spot_img
Sunday, June 14, 2026
Home Blog Page 22

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട; സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

0

കൊച്ചി: മലയാളത്തിന്റെ പ്രിയ ഹാസ്യസമ്രാട്ടും ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാറിന്റെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്‌കാര ചടങ്ങുകളുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ തന്നെയായിരിക്കും വഹിക്കുക.ഇതുമായി ബന്ധപ്പെട്ട ആവശ്യമായ ക്രമീകരണങ്ങള്‍ അടിയന്തരമായി ചെയ്യുന്നതിനായി എറണാകുളം ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേരള പൊലിസിന്റെ ബ്യൂഗിള്‍ സല്യൂട്ടോടെ (Bugle Salute) കായിക-സാംസ്‌കാരിക ബഹുമതികള്‍ നല്‍കി വിട ചൊല്ലാനായി ജില്ലാ പൊലിസ് മേധാവിക്കും ആഭ്യന്തര വകുപ്പ് നിര്‍ദേശം കൈമാറി.

പറവൂരില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനും പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിക്കും.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു സിനിമാ ലോകത്തെ വലിയൊരു അധ്യായത്തിന് വിരാമമിട്ട് അദ്ദേഹം വിടവാങ്ങിയത്.

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ. സമീല്‍ അന്തരിച്ചുമാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു

0

മലപ്പുറം: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്‌ലാൻഡിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ടൂറിസ്റ്റ് വർക്കുമായി ബന്ധപ്പെട്ട് പോയതായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

നാലാം തിയതിയാണ് സമീൽ ടൂർ മാനേജരായി തായ്‌ലാൻഡിൽ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയയിരുന്നു.മാധ്യമം ദിനപത്രത്തിൽ മാധ്യമപ്രവർത്തകനായി മലപ്പുറത്തും കോഴിക്കോട് ഡെസ്കിലും ജോലി ചെയ്തിട്ടുണ്ട്.

മികച്ച മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനും നാടക പ്രവർത്തകനും സിനിമാ സാംസ്കാരിക നിരൂപകനുമായിരുന്നു.മലബാർ സമര ചരിത്രത്തിലെ പല അറിയാ എടുകളും തൻ്റെ ഗവേഷണത്തിലൂടെ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നിലവിൽ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചാരികളുമായി പോകുന്ന ടൂർ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു.

അഴുക്കുചാലില്‍ വീണ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു; രണ്ടു ദിവസമായി ഓടയിൽ വീണിട്ടെന്ന് യുവാവ്.

0

കോഴിക്കോട്: നഗരത്തിലെ അഴുക്കുചാലില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശി അജയ് ഒറോണ്‍ ആണ് അഴുക്കുചാലില്‍ അകപ്പെട്ടത്. ഇയാളെ ബീച്ച് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച രാവിലെ 11ഓടെ പാളയം പുഷ്പ ജങ്ഷന് സമീപത്തെ ഇന്‍ഡോ അസോസിയറ്റ്‌സ് കെട്ടിടത്തിനു മുന്നിലെ അഴുക്കുചാലിലാണ് യുവാവിനെ കണ്ടെത്തിയത്.സ്ലാ​ബു​ക​ൾ​ക്കി​ടി​യി​ലെ ചെ​റി​യ വി​ട​വി​ലൂ​ടെ കൈ ​പു​റ​ത്തേ​ക്കി​ട്ട് സ​ഹാ​യം തേ​ടു​ന്ന​ത് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​പോ​യ ര​ണ്ട് സ്ത്രീ​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്.

ഇ​തോ​ടെ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ എ​ത്തി. ബീ​ച്ച് ഫ​യ​ര്‍ ഫോ​ഴ്‌​സി​ലും ചെ​മ്മ​ങ്ങാ​ട് പൊ​ലീ​സി​ലും വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ര്‍ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി സ്ലാ​ബ് മാ​റ്റി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ണ്‍ക്രീ​റ്റ് ഘ​ട​ന മാ​റ്റു​ന്ന​ത് യു​വാ​വി​ന് പ​രി​ക്കേ​ല്‍ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ല്‍ ഈ ​ശ്ര​മം ഉ​പേ​ക്ഷി​ച്ചു. തു​ട​ര്‍ന്ന് ഹൈ​ഡ്രോ​ളി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് യു​വാ​വി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത​ത്.

യു​വാ​വി​ന് പ​രി​ക്കൊ​ന്നു​മി​ല്ല.അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണി​ട്ട് ര​ണ്ടു ദി​വ​സ​മാ​യെ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​വ​രോ​ട് യു​വാ​വ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​ല​ഹ​രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ടോ​ടെ അ​ഴു​കു​ചാ​ലി​ല്‍ വീ​ണി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ചെ​മ്മ​ങ്ങാ​ട് പൊ​ലീ​സ് അ​റി​യി​ച്ചു.

പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം

0

പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കലത്തൂര്‍ വലിയ പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ശിവകാശി സ്വദേശിനി ജനനി അച്ഛൻ സുന്ദർ രാജ് എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശി പ്രണവ്, ജനനിയുടെ സഹോദരൻ ശിവശങ്കർ എന്നിവർക്ക് പരിക്കേറ്റു.നാല് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ട് പേരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കച്ചി കയറ്റി വന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു.

വീണ്ടും ഇരുട്ടടി; ഗാർഹിക പാചക വാതക വില കൂട്ടി

0

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഗാർഹിക പാചക വാതക വില കൂട്ടി കേന്ദ്രം. 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ‍ഡൽഹിയിൽ ഗാർഹിക എൽപിയുടെ വില 942 രൂപയായി. കോഴിക്കോട് ഗാർഹി എൽപിജി സിലിണ്ടറിന് 950.50 രൂപയാണ്. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഏഴിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ എൽപിജി വിലയിൽ 42 രൂപ വർധിപ്പിച്ചിരുന്നു.ഗാർഹിക പചാക വാതക വില വർധനയിൽ കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വാണിജ്യ സിലിണ്ടറിൻ്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഗാർഹിക എൽപിജിയുടെ വിലയിലും വർധനയുണ്ടായത്. ഗാർഹിക സിലിണ്ടറിന്റെ വില വർധനയിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് ഉപഭോക്താക്കൾ.

വില വർധന പ്രതിസന്ധിയിലാക്കിയെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ‘വില വർധിക്കുന്ന വാർത്തകൾ മാത്രമാണ് വരുന്നത്. വില കുറച്ചു എന്നൊരു വാർത്ത ഇതുവരെയും കണ്ടിട്ടില്ല. വിലക്കയറ്റത്തെ എങ്ങനെ നേരിടാനാണ്. നിത്യോപയോഗ വസ്തുകളുടെ വില ദിനംപ്രതി കൂടുന്ന വാർത്തയാണ്. ഒരു എൽപിജി സിലിണ്ടർ ഏകദേശം 30 ദിവസം മാത്രമാണ് ഉപയോഗിക്കാനാകുക. സ്കൂൾ തുറന്ന സമയത്ത് വില വർധിപ്പിച്ചത് ഇരുട്ടടിയായി.

ചിരിയുടെ ‘മണവാളന്’ വിട; നടൻ സലിം കുമാർ അന്തരിച്ചു

0

കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില വഷയാളതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് (ഞായറാഴ്ച) രാവിലെ ഒമ്പത് മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി വി.ഡി സതീശൻ പറവൂരിലെ ടൗൺഹാളിലെത്തി അന്ത്യോപചാരമർപ്പിക്കും.

ഹാസ്യകഥാപാത്രങ്ങളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് വിടവാങ്ങുന്നത്. മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ സലിം കുമാർ ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ്. കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള വേദികളിലൂടെയാണ് ടെലിവിഷൻ രംഗത്തേക്കും പിന്നാലെ സിനിമാമേഖലയിലേക്കുമെത്തിയത്. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യസിനിമ. അന്നുമുതൽ ഇന്നുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.മലയാളികളെ ചിരിപ്പിക്കുകയും സാമൂഹിക വിഷയങ്ങളിലുൾപ്പെടെ നിലപാടുകൾ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അഭിനയജീവിതത്തിനപ്പുറം സംവിധായകൻ, എഴുത്തുകാരൻ എന്ന മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.2000-ൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാർട്ടിൻ ടീം സലീമിനെ വിളിക്കാൻ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ ഹാസ്യകഥാപാത്രങ്ങൾ നിരവധി പുറത്തിറങ്ങി. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാൽ, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ വക്കീൽ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നവ കൂടിയാണ്.

അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോൺ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ അഭിനയമികവിന്റെ മികച്ച സാക്ഷ്യങ്ങളായിരുന്നു.2005-ലാണ് സലിംകുമാറിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. അച്ഛനുറങ്ങാത്ത വീടിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു. 2010-ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സലിം കുമാർ സ്വന്തമാക്കി. 2012-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം അയാളും ഞാനും തമ്മിൽ. 2017-ൽ പുറത്തുവന്ന ആദ്യ സംവിധാനസംരംഭമായ കറുത്ത ജൂതൻ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അർഹമായി. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കലാഭവൻ വേദികളിൽ നിന്ന് ദേശീയ പുരസ്‌കാര വേദി വരെയുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനാധ്വാനം കൊണ്ട് തീർത്ത വിജയകഥയായി മലയാളികൾ എന്നും ഓർക്കും.1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയിൽ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായാണ് ജനനം. 1996 സെപ്റ്റംബർ 14-നാണ് സുനിതയെ വിവാഹം ചെയ്തത്. പിറ്റേ ദിവസമാണ് ബന്ധുവീട്ടിൽ നിന്ന് തന്റെ ആദ്യ ചിത്രമായ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിൽ അഭിനയിക്കാൻ പോയതെന്ന് സലിംകുമാർ പറഞ്ഞിട്ടുണ്ട്. യുവനടൻ കൂടിയായ ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.സംസ്‌കാരം ഇന്ന് (07-06-2026-ഞായർ) വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ.

കുറ്റ്യാടിപ്പുഴയില്‍ യുവതിയും മകനും ഒഴുക്കില്‍പെട്ട് മരിച്ചു

0

കോഴിക്കോട്: അലക്കാന്‍ പുഴയില്‍ പോയ യുവതിയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കുറ്റ്യാടി അണ്ടിക്കുന്നുമ്മല്‍ സുബീഷിന്റെ ഭാര്യ രമ്യയും മകന്‍ ശിവനന്ദുവുമാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ തോട്ടത്താംകണ്ടി ഭാഗത്തു വച്ച് ശനിയാഴ്ച വൈകീട്ടാണ് അപകടം. രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ശിവനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.ശിവനന്ദു ഒഴുക്കില്‍പ്പെട്ടത് കണ്ട് മകനെ രക്ഷിക്കാന്‍ വേണ്ടി രമ്യ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പേരാമ്പ്ര ഫയര്‍ ഫോഴ്സും നാദാപുരം ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദുവിന്റെ മൃതദേഹം ലഭിച്ചത്. കടിയങ്ങാട്ടെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു രമ്യ.

കോഴിക്കോട് പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

0

കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറിയകുമ്പളം സ്വദേശിയായ നവാസ്-താരിഫ ദമ്പദികളുടെ മകൾ ഇനായയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിക്ക് പാൽ കൊടുത്തതിന് തൊട്ടുപിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുടക്കല്ലൂരിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായിരുന്നില്ല.

മധ്യവയ്‌സകൻ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

0

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പുതുപ്പാടി പെരിങ്കൊല്ലൻകുന്നത്തെ സുധാകരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ ഒറ്റയ്ക്കാണ് സുധാകരന്റെ താമസം.വീടിൻ്റെ ഡൈനിംങ് ഹാളിലെ കസേരയിൽ മരിച്ച നിലയിലായിരുന്നു ഇ​ദ്ദേഹത്തെ കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഇ.ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി: പഠനത്തിനായി സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ.

0

തിരുവനന്തപുരം : മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടു വെച്ച അതിവേഗ റെയിൽ പദ്ധതി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു.പദ്ധതി സംസ്ഥാന സർക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നും അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഉൾപ്പെടെ നിർദേശിക്കുന്ന ഇടക്കാല റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും ശ്രീധരൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കു പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാണ് അതിവേഗ പാത കടന്നുപോവുക.തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആകെ 608 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്. ഭൂമി ഏറ്റെടുത്ത് നിർമാണം പൂർത്തിയായശേഷം ഈ ഭൂമി പഴയ ഉടമകൾക്ക് കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ചെറിയ തുകയ്ക്ക് പാട്ടത്തിന് നൽകാം. കൃഷിയും ചെറിയ രീതിയിലുള്ള നിർമാണങ്ങളുമെല്ലാം ഇതിൽ സാധ്യമാകും. എന്നാൽ, വലിയ നിർമാണങ്ങൾ പറ്റില്ല.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ആദ്യഘട്ടത്തിൽ നിർമാണം. പിന്നീടിത് രണ്ടാംഘട്ടമായി കാസർകോട്ടേയ്ക്ക് നീട്ടാനാകും.മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിൽ വേഗത്തിലുള്ള ട്രെയിൻ സർവീസ് കേരളത്തിലെ സാഹചര്യങ്ങൾക്ക് ഗുണകരമല്ല. കേരളത്തിൽ ജനവാസമേഖലകൾ കൂടുതലാണ്. അതിനാൽ സ്റ്റേഷനുകൾ അടുത്തടുത്ത് വേണം. 800 രൂപയാണ് ടിക്കറ്റ് നിരക്ക് ഉദ്ദേശിക്കുന്നത്. ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകും. ഒരു ദിവസം 2.28 ലക്ഷം ആളുകൾക്ക് യാത്രചെയ്യാം. ഒരു ട്രെയിനിൽ 800 യാത്രക്കാരെ ഉൾക്കൊള്ളും. 12 കോച്ചുകളാണ് ഉള്ളത്.കൊച്ചി മെട്രോയിൽ ചെയ്തതുപോലെ അതിവേഗ റെയിലിന്റെ നിർമാണം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡി.എം.ആർ.സി.) ഏൽപ്പിക്കണം.

നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇതാവശ്യമാണ്. മറ്റേതെങ്കിലും ഏജൻസിയാണെങ്കിൽ നിർമാണം തുടങ്ങുന്നതിലുൾപ്പെടെ കാലതാമസം വരും.ആദ്യം തയ്യാറാക്കിയതിൽനിന്ന് കുറച്ച് വ്യത്യാസങ്ങളോടെയുള്ള റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. പദ്ധതിത്തുകയിലും പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികവിദ്യയിൽ വലിയ വ്യത്യാസമില്ല. സൗരോർജത്തിലായിരിക്കും ട്രെയിനുകൾ പ്രവർത്തിക്കുക. രാജ്യത്ത് ആദ്യമാണ് ഇത്തരത്തിലൊന്ന്.തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെത്തുന്നതിന് 3.30 മണിക്കൂർ വേണം. 60,000 കോടി രൂപയാണ് പദ്ധതിച്ചെലവ്.

ആദ്യമിത് 55,000 കോടിയായിരുന്നു. സൗരോർജത്തിലേക്ക് മാറുന്നതിന്റെ ചെലവുകൾ കൂടി കണക്കാക്കുമ്പോഴാണ് പദ്ധതിച്ചെലവിലെ മാറ്റം. സൗരോർജ സംവിധാനം ഒരുക്കുന്നതിന് 4000 കോടിയിലേറെ രൂപ ചെലവുവരും.പദ്ധതിത്തുകയിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന വിഹിതമായി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ചില ക്രമീകരണങ്ങൾ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. ശേഷിക്കുന്ന 24,000 കോടി രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണ് ലക്ഷ്യം. ഇതിനായി ഓഹരികൾ നൽകിയുള്ള ക്രൗഡ് ഫണ്ടിങ് രീതിയാണ് നിർദേശിച്ചിരിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.