാസ് എഴുതിയ ‘മാനവികമരണാനന്തരം ഗാഥ’, മേഘ്ന കെ. എഴുതിയ ‘എറാട്ട്’ എന്നീ നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ മറ്റ് രചനകള്‍. അന്തിമപ്പട്ടികയിലെത്തിയ ഈ നോവലുകള്‍ ഡി സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കും.

മുമ്പ് പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാള നോവലുകളാണ് മത്സരത്തിനായി പരിഗണിച്ചത്.

പെട്രോള്‍ പമ്പ് വഴി കുഴല്‍പ്പണ ഇടപാട്; രണ്ട് പേര്‍ അറസ്റ്റിൽ

0

കോഴിക്കോട്: പെട്രോള്‍ പമ്പ് വഴി കുഴല്‍പ്പണ ഇടപാടിന് ശ്രമിച്ചതായി സംശയിക്കുന്ന സംഭവത്തിൽ മലപ്പുറം പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കരിപ്പൂർ സ്വദേശികളായ രണ്ട് യുവാക്കളാണ് പിടിയിലായത് . ഇവർ ഇടനിലക്കാരെന്നാണ് പൊലീസ് കരുതുന്നത്.

അക്കൗണ്ടിലേക്ക് പണം അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. സംഭവത്തിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യും. സൈബർ ക്രൈം ആയതിനാല്‍ സൈബർ പൊലീസും അന്വേഷിക്കുന്നുണ്ട്.പെട്രോള്‍ അടിച്ച ശേഷം വലിയ തുക പമ്പിന്റെ അക്കൗണ്ടിലേക്ക്‌ സ്കാനർ മുഖേന അയക്കുകയും തെറ്റിപ്പോയതാണെന്ന് പറഞ്ഞ് ബാക്കി തുക പമ്പില്‍ നിന്ന് തിരികെ വാങ്ങുന്നതുമാണ് രീതി.തട്ടിപ്പ് സംഘത്തിൽപ്പെട്ടവർ പമ്പുകളിൽ എത്തി ചെറിയ തുകയ്ക്ക് (ഉദാഹരണത്തിന് 500 രൂപയ്ക്ക്) പെട്രോൾ അടിക്കുന്നു.

പണം ഡിജിറ്റലായി അടയ്ക്കാനെന്ന വ്യാജേന പമ്പിലെ യുപിഐ ക്യുആർ കോഡിന്റെ ഫോട്ടോ എടുക്കുന്നു. ഈ ചിത്രം രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ കൂട്ടാളികൾക്ക് അയച്ചുകൊടുക്കുന്നു.അവിടെ നിന്ന് ഈ പമ്പ് അക്കൗണ്ടിലേക്ക് വലിയ തുകകൾ (40,000 അല്ലെങ്കിൽ 50,000 രൂപ) ഒരുമിച്ച് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു. തുടർന്ന് പമ്പുടമയോട് 500 രൂപയ്ക്ക് പകരം അബദ്ധത്തിൽ വലിയ തുക അയച്ചുപോയതാണെന്ന് പറഞ്ഞ്, പെട്രോൾ അടിച്ച തുക കഴിച്ച് ബാക്കി തുക മുഴുവൻ പമ്പിൽ നിന്ന് പണമായി തിരികെ വാങ്ങുന്നു.

സംശയാസ്പദമായ ഇടപാടെന്ന് പറഞ്ഞ് പല പമ്പുകളുടെയും അക്കൗണ്ട്‌ ഫ്രീസ് ആയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. മലപ്പുറത്തെ പെട്രോള്‍ പമ്പുടമകളുടെ പരാതിയില്‍ മലപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം പത്തിലധികം പമ്പുകൾക്ക് ഇത്തരത്തിൽ അക്കൗണ്ട് നഷ്ടമാവുകയോ തട്ടിപ്പിനിരയാവുകയോ ചെയ്തപ്പോഴാണ് പമ്പുടമകൾ പരസ്പരം കാര്യങ്ങൾ പങ്കുവെക്കുന്നതും തട്ടിപ്പ് പുറത്തറിയുന്നതും.

സംശയാസ്പദമായ ഇടപാടെന്ന് പറഞ്ഞ് പല പമ്പുകളുടെയും അക്കൗണ്ട്‌ ഫ്രീസ് ആയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. മലപ്പുറത്തെ പെട്രോള്‍ പമ്പുടമകളുടെ പരാതിയില്‍ മലപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം പത്തിലധികം പമ്പുകൾക്ക് ഇത്തരത്തിൽ അക്കൗണ്ട് നഷ്ടമാവുകയോ തട്ടിപ്പിനിരയാവുകയോ ചെയ്തപ്പോഴാണ് പമ്പുടമകൾ പരസ്പരം കാര്യങ്ങൾ പങ്കുവെക്കുന്നതും തട്ടിപ്പ് പുറത്തറിയുന്നതും.മുമ്പ് വിദ്യാർഥികളുടെയും മറ്റും അക്കൗണ്ടുകൾ കമ്മീഷൻ നൽകി വാങ്ങി ഇത്തരത്തിൽ ഉപയോഗിച്ചിരുന്ന സംഘങ്ങൾ, പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് പെട്രോൾ പമ്പുകളെ ലക്ഷ്യമിടാൻ തുടങ്ങിയത്. പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ചിലർ ഇതിനകം കസ്റ്റഡിയിലുണ്ടെന്നുമാണ് സൂചന. പൊലീസ്

പരിസ്ഥിതി ദിനാചരണം

0

എളേറ്റിൽ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം മനോജ് റോഡരികിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.പ്രകൃതിസംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സമീറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് അംഗം നെഷ്വ കാരാട്ട് സംസാരിച്ചു. അധ്യാപകരായ രമ്യ, സജിത, ഷംസുദ്ദീൻ, ഫവാസ് എന്നിവർ നേതൃത്വം നൽകി.

അശ്വതി നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വിവിധയിനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പോസ്റ്റർ നിർമാണം, വൃക്ഷത്തൈ കൈമാറ്റം ചെയ്യൽ, സ്പെഷൽ അസംബ്ലി, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, എല്ലാ കുട്ടികളും വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ എന്നിവ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.